മൂത്തോന് ധൈര്യമായി ടിക്കറ്റ് എടുത്തോളൂ

395

Benny Kochumman Varghese

മൂത്തോൻ.

ഗീതു മോഹൻദാസ്, രാജീവ്‌ രവി, അനുരാഗ് കശ്യപ് തുടങ്ങിയ ടെക്നീക്കലി ടാലന്റഡ് ആയിട്ടുള്ള ഒരുപറ്റം ഫിലിം മേക്കേഴ്‌സ് പിന്നണിയിൽ എത്തുന്ന ചിത്രം എന്നതിലുപരി നിവിൻ പോളി കേന്ദ്ര കഥാപാത്രം ചെയുന്നു എന്നത് തന്നെയാണ് മൂത്തോൻ എന്ന സിനിമയുടെ പോസ്റ്റർ ഇറങ്ങിയത് മുതൽ കാത്തിരിക്കാനുള്ള പ്രധാന ഘടകം. അയൽ പക്ക പയ്യൻ ഇമേജ് ഉള്ള, സേഫ് സോണിനു വെളിയിൽ കാര്യമായ കയ്യൊപ്പ് പതിപ്പിക്കാൻ കഴിയാത്ത നിവിൻ പോളിക്ക് അക്ബർ എന്ന വേഷം എത്രത്തോളം ഭംഗിയാക്കാൻ കഴിയുമെന്ന് സംശയമുണ്ടായിരുന്നു.

നല്ല കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് മൂത്തോന്റെത്. സഹോദരനെ തേടി മുംബയിൽ എത്തുന്ന മുല്ലയിലൂടെ തുടങ്ങുന്ന കഥ ഓരോ സന്ദർഭങ്ങൾ കഴിയുംതോറും കെട്ടുറപ്പ് ഉള്ളതാകുന്നു. കെട്ടുറപ്പുള്ള കഥയ്ക്ക് അതിനേക്കാൾ മികച്ച പ്രകടനങ്ങൾ കൂടി ആകുമ്പോൾ മൂത്തോൻ ഒരു വേറിട്ട അനുഭവമാകുന്നു. കഥയിൽ പശ്ചാത്തല സംഗീതം എവിടെയൊക്കെ വേണം, ഏതു അളവിൽ വേണം എന്നൊക്കെ കൃത്യമായി ഗീതു മോഹൻദാസ് എന്ന സംവിധായകയ്ക്ക് അറിയാം. ഒരു സിറ്റുവേഷന്റെ മൂഡ് പ്രേക്ഷകരിൽ എത്തിക്കുന്നതിൽ പശ്ചാത്തലസംഗീതത്തിൽ ഉപരി മികച്ച പെർഫോമൻസാണ് മൂത്തോനിൽ കാണാൻ കഴിയുക. അതിനാൽ തന്നെ വളരെ സ്ലോ ആയിട്ടുള്ള ഒരു പ്രസന്റേഷൻ ആണ് സിനിമ.

രാജീവ്‌ രവിയുടെ ക്യാമറ – ലക്ഷദ്വീപ്ന്റെ ഭംഗി ഒപ്പിയെടുക്കുക എന്നൊരു കോൺസെപ്റ്റിൽ ഉള്ള visualization അല്ല മറിച്ചു ഓരോ കഥാപാത്രത്തിന്റെയും പൂർണത കൃത്യമായി കാഴ്ചക്കാരിൽ എത്തിക്കുന്ന മികച്ച ഫ്രെമുകൾ ആണ് ഈ ചിത്രത്തിൽ പ്രേതെകിച്ചു മുംബൈ സീനുകൾ.

വളരെ ബോൾഡ് ആയിട്ടുള്ള ഒരു പ്രെസ്ന്റഷൻ ആണ് മൂത്തൊൻ. മുംബൈ തെരുവുകളിലെ ലൈംഗീകത, ക്രൂരത, തുടങ്ങി വികൃതമായ സ്ത്രീവില്പന തുടങ്ങി ഒരുപാടു വിഷയങ്ങൾ ചിത്രം ചർച്ച ചെയുന്നു. പണ്ട് കാലത്തെ സിനിമകളിൽ ലൈംഗീകത എന്നാൽ ഇരുട്ട് നിറഞ്ഞ മുറി കാണിക്കുന്നതാണ് എന്ന സങ്കല്പം മാറി കൊണ്ടിരിക്കുന്ന ഇന്നത്തെ സിനിമകാലത്തു വളരെ ബോൾഡ് ആയി സാഹചര്യംവും കഥാപാത്രവും അവശ്യപെടുന്ന സീനുകൾ ഉൾക്കൊള്ളിക്കാൻ ഗീതുമോഹൻ ദാസ് എന്ന സംവിധായക കാട്ടിയ ധൈര്യത്തിന് പ്രേതെക കയ്യടി, അതിലുപരി ഇത്തരം വേഷങ്ങൾ ചെയ്യാൻ തയ്യാറായ കഥാപാത്രങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു. പക്ഷെ കേരളത്തിൽ സെൻസർ ബോർഡ് സിനിമയിൽ ഒരുപാടിടത്തു കത്രിക വച്ചിട്ടുണ്ട് എന്ന്‌ തന്നെ തോന്നുന്നു, അത്രക്കും raw ആയ പ്രെസ്ന്റഷൻസ് ഉള്ള ചിത്രമാണ് മൂത്തൊൻ.

ശശാങ്ക് അറോറ, ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, സഞ്ജന ദിപു തുടങ്ങിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഓരോരുത്തരും അവരുടെ വേഷങ്ങൾ അതിമനോഹരമായി തന്നെ കൈകാര്യം ചെയ്തു. റോഷൻ മാത്യു എന്തുകൊണ്ട് അനുരാഗ് കശ്യപിന്റെ പടത്തിലെ നായകൻ ആയി എന്നതിനുള്ള ഉത്തരം ഈ സിനിമയിൽ തന്നെയുണ്ട്. മുകളിൽ പറഞ്ഞവരിൽ ഏറ്റവും പ്രിയപ്പെട്ടതും മനസിൽ കേറിയതും സഞ്ജന ദിപു ആണ്. സ്പോയ്ലർ ആകുമെന്നതിനാൽ കൂടുതൽ പറയുന്നില്ല ഈ സിനിമയിലെ ഏറ്റവും പെർഫെക്ട് കാസ്റ്റിംഗ് എന്ന്‌ തോന്നിയ കഥാപാത്രം.

നിവിൻ പോളിയെ എന്തുകൊണ്ട് സെലക്ട്‌ ചെയ്തു എന്ന ചോദ്യത്തിന് “നിഷ്കളങ്കമായി ചിരിക്കാൻ കഴിവുള്ള ഒരു നടനെ എനിക്ക് വേണമായിരുന്നു എന്നാണ് ഗീതു മോഹൻദാസ് പറഞ്ഞത്”. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച കാസ്റ്റിംഗ് തന്നെയാണ് നിവിൻ എന്ന്‌ സിനിമ കഴിയുമ്പോ മനസിലാകും. ഇന്നേവരെ കണ്ടിട്ടില്ലാത്ത, ഇന്നേവരെ ചെയ്തിട്ടില്ലാത്ത വളരെ raw ആയിട്ടുള്ള അക്ബർ എന്ന കഥാപത്രത്തെ അതിമനോഹരം ആയി സ്‌ക്രീനിൽ എത്തിക്കാൻ നിവിനു കഴിഞ്ഞിട്ടുണ്ട്. ശരീര ഭാരം കൂട്ടിയും പ്രേത്യേക ആക്ടിങ് ക്ലാസുകൾ പ്രഗത്ഭരുടെ കീഴിൽ അറ്റൻഡ് ചെയ്തു നിവിൻ നടത്തിയ ഡെഡിക്കേഷൻ അതിന്റെ പൂർണഫലം കണ്ടു എന്ന്‌ തന്നെ പറയാം. ഒറ്റവാക്കിൽ പറഞ്ഞാൽ നിവിൻ എന്ന അഭിനേതാവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്.

NB: തിയേറ്ററിൽ ഉണ്ടായ അനുഭവമാണ്, സ്വവർഗ്ഗഅനുരാഗവും ലൈംഗീകതയും ട്രാൻസ്‌ജൺഡറുകളും വെറും തമാശയും ചിരി വരുന്നതുമായ ഒന്നാണ് എന്ന്‌ കരുതുന്നവർ ദയവു ചെയ്തു മൂത്തൊൻ കാണാതെ ഇരിക്കുക. ചിത്രത്തിന്റെ ഏറ്റവും സങ്കീർണമായ സീനുകളിൽ ബാക്ക് സീറ്റിൽ ഇരുന്നവരുടെ കൂകലും, വലിയ ചിരികളും അസഹനീയം ആയിരുന്നു.

സിനിമ എന്നത് 2 മണിക്കൂർ നേരം ത്രില്ല് അടിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, നല്ല ഡാൻസ് ഉള്ള, ഇഷ്ടം പോലെ അടി ഉള്ള ഒന്നാണ് എന്നതാണ് നിങ്ങളുടെ ടേസ്റ്റ് എങ്കിൽ ദയവു ചെയ്തു ടിക്കറ്റ് എടുക്കാതെ ഇരിക്കുക.
ഒരു ഡയറക്ടർ ടെ മികച്ച പ്രെസ്ന്റഷന്, അതിഗംഭീരമായ പ്രകടനങ്ങൾ, ടെക്നിക്കൽ സൈഡ് തുടങ്ങിയവ നിങ്ങളുടെ ടേസ്റ്റ് ആണെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.

ബെന്നി