പ്രിയ ലാലേട്ടാ സൗഹൃദങ്ങൾക്കും പണക്കെട്ടുകൾക്കും വേണ്ടി സിനിമ തിരഞ്ഞെടുക്കുമ്പോൾ ചിലതെങ്കിലും ഓർക്കണം

0
223

Sanal Kumar Padmanabhan

ബിഗ് ബ്രദർ എന്ന സിനിമയെ കാലം ചരിത്രത്തിൽ രേഖപെടുത്തുക ഒരു പക്ഷെ പപ്പൻ പ്രിയപ്പെട്ട പപ്പൻ മുതൽ ക്രോണിക് ബാച്ചിലർ വരെയുള്ള 17 സംവത്സരങ്ങൾ കൊണ്ടു മലയാള സിനിമയുടെ മണ്ണിൽ മുള പൊട്ടി തഴച്ചു വളർന്ന സിദ്ധിഖ് എന്ന വൻമരം ഇനിയൊരു നാമ്പ് പോലും മുളക്കാനാകാതെ കട പുഴകി വീണ സിനിമ എന്ന നിലയിലാകും.

പതിനാലാം വയസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു ജയിലിൽ കഴിയുന്ന സച്ചി എന്ന ചേട്ടനെ പുറത്തിറക്കാൻ കുഞ്ഞനുജൻ മനു നടത്തുന്ന ശ്രമങ്ങൾക്കൊടുവിൽ ഏട്ടൻ പുറത്തിറങ്ങുന്നതും ഡ്രഗ്സ് മാഫിയക്കെതിരെ പോരാടുന്നതും ആണ് കഥ തന്തു !..

ജയിലിന്റെ ഇരുളറകളിൽ കിടക്കുന്ന കുറ്റവാളികൾക്ക് ഇരുട്ടിൽ പകൽ പോള കാഴ്ച ശക്തി ഉണ്ടാകുമെന്നും അതിനാൽ തന്നെ അത്തരം കുറ്റവാളികളെ കമാൻഡോ ഓപ്പറേഷന് ആയി പോലീസ് ഡിപ്പാർട്ടമെന്റ് ഉപയോഗിക്കാറുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കൂടി സിദ്ധിഖ് വെളിപ്പെടുത്തുന്നു ചിത്രത്തിലൂടെ.

Image result for big brother malayalam movieആരാണ് ഏറ്റവും കൂടുതൽ വെറുപ്പിക്കുക എന്ന മോസ്റ്റ് ചലഞ്ചിങ് ആയ മത്സരത്തിൽ ഒപ്പത്തിനൊപ്പം നിന്ന ടിനി ടോമും വിഷു ഉണ്ണി കൃഷ്ണനും ഹണീ റോസും സിദ്ധിക്കും എല്ലാം കയ്യടി ( കയ്യുടെ ഇടയ്ക്കു തല വച്ചുള്ള ) അർഹിക്കുന്നു. അല്പം നർമ ബോധമുള്ള കൂട്ടുകാരോടൊപ്പം മാത്രം ചിത്രം കാണുക എന്തെന്നാൽ അത്തരക്കാർക്കു ഒരു തീയറ്ററിലെ ആളുകളെ മുഴുവൻ ചിരിപ്പിക്കത്തക്ക കമെന്റുകൾ വാരി വിതറാൻ ആയി ഒരു ലോഡ് ഐറ്റംസ് തിരുകിയ പടം ആണ് ബിഗ് ബ്രദർ ! അത്തരത്തിൽ ഒട്ടേറെപ്പേർ ഉള്ളത് കൊണ്ടാകും അവർ വിളിച്ചു പറയുന്ന കമന്റുകൾക്കു ചിരിച്ചു രസിച്ചു ഇരുന്നത് കൊണ്ടു ബിഗ് ബ്രദർ ബോർ അടിച്ചില്ല !

പ്രിയ ലാലേട്ടാ സൗഹൃദങ്ങൾക്കും പണക്കെട്ടുകൾക്കും വേണ്ടി സ്ക്രിപ്റ്റ് ഉണ്ടോ എന്ന് പോലും ചോദിക്കാതെ പുതിയ പടത്തിന്റെ കോൺട്രാക്ട് സൈൻ ചെയ്യും മുൻപ്, താങ്കളുടെ സിനിമകൾ ഇറങ്ങുന്ന അന്ന് വീട് പട്ടിണിയാകുമെന്നു അറിഞ്ഞിട്ടും കൂലി കിട്ടുന്ന പണിക്കു പോകാതെ താങ്കളുടെ സിനിമകൾ കാണാൻ വരുന്ന കുറച്ചു ആളുകൾ ഉണ്ട്.നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു ഒരു പോള ഉറങ്ങാതെ പിറ്റേന്ന് താങ്കളുടെ സിനിമക്ക് വരുന്നവർ.മോഹൻലാൽ വിശ്വനാഥനെന്ന പത്തനംതിട്ടക്കാരനെ ഇന്നത്തെ ലാലേട്ടൻ ആക്കിയവർ, അവരെ കുറിച്ചു ഓർമിക്കുക.അവർക്കായി പടങ്ങൾ തിരഞ്ഞെടുക്കുക..

“ഷെട്ടി…
എഡ്വിൻ മോസസ്..
പരീക്കർ…”
ഇരുട്ടിൽ കണ്ണ് കാണുന്ന സച്ചി…
തള്ളെ കലിപ്പ് തീര്നില്ലല്ലോ…”

റേറ്റിംഗ് 2.5 /5