fbpx
Connect with us

Entertainment

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Published

on

Mibish Biju സംവിധാനവും തിരക്കഥയും നിർവ്വഹിച്ച മൈതാനം പേര് സൂചിപ്പിക്കുന്നതുപോലെ മൈതാനങ്ങളുടെ തന്നെ കഥയാണ് . സ്പോർട്സ് പ്രമേയമായ ഈ ഷോർട്ട് മൂവിയിൽ ഫുട്ബോളും ടർഫ് മൈതാനങ്ങളും അതിൽ കളിക്കുന്നവരുടെ പ്രശ്നങ്ങളുമാണ് ഇതിവൃത്തം. ലോകത്തിലെ ഏറ്റവും പ്രശസ്ത കായിക വിനോദമായ ഫുട്ബാളിനു കേരളത്തിലും ആരാധകർ കൂടുതലാണ്. എന്നാൽ അതിനനുസരിച്ചു നിലവാരമുള്ള ഗ്രൗണ്ടുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല എന്നത് ഖേദപൂർവ്വം പറയേണ്ടതുതന്നെയാണ് . കളിസ്ഥലങ്ങൾ നികത്തി കെട്ടിടങ്ങൾ എത്രമാത്രം ഉയരത്തിൽ കെട്ടിപ്പൊക്കാൻ മത്സരിക്കുമ്പോഴും ഇവിടെ സ്പോർട്സിന്റെ അടിസ്ഥാന സൗകര്യ വികസനം വെറും സ്വപ്നം മാത്രമാണ്. നല്ല മൈതാനങ്ങളുടെ അപര്യാപ്തത നല്ല കളിക്കാരെ സൃഷ്ടിക്കുന്നില്ല എന്നത് കയ്പുള്ള ഒരു യാഥാർഥ്യമാണ്.

മൈതാനത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

പണ്ട് അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ബൂട്ടണിയാതെ കളിക്കാനിറങ്ങി അപമാനിതരായ ഇന്ത്യൻ കളിക്കാരെ കുറിച്ച് വായിച്ചിട്ടുണ്ട്. 1948 ഒളിംപിക്സില്‍ പ്രാഥമിക റൗണ്ടില്‍ ഫ്രാന്‍സിനോട് ഇന്ത്യ തോറ്റിരുന്നു. അന്ന് നഗ്‌നപാദരായും സോക്സ് മാത്രമുപയോഗിച്ചും ആണ് ഇന്ത്യ കളിച്ചത്. 1952ല്‍ ഫിന്‍ലണ്ടിലെ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപിക്സിലും ഇന്ത്യ നഗ്‌നപാദരായി തന്നെ കളിച്ചു. തണുത്തുറഞ്ഞ മൈതാനിയില്‍ ബൂട്ടില്ലാതെ കളിച്ച ഇന്ത്യ യൂഗോസ്‌ളാവിയയോട് 10-1 എന്ന ദയനീയ സ്‌കോറിനാണ് തോല്‍ക്കുന്നത്. ആ ദയനീയ തോല്‍വിക്ക് ശേഷമാണ് ഇന്ത്യന്‍ കളിക്കാര്‍ ബൂട്ടുപയോഗിച്ചു കളിക്കുന്നത് AIFF നിര്‍ബന്ധമാക്കുന്നത്. ഇന്ന് ബൂട്ടുകൾ ഉണ്ടാകാം എന്നാൽ എന്തുകൊണ്ട് ഇന്ത്യക്കു ശക്തമായ ഒരു ഫുട്ബോൾ ടീമിനെ വാർത്തെടുക്കാൻ കഴിയാത്തത് ? കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ഒഴികെ ഫുട്ബാളിനോടും ടീമിനോടും ഇന്ത്യ കാണിക്കുന്ന അവഗണന ഒരുകാരണം തന്നെയാണ്. നമ്മൾ ക്രിക്കറ്റിനെ പാലൂട്ടുമ്പോൾ ഫുട്ബാളിന് പാവയ്ക്കാ നീരാണ് പലപ്പോഴും നൽകുന്നത്.

ടർഫ് മൈതാനങ്ങളുടെ ആവശ്യകത എന്താണ് ? 80 ലക്ഷം വരെ ചെലവിട്ടാണ് ഇത്തരം മൈതാനങ്ങൾ ഒരുക്കുന്നത്. ഫൈവ്സ് ഫുട്ബാളാണ് ടർഫ് ഗ്രൗണ്ടുകളിൽ നടത്താറ്. കളി നടക്കുന്നില്ലെങ്കിലും ഇതിന്റെ മെയിന്റനൻസ് ചിലവുകൾ വളരെ കൂടുതലാണ്. പരിപാലന ചെലവ് വളരെ വലുതാണ്. ഇതൊക്കെ താങ്ങാൻ ടർഫ് മൈതാനങ്ങൾ ഒരുക്കുന്നവർക്കു പലപ്പോഴും സാധിക്കുന്നില്ല. പ്രത്യകിച്ച് കളിയുടെ ആരവം ഒഴിഞ്ഞ ഈ കോവിഡ് കാലത്ത്.

ഇതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും കുറവല്ല. മേല്പറഞ്ഞപോലെ 80-90 ലക്ഷം രൂപയോളം സംഘടിപ്പിച്ചു ഭരിച്ച നഷ്ടം സഹിച്ചു ഇതൊക്കെ തുടങ്ങുന്ന ചിലരുടെ അനുഭവങ്ങൾ കണ്ടിട്ടാകും വളരെ നിലവാരക്കുറവിൽ 25 ലക്ഷം രൂപയ്ക്കൊക്കെ ഇത്തരം മൈതാനങ്ങൾ ഒരുക്കാൻ ചിലർ തയ്യാറാകുന്നത്. അല്ലെങ്കിൽ ലാഭക്കൊതി .കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മെറ്റലിട്ട് നേരെ ടർഫ് വെച്ചുപിടിപ്പിക്കുന്ന എളുപ്പവും ചെലവുകുറഞ്ഞതുമായ രീതിയാണ് ചിലർ സ്വീകരിക്കുന്നത്. 1500 രൂപവരെയാണ് ഇത്തരം മൈതാനങ്ങളിൽ ഒരുമണിക്കൂർ കളിക്കാൻ നൽകേണ്ട ഫീസ്. ഇവ ഓരോ ടീമിലെയും കളിക്കാർ പങ്കുവെക്കുകയാണ് ചെയ്യുന്നത്. വിരലിലെണ്ണാവുന്നവയിൽ നിന്നും ഇത്തരം മൈതാനങ്ങൾ കൂണുകൾ പോലെ മുളച്ചുപൊന്തിയതിന് കാരണം പണം കായ്ക്കുന്ന കളിയിടങ്ങളായി അവ മാറിയെന്നതുകൊണ്ടാണ് . ഇപ്പോൾ നഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക് ടർഫ് ട്രെൻഡ് നീങ്ങുകയാണ്. ഫ്ളഡ്‍ലിറ്റിന്റെ പ്രഭയിൽ രാത്രി കളിക്കാനാണ് ആളുകളേറെ താത്‌പര്യപ്പെടുന്നതെന്നതിനാൽ പകൽനേരത്തെ അപേക്ഷിച്ച് രാത്രി കൂടുതൽ ഗ്രൗണ്ട് വാടക ഈടാക്കാറുണ്ട്.

Advertisementമാത്രമല്ല, ഫുട്ബാളിനോട് ആവേശമുള്ള ഒരുകൂട്ടം ചെറുപ്പക്കാരെയും നമുക്കിതിൽ കാണാൻ കഴിയുന്നു. കടം മേടിച്ച ബൂട്ടും കടം മേടിച്ച പൈസയും കൊണ്ട് ഫുട്ബാളിന് വരുന്നവർ. കളിക്കുന്ന സമയത്തെ പരസ്പര പ്രശ്നങ്ങൾ അവർ ബൂട്ടഴിക്കുമ്പോൾ മറക്കുന്നു. കളിച്ചു കാല് പോയവരും ഊന്നുവടിയുമായെത്തി മൈതാനത്തിൽ നിന്നുതന്നെയാണ് ജീവശ്വാസം തേടുന്നത്…. അതെ ഫുട്ബാൾ അവർക്ക് പ്രാണനാണ്, ഭ്രാന്താണ് , ജീവിതമാണ് ..കേരളത്തിലെ ആധുനിക ‘കൃത്രിമ പുൽത്തകിടി’ മൈതാനങ്ങളുടെ ട്രെൻഡും ബിസിനസും കളിക്കാരുടെ ആവേശങ്ങളും ഫുട്ബോൾ ജീവിതങ്ങളും നിങ്ങൾക്കിതിൽ കാണാം…

ഗെപ്പി എന്ന മനോഹരമായ സിനിമയിൽ കേന്ദ്രകഥാപാത്രം ചെയ്ത ചേതൻ ജയലാൽ മൈതാനത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഈ മൂവി എല്ലാരും കാണുക. എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

മൈതാനത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisementമൈതാനത്തിന്റെ സംവിധായകൻ Mibish Biju ബൂലോകം ടീവിയോട് സംസാരിക്കുന്നു. ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ 

“മൈതാനം ഷോർട്ട് മൂവി സുഹൃത്തുക്കളുടെ അനുഭവത്തിൽ നിന്നും ഉണ്ടായ ചിന്ത”

ഞാൻ ഒരു അഡ്വർട്ടൈസിംഗ് കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. മൈതാനം പോലൊരു മൂവിയുടെ പ്രമേയത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ഫുട്ബോൾ കളിക്കില്ല ,  സ്പോർട്ട്സിൽ അല്പം പിറകിൽ ആണ്. ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. അവിടെ ഗ്രൗണ്ട് ഒന്നും കാര്യമായിട്ടില്ല. എല്ലാരും ടർഫ് മൈതാനങ്ങളിൽ പോയാണ് കളിക്കുന്നത് . ഡൈലി പോകുന്നവർ ഉണ്ട് . ഞാൻ പലപ്പോഴും ടർഫിൽ ആണ് സുഹൃത്തുക്കളെ മീറ്റ് ചെയ്യുന്നതും പോയി ഇരിക്കുന്നതും ഒക്കെ. ഇങ്ങനെ ഡൈലി അവർ കളിയ്ക്കാൻപോകുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, എന്താണ് അവർ അങ്ങനെ ദിവസവും പോകാനുള്ള കാരണം എന്ന്. അങ്ങനെയൊരു സമയത്തു ഒരു ഫ്രണ്ടിന് ടർഫിൽ വച്ചുതന്നെ ഒരു ആക്സിഡന്റ് പറ്റി .അങ്ങനെയാണ് ഈ ആശയം ചിന്തിക്കാനുള്ള കാരണം. ആ സമയത്തുതന്നെ ഹെൽത്ത് ഡിപ്പാർട്ടുമെന്റുമായി സംസാരിച്ചു നമ്മുടെയൊരു പ്രൊപ്പോസൽ വച്ചു . ശൈലജ ടീച്ചറിനെ നേരിട്ട് കണ്ടു . ടീച്ചർ വളരെ സപ്പോർട്ട് ആയിരുന്നു. പിന്നെ Lourde ഹോസ്പിറ്റൽ ഇതിൽ സഹകരിക്കാമെന്നു സമ്മതിച്ചു. അവരാണ് ‘മൈതാനം’ പ്രൊഡ്യൂസ് ചെയ്തത്. അങ്ങനെ നമ്മുടെ ഫ്രെണ്ട്സിന്റെ അനുഭവങ്ങൾ ഒക്കെ വച്ചിട്ടാണ് നമ്മൾ ഇതിലേക്ക് ഇറങ്ങിയത്.

അഭിമുഖത്തിന്റെ ശബ്ദരേഖ

 

Advertisement 

 

 

 

Advertisement 

 

BoolokamTV InterviewMibish Biju maithanam

 

മുൻ വർക്കുകൾ

Advertisementഞാൻ ആദ്യമായ് ചെയ്ത ഷോർട്ട് മൂവി ‘കളിവണ്ടി’ ആണ് . ഞാൻ ബിഎ മൾട്ടീമീഡിയ പഠിക്കുന്ന സമയത്ത് അതിനോട് ബന്ധപ്പെട്ടു ചെയ്യേണ്ടിവന്നതാണ്. അതിനുശേഷം ‘പൊട്ടാസും തോക്കും’ എന്ന ഷോർട്ട് മൂവി ചെയ്തു. കുറെ ആർട്ടിസ്റ്റുകളെ ഒക്കെ വച്ചിട്ട് ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ചെയ്തത്. പള്ളിപ്പെരുന്നാൽ ഫുൾ സെറ്റിട്ടാണ് ചെയ്തത്. അത് കഴിഞ്ഞാണ് മൈതാനം ചെയ്തത്.

ടർഫ് മൈതാനങ്ങളും ബിസിനസ് ബുദ്ധിയും

ടർഫ് മൈതാനങ്ങളിൽ കളിക്കുന്നത് നല്ലതാണ് എന്ന കാഴ്ചപ്പാടാണ് പലർക്കും ഉള്ളത്. ഇന്ത്യൻ ഫുട്ബോളിനെ ഉയർത്തിക്കൊണ്ടുവരാൻ ടർഫ് മൈതാനങ്ങളുടെ ആവശ്യകതയെ കുറിച്ച് തന്നെയാണ് ഞാൻ ചിന്തിച്ചിരുന്നത്. പക്ഷെ നമ്മളിതിനെ പറ്റി കൂടുതൽ അറിഞ്ഞപ്പോഴാണ് ചിലത് മനസിലായത്. ഇവിടത്തെ ടർഫുകൾ ഒന്നും കാര്യമായ രീതിയിലും നിലവാരത്തിലും അല്ല ഇവിടെ പണിഞ്ഞിരിക്കുന്നത്. നല്ല ഒരു ടർഫ് പണിഞ്ഞുവരാൻ വേണ്ടി 80 -85 ലക്ഷം എങ്കിലും വേണം. പക്ഷെ നമ്മൾ ഇവിടെ പണിതീർക്കുന്നത് 20 -25 ലക്ഷം രൂപയ്ക്കാണ്. അപ്പൊത്തന്നെ അതിന്റെയൊരു ക്വാളിറ്റി നമുക്ക് മനസിലാക്കിയെടുക്കാം. ടർഫുകൾ പണിയുമ്പോൾ നമ്മൾ പല ലെയറുകൾ ആയി കുറെ കാര്യങ്ങൾ കൂടി ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷെ നമ്മൾ ഫസ്റ്റ് ലുക്കിൽ കാണുന്ന ആ ഒരു ലോൺ , അതിലാണ് നോക്കുന്നത്. അതിനടിയിൽ ഒരുപാട് ലെയറുകളും കാര്യങ്ങളും ചെയ്യേണ്ട ആവശ്യമുണ്ട്.

ഇതിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്തത് സംവിധായകനും നടനുമായ Basil joseph ആണ്. പുള്ളിക്കാരനെ കാണാൻപോയപ്പോൾ പറഞ്ഞത്, ‘എന്റെയൊരു സുഹൃത്ത് ഒരു ടർഫ് സ്റ്റാർട്ട് ചെയ്യുന്നുണ്ട്, അതിന്റെ ഉദ്‌ഘാടനമാണ്, എനിക്ക് ഇതിനെ പറ്റി അറിയില്ല . എല്ലാരും നല്ലതാണ് എന്ന എന്ന രീതിയിലാണ് ഇതിലേക്ക് ഇറങ്ങുന്നത്. ഇതിന്റെ ബാക്കിൽ എന്തൊക്കെയാണ് എന്ന് അറിയില്ല… നമ്മൾ ടർഫ് ഷൂട്ട് ചെയ്യാൻ വേണ്ടി എറണാകുളത്ത് ഏകദേശം മുപ്പത്തിരണ്ടോളം ടർഫുകളിൽ പോയി. ആരും നമുക്ക് പെർമിഷൻ തന്നില്ല. അവർ പറയുന്നത് അവർക്കു പേടിയാണ് , നിങ്ങളിത് ഷൂട്ട് ചെയ്‌താൽ അന്വേഷണം വരും.. എന്നൊക്കെയാണ്. അവസാനം സമ്മതിച്ചതും കിട്ടിയതും DNA സ്പോർസിന്റെ ടർഫ് ആണ്. അവിടെ പോലും അവർക്കു പേടിയായിരുന്നു. കാരണം അവർ ആരും കറക്റ്റ് ആയിട്ടുള്ള മാർഗ്ഗരേഖയിൽ അല്ല അത് നിർമ്മിച്ചിട്ടുള്ളത്.

Advertisementഞാൻ താമസിക്കുന്നത് എറണാകുളത്തു ആണല്ലോ. അവിടെയുള്ള ആൾക്കാർ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ രാത്രി ആകുമല്ലോ.. അതുകൊണ്ടുതന്നെ ഇവിടത്തെ ടർഫുകൾ രാത്രികളിൽ ആണ് സജീവമാകുന്നത്. രാത്രി എട്ടുമണിമുതൽ പുലർച്ച ഒരുമണിവരെയൊക്കെ ടർഫുകൾ സജീവമാകും. കാരണം ആ സമയത്താണ് ആളുകൾക്ക് ഫ്രീ കിട്ടുന്നത്. ഇവിടെ ഒരുപാട് ടർഫുകൾ ഇപ്പോൾ ഉണ്ട്.

മൈതാനത്തിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഗപ്പിയിലൂടെ നമ്മുടെ മനംകവർന്ന നടൻ ചേതൻ ജയലാൽ ഈ പ്രൊജക്റ്റിൽ എത്തിയ വഴി

ഞാൻ ആദ്യമെടുത്ത ഷോർട്ട് ഫിലിമുകൾ… അതിപ്പോൾ കളിവണ്ടി ആയാലും പൊട്ടാസും തോക്കും ആയാലും dramatic ആയ ഷോർട്ട് മൂവീസ് ആയിരുന്നു…അതിലൊക്കെ കഥയിൽ റോ ഡയലോഗുകളായിരുന്നു. ഇതിലും അങ്ങനെ തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നെ ഇങ്ങനെയൊരു ആക്ടറെ വച്ച് ചെയുമ്പോൾ നമുക്കൊരു എക്സ്പീരിയസും ആകുമല്ലോ. പുള്ളി നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡുകളും ഒക്കെ മേടിച്ച ആക്ടർ ആണല്ലോ. അങ്ങനെ എക്സ്പീരിയൻസ് ഉള്ള ഒരാളിന്റെ ആവശ്യവും നമുക്കുണ്ടായിരുന്നു.. ചേതനെ എനിക്ക് പരിചയമൊന്നും ഇല്ലായിരുന്നു. പുള്ളിയുടെ നമ്പർ എന്റെ ഒരു ഫ്രണ്ടിൽ നിന്നും മേടിച്ചു വിളിച്ചു. ആളോട് കഥപറഞ്ഞു, ആൾക്ക് ഇഷ്ടമായി. ഈ ഒരാളെ മാത്രം കണ്ടുകൊണ്ടല്ല കേട്ടോ.. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇതിന്റെ പിറകിൽ ഉണ്ടായിരുന്നു. Lourde ഹോസ്പിറ്റൽ ഉണ്ടായിരുന്നു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.

അടുത്ത പ്രോജക്റ്റ്

Advertisementഅടുത്ത പ്രൊജക്റ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. ഞങ്ങളുടെ കമ്പനിയുമായി അങ്ങനെ നിൽക്കുകയാണ്. ഞങ്ങളാണ് നെറ്റ്ഫ്ലിക്സിന് വേണ്ടി ‘മിന്നൽ മുരളി’യുടെ അഡ്വർട്ടൈസ് ചെയുന്നത്. അതിന്റെ കുറച്ചു പരിപാടികളുമായി അങ്ങനെ നിൽക്കുകയാണ്. ഇപ്പോൾ കേരള ഗവൺമെന്റിന്റെ മിക്ക അഡ്വർട്ടൈസ്മെന്റും ചെയുന്നത് ഞങ്ങളുടെ കമ്പനിയാണ്.

**

എല്ലാരും മൈതാനം കാണുക വോട്ട് ചെയ്യുക

Maidhanam is a short film deals with problems faced by turf players.this is an awareness short movie dedicated to all football lovers.

AdvertisementCrew- Direction and story : Mibish Biju
Editing, DI, Cinematography : Bless Thomas
Music : Akhil Alex
Script :Joel Stalin
Stills : Hrithwiq K gireesh
Assistant Directors : Jaijo, Emil
Sound Mix : Austin Shaji
Recording : Dany
Production controller : Rockey Jobal

Main Cast: Chethan Jayalal, Franco, Akhil Manoj, Robin Roy, Rockey Jobal.

 

 

Advertisement 1,842 total views,  9 views today

Continue Reading
Advertisement
Comments
Advertisement
Entertainment7 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy8 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment8 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment9 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment10 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized13 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment13 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment14 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment15 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment17 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement