Connect with us

Entertainment

സാമൂഹ്യ ദ്രോഹികൾക്ക് എതിരെയുള്ള ശക്തമായ പോരാട്ടമാണ് ബ്ലൂ ബോക്സ്

Published

on

SANIL IRITTY സംവിധാനം ചെയ്ത ബ്ലൂ ബ്ലോക്സ് എന്ന ഷോർട്ട് മൂവി സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ഉറച്ച ശബ്ദമാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് അവരവരുടെ വീടുകളിൽ നിന്നുകൊണ്ട് ചെയ്ത ഷോർട്ട് ഫിലിം.  ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ ഹരിനാരായണനും, എസ് ഐ സാജൻ ജോസഫും, സൈക്കോളജി സ്റ്റുഡന്റും ഗെയിം എഞ്ചിനിയറുമായ സാം അലക്‌സും ചേർന്ന് വലയിലാക്കിയത് ജനങ്ങളെ ദ്രോഹിച്ചിട്ട് ആണെങ്കിലും ഏതു വിധേയനയും പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന തിന്മയുടെ ശക്തികളെയാണ്.

vote for blue box

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ ഹരിനാരായണന് നമ്പർ തെറ്റി വന്ന ഒരു കോഡ് മെസേജിൽ നിന്നാണ് കഥ വികസിക്കുന്നത്. sharp 9:30 @ CLT MKT … B7U XO8… ഇതായിരുന്നു ആ കോഡ്. അദ്ദേഹം തന്റെ സുഹൃത്തും സൈക്കോളജി സ്റ്റുഡന്റും ഗെയിം എഞ്ചിനിയറുമായ സാം അലക്സിനോട് ആ കോഡിനെ ഡീകോഡ് ചെയാൻ ആവശ്യപ്പെടുന്നതും അങ്ങനെ ഒരു മാഫിയയുടെ ചുരുൾ അഴിയുന്നതുമാണ് കഥ .

നമുക്കറിയാം ഫോർമാലിൻ എന്ന രാസവസ്തുവുമായി ബന്ധപ്പെട്ട വാർത്തകൾ. എന്താണ് ഫോര്‍മാലിൻ..?
ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും.

മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പലതരം അവയവങ്ങളേയും അത് ബാധിക്കും ക്യാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കും.

ഇങ്ങനെ അപകടകമായ ഒരു വിഷവസ്തുവാണ് നാം മത്സ്യങ്ങൾക്കൊപ്പം അകത്താക്കുന്നത് . എന്നൊക്കെയോ കടലിൽ പോയി പിടിച്ച മത്സ്യങ്ങളാണ് മത്സ്യബന്ധന നിരോധനകാലത്തും വിറ്റഴിക്കപ്പെടുന്നത്. മാംസം കേടാകാതിരിക്കാൻ ഫോർമാലിൻ കൂടി ചേരുമ്പോൾ മാരകമായ അസുഖങ്ങൾക്ക് മറ്റെവിടെയും പോകേണ്ടിവരില്ല. ഈ ഷോർട്ട് മൂവി സാമൂഹ്യദ്രോഹികൾക്കെതിരെയുള്ള ഒരു പോരാട്ടം തന്നെയാണ്.

ബാലാജി ശർമ്മ, രാജേഷ് ഹെബ്ബാർ എന്നീ സെലിബ്രിറ്റികളുടെ സാന്നിധ്യം ഈ ഷോർട്ട് മൂവിയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥനായ ഹരിനാരായണൻ ആയാണ് ബാലാജി ശർമ്മ വേഷമിടുന്നതെങ്കിൽ എസ് ഐ സാം അലക്സ് ആയി രാജേഷ് ഹെബ്ബാർ വേഷമിടുന്നു.

vote for blue box

Advertisement

സംവിധായകൻ SANIL IRITTY ബൂലോകംടീവിയോട് സംസാരിക്കുന്നു

പ്രൊഫഷണലി ഞാനൊരു ux designer ആണ്. ബാന്ഗ്ലൂർ ഒരു ഐടി കമ്പനിയിൽ ആണ് വർക്ക് ചെയുന്നത്. വെബ് ഡിസൈനിങ് ഒക്കെയാണ് വരുന്നത്. പിന്നൊരു ആർട്ടിസ്റ്റ് കൂടിയാണ് . അതിനിടയിലാണ് ചെറിയൊരു റൈറ്റിങ് പരിപാടികളും സിനിമയും. ആദ്യം ചെയ്തൊരു ഷോർട്ട് ഫിലിം ഉണ്ട് ‘പെൻസിൽ’ . അത് ഞാൻ തന്നെയാണ് എഴുതി സംവിധാനം ചെയ്തത്. അതിനുശേഷമാണ് ഞാൻ ലോക് ഡൗണിന്റെ സമയത്തു നാട്ടിലെത്തിയപ്പോൾ ഇങ്ങനെയൊരു വിഷയം സംഭവിച്ചത്. ഞാൻ വന്നതിനു ശേഷം രണ്ടുംമൂന്നും ദിവസം പത്രത്തിൽ കണ്ടൊരു വിഷയം . അതായതു പഴയ മത്സ്യങ്ങൾ വിറ്റഴിക്കുന്ന സംഭവം.  ആ വിഷയം മനസ്സിൽ രൂപപ്പെട്ടപ്പോൾ എഴുതിയുണ്ടാക്കിയ ഒരു തീമാണ്. പിന്നെ ബാലാജി ചേട്ടന്റെ കൂടെ സംസാരിച്ചപ്പോൾ അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. അങ്ങനെ സംഭവിച്ച ഒരു മൂവിയാണ് അത്.

സംവിധാനത്തിലേക്ക് വന്നത്

പണ്ടുമുതൽക്ക് തന്നെ സിനിമ വളരെ ഇഷ്ടമുള്ളൊരു മേഖലയാണ്. സുഹൃത്തുക്കളും സിനിമാ ഫീൽഡിൽ തന്നെയുണ്ട്. പണ്ട് അഭിനയിക്കണം എന്നായിരുന്നു താത്പര്യം, അഭിനയം ട്രൈ ചെയ്തിട്ടുണ്ട്. ഓഡിഷനും കാര്യങ്ങൾക്കൊന്നും പോയിട്ടില്ല. എങ്കിലും ഉള്ളിലുള്ള ആഗ്രഹം അതുതന്നെയായിരുന്നു. പിന്നെ ചിത്രം വരയിലേക്കു വന്നു. പിന്നെ ഷോർട്ട് ഫിലിമിലേക്കു വന്നു. ഷോർട്ട് ഫിലിമിനുവേണ്ടി ആദ്യം എഴുതി നോക്കി. സിനിമാ ഫീൽഡിൽ ഉള്ള ഒരു സുഹൃത്തിനെ അത് കാണിച്ചു നീ തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞപ്പോൾ പള്ളിയിൽ നിന്നും ആ ഒരു വ്യൂ എനിക്ക് കിട്ടിയില്ല. മറ്റൊരാളിന്റെ കൂടെ പറയുമ്പോൾ നമുക്ക് നമ്മുടെ മനസിലുള്ളത് കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെയാണ് ഡയറക്ഷൻ ഞാൻ തന്നെ ചെയ്യാമെന്ന് വച്ചത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewSANIL IRITTY

ഈ വിഷയം കണ്ടെത്തിയത് ?

നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും മായം ചേർക്കുന്നുണ്ട്. അവർക്കു പ്രധാനം ബിസിനസ് ആണ്. അവർ ചെറുതുംവലുതുമായ രീതിയിൽ എല്ലാത്തിനും മായം ചേർക്കുന്നുണ്ട് . അരിയിൽ തൂക്കം കുറയ്ക്കാൻ കല്ലുകൾ ഇടുന്നുണ്ട്. ടൂത്ത്പേസ്റ്റ് കവറിൽ പകുതിയും എയർ ആണ്. ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ആക്ടർ ബാലാജി ചേട്ടനോട് പറഞ്ഞു. അദ്ദേഹം എന്റെ ഫ്രണ്ടാണ്. എന്റെ വരെയൊക്കെ കണ്ടിട്ട് അങ്ങനെ സുഹൃത്തായതാണ്. പുള്ളിയോട് ഈ വിഷയം സംസാരിച്ചപ്പോൾ പുളിക്കും ഇഷ്ടമായി.. നല്ലൊരു സബ്ജക്റ്റ് ആണെന്ന് പറഞ്ഞു. നല്ല രീതിയിൽ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ സ്ക്രിപ്റ്റ് രണ്ടുമൂന്നുപ്രാവശ്യമൊക്കെ എഴുതി തിരുത്തി പുള്ളിക്കയച്ചു . നല്ലരീതിയിൽ സ്ക്രിപ്റ്റിനെ ഫിൽറ്റർ ചെയ്തെടുത്തിട്ടു ചെയ്തതാണ്. ഇതിലൂടെ തന്നെയാണ് രാജേഷ് ചേട്ടനെ പരിചയപ്പെട്ടതും. പുള്ളിയുടെ കൂടെ ഈ സംഭവം പറഞ്ഞപ്പോൾ പുള്ളിക്കുമിഷ്ടമായി. ഇത് നല്ല വിഷയമാണ്, ജനങ്ങളിലേക്ക് എത്തിക്കണം … എന്നൊക്കെ പറഞ്ഞു. എല്ലാരും അങ്ങനെ എന്റെ കൂടെ നിൽക്കുകയായിരുന്നു.

സനിൽ ഇതിൽ ചെയ്ത വേഷം ?

Advertisement

ഞാൻ ഇതിൽ ആ സോഫ്റ്റ്‌വെയർ എൻജിനിയർ – ഗെയിം ഡിസൈനർ ആയിട്ടാണ് അഭിനയിച്ചത്. അഭിനയിക്കാൻ ഇഷ്ടമാണ്. ചെറിയ ചെറിയ വീഡിയോസ് , ടിക്‌ടോക് ഒക്കെ ചെയ്യാറുണ്ടായിരുന്നു.

vote for blue box

അംഗീകാരങ്ങൾ ?

ഇല്ല.. ഇത് അധികം ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് ചെറിയൊരു വിഷമം. ഇത്രയും നല്ലൊരു വിഷയം അവതരിപ്പിച്ചിട്ടും ആരും കണ്ടിട്ടില്ല. ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതാണ് സത്യം.

‘ sharp 9:30 @ CLT MKT … B7U XO8’ എന്ന കോഡ് എങ്ങനെ ഉണ്ടായി ?

എന്റെ വൈഫ് എനിക്ക് നല്ല സപ്പോർട്ട് ആണ്. നല്ല ക്രിയേറ്റിവ് ആണ്. അങ്ങനെ നമ്മൾ ചിന്തിച്ചപ്പോൾ ബ്ലൂ ബോക്സ് എന്ന വിഷയം ചിന്തിച്ചപ്പോൾ…. മീൻ കൊണ്ടുവരുന്ന ആ ആ ബോക്‌സിന്റെ നിറവും ബ്ലൂ , ഓറഞ്ച് ഒക്കെ ആണല്ലോ. അതിൽ ബ്ലൂ സെലക്റ്റ് ചെയ്തു. അതെങ്ങനെ ഒരു സീക്രട്ട് കോഡ് പോലെ ആക്കണം എന്ന് നമ്മൾ ചിന്തിച്ചു. തിരിച്ചിട്ടിട്ടും മറ്റും കുറെ ട്രൈ ചെയ്തു. അങ്ങനെ ഉണ്ടായതാണ്. ഞാൻ അത്ര ബ്രില്യന്റ് ഒന്നുമല്ല. എങ്കിലും അങ്ങനെ ആലോചിച്ചപ്പോൾ കിട്ടിയാണ് ആ കോഡ് .

അടുത്ത പ്രോജക്റ്റ് ?

പുതിയതായിട്ടൊന്നും അങ്ങനെ ഇല്ല. ഒന്നുരണ്ടെണ്ണം മനസ്സിൽ ഉണ്ട്. കൊറോണ ഒക്കെ ആയപ്പോൾ ഞാനും ഒന്ന് സൈഡ് ആയി. അപ്പോൾ ഒന്നും കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല. പ്രൊഡ്യൂസറെ കിട്ടിയാൽ ചെയ്യണം. അതൊരു വലിയ സംഭവം ഒന്നുമല്ല. പൈസ വരുമ്പോൾ നമുക്ക് അഹങ്കാരം കൂടും അപ്പോൾ ചുറ്റുപാടുകളെ ഒക്കെ മറക്കും. അപ്പോൾ അഹങ്കാരമൊക്കെ കൂടും. ..അതുമായി ബന്ധപ്പെട്ടത്. നമുക്ക് അശ്രദ്ധയുണ്ടാകുമ്പോൾ നേരിടേണ്ടി വരുന്ന ചില സംഭവങ്ങളെ കുറിച്ച് മറ്റൊന്നുകൂടി എഴുതിയിട്ടുണ്ട്. ഇങ്ങനെ വിഷയങ്ങളനവധിയുണ്ട്. ഇപ്പോൾ വർക്ക് അറ്റ് ഹോം ആണ്. ഹെവി വർക്ക് ആണ്. അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടു അതൊക്കെ കുറച്ചു സൈഡ് ആക്കി വച്ചിട്ടുണ്ട്. സിനിമ തന്നെയാണ് പ്രധാന പാഷൻ. പ്രധാന സിനിമയിലേക്കുള്ള ചവിട്ടു പടി തന്നെയാണ് ഷോർട്ട് ഫിലിമുകൾ.ഡയറക്റ്റ് ആയി ചാടിക്കേറി സിനിമ എടുക്കുന്നതിനേക്കാളും കുറെയൊക്കെ പഠിച്ചിട്ട് ചെയുക. സിനിമ എന്തെന്ന് കുറെയൊക്കെ അറിയാനും ഉണ്ടല്ലോ . നമ്മളൊക്കെ തുടക്കക്കാർ അല്ലെ…

Advertisement

BLUEBOX
Production Company: Cateye
Short Film Description: നമ്മുടെ ചുറ്റും നടക്കുന്ന ഇന്നത്തെ സാഹചര്യത്തെ ആസ്പദമാക്കി ചെയ്ത ഷോർട്ട് ഫിലിം ആണ് ബ്ലൂ ബോക്‌സ്

ബാലാജി ശർമ്മ, രാജേഷ് ഹെബ്ബർ, സൗപർണിക സുബാഷ്, സനിൽ ഇരിട്ടി, സുമേഷ് കൃഷ്ണ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.സാമൂഹിക അകലം പാലിച്ചുകൊണ്ടും ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും ചെയ്തതാണ് ഈ കുഞ്ഞു സിനിമ
Producers (,): Cateye designs
Directors (,): SANIL IRITTY
Editors (,): Cateye designs Bangalore

***

 1,950 total views,  9 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement