Movie Reviews
വില്ലൻ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്, ഒന്നൊന്നര ഒന്നും അല്ല രണ്ടു രണ്ടര വില്ലൻ
വില്ലൻ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് , ഒന്നൊന്നര ഒന്നും അല്ല രണ്ടു രണ്ടര വില്ലൻ . ബാറ്റ്മാൻ സിനിമ കണ്ട് പലരും ജോക്കർ എന്ന വില്ലന്റെ ഫാൻ ആയതുപോലെ
123 total views

Kundo: Age of the Rampant – 2014
Korean
Action / History
Malayalam Sub : ✅
വില്ലൻ എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് , ഒന്നൊന്നര ഒന്നും അല്ല രണ്ടു രണ്ടര വില്ലൻ . ബാറ്റ്മാൻ സിനിമ കണ്ട് പലരും ജോക്കർ എന്ന വില്ലന്റെ ഫാൻ ആയതുപോലെ ഈ സിനിമ കണ്ടു കഴിയുമ്പോഴും പലരും ഇതിലെ വില്ലന്റെ ഫാൻ ആയേക്കും , കൊറിയയിൽ നിന്നും വൻ താരനിര അണിനിരന്ന , ചരിത്രത്തിന്റെ ഏടുകളിൽ നിന്നും അടർത്തി എടുത്ത ഒരു ഒന്നൊന്നര ചിത്രം . കൊറിയൻ സിനിമാ പ്രേമികൾക്ക് കണ്ടാസ്വദിക്കാൻ ഇതാ മികച്ച ഒരു ചിത്രം കൂടി .
വർഷങ്ങൾ കടന്നുപോയി , തന്റെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കിരാതഭരണം കാഴ്ചവെച്ചു ജനങ്ങളെ അടിമകളെപ്പോലെ ഭരിച്ച പ്രഭുവിനെതിരെ ജനങ്ങൾക്ക് ന്യായവും നീതിയും ലഭിക്കണം എന്നാഗ്രഹിച്ച ഒരു ഗോത്രത്തലവന്റെ നേതൃത്വത്തിൽ പോരാട്ടം നടക്കുന്നു , പ്രഭുവിന്റെ വേണ്ടപ്പെട്ടവർ പലരും മരണത്തിനു കീഴടങ്ങി , ഇതറിഞ്ഞ അയാളുടെ വേശ്യയിൽ ജനിച്ച മകൻ തിരിച്ചെത്തുന്നു , ആയോധനകലയിൽ അഗ്രഗണ്യനായ അവന് പണ്ട് നഷ്ടപ്പെട്ട പലതും തിരിച്ചു പിടിക്കാൻ ഉണ്ടായിരുന്നു . അധികാരം ഏറ്റെടുത്ത അവൻ തന്റെ അച്ഛൻ കാഴ്ചവെച്ചതിനേക്കാൾ ക്രൂര ഭരണം കാഴ്ചവെയ്ക്കുന്നു . ജനങ്ങളുടെ ഭൂമിയും സ്വത്തും എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കയ്യടക്കിയ അവനെ നേരിടാൻ വീണ്ടും ജനനന്മയ്ക്കായി ഗോത്രത്തലവനും കൂട്ടരും ഇറങ്ങുന്നു , എന്നാൽ തങ്ങളുടെ കൂടെ ഉള്ളവരുടെ എല്ലാവരുടെയും തന്നെ ജീവൻ എടുക്കാൻ മാത്രം കെല്പുള്ളവനായിരുന്നു ജോ യൂൺ എന്നവരറിയാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നുള്ളു .ശേഷം കാഴ്ചയിൽ ….
സിനിമാപ്രേമികൾക്ക് ഒരു ഒന്നൊന്നര ദൃശ്യ ശ്രവ്യ വിരുന്ന് സമ്മാനിക്കുന്ന ചിത്രമാണിത് , ബിജിഎം , യുദ്ധരംഗങ്ങൾ എല്ലാം മനോഹരം എന്നെ പറയാൻ ഉള്ളു …. മലയാളത്തിലെ കാലാപാനി എന്ന സിനിമ കണ്ടിറങ്ങിയ ഒരു ഫീൽ ഈ ചിത്രം എവിടെയൊക്കെയോ സമ്മാനിക്കുന്നുണ്ട്
Nb : നായകനെക്കുറിച്ചു റിവ്യൂവിൽ പറഞ്ഞട്ടെ ഇല്ലാട്ടോ , അത് നിങ്ങൾ കണ്ടു തന്നെ അറിയുക
(എംസോൺ ഗ്രൂപ്പിന് വേണ്ടി ഈ ചിത്രത്തിന്റെ മലയാളം സബ് ചെയ്തിരിക്കുന്നത് ഹബീബ് ഏന്തയാർ &അഖിൽ ജോബി)
124 total views, 1 views today