fbpx
Connect with us

Entertainment

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Published

on

തയ്യാറാക്കിയത് രാജേഷ് ശിവ

ഷാനു സൽമാൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച HER 2021 തികച്ചും അസാധാരണമായ ഒരു റിലേഷൻഷിപ്പിന്റെ കഥപറയുന്ന ഷോർട്ട് ഫിലിം ആണ്. ഇതിൽ അപകർഷത പേറുന്ന, അന്തർമുഖത്വം വേണ്ടുവോളമുള്ള വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരി ഗോവിന്ദിന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെ ചേർത്തുനിർത്തുന്ന ഈ ചിത്രം നിങ്ങൾ കാണുമ്പൊൾ ഇതിലെ വിഷ്ണുവിൽ നിങ്ങൾ ചിലപ്പോൾ നിങ്ങളെ തന്നെ കണ്ടേയ്ക്കാം. കാരണം അത്തരം ചില സാമൂഹ്യസാഹചര്യങ്ങളിൽ ആണ് നമ്മൾ ജീവിക്കുന്നത്.

ഉച്ചത്തിൽപ്പാടും കിളികൾക്കിടയിൽ
മൗനമായൊരു കിളിയുടെ  മൗനഗാനം നിങ്ങൾ ശ്രവിച്ചിട്ടുണ്ടോ?
നിങ്ങൾ അത് ശ്രവിച്ചുവെങ്കിൽ
അതു നിങ്ങളുടെ മാത്രം
ഗാനമാണെന്നോർത്തുകൊൾക
അല്ലെങ്കിലതു ശ്രവിക്കാനാകില്ല,സത്യം ! (രാജേഷ് ശിവ)

ആരാണ് ശരിക്കും അന്തർമുഖൻ (introvert) ? തങ്ങളുടെ മാനസിക ഉത്തേജനങ്ങൾ ബാഹ്യതയിൽ നിന്നും കണ്ടെത്താതെ അതിനു വേണ്ടി തങ്ങളുടെ ആന്തരികതയെ തന്നെ ആശ്രയിക്കുന്ന വ്യക്തിത്വങ്ങളെ നമുക്ക് അങ്ങനെ വിളിക്കാം. ജനസംഖ്യയിൽ തന്നെ 25% മുതൽ 40% വരെ അന്തർമുഖന്മാർ എന്നാണു കണക്ക്. അപ്പോൾ ഇവരുടെ വലിയ സംഖ്യ നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ഇതിലെ കഥാപാത്രമായ വിഷ്ണു അത്തരത്തിൽ ഒരാളാണ്. സാധാരണഗതിയിൽ അന്തർമുഖന്മാരെ നമ്മൾ വിവക്ഷിക്കുന്നത് വീട്ടിൽ തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ എന്ന നിലക്കാണ്. എന്നാൽ തങ്ങളുടെ മനസിനുള്ളിൽ മാത്രം തനിച്ചിരിക്കുന്ന പ്രവണതയുള്ളവരും ഉണ്ട്. ഇവർ ബാഹ്യമായ ഇടപെടലുകൾ നടത്തിയാലും ആൾക്കൂട്ടത്തിൽ തനിയെ എന്ന മനോഭാവക്കാർ ആണ്.

Advertisement

vote for her 2021

എന്താണ് അപകർഷത (inferiority complex) അഥവാ അപകർഷബോധം ? തീർച്ചയായും സ്വന്തം കുറവുകളെ കുറിച്ചുള്ള അതിയായ ബോധമാണ് അത്. ഓരോ വ്യക്തിയിലും ഈ അപകർഷത ഉണർന്നു പ്രവർത്തിക്കുന്നത് അവരുടെ ഉപബോധത്തിൽ ആയിരിക്കും. ഒരർത്ഥത്തിൽ എല്ലാപേരിലും ഈയൊരു ബോധം ഉടലെടുക്കും എന്നാണു പ്രമുഖ മനഃശാസ്ത്രജ്ഞർ പറയുന്നത്. ശാരീരികമായ വൈകല്യങ്ങളും നിറവ്യത്യാസങ്ങളും ജീവിത സാഹചര്യങ്ങളും ജാതിഅവഹേളനങ്ങളും മറ്റു പലകാര്യങ്ങളും കാരണമുള്ള ആത്മവിശ്വാസക്കുറവുകളും ഒക്കെ ഇത്തരം ബോധ്ങ്ങൾ ഉടലെടുക്കാൻ ഒരു കാരണമാണ്. മാറ്റരുകാര്യം ഇതൊരു നെഗറ്റിവ് ചിന്താഗതി എങ്കിലും ജീവിതത്തിൽ പോസിറ്റിവ് ആയി മുന്നേറാൻ അപകർഷ ബോധം കാരണമാകുന്നുണ്ട്. ചിലർ എന്നെന്നേയ്ക്കുമായി വീണുപോകാനും.

അത്തരത്തിൽ ഒരു കഥാപാത്രമാണ് ഈ കഥയിലെ വിഷ്ണു. ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന വിഷ്ണുവിന് കൂട്ട് മേല്പറഞ്ഞ രണ്ടു കാര്യങ്ങൾ തന്നെയാണ്. അന്തർമുഖത്വവും അപകർഷതയും. അതിന്റെ പ്രധാനകാരണം അവന്റെ കറുത്തനിറം തന്നെ. ആ നിറം കാരണം അവൻ കുഞ്ഞുന്നാൾ മുതൽ അധിക്ഷേപങ്ങളും അവഗണനകളും അനുഭവിച്ചിട്ടുണ്ട്. സ്‌കൂളിൽ അവന്റെ സീനിയർ ആയ പെൺകുട്ടി അവന്റെ മുഖത്തെ കറുത്തനിറം വിരൽകൊണ്ട് തൊട്ടു കണ്ണെഴുതുന്നതായി അഭിനയിച്ച ഓർമ്മകൾ അവന്റെ ഉപബോധമണ്ഡലത്തിൽ മായാത്ത ദുർ സ്മരണയായി നിലനിൽക്കുന്നുണ്ട്. ഒരാളിൽ അപകർഷതകൾ കുടിയേറി പാർക്കാൻ മനസിനെ മുറിപ്പെടുത്തുന്ന ഏതെങ്കിലുമൊരു സംഭവം മതിയാകും.

അവൻ ആർക്കും മുഖംകൊടുക്കാതെ, ആരെങ്കിലും മുഖത്ത് നോക്കിയാൽ ജാള്യതയോടെ മുഖം പിൻവലിച്ചു , ഉള്ളുതുറന്ന് ആരോടും സംസാരിക്കാതെ …സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മനസിന്റെ തടവറയിൽ പൂട്ടിയിട്ടു. അവൻ ജോലി ചെയുന്ന ടെക്സ്റ്റയിൽ ഷോപ്പിൽ വരുന്ന പെൺകുട്ടികളുടെ മുന്നിൽ പോലും ജാള്യതയോടെ മുഖം തിരിച്ചവൻ നിന്നു . ഒരുപക്ഷെ ആ വന്ന പെൺകുട്ടികളിൽ ചിലർക്കെങ്കിലും അവനോടു പ്രണയം തോന്നിയിരിക്കാം. എന്നാൽ അപകര്ഷതയും അന്തര്മുഖത്വവും ഉള്ളവർക്കൊരു പ്രശ്നമുണ്ട് , അവരെക്കുറിച്ചു ആരെങ്കിലും നല്ലതുസംസാരിച്ചാലും അവർ കരുതുക തന്റെ കുറവുകളെ കുറിച്ച് പരിഹസിച്ചു സംസാരിക്കുന്നു എന്നാകും .

ഇങ്ങനെയൊക്കെ ജോലിയും ജീവിതവും തള്ളിനീക്കുന്ന വിഷ്ണുവിന് പെട്ടന്നൊരു ഷോക്കായിരുന്നു കോവിഡ് കാരണമുള്ള ലോക് ഡൌൺ. അതുവഴിയുള്ള വരുമാനനഷ്ടം ആയിരുന്നില്ല വിഷ്ണുവിനെ സങ്കടപെടുത്തിയത് . ടെക്സ്റ്റയിൽ ഷോപ്പിൽ പോകാൻ സാധിക്കാത്ത ആ ഒരു അവസ്ഥയായിരുന്നു. അതിനൊരു കാരണമുണ്ട്. അത് പറയുന്നതിന് മുൻപ് നമുക്ക് വിഖ്യാത ഹോളീവുഡ് സിനിമയായ ‘കാസ്റ്റ് എവേ’യിലെ വിൽസൺ എന്ന വോളീബാളിനെ പരിചയപ്പെടേണ്ടതുണ്ട്. ആ സിനിമയിലെ പ്രധാന കഥാപാത്രമായിരുന്നു ആ പന്ത്. ഈയിടെ അത് രണ്ടുകോടിയിലേറെ രൂപയ്ക്കു ലേലത്തിൽ പോയത് നമ്മൾ വാർത്തകളിൽ നിന്നും അറിഞ്ഞിരുന്നല്ലോ.

വിത്സൺ ആരായിരുന്നു. കേവലമൊരു വോളീബാൾ പന്ത് . എന്നാൽ അജ്ഞാതമായ ദ്വീപിൽ അകപ്പെട്ട ഒരാൾക്ക് ആ പന്ത് എങ്ങനെയാണ് ആശ്രയമാകുക…ടോം ഹാങ്കസ് അവതരിപ്പിച്ച കഥാപാത്രം ,കൊറിയര്‍ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് തെക്കന്‍ പസഫിക് സമുദ്രത്തില്‍ താൻ സഞ്ചരിച്ച വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ജനവാസമില്ലാത്ത ദ്വീപിലെത്തപ്പെടുകയും പിന്നീട് തന്റെ ജീവന്‍ നിലനിര്‍ത്തി അവിടെ നിന്നും രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ കഥ. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപില്‍ ജീവിക്കുന്ന നോളന്റിന്റെ സുഹൃത്തായിരുന്നു വില്‍സണ്‍ എന്ന വോളിബോള്‍ പന്ത്.

Advertisement

ചക് നോളന്റ് ഒരു പന്തിനെ എന്തുകൊണ്ടാകും സുഹൃത്താക്കിയത് ? തീർച്ചയായും അവിടെ തനിക്കു സംസാരിക്കാനും ആശയവിനിമയം നടത്താനും ആരും ഇല്ലാത്തതുകൊണ്ട്. ഒരു മനുഷ്യന് എത്രകാലം ആരോടും മിണ്ടാതെ ജീവിക്കാനാകും അല്ലെ? ആ കഥാപാത്രത്തിന്റെ ഒറ്റപ്പെടൽ അപകര്ഷകതയോ അന്തര്മുഖത്വമോ വഴി രൂപപ്പെടുന്നത് അല്ലെങ്കിൽ പോലും ഒരു അപകടമാണ് അതിനു കാരണമാകുന്നത് എന്നിരുന്നാൽ പോലും അയാളുടെ ഏകാന്തമായ സാഹചര്യങ്ങളും വിൽസൺ എന്ന പന്തിനോടുള്ള സൗഹൃദവും കൂട്ടിവായിച്ചാൽ സ്വയം തുരുത്തുകൾ ഉണ്ടാക്കി സ്വയം ദ്വീപുകൾ ഉണ്ടാക്കി അതിൽ ഒറ്റപ്പെട്ടുപോകുന്ന വിഷ്ണു എന്ന കഥാപാത്രത്തിന് എന്തുകൊണ്ട് കണ്ടെത്തിക്കൂടാ തന്റെ പ്രണയത്തിനു വേണ്ടി ഒരു പ്രതീകാത്മ രൂപത്തെ ? വിഷ്ണുവിന്റെ ഭൂതകാലങ്ങൾ മുഴുവൻ അയാളുടെ മനസിനെ മുറിപ്പെടുത്തിയ അപകടങ്ങൾ തന്നെയായിരുന്നു. തന്റെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും വിമാനം അയാൾ ഇടിച്ചിറക്കിയത് ആൾപ്പാർപ്പില്ലാത്ത സ്വന്തം മനസിലെ ആ ദീപിൽ എങ്കിൽ എങ്ങനെ മറ്റൊരു കാസ്റ്റ് എവേ അല്ല അയാളുടെ ജീവിതമെന്നു നമുക്ക് പറഞ്ഞുകൂടാ ?

vote for her 2021

‘വെളുപ്പും കറുപ്പും തമ്മിലുള്ള വർണ്ണ യുദ്ധത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. മാറ്റത്തിൻറെ ആഞ്ഞുവീശിയ കാറ്റിൽ വർണ്ണവിവേചനം ഒരുപരിധിവരെ തുടച്ചുനീക്കപ്പെട്ടുവെങ്കിലും നിത്യജീവിതത്തിൽ അത് ഇന്നും മായാത്ത കറയായി അവശേഷിക്കുന്നു.ഈ കറപുരണ്ട് മാറ്റിനിർത്തപ്പെട്ട ഒരുകൂട്ടം ഉണ്ട്. ഇത് അവർക്ക് വേണ്ടിയാണ്…..ഈ സിനിമ ഇത് കറുപ്പിന്റെ രാഷ്ട്രീയമാണ്! കറുത്തവരെ ഓര൦ ചേർക്കുന്ന സമൂഹത്തിൻറെ വൈകൃത വിനോദത്തിൽ സ്വയം തന്നിലേക്ക് ഒതുങ്ങുന്ന നായകൻ. അമ്മയുടെ മരണത്തോടെ മാതൃത്വത്തിന്റെ കരുതലു൦ നഷ്ടമായ അവൻ ഒറ്റയ്ക്കാണ്. പുറമേ അത്ര സാധാരണമല്ലെങ്കിലും വളരെ തീവ്രമായ ഒരു അന്തർമുഖത്വ൦ അവനിലുണ്ട്. മുഖമുയർത്തി നോക്കാനോ നിവർന്നുനിന്ന് സംസാരിക്കാനുള്ള ധൈര്യം അവന് പലപ്പോഴും നഷ്ടമാകുന്നു.ഈ അരക്ഷിതാവസ്ഥയിലാണ് തന്റേതായ‌ ഒരിടം അവൻ കണ്ടെത്തുന്നത്. അവിടെ അവൻ ജീവിതത്തിന്റെ പല ഇടങ്ങളിലായി നഷ്ടപ്പെട്ടുപോയ സ്നേഹം,വാത്സല്യം, പ്രണയം എല്ലാം തിരിച്ചുപിടിക്കുകയാണ്.’

അങ്ങനെ തിരികെപ്പിടിക്കാൻ കാസ്റ്റ് എവേയിലെ ചക് നോളന്റിന്റെ വിൽസണെ പോലെ വിഷ്ണുവിന് എന്താണ് ലഭിക്കുന്നത് ? അതെ, അത് അവൻ ജോലിചെയ്യുന്ന തുണിക്കടയിലെ ഒരു ഡമ്മി ആയിരുന്നു. അവൻ നിത്യവും സാരിയുടുപ്പിച്ചു ആഭരണം അണിയിച്ചു ഒരുക്കി നിർത്തിയ മുഖമില്ലാത്ത സുന്ദരി. അവൾക്കു കണ്ണുകൾ ഇല്ലാത്തതുകൊണ്ടുതന്നെ തന്റെ കുറവുകളിൽ അവൾ മുഖംതിരിക്കില്ല എന്ന് അവനു അറിയാമായിരുന്നു. അവൾക്കു നാസിക ഇല്ലാത്തതുകൊണ്ടുതന്നെ തനിക്കു പോലും ഇഷ്ടമില്ലാത്ത തന്റെ ഗന്ധത്തിൽ അവൾ മൂക്കുപൊത്തില്ല എന്ന് അവനറിയാമായിരുന്നു. അവൾക്കു കാതുകൾ ഇല്ലാത്തതുകൊണ്ടുതന്നെ എന്നോ വെറുത്തുപോയ തന്റെ സ്വന്തം ശബ്ദത്തിൽ അവൾ ചെവിപൊത്തില്ല എന്ന് അവനറിയാമായിരുന്നു. അവൾക്കു നാവില്ലാത്തതുകൊണ്ടുതന്നെ തന്നെ ഇഷ്ടമില്ലെന്നു പറയാൻ അവൾ വായ തുറക്കില്ല എന്നവന് അറിയാമായിരുന്നു. മറ്റൊരർത്ഥത്തിൽ… ലോകമെങ്ങുമുള്ള അപകര്ഷതയും അന്തര്മുഖത്വവും പേറുന്ന മനുഷ്യർക്ക് തന്റേതെന്ന് വ്യാഖ്യാനിക്കാൻ സാധിക്കുന്ന രീതിയിൽ ഭാവനയിൽ ഇഷ്ടമുള്ള മുഖങ്ങൾ അതിൽ കാണാൻ കഴിയട്ടെ എന്ന രീതിയിൽ അവൾക്കു മുഖമില്ലാതെ ആയതാകാം.

നോക്കൂ ഈ സിനിമ ചില ചിന്തിപ്പിക്കലുകൾ ആണ് നമുക്ക് നൽകുന്നത്. ഇതിലെ വിഷ്ണുവിനെ പോലെ ആകാനല്ല, മറിച്ചു കുറവുകൾ എന്നതിനെ പൊലിപ്പിച്ചു കാണാതെ ആത്മവിശ്വാസത്തോടുകൂടി ജീവിക്കാനും പ്രണയങ്ങൾ ഇങ്ങോട്ടു വരുന്നതുംനോക്കി ഇരുന്നു സമയം കളയാതെ ഇഷ്ടമുള്ളവളോട് അങ്ങോട്ട് പോയി മാന്യമായ രീതിയിൽ പ്രണയം തുറന്നുപറയാനും സമൂഹത്തിലെ ഏതൊരുവേദിയിലും ആർജ്ജവത്തോടെ സംസാരിക്കാനും പ്രതികരിക്കാനും തയ്യാറാകുകയാണ് വേണ്ടത്. നോക്കൂ.. ദൂരെനിന്നു നിങ്ങളെ നോക്കി സംസാരിക്കുന്നവർ ആരും തന്നെ നിങ്ങളെ കുറ്റം പറയുന്നവർ അല്ല , അവർ നിങ്ങളുടെ കണ്ണുകളെയോ നിങ്ങളുടെ ഹെയർ സ്റ്റൈലിനെയോ നിങ്ങളുടെ വസ്ത്രധാരണത്തെയോ നിങ്ങളുടെ സംസാരശൈലിയെയോ നിങ്ങളുടെ സ്വഭാവത്തെയോ പുകഴ്ത്തി പരസ്പരം സംസാരിക്കുന്നത് ആണ്. എന്താ നിങ്ങളെ ആർക്കും അല്പം പുകഴ്തികൂടാ എന്നുണ്ടോ ?

Advertisement

ആത്മവിശ്വാസമില്ലാത്ത സിംഹം എന്ന എന്റെ ഒരു കവിത തന്നെ ഇതേ ആശയത്തിലാണ് ചിട്ടപ്പെടുത്തിയത്

ആത്മവിശ്വാസമില്ലാത്ത സിംഹം തന്റെ ശൗര്യത്തെയും ഗർജ്ജനത്തെയും ഏറെ കുറവുകൾ നിരത്തി അനാദരിക്കും. കാടിന്റെ ബഹുമാനത്തിനു താനർഹനല്ലെന്നും കഴിവുള്ളവർ ഭരിച്ചോട്ടെയെന്നും അമിത വിനയംകൊള്ളും. ഇണയ്ക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ നിന്നും സ്വയം സൗന്ദര്യരാഹിത്യമാരോപിച്ച് ഒഴിഞ്ഞു നിൽക്കും . ഇലയിൽ ചിത്രമെഴുതുന്ന പുഴുക്കളേയും വലനെയ്യുന്ന ചിലന്തികളെയും അനായാസമിരപിടിക്കുന്ന കുഴിയാനകളെയും കണ്ടസൂയപ്പെടും.  ആനയോട് നിനക്ക് പോരാടാനാകുമെന്നു ഉപബോധത്തിൽ നിന്നും വിളിച്ചുപറയുന്ന ധൈര്യത്തെ പരിഹസിച്ചു മടക്കും. മസ്തകം അനായാസം പിളർത്താമെന്നു വിളിച്ചുപറയുന്ന കൈകളിൽ ശോഷണമാരോപിച്ചു വിശാസത്തിലെടുക്കില്ല, ദൃഢമായ മാംസം കടിച്ചുകീറാമെന്ന് പറയുന്ന പല്ലുകളെ പരിഹാസത്തോടെ നാവുകൊണ്ട് ഉഴിഞ്ഞു ചിരിക്കും.  ഒന്നിലും വിശ്വാസമില്ലാഞ്ഞു ഗർജ്ജിച്ചുകൊണ്ടു നിരാശയോടെ പാറയിൽ ആഞ്ഞാഞ്ഞു പ്രഹരിക്കും . മരങ്ങളിലും കുന്നിലും നിന്ന് പക്ഷിമൃഗാദികൾ അവൻ ആഞ്ഞു പ്രഹരിച്ചു പിളർത്തിയ പാറകണ്ടു വണങ്ങി നിൽക്കുമ്പോഴും… അത് പ്രകൃതിശക്തിയുടെ വൈഭവമെന്നുറക്കെ പറഞ്ഞു ആകാശത്തെ കൈകൂപ്പി ജാള്യതയോടെയവൻ ഗുഹയിലേക്ക് ഉൾവലിയും !

ഈ മൂവി നിങ്ങളേവരും കാണുക…. ഇതിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

സംവിധായകൻ SHANU SALMAN ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

ഞാനൊരു ടീച്ചർ ആണ്. എന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ ഇരിട്ടി ആണ്. ഞാൻ പിജി ജേർണലിസം ആണ് പഠിച്ചത്. അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടി ചെറിയ രീതിയിലൊക്കെ മൂവീസ് ചെയ്യാറുണ്ടായിരുന്നു. ഫെസ്റ്റിവൽസിനു വേണ്ടി മാത്രമേ മൂവീസ് ചെയ്യാറുണ്ടായിരുന്നുള്ളൂ. അതും ചെറിയ ബഡ്ജറ്റിൽ ഒക്കെ. വെറും 200 രൂപ ബഡ്ജറ്റിൽ വരെ മൂവീസ് ചെയ്തിട്ടുണ്ട്. ക്യാമറ കോളേജിൽ അവൈലബിൾ ആണ്. അന്നൊന്നും അങ്ങനെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോമിൽ ഒന്നും റിലീസ് ചെയ്തിട്ടുണ്ടായിരുന്നില്ല. HER ചെയ്യുന്നതിന് മുന്നേ നമ്മൾ ‘അകം’ എന്നൊരു ഷോർട്ട് മൂവി ചെയ്തിരുന്നു. അതിനു നമുക്ക് 200 രൂപ മാത്രമേ ചിലവായിട്ടുണ്ടായിരുന്നുള്ളൂ. അതിനു നമുക്ക് 10000 രൂപയുടെ ഫസ്റ്റ് പ്രൈസ് കിട്ടിയിരുന്നു. അതിനു കിട്ടിയ ആ ക്യാഷ് പ്രൈസ് വച്ചിട്ടാണ് നമ്മൾ HER എന്ന ഈ മൂവി ചെയ്തത് .

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Shanu Salman” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/her-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

HER 2021 നെ കുറിച്ച് ഷാനു പറയുന്നു

Advertisement
ഷാനു സൽമാൻ

ഷാനു സൽമാൻ

കണ്ണൂർ യൂണിവേഴ്‌സിറ്റിയും കൈരളി ബുക്‌സും കൂടി ഫിലിം ഫെസ്റ്റിവലിന്റെ ഒരു പരസ്യം ചെയ്തിരുന്നു. അവർ തന്ന തീം എന്നത് Love in the time of pandemic എന്നതായിരുന്നു. അതായതു കൊറോണ കാലത്തെ പ്രണയം എന്ന തീം. അപ്പോൾ അതിനുവേണ്ടി എന്തുചെയ്യാം എന്ന് നമ്മൾ ആലോചിച്ചു. കൊറോണകാലത്തെ പ്രണയങ്ങൾ പല വിധത്തിലാണ്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി, സ്ഥിരം പറഞ്ഞ രീതിയിലല്ലാതെ എങ്ങനെ ആ പ്രണയത്തിനെ പറയാം എന്ന ചിന്തയിൽ നിന്നാണ് ഇതുവന്നത്. ആദ്യം കിട്ടിയൊരു സ്പാര്ക് , ഇങ്ങനെയൊരു പയ്യൻ കൊറോണ കാലത്തു തന്റെ കാമുകിയെ എങ്ങനെ മിസ്സ് ചെയ്യും എന്നതായിരുന്നു. ആ ഒരു ആശയത്തിൽ നിന്നും ഡെവലപ് ചെയ്തു ചെയ്തു വന്നതാണ് ആ തീം. ആൾറെഡി ആ തീം ഡെവലപ് ചെയ്തപ്പോൾ തന്നെയാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയത്. ആ ഫെസ്റ്റിവലിൽ അയക്കാൻ തന്നെ ചെയ്തതാണ്, പിന്നീട് യുട്യൂബിൽ റിലീസ് ചെയ്തു.

ഒരു ഡമ്മിയെ കഥാപാത്രമാക്കിയ ചിന്തയെ കുറിച്ച് ഷാനു

ആ ഡമ്മി സംഭവം പെട്ടന്ന് വന്നൊരു സ്പാര്ക് ആണ്. നമുക്കത് ചെയ്താലോ എന്ന് തോന്നി. ഈ കൊറോണ സമയത്തു നമുക്ക് പ്രണയിക്കുന്ന ആളെ മിസ്സ് ചെയ്യുന്നെങ്കിൽ പലവിധത്തിൽ കാണാൻ ഒരു ഓപ്‌ഷനുണ്ട്. ഫോൺ ചെയ്യാനോ ചാറ്റ് ചെയ്യാനോ ഒക്കെ സൗകര്യമുണ്ട്. അതുകൊണ്ടുതന്നെ ആർക്കും പ്രണയം മിസ്സ് ചെയ്യാറില്ല. ഇതിലെ കഥാപാത്രമായ വിഷ്ണുവിന് അമ്മയില്ല. ഒരുപക്ഷെ അവനു അമ്മയുണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ അവനെ കെയർ ചെയുന്ന ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവനൊരിക്കലും ഇതുപോലൊരു ചിന്ത വരില്ലായിരുന്നു. അവൻ ചെറുപ്പം മുതൽക്കു തന്നെ ഏകാന്തത അനുഭവിച്ചിരുന്നു. അങ്ങനെയുള്ള ഒരുവന് ആ പ്രതിമയെ പ്രണയിക്കാൻ യോഗ്യതയുണ്ട്.

vote for her 2021

ഇത്തരം പ്രതിമകൾക്ക് പിന്നിൽ ഒരു മിത്ത് ഉണ്ട്, സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖമാരെയാണ് ഷോപ്പുകളിലെ ബൊമ്മകൾ ആയി വച്ചിട്ടുള്ളത് എന്ന മിത്ത് . അതുകൊണ്ടു അവരെ സുന്ദരികൾ ആക്കി അണിയിച്ചൊരുക്കി ഇരുത്താറുണ്ട്. പിന്നെ ഈ പ്രതിമയ്ക്ക് കണ്ണുകൾ ഇല്ല. അതുകൊണ്ടുതന്നെ ആ ബൊമ്മയ്ക്കു ഇവനോടൊരു അപകർഷത ഒരിക്കലും ഉണ്ടാകില്ല. അതിനു മുൻപ് ആ ഷോപ്പിൽ രണ്ടു പെൺകുട്ടികൾ വരുന്നുണ്ട്. അവർക്കു അവനോടു ഇഷ്ടമില്ല എന്നൊന്നും ഇല്ല . ചിലപ്പോൾ അവർക്കു അവനോടു പ്രണയം ആയിരിക്കാം, അവനോടു ഇഷ്ടമായിരിക്കാം . പക്ഷെ ഇവന് അവരെ ഫേസ് ചെയ്യാൻ പറ്റുന്നില്ല. കാരണം ഇവന്റെ ഈ കളർ ഇല്ലായ്മയും ഇവന്റെ കുറവുകളെ അവർ പരിഹസിക്കുന്നു എന്ന തോന്നലും. ആ പ്രതിമയ്ക്ക് കണ്ണ് കാണില്ല . അതുകൊണ്ടുതന്നെ അവളുടെ മുന്നിൽ മാത്രം അവനു അഭിനയിക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറെ ഒക്കെ നമ്മൾ എഴുതിയിരുന്നു..പിന്നെ മാറ്റിമാറ്റി ഈ രൂപത്തിലേക്ക് വന്നതാണ്.

ഫെസ്റ്റിവൽസ് അനുഭവങ്ങൾ അംഗീകാരങ്ങൾ ?

Advertisement

നമ്മൾ കോവിഡ് സമയത്തു ഇത് ചെയ്തതുകൊണ്ടുതന്നെ ഒരുപാട് ഫെസ്റ്റിവൽസ് ആ സമയത്തു ഉണ്ടായിരുന്നില്ല. വളരെ ലിമിറ്റഡ് ആയിട്ടുള്ള ഫെസ്റ്റിവൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിൽ ഞങ്ങൾ ചില ഫെസ്റ്റിവൽസിനു ഒക്കെ അയച്ചുകൊണ്ടിരിക്കുന്നുണ്ട്. നമ്മൾ വലിയ രീതിയിൽ റിലീസ് ചെയ്യണം എന്ന് വിചാരിച്ചതല്ല. പിന്നെ  സ്ക്രിപ്റ്റ്  എഴുതിയ Previn Francis ന്റെ ഫ്രണ്ടാണ് മനോരമയിൽ തിരുവാ എതിർവാ ഒക്കെ ചെയുന്ന സനീഷ് എന്ന വ്യക്തി. പുള്ളിക്കു ഈ മൂവി ഷെയർ ചെയ്തു കൊടുത്തു. പുള്ളി അത് കണ്ടു. കോളേജിന്റെ ചാനലിൽ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്. പുള്ളി അത് കണ്ടിട്ട് പറഞ്ഞു , കൊളളാം ഇഷ്ടപ്പെട്ടു..നമുക്കിത് കുറച്ചുകൂടി വലുതായി റിലീസ് ചെയ്യാം എന്ന്. അങ്ങനെ സണ്ണി വെയിനിനു ഇത് അയച്ചുകൊടുക്കുകയും പുള്ളിയുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. സണ്ണിവെയിൻ ആണ് ഇതിന്റെ ആദ്യ റിലീസ് ചെയ്തത്. അങ്ങനെയൊരു സന്തോഷമുണ്ട്. പിന്നെ…ആ സമയത്തു അനവധി മീഡിയയിൽ ഒക്കെ ഇത് വന്നിരുന്നു. നമുക്ക് കൊറോണ കാരണമൊക്കെ ഒരുപാട് ലിമിറ്റേഷൻസ് ഉണ്ടായിരുന്നു ഇത് ചെയ്യാൻ. ഒരുപാട് റെസ്ട്രിക്ഷൻസ് ഒക്കെ ഉള്ള സമയമായിരുന്നു. അതുകൊണ്ടു കുറച്ചു അഡ്വാന്റെജസും ഉണ്ടായിരുന്നു. കാരണം ടെക്സ്റ്റൈൽസിൽ ഒന്നും അധികം തിരക്ക് ഇല്ലായിരുന്നു. ഷൂട്ടിങ് ഒക്കെ കുറിച്ച് കംഫർട്ട് ആയി ചെയ്യാൻ സാധിച്ചു.

ഡയറക്ഷൻ എന്ന രീതിയിൽ പഠിച്ചിട്ടൊന്നും ഇല്ല

കോഴ്സിന്റെ ഭാഗമായി ഫിലിം സ്റ്റഡീസ് എന്നൊരു പേപ്പറുണ്ട്. അല്ലാതെ ഡയറക്ഷൻ എന്ന രീതിയിൽ പഠിച്ചിട്ടൊന്നും ഇല്ല. കൂടുതലും സിനിമ കണ്ടിട്ട് തന്നെയാണ്. സിനിമയിൽ നിന്നുള്ള പ്രചോദനം തന്നെയാണ്. അടുത്ത പ്രൊജക്റ്റായി നമ്മളൊരു സ്ക്രിപ്റ്റ് കഴിഞ്ഞിട്ടുണ്ട്. അഥീനാ എന്നാണ് പേരിട്ടിരിക്കുന്നത്. കുറച്ചുകൂടി വലിയൊരു ബഡ്ജറ്റിൽ ചെയ്യാൻ വേണ്ടിയിട്ടാണ്. അതിന്റെ പരിപാടികൾ നടക്കുന്നുണ്ട്.

HER 2021
(Love in the time of pandemic)

Producers (,): AKAM
Directors (,): SHANU SALMAN
Editors (,): SHANU SALMAN
Music Credits (,): THOMAS NEWMAN, GOVIND VASANTHA
Cast Names (,): HARI GOVINDH
ATHIRA RAGHUNADH
ADHITHYA RAGHUNADHA
SHANU SALMAN
VAANI DEVI
PUSHPALATHA
ANIL THOMAS
NARAYANAN
PRAJITH
AAN THERESSA JOSSY
Genres (,): ROMANTIC
Year of Completion: 2021-02-01

Advertisement

 4,316 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment25 mins ago

തല്ലിനെ ട്രെൻഡ് ആക്കുന്നവരാണ് ചെറുപ്പക്കാർ എന്ന് ഇവരോട് ആരാണ് പറഞ്ഞത് ?

house1 hour ago

മെയിൻ റോഡിന്റെ സൈഡിൽ വീടുവച്ചു കടത്തിൽ മുങ്ങിച്ചാകുന്ന മലയാളികൾ

Entertainment2 hours ago

വ്യഭിചാരിയും റൗഡിയുമായിരുന്ന മംഗലശ്ശേരി നീലകണ്ഠന് ഭാനുമതിയെപ്പോലെ ‘പതിവ്രത’, എന്നാൽ ഒരു വ്യഭിചാരിണിക്ക് പത്‌നീവ്രതനായ പുരുഷനെ കിട്ടുമോ ?

Entertainment3 hours ago

“അവളുടെ ആ ഒരു ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്കായില്ല”, ഭാര്യയുടെ ഓർമകളിൽ വിതുമ്പി ബിജുനാരായണൻ

Entertainment3 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment4 hours ago

താക്കൂർ ബൽദേവ് സിംഗിന്റ പകയുടെയും പോരാട്ടത്തിന്റെയും കഥ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടു 47 വര്ഷം

SEX13 hours ago

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment13 hours ago

നമ്മുടെ ഓണവും പൂജയും ഇത്തവണ മലയാള സിനിമ കൊണ്ട് പോകുന്ന ലക്ഷണം ആണ്

Entertainment13 hours ago

നമ്മൾ നല്ലത് എന്ന് കരുതുന്ന ഓരോ മനുഷ്യനിലും ഒരു ക്രൂരമൃഗം ഉണ്ടെന്ന് കാണിച്ചു തരുന്ന ചിത്രം

Business14 hours ago

ആദായ നികുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ മകനായ രാകേഷ് ജുൻജുൻവാല എങ്ങനെ കോടാനുകോടിയുടെ ബിസിനസ് അധിപനായി ?

India14 hours ago

ഇന്ത്യയിലെ ആ മൂന്നാമത്തെ മഹാൻ ആരാണ് ?

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment3 hours ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment13 hours ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment14 hours ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment15 hours ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment1 day ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment2 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment3 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment3 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured3 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment4 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment4 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Advertisement
Translate »