fbpx
Connect with us

Entertainment

ആൺകുട്ടികൾ കമന്റടിക്കുന്നത്, സ്ത്രീകളുടെ ശരീരത്തിൽ നിന്ന് വരുന്ന സുഗന്ധമാണ് കാരണമെന്ന് കണ്ടെത്തുന്ന ഗ്രാമമുഖ്യൻ

Published

on

സിനിമ : ജയേഷ്ഭായ് ജോർദാർ

(സ്പോയിലർ)

Shanu Kozhikoden

മദ്യപാനികളായ ആൺകുട്ടികൾ സ്കൂളിൽ പോകുന്ന വഴിക്ക് ഞങ്ങളെ ശല്യം ചെയ്യുന്നു.ഒരുപാട് കുട്ടികൾ ഇത് കാരണം സ്കൂൾ നിർത്തേണ്ടി വരികയും ചെയ്തു എന്ന് ശല്യം ചെയ്യുമ്പോ അവർ പാടിയ “തെരെ സാസെ..തെരെ ഖുശ്ബു” എന്ന പാട്ട് കൂടെ കോട്ട് ചെയ്ത് കൊണ്ട് ഗ്രാമമുഖ്യന്റെ അടുത്ത് ഒരു പെൺകുട്ടി പരാതി ബോധിപ്പിക്കുമ്പോൾ…..! സ്ത്രീകളുടെ ശരീരത്തിൽ നിന്ന് വരുന്ന സുഗന്ധമാണ് എല്ലാത്തിനും കാരണമെന്ന് കണ്ടെത്തുന്ന ഒരു ഗ്രാമമുഖ്യൻ. അന്ന് മുതൽ ഒരൊറ്റ സ്ത്രീ പോലും വാസന സോപ്പ് തേച്ചു കുളിച്ചു പോകരുതെന്ന് ഉത്തരവിടുന്ന ഗ്രാമമുഖ്യൻ. അതാണ്‌ സിനിമയുടെ പ്ലോട്ട് ആയ “പ്രവീൺഖർ” എന്ന ഗ്രാമം.
അച്ഛൻ പറഞ്ഞ വിചിത്ര വിധി കേട്ടു അമ്പരന്ന് പോയെങ്കിലും ശ്വാസം നമുക്ക് നിർത്താൻ കഴിയില്ലല്ലോ മകളെ. അത് കൊണ്ട് നമുക്ക് സോപ്പ് നിർത്താമെന്ന് തൻറെ ഉള്ളിലുള്ള ശരികളെ അടിച്ചമർത്തി ദയനീയ ഭാവത്തോടെ പരാതി പറഞ്ഞ പെൺകുട്ടിയെ ഉപദേശിക്കേണ്ടി വരുന്ന ഗ്രാമ മുഖ്യന്റെ മകൻ. അച്ഛനെ എതിർക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് തന്റെ ആറു പെൺകുഞ്ഞുങ്ങളെ അബോർട്ട് ചെയ്യേണ്ടി വന്ന ആ മകൻ അതല്ലാതെ പിന്നെ മറ്റെന്തു പറയും.

Advertisement

ഗ്രാമമുഖ്യനായി ബൊമ്മൻ ഇറാനിയും ടൈറ്റിൽ കഥാപാത്രമായ ഗ്രാമമുഖ്യന്റെ മകൻ ജയേഷ് ഭായ് ആയി രൻവീർ സിങ്ങും വേഷമിടുന്നു. ഒരുപാട് തവണ വന്ന എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയം പറഞ്ഞു പോകുന്ന രീതിയും രൺവീർ സിംഗിന്റെ ഗംഭീര പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്
തെറ്റാണ് എന്നറിഞ്ഞിട്ടും ഒന്നിനും ധൈര്യമില്ലാത്ത ജയേഷ് ഭായ്ക്ക് എല്ലാത്തിനും ധൈര്യം നൽകുന്നത് അയാളുടെ ഒൻപത് വയസ്സായ മകളാണ്.

ആ കുട്ടി ഒന്നിനും മുതിർന്നവരുടെ സഹായം തേടാതെ ആധുനിക വിദ്യാഭ്യാസത്തിന്റെ സഹായത്തോടെ മറ്റുള്ളവരെ നേർവഴിക്ക് നടത്താൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതിലെ ഗ്രാമമുഖ്യൻ പദവിയും അധികാരവും മതവും പാരമ്പര്യവും ഒക്കെ പറഞ്ഞു കൊണ്ട് കാലകാലങ്ങൾ ആയി സ്ത്രീകളെ പുരുഷന്മാരുടെ കാൽചുവട്ടിലാക്കി വെച്ച് കൊണ്ടിരിക്കുന്ന സമൂഹം തന്നെയാണ് . ഒരു പീഡനം നടന്നാൽ അവളാ വസ്ത്രം ധരിച്ചട്ടല്ലേ..? അവളാ വഴി പോയിട്ടല്ലേ..? പെണ്ണുങ്ങൾ ആയ വീട്ടിൽ ഇരിക്കണം. എന്നൊക്കെ പറയുന്ന സ്ത്രീകളുടെ തന്നെ ശത്രുക്കളായ സ്ത്രീകളെ നമ്മൾ നമുക്ക് ചുറ്റിലും കാണാറില്ലേ..?

താൻ ചെയ്യുന്നതോ സ്വയം ചൂഷണം ചെയ്യപ്പെടുന്നതോ അറിയാതെ ജീവിതം എരിഞ്ഞു തീർന്നു പോകുന്ന ഇത്തരം കുല സ്ത്രീകളുടെ പ്രതീകമായി ഗ്രാമമുഖ്യന്റെ ഭാര്യയായ യാശോദയുമുണ്ട്. പ്രായവും പദവിയും ഒന്നുമല്ല വിദ്യാഭ്യാസമാണ് ഒരു ആർജവമുള്ള നല്ല മനുഷ്യനെ വാർത്തെടുക്കുന്നത് എന്ന്
ഒൻപത് വയസ്സുകാരിയായ സിദ്ധി എന്ന കഥാപാത്രവും ശരി വെക്കുന്നു.തമാശയിലൂടെ വലിയ കാര്യങ്ങൾ പറഞ്ഞു പോകുന്ന മനോഹരമായ സിനിമ. അതാണ്‌ “ജയേഷ് ഭായ് ജോർദാർ”

Advertisement

സിനിമയിലെ പല കാര്യങ്ങളും വളരെ വിചിത്രമാണ് അതിഭാവുകത്വമാണ് എന്നൊക്കെ വെറുതേ പറയാമെങ്കിലും നാടും നാട്ടുനടപ്പുകളും മാറുന്നതിനനുസരിച്ച് ഏറുകയും കുറയുകയും മാത്രം ചെയ്യുന്ന ആണധികാര സമൂഹത്തിന്റെ നേർക്കാഴ്ച്ച തന്നെയാണ് സിനിമ. എന്ന് വെച്ചാൽ പ്രവീൺഖർ എന്ന ഗ്രാമത്തേയും ഗ്രാമ മുഖ്യനേയും പരിഹസിക്കാൻ മാത്രം നമ്മളാരും ഇപ്പോഴും വളർന്നിട്ടില്ല എന്ന് സാരം.

(ഞാനീ അവസാനം പറഞ്ഞത് നിങ്ങക്ക് ഭയങ്കര ഓവറായി തോന്നുന്നുണ്ട് എങ്കിൽ ഏതെങ്കിലും ഒരു പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് താഴെയോ ഒരു പെൺകുട്ടി കാലിൽ കാൽ കയറ്റി വെച്ച് കോൺഫിഡന്റ് ആയി സംസാരിക്കുന്ന വീഡിയോക്ക് താഴെയോ പോയി അതിലെ കമന്റുകൾ നോക്കൂ)

 1,346 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment27 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment37 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment52 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »