രാജേഷ് ശിവ
ഹരിച്ചാലും ഗുണിച്ചാലും ഒന്ന് Nehaz A സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ്. അനവധി ദാർശനികവും തത്വശാസ്ത്രപരവുമായ മാനങ്ങളുള്ള ഈ ഷോർട്ട് മൂവി വ്യക്തമായൊരു ആശയത്തെയാണ് ആസ്വാദകരിലേക്കു പകരുന്നത്. ഹരിച്ചാലും ഗുണിച്ചാലും ബാക്കിയാകുന്നത് ജീവിതമെങ്കിൽ ആ ജീവിതത്തെ അതിന്റെ വഴിയേ വിടുകയാണ് വേണ്ടത്. ജീവിതത്തിലെ പലഭാവങ്ങളിൽ സന്തോഷിച്ചും സുഖിച്ചും ദുഖിച്ചും കരഞ്ഞും നിരാശയണിഞ്ഞും നമ്മൾ ഒഴുകിയെത്തുന്ന കടൽ എല്ലാത്തിനെയും നിമജ്ജനം ചെയ്തുകൊണ്ട് നമ്മെ ലയിപ്പിക്കുമ്പോൾ മാത്രമാകും അവിടെ പൂർണ്ണമാകുന്നത്. പക്ഷെ അപ്പോഴും നമ്മുടെ ജീവിതത്തിന്റെ നൗക അവിടെ അനശ്വരതയുടെ ഒരു കൊടിപാറിച്ചുകൊണ്ടു കടലിൽ പൊങ്ങിക്കിടക്കും , അതിന്റെ ഡെക്കിൽ നമ്മുടെ കർമ്മങ്ങൾ സഞ്ചാരികളെപോലെ കൈവീശികാണിച്ചുകൊണ്ടു വർത്തമാനകാലത്തുനിന്നും ഭാവിയിലേക്കുള്ള മഹാസമുദ്രപ്രയാണങ്ങൾ തുടങ്ങുകയാകും.
ജനിച്ചാൽ മരിക്കാത്തവർ ഇല്ല . നാമെല്ലാം പിറന്നുവീഴുന്നതുമുതൽ സഞ്ചരിക്കുന്നത് മരണത്തിലേക്കാണ്. പിന്നെയെന്തിനാണ് ജീവിതത്തെ പകുതിവച്ചു നിർത്തി യാത്രയാകുന്നത് ? ഇവിടെ ജീവിതത്തിന്റെ നിരർത്ഥകതയും വ്യർത്ഥതയും എന്നതിനേക്കാൾ മരണത്തിനു മുന്നേയുള്ള ‘ആ മരണത്തിന്റെ’ നിരർത്ഥകതയെ ആണ് ചർച്ചയ്‌ക്കെടുക്കേണ്ടത്. ജീവിതത്തെ ഇല്ലാതാക്കാൻ മരണത്തിനു സാധിക്കില്ല. എന്ന് ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ”, എന്ന് പറഞ്ഞ വൈലോപ്പിള്ളിയും സ്ഥാപിക്കുന്നത് അതുതന്നെ. ഇവിടെ ജീവിതം തന്നെയാണ് ‘ഒന്ന്’ എന്ന ഉത്തരം. ഹരിച്ചാലും ഗുണിച്ചാലും ഒന്ന് തന്നെയാകുന്നു ഉത്തരം .
vote for harichalum gunichalum onnu
വർത്തമാനകാല വിരസതകൾ, നിരാശകൾ ഒരുവന്റെ മാത്രം സൃഷ്ടിയാകുമ്പോൾ അവൻ മരണത്തിലേക്ക് ഒളിച്ചോടുന്നു. തനിക്കാവശ്യമായ നിത്യശാന്തിയെ മൃത്യുവിൽ നിന്നും വിളവെടുക്കാൻ. മനസിന്റെ ബോധോപബോധങ്ങളുടെ നിരന്തര പ്രേരണ അവനെ കാലങ്ങളോളം പ്രേരിപ്പിച്ചിട്ടുണ്ടാകും.. അവൻ ഭൂതകാലത്തെയും ഭാവിയെയും എല്ലാം പരിത്യജിച്ചുകൊണ്ടു സ്വസ്ഥഭൂഭാഗങ്ങൾ തേടി വർത്തമാനകാലത്തിലൂടെ യാത്രചെയ്യുന്നു. ഇനി തിരിച്ചുവരാതിരിക്കാൻ ജീവിതത്തിന്റെ ഒടുവിലത്തെ താക്കോൽകൂട്ടം അവൻ വിസ്മൃതിയിലേക്ക് വലിച്ചെറിയുകയാണ്. കാടും കൃഷിയിടങ്ങളും മലയും പാറക്കെട്ടുകളും തരിശുകളും ..അങ്ങനെ കടന്നുവന്നതും പോകുന്നതുമായ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ താണ്ടി അവൻ സഞ്ചരിക്കുകയാണ്. മരണമാണ് അവന്റെ ലക്‌ഷ്യം. ഭൂതകാലത്തിലും ഭാവികാലത്തിലും ജീവിച്ചാലും മരണം വർത്തമാനകാലത്തിന്റെ മാത്രം അവകാശമാണ് . അത് അകാലത്തിൽ ആയാലും കാലത്തിൽ ആയാലും സംഭവിക്കുന്നത് ഒന്നുതന്നെ.
സ്വയമൊരു കഴുതയായി തന്റെ ശരീരമെന്ന ജൈവികപ്പാറയെ പഴയ നാറാണത്ത് ഭ്രാന്തനെപ്പോലെ അവനങ്ങനെ നിമ്ന്നോന്നതങ്ങളിലൂടെ ഉരുട്ടി കയറ്റുകയും ഇറക്കുകയും ചെയ്തുകൊണ്ട് സഞ്ചരിക്കുകയാണ്. കടന്നുപോയ വഴികളിൽ പലപ്പോഴും അവൻ ജീവിതം വലിച്ചെറിയാൻ ശ്രമിക്കുന്നു. ജീവിതം വല്ലാത്തൊരു അർത്ഥമുള്ള വാക്കാണ്. മനുഷ്യൻ ആ വാക്കിൽ കയറി കൂടുകൂട്ടുകയാണ് ചെയുന്നത്. നമ്മൾ ഇറങ്ങിപോകുമ്പോഴും ആ വാക്ക് കോടാനുകോടികളെയും കൊണ്ട് അവിടെ അവശേഷിക്കുന്നു. ഇറങ്ങിപോകുന്നവരുടെ മുറികളിൽ പുതിയ താമസക്കാർ വരുന്നു. ഇറങ്ങിപോകുന്നവരുടെ ഉടുപ്പുകൾ പോലും കാലം ഷോക്കേസിലും ലോക്കറുകളിലും സൂക്ഷിച്ചുവച്ചിട്ടുണ്ട്. . എന്നാൽ ഇവിടെ ഈ കഥാപാത്രം ജീവിതത്തെ വലിച്ചെറിയാൻ ശ്രമിക്കുമ്പോൾ ഒക്കെ, വിമാനത്തിൽ തൂങ്ങിക്കിടക്കുന്നവനെ പോലെ ഒരുവിധം പണിപ്പെട്ടു ഭയത്തോടെ അവൻ അകത്തേയ്ക്കു തൂങ്ങിവലിഞ്ഞു കയറുന്നു. കാരണം , ചെന്നുവീഴാനുള്ള ഭൂഭാഗങ്ങളിലെ കള്ളിമുള്ളുകൾ കണ്ടു ഭയന്ന അവനെ മരണം പോലും പരിഹസിക്കുന്നതായി തോന്നിയത് കൊണ്ടാകാം.
മരിക്കാൻ ഇറങ്ങി തിരിച്ചവന്റെ മുന്നിൽ ഒരു കടുവ ചാടിവീണാൽ അവൻ തിരിഞ്ഞോടുമോ കടുവയ്ക്കു ഇരയായി തന്റെ താത്പര്യം നിറവേറാൻ നിൽക്കുമോ ? ഇല്ല. കടുവയിൽ നിന്നുള്ള കുതറിയോട്ടം നിശ്ചയമായും അവൻ ജീവിതത്തിലേക്കായിരിക്കും. ഒരുവേള നിങ്ങൾ മരണത്തെ പരിഹസിച്ചു തന്നെ വന്നവഴി കടന്നുപോയേക്കാം.
നിങ്ങൾ അല്ലെങ്കിൽ നമ്മൾ ജീവിതത്തെ സ്നേഹിക്കാൻ എന്തുചെയ്യണം ? മറ്റെല്ലാത്തിനെയും സ്നേഹിക്കണം. നിങ്ങളുടെ സ്നേഹമാണ് പ്രപഞ്ചത്തെ നിങ്ങൾക്ക് അടുപ്പിക്കുന്നത്. നിങ്ങൾ നിങ്ങളിൽ തന്നെ കൂടുകെട്ടി അടച്ചിരിക്കുമ്പോൾ സൂര്യരശ്മികൾ കടന്നുവരാത്ത ജീവിതം അന്ധകാരപൂർണ്ണമാകുന്നു. ഒരിക്കലെങ്കിലും അകജാലകം തുറക്കുന്നവനിലേക്ക് മാത്രമേ സുഗന്ധവാഹിയായ കുളിർകാറ്റുപോലെ പ്രപഞ്ചം ഒഴുകിയെത്തുകയുള്ളൂ. മുനിഞ്ഞു കരിന്തിരി കത്തുന്ന അഹത്തിന്റെയും വിരസതയുടെയും ഘടദീപം അതിൽ കെട്ടുപോകുകയുള്ളൂ .അപ്പോൾ മാത്രമേ സ്വീകരിക്കാൻ നിൽക്കുന്ന വർത്തമാനകാലത്തെ വാരിപ്പുണർന്ന് കവിളുകളിൽ ചുംബനമുദ്ര പതിപ്പിച്ചു കൈകോർത്തു ജീവിതം മുന്നോട്ടു നീങ്ങുയുള്ളൂ… അപ്പോൾ മാത്രമേ മനച്ചെപ്പിൽ നിന്നും ദുർഭൂതംപോലെ വ്യർത്ഥബോധങ്ങളും നിരാശകളും അനന്തതയിലേക്ക് സ്വതന്ത്രമാകുകയുള്ളൂ. അപ്പോൾ മാത്രമേ മധുരവും കയ്പ്പും ചവർപ്പും പുളുപ്പും ഓരോ സമയങ്ങളിൽ പാനം ചെയ്തുകൊണ്ട് അവൻ ജീവിതത്തെ പുനരുജ്ജീവിപ്പിച്ചു മുന്നോട്ടുപോകുകയുള്ളൂ.
അത് സാധിക്കാത്തവർ … സ്വന്തം ചിത്രം എത്ര വരച്ചിട്ടും ശരിയാകാത്ത നിരാശാബാധിച്ച ചിത്രകാരനെ പോലെ മരണത്തിന്റെ ക്യാൻവാസുകളും നിറങ്ങളും തേടി ഭ്രാന്തമായി അലഞ്ഞേക്കാം. അല്ലെങ്കിൽ പലവിധ ശില്പങ്ങൾ ആയിട്ടും ഉറച്ചിരിക്കാതെ അടർന്നുപോകുന്ന കളിമണ്ണ് പോലെ തൃപ്തിയില്ലാതെ അരൂപിയായ മരണത്തിന്റെ ശില്പത്തെ മെടഞ്ഞെടുക്കാൻ ശ്രമിച്ചേയ്ക്കാം.
ഈ ഷോർട്ട് മൂവിയിലെ കഥാപാത്രവും ഇങ്ങനെയാണ്. വിവിധ വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്ന സിനിമ വ്യാഖ്യാനങ്ങൾക്കു പരിധിയില്ലാത്ത വിധം തുറന്നിട്ടിട്ടുണ്ട്. നിങ്ങൾ തേടുന്ന സത്യം വർത്തമാനകാലത്ത് തന്നെയുണ്ട്, അത് ജീവിതമാണ്..അല്ലെങ്കിൽ ജീവിക്കുക തന്നെയാണ് വേണ്ടതെന്നു ഈ ഷോട്ട് മൂവി വിളിച്ചുപറയുന്നു. തന്റെ ശരീരത്തിൽ തന്നെയുള്ള കസ്തൂരിഗന്ധം അന്വേഷിച്ചു പോകുന്ന മാനിന്റെ കഥ കേട്ടിട്ടില്ലേ ? അല്ലെങ്കിൽ പുറപ്പെട്ട സ്ഥലത്തു തന്നെ ഉള്ള നിധിയെ കണ്ടെടുക്കാൻ കാതങ്ങളോളം യാത്ര ചെയ്ത സഞ്ചാരിയെ കുറിച്ച് കേട്ടിട്ടിട്ടില്ലേ… അങ്ങനെയൊരു സഞ്ചാരിയാണ് ഈ കഥയിലെ നായകൻ. അയാൾ ജീവിതത്തിന്റെ വ്യർത്ഥതയും നിരർത്ഥകതയും കൊണ്ട് മരിക്കാനുള്ള പുറപ്പാടിലാണ്. അതിനു വിഷവും കൈയിൽ കരുതിയുള്ള പോക്കാണ്.
കൃഷിഭൂമിയും ശ്മാശാനവും ..അങ്ങനെ ഒരിടത്തും സ്വസ്ഥമായിരുന്നു മരിക്കാൻ സാധിക്കാത്ത അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ‘വലിയ മരണത്തെ’ പേടിച്ചു അയാൾ പിന്തിരിഞ്ഞു ഓടുകയാണ്. എവിടെ നിന്നാണോ യാത്ര ചെയ്തത് ആ ജീവിതത്തിന്റെ സന്ധിയിലേക്കു. ഇന്ന് സ്വയം മരിച്ചാലും സ്വാഭാവികമായി മരിക്കുന്ന സമയത്തു മരിച്ചാലും ബാക്കിയാകുന്നത് ജീവിതം തന്നെയാണ്. ഈ തിരിച്ചറിവുകളിൽ നിങ്ങളുടെ വർത്തമാനകാല ജീവിത പ്രതിസന്ധി , അത് സ്വയംകൃതാനർത്ഥമോ സാഹചര്യങ്ങൾകൊണ്ട് രൂപപ്പെടുന്നതോ ആകാം . അതിനെ തരണം ചെയ്യാൻ എന്ത് ചെയ്യണം ? നിങ്ങൾ നിങ്ങളോടു തന്നെ സ്വയം ചോദിച്ചുനോക്കൂ. നിങ്ങളുടെ പ്രതിസന്ധികളിലും നൈരാശ്യതകളിലും നിങ്ങൾ ജീവിക്കാൻ കണ്ടെത്തുന്ന മറുപടികൾ ഒരുപാടുണ്ടാകും .
നിരാശയണിഞ്ഞ ജീവിതത്തെ അവൻ ഉപേക്ഷിച്ചു പോന്നപ്പോൾ അത് വാലാട്ടി പിന്നാലെ വന്നു
ആട്ടിയോടിക്കാഞ്ഞപ്പോൾ പുഞ്ചിരിപ്പൂക്കൾ കൊഴിച്ചു
(മുൻപൊക്കെ സ്നേഹിക്കാനാഞ്ഞപ്പോൾ മുൾവർഷങ്ങളായിരുന്നു
എന്നത് അവൻ മറന്നിട്ടില്ല )
ഒരു കയറിന്റെ തുമ്പിൽ ഏകഹൃദയമുള്ള സയാമീസ്‌ഇരട്ടകളെ പോലെ മരിച്ചാടുമെന്ന് ഭയന്നിട്ടാകണം
സ്വയമഴിഞ്ഞുവീണ നിരാശ ആദ്യമായി ജീവിതത്തെ നഗ്നമാക്കിയത്.
പെട്ടന്ന് നഗ്നമായിപ്പോയ ജീവിതത്തിന്റെ ഗുഹ്യഭാഗങ്ങൾ മറയ്ക്കാൻ
എന്തെങ്കിലും അണിയേണ്ടത്
അത്യാവശ്യമെന്നിരിക്കെ രണ്ടുംകല്പിച്ചു നെയ്ത തുണിക്ക് പട്ടിന്റെ തിളക്കം
നാളെ ഈ പട്ടിൽ മരിച്ചു തൂങ്ങിയാടണം എന്നൊരു ചിന്ത വരാതിരിക്കാൻ
കഴുത്തിൽ ചെറിയ മുറിവുകൾ ഏല്പിക്കുന്ന മുള്ളുകളെ കൂടി ജീവിതത്തിൽ നിന്നും കണ്ടെത്തി
പട്ടിൽ നെയ്തു ചേർക്കണം.
അല്ലെങ്കിൽ അവനെ വേദനിപ്പിക്കാൻ മധുരത്തിൽ അരിക്കുന്ന ഉറുമ്പുകളെ
അതിൽ ജീവിക്കാൻ അനുവദിക്കണം
ജീവിതത്തിന്റെ കഥ അടയുന്ന കാലത്ത് ആ മുള്ളുകളുടെ മുനകൾ സ്വാഭാവികമായി തേഞ്ഞുപോയേക്കാം ഉറുമ്പുകളുടെ ജീവിതം അവസാനിച്ചേയ്ക്കാം … അപ്പോൾ മാത്രമാകും ആ തുണികൊണ്ടു മുറിവേൽക്കാതെ നിങ്ങളെ പുതപ്പിക്കാൻ സാധിക്കുന്നത്.
ഈ ഷോർട്ട് മൂവിക്കു വേണ്ടി പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ആശംസകൾ…

‘ഹരിച്ചാലും ഗുണിച്ചാലും ഒന്ന് ‘ സംവിധാനം ചെയ്ത Nehaz A ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാൻ മൂവി മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
ഹരിച്ചാലും ഗുണിച്ചാലും ഒന്ന്
നോർമലി നമ്മൾ മരണത്തിലേക്കുള്ള യാത്രയാണ്. പിന്നെ മരിക്കേണ്ട ആവശ്യമില്ല. മരണം എന്നത് ഒരു സത്യമാണ്. നമ്മൾ മരിച്ചുകഴിഞ്ഞാലും നമ്മുടെ ജീവിതം തന്നെയാണ് ബാക്കിയാകുന്നത്. കാരണം നമ്മൾ അതുവരെ എന്ത് ചെയ്തു എടുത്തു എന്നതൊരു ജീവിതം മാത്രമായിട്ടാണ് കിട്ടുന്നത്. ഇപ്പോൾ ഞന തന്നെ മരിച്ചാലും ഞാൻ ചെയ്തതൊക്കെ മാത്രമേ ഇവിടെ നിലനിൽക്കുകയുള്ളൂ. അത് നല്ലതായാലും. ചീത്തയായാലും. പിന്നെ നമ്മൾ മരിക്കേണ്ടതിന്റെ ആവശ്യമില്ല. പെട്ടന്ന് പറഞ്ഞാൽ അതാണ് അതിന്റെ ഉത്തരം.
ഹരിച്ചാലും ഗുണിച്ചാലും ഒന്ന് – അതിന്റെ ആശയം കണ്ടെടുത്തത് എങ്ങനെ ?
നമ്മുടെ ജീവിതത്തിൽ തന്നെ ചില പ്രത്യേക സാഹചര്യങ്ങൾ ഉണ്ടാകും . നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നൊരു സാഹചര്യം. ആൾറെഡി ഇയാൾ മരിക്കണം എന്നൊരു ആഗ്രഹം കുറേനാൾ കൊണ്ടേ തീരുമാനിച്ചു വച്ചതാണ്. അത് പെട്ടന്നുണ്ടായ തീരുമാനം അല്ല. പല അനുഭവങ്ങളും കാരണങ്ങളും കൊണ്ട് ഉണ്ടായ തീരുമാനം ആണ്. അന്നത്തെ ദിവസം അയാൾ അതിനൊരു തീരുമാനം ഉണ്ടാക്കി. ഇന്നു മരിച്ചുകളയാം എന്നൊരു തീരുമാനം. അങ്ങനെയൊരു ചിന്തയിൽ നിന്നുള്ള ഇറങ്ങിനടത്തമാണ്. അതായത് ആളൊഴിഞ്ഞ ഇടത്തു പോയി ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മരിക്കാം എന്ന ചിന്തയിൽ. ആദ്യം ഒരു ചുടുകാട്ടിലേക്ക് പോയി നോക്കുമ്പോൾ അവിടെയും പ്രശ്നം. അവിടെയും രണ്ടുപേർ വരുന്നുണ്ട് ഇയാളെ നോക്കി സംസാരിക്കുന്നു. അയാൾ അസ്വസ്ഥനാകുന്നു. പിന്നെയും മറ്റൊരിടത്തു പോകുന്നു. അവിടെയും അയാൾക്ക് സ്വസ്ഥത കിട്ടുന്നില്ല അതായതു അവിടെ രണ്ടുസ്ത്രീകൾ ഇരുന്നു അവരുടെ പ്രശ്നങ്ങൾ സംസാരിക്കുകയാണ്. പിന്നെയും മുന്നോട്ടു പോകുമ്പോൾ ഒരിടത്തേക്ക് വരുമ്പോൾ എന്തുചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ആണ് ഒരു കഴുതയെ കാണുന്നത്. എങ്കിൽ അതിന്റെ കൂടെ പോകാമെന്ന ചിന്തയിൽ ഫോളോ ചെയ്തു പോയിട്ട് അവിടെ ഇരിക്കുകയാണ്. അപ്പോഴാണ് പുള്ളിക്ക് മരിക്കാനുള്ളൊരു തോന്നൽ ഉണ്ടാകുന്നത്. ആൾറെഡി പുള്ളി മരിക്കാൻ തീരുമാനിച്ചു ഉറപ്പിച്ചു പോയതാണ്. അപ്പോഴാണ് മുകളിൽ നിന്ന് ഒരാൾ വന്നുപറയുന്നതു ഇവിടെ കുഴിയുണ്ട് തീർത്തിട്ട് പൊക്കളയാം എന്ന്. അതിൽ പുള്ളി പേടിച്ചുപോകുന്നു. മരിക്കാൻ പോയ ആൾ നോക്കുമ്പോൾ അതിലും വലിയൊരു മരണം അവിടെ നിൽക്കുന്നു. പിന്നെ അവിടന്ന് മരണത്തിൽ നിന്നും കുതറിമാറി തിരിച്ചുവരികയാണ്. അങ്ങനെ തിരിച്ചുവരാൻ നേരത്താണ് റിയാലിറ്റി മനസിലാക്കുന്നത്. പുള്ളി അങ്ങനെ വീട്ടിലേക്കു പോകുകയാണ്. അവിടെ എത്തി വാതിലിന്റെ താക്കോൽ നോക്കുമ്പൊഴയ്ക്കും അത് കാണുന്നില്ല. ഒന്നുകിൽ പൊളിച്ചുകയറാം, ഇല്ലെങ്കിൽ എന്തുചെയ്യണം എന്ന് ആലോചിക്കാം, ഇല്ലെങ്കിൽ മിണ്ടാതിരിക്കാം. കാര്യം ഇത്രേ ഉള്ളൂ… ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാം.. അതിനെയൊക്കെ തരണം ചെയ്തു മുന്നോട്ടു പോകുക മാത്രമേ ഉള്ളൂ പോംവഴി. ഇപ്പോഴും ജീവിതത്തിൽ സന്തോഷവും കാര്യങ്ങളും ഒന്നും കാണില്ല. എല്ലാം മിക്സ് ചെയ്തിട്ട് വരുന്ന സാധനമാണ് ജീവിതം.
പിന്നെ പ്രധാനപ്പെട്ടകാര്യം, മരണത്തിലോട്ടാണ് നമ്മുടെ യാത്ര. പിന്നെ നാം മരിക്കേണ്ട ആവശ്യമേയില്ല. ഇടയ്ക്കു വച്ച് അവസാനിപ്പിക്കേണ്ട ആവശ്യമേയില്ല. മരിച്ചാൽ ജീവിതമാണ് ബാക്കിയാകുക. നല്ലതായാലും മോശമായാലും ജീവിതമാണ് ബാക്കിയാകുക. ആ ജീവിതമായിരിക്കാം പിന്നെ പ്രതിഫലിക്കുന്നത്. അതിപ്പോൾ ഗാന്ധിജിയെ പോലുള്ളവരെ നോക്കിയാലും അവർ ചെയ്ത പ്രവർത്തി ആണ് പിന്നെ നിലനിൽക്കുന്നത്.
അഭിമുഖത്തിന്റെ ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Nehaz A” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/harichalum-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
മറ്റു പ്രോജക്റ്റുകൾ ?
ഞാൻ ഇതിനു മുൻപ് രണ്ടു സിനിമയ്ക്ക് അസിസ്റ്റൻറ് ആയി വർക്ക് ചെയ്തു. ‘കടൽ പറയാത്തത് ‘ എന്ന മൂവിയിൽ വർക്ക് ചെയ്തിട്ടുണ്ട്. അത് ഇറങ്ങിയിട്ടില്ല. അടുത്ത പ്ലാൻ എന്ന് പറഞ്ഞാൽ..ഞാനൊരു വെബ് സീരീസിന്റെ വർക്കിൽ ആണ്. അതിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് എപ്പിസോഡ് കഴിഞ്ഞു, എട്ട് എപ്പിസോഡ് കൂടിയുണ്ട്.
ആശയം ദുർഗ്രഹം എന്ന് ആസ്വാദകർക്ക് തോന്നുമോ ? അല്ലെങ്കിൽ ആശയത്തിൽ അർത്ഥതലങ്ങൾക്കു വേണ്ടി ആസ്വാദകർ കാടുകയറി ചിന്തിക്കാൻ സാധ്യതയുണ്ടോ?
നമ്മൾ നോർമലി വിചാരിച്ചു വച്ചിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ കുട്ടിക്കാലം മുതൽ മതങ്ങളെ കുറിച്ചായാലും… അങ്ങനെ പലതിലും കുറെ കാര്യങ്ങൾ പഠിപ്പിച്ചു വച്ചിട്ടുണ്ട്. നമ്മുടെ തലമണ്ടയിൽ ഒരു കഥ തുടങ്ങിയാൽ ഇങ്ങനെ തീരണം …ഇങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള ഒരു പൊതുധാരണയുണ്ട്. അതിന്റെയൊരു പ്രശ്നമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരുപാട് കാര്യങ്ങൾ നമ്മൾ സത്യമാണ് എന്ന് വിചാരിച്ചു ചിന്തിച്ചു വച്ചിട്ടുണ്ട്. അതൊന്നും സത്യത്തിൽ സത്യങ്ങൾ അല്ല. അത് അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ മാത്രമേ മനസിലാകത്തുള്ളൂ. എനിക്കുതന്നെ ഇപ്പോഴും മനസിലാക്കാൻ സാധിക്കാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മനസിലാക്കിയത് തന്നെ പലതും കള്ളങ്ങളാണ്. പിന്നെ ആൾക്കാർ ചിന്തിച്ചു മനസിലാക്കി വച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട് , അതായതു സിനിമ അങ്ങനെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ. ഞാൻ ഒരു കാര്യം ക്യാമറയിൽ ചെയ്യാൻ എടുത്തു വയ്ക്കുകയാണ്. ആൾക്കാർക്കും കുറെ തെറ്റായ ധാരണകൾ അതിൽ കടന്നുവന്നേക്കാം. അതിന്റെ ഒരു പ്രശ്നമാണ് ഇത്.
Harichalum Gunichalum Onnu
The I and the mine vanish.
I see myself on the mirror.
But the portrait is not mine.
Face filled with grey hairs,
Wrinkles on the temple
The eyes, withdrawn to their holes
And pale, due to fear,
Implore at me with folded hands.
They come to my neck, in the shape of a bitch just littered, and squeeze it.
While pelting stones
When wearing crown of thrones,
The blood flow does not show any sign of pain,Rather they reflect as a wonderful piece of art.
The excruciating pain, caused by lack of air, did not affect the agonising pain of my life.
I walk swiftly,
Carrying him…
***
Short Film Description: In the Movie the main character looks for truth in the past .
However he realizes truth is always in the present .
The Plot is all about his return journey.
Producers (,): Soney Sam
Directors (,): Nehaz A
Editors (,): Finn George
Music Credits (,): The Escape Medium
Cast Names (,): Gopalan
Jeevan Thomas
Genres (,): Fiction
Year of Completion: 2020-02-15
Director Biography – Nehaz
Nehaz had the chance to associate with the film industry from a tender age of 18,
Acted small roles in films, he turned his attention to direction.
Having spent time with people in the pastoral village of tenkasi in southern India for
A long time , he decided to capture their lives in a film . Harichalum Gunichalum Onnu(Restart)
Is the outcome of his close interaction with the village people and how they see the ultimate
Reality of life .
എനിക്ക് ഏകദേശം പത്തുപതിനെട്ടു ഫെസ്റ്റിവൽസിനു സെലക്ഷൻ കിട്ടിയിട്ടുണ്ട്. എട്ടെണ്ണത്തിനും ഈ ഷോർട്ട് ഫിലിം തന്നെയാണ് തിരഞ്ഞെടുത്തത്. അതിലെല്ലാം ഫസ്റ്റ് നമുക്കുതന്നെയാണ്.
അംഗീകാരങ്ങൾ – ഹരിച്ചാലും ഗുണിച്ചാലും ഒന്ന്
- IV Sasi international short film festivalCochin
India
October 27, 2020
Best International Short film - Cosmo International film festivalChennai
India
July 22, 2020
Best International short film 2020 - ifilms international short film festivalPune
India
August 8, 2020
official selection - Thinking hat fiction challengeChennai
India
June 28, 2020
Official selection - The lift -off sectionsUnited Kingdom
June 14, 2020
official selection - First time film maker sessionUnited Kingdom
June 21, 2020
Official selection - Indic film utsavHyderabad
India
November 12, 2020
Finalist - IV Sasi international short film festivalcochin
India
October 27, 2020
Best Editor - 9th Mumbai Shorts Int. Film Festival-20Mumbai
India
Special festival jury mention - Druk international film festivalParo
Bhutan
December 9, 2020
Outstanding Achievement Award - Uruvatti international film festivalIndia
December 5, 2020
Award Winner - Port Blair International Film FestivalPort Blair
India
December 18, 2020
Award Winner - Adoor bhasi International Short film festival 2020Trivandrum
India
March 12, 2021
Diamond Crown Entry - John Abraham Devasurya Gramina Chalachithra Utsavom 2021Thrissur
India
March 14, 2021
Best International Short Film. - Shortfundly Annual Film FestivalChennai
India
February 12, 2021
Official Selection**