Connect with us

Entertainment

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Published

on

Anfas Mohammed സംവിധാനവും പി ഭാസ്കറും അഖിൽ സോമനും തിരക്കഥയും നിർവ്വഹിച്ച നീളെ നീളെ എന്ന ഷോർട്ട് മൂവി, ദാസ് എന്ന പൂർവ്വ വിദ്യാർത്ഥിയും ജോസ് എന്ന പൂർവ്വ അധ്യാപകനും തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥയാണ്. ആ കഥയിലൂടെ തന്നെ നമ്മുടെ സമൂഹത്തിൽ അതിരൂക്ഷമായി നിലനിൽക്കുന്ന തൊഴിലില്ലായ്മയുടെ ആഴവും അഭ്യസ്തവിദ്യരുടെ ഗതികേടുകളും വളരെ വ്യക്തമായി പറയുന്നുണ്ട്. ഈ ചിത്രം നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. അല്ലെങ്കിൽ നമ്മൾ പലപ്പോഴായി അനുഭവിച്ചറിഞ്ഞ സാമൂഹിക യാഥാർഥ്യത്തിന്റെ കയ്പ്പേറിയ അനുഭവങ്ങളാണ്.

നമുക്കറിയാം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷത. ഈ തൊഴിലില്ലായ്മയ്ക്കു തന്നെ അനവധി മാനങ്ങളുണ്ട്. പഠിച്ചിട്ടും ജോലി കിട്ടാത്തവരെ ആണ് , കുറഞ്ഞപക്ഷം പത്താംക്ലാസ് വിദ്യാഭ്യാസം എങ്കിലും ഉള്ളവരെയാണ് നാം പ്രധാനമായും ഈ ലിസ്റ്റിൽ പരിഗണിക്കുക. കേരളത്തിന്റെ സാക്ഷരതാ നിരക്കും വിദ്യാസമ്പന്നരുടെ എണ്ണവും കൂടുതലാണ് . എന്നതിനാൽ തന്നെ സ്വാഭാവികമായും തൊഴിൽ രഹിതരുടെ എണ്ണവും കൂടും. എന്നാൽ പൂർണതോതിൽ തൊഴിൽ രഹിതർ എന്ന് പറയാൻ ആകില്ല. കാരണം ഇവരിൽ പലരും തന്നെ അസംഘടിത മേഖലകളിൽ തൊഴിൽ ചെയുന്നവരുമാണ്.

വിദ്യാഭ്യാസം തൊഴിലിനുവേണ്ടി നേടുന്നവരുടെ നാടാണ് ഇത്. അതുകൊണ്ടുതന്നെ വൈറ്റ് കോളർ ജോലികളോടുള്ള താത്പര്യം എന്നും ഇവിടത്തെ യുവജനങ്ങൾക്കുണ്ട്. സർക്കാർ ജോലി തന്നെയാണ് അതിൽ പ്രഥമപരിഗണന. സർക്കാർ സ്‌കൂളിൽ പഠിക്കേണ്ട, സർക്കാർ ആശുപത്രിയിൽ പോകണ്ട, സർക്കാർ ബസിൽ കയറണ്ട … എല്ലാത്തിനോടും പുച്ഛവുമാണ്. എന്നാലോ സർക്കാർ ജോലി മാത്രം വേണം. അതിനുമാത്രം അന്തസ്സാണ് ഈ നാട്ടിൽ. എന്നാൽ സർക്കാരിന് എത്രപേർക്ക് ജോലി നൽകാനാകും ? ഇപ്പോൾ തന്നെ കിട്ടുന്ന കാശുമുഴുവൻ സർക്കാരുദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ ആണ് നീക്കിവയ്ക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

vote for neele neele

ഇങ്ങനെയൊക്കെയുള്ള അവസ്ഥകൾ നിലനിൽക്കുന്ന നാട്ടിൽ തന്നെയാണ്, റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്ന ജോസ് എന്ന അധ്യാപകന്റെ വീട്ടിലേക്ക് അപ്രതീക്ഷതമായ ഒരു ദിവസം ദാസ് എന്ന പൂർവ്വവിദ്യാർഥിയുടെ വരവ്. ദാസിന്റെ അലസമായ വസ്ത്രധാരണവും ഭാവങ്ങളും ആ അധ്യാപകനിൽ പലവിധ ചിന്തകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ അതിനൊക്കെ പിന്നിൽ ദാസ് എന്ന വ്യക്തിയുടെ ജീവിതത്തിന്റെ മറ്റാരും അറിയാത്തൊരു കഥയുണ്ടെന്നു ആ അധ്യാപകൻ മനസ്സിലാക്കിയിരുന്നില്ല. ക്ലാസിൽ നന്നായി പഠിക്കുന്ന ദാസിനെ ആ അധ്യാപകൻ ഓർത്തെടുക്കുകയാണ്. ദാസിന്റെ കോളേജ് കാലത്തെ കവിത പോലും ആ സ്നേഹസമ്പന്നനായ അധ്യാപകന് മനഃപാഠമാണ്.

ജോസ് സാറിന്റെ വീട്ടിൽ നിന്നും ഊണ് കഴിക്കുന്നതിനിടയിലും ദാസ് വാതോരാതെ തന്റെ ജീവിതകാണ്ഡം അവിടെ വിവരിക്കുകയാണ്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും തൊഴിലിനു വേണ്ടിയുള്ള ഓട്ടങ്ങളും എല്ലാം. അവർ കോളേജ് ഓർമകളും പങ്കുവയ്ക്കുകയാണ്. എന്നാൽ എല്ലാത്തിനും ശേഷം ദാസ് പടിയിറങ്ങുമ്പോൾ ആ അധ്യാപകനെ ഞെട്ടിക്കുന്ന സത്യങ്ങൾ തന്റെ വിദ്യാർത്ഥിയുടെ വായിൽ നിന്നും ആ അദ്ധ്യാപകൻ കേൾക്കുകയാണ്. അദ്ദേഹം സ്തബ്ധനായി തന്നെ നിൽക്കുകയാണ് . എല്ലാം പറഞ്ഞതിന് ശേഷം ബൈക്കിൽ യാത്രയാകുന്ന ദാസിനെ അദ്ദേഹം നിർന്നിമേഷനായി നോക്കി നിൽക്കുകയാണ്…..

ജീവിതം എപ്പോഴും അങ്ങനെയാണ്. ചിലർക്കത് വാരിക്കോരി മുത്തും പവിഴവും നൽകും ചിലർക്കോ വെറും മണ്ണാകട്ടകളും കരിയിലകളും മാത്രം. അത് അവരുടെ കുഴപ്പമോ കുറവുകളോ ആയിരിക്കില്ല. ഏതോ നിർഭാഗ്യ നിമിഷത്തിൽ ആയിരിക്കും അവർ ജീവിതത്തിന്റെ യാനങ്ങൾ കടലിൽ ഇറക്കിയത്. കൊടുങ്കാറ്റും പ്രക്ഷുബ്‌ദമായ കടലും അവരുടെ ജീവിതത്തിലുടനീളം അവരെ യാതനകൾ കൊണ്ട് മൂടും. കടലിരമ്പങ്ങളിൽ കാറ്റിന്റെ ഹുങ്കാരങ്ങളിൽ അവരുടെ വിലാപങ്ങൾ ആരും കേൾക്കില്ല. എന്നാലും അവർ ജീവിക്കുകയാണ്..അവരോളം അതിജീവനം മറ്റാരും പഠിച്ചിട്ടുണ്ടാകില്ല. പ്രശസ്ത കവയിത്രി ഡോണാ മയൂരയുടെ കവിതയിലെ ആശയം പോലെ … കപ്പൽ കടലിൽ മുങ്ങുമ്പോൾ ആഴക്കടലിൽ അത് മുങ്ങിക്കപ്പലായി പരിണമിക്കുന്നു …അതെ അതുതന്നെയാണ് ജീവിതത്തിന്റെ അതിജീവനം.

ദാസ് ആ അതിജീവനം പഠിച്ചവനാണ്. അവനിപ്പോൾ അവനെ വലിച്ചാഴ്ത്തിയ കടലിൽ ഒരു മുങ്ങിക്കപ്പലിൽ ആണ്. അടിത്തട്ടിൽ ശ്വാസമില്ലാതെ  ജീവിതത്തെ ഹോമിക്കാൻ അവനു ആകില്ല.. ഏതൊക്കെയോ കരകളിൽ അവനെ പ്രതീക്ഷിച്ചിരിക്കുന്നവരുണ്ട്. അടിയൊഴുക്കിന് പോലും ഒന്നും ചെയ്യാനാകാത്ത അവന്റെ ജീവിതത്തിന്റെ അനുഭവം തന്നെയാണ് ഷേക്ക് ഹാൻഡ് കൊടുത്തപ്പോൾ ആ അധ്യാപകന് ദാസിന്റെ കൈയിൽ നിന്നും അറിയാൻ കഴിഞ്ഞത് …

Advertisement

ഈ ഷോർട്ട് മൂവി നിങ്ങൾ കണ്ടിരിക്കണം… ഇത് തളരാതെ മുന്നേറുന്നവർക്കും തളർന്നുപോയെന്നു വിലപിച്ചു വീഴുന്നവർക്കും ഒരുപോലെ പ്രചോദനം പകരും. കാലവും ദുരവസ്ഥകളും കോവിഡും കരിനിഴൽ വീഴ്ത്തിയ ജീവിതങ്ങൾക്ക് പുത്തൻ ഉണർവ് നൽകും.

Directed by : Anfas Mohammed
Produced By : NRP Productions & MH Film Imagines
Written By : P Bhaskar (Rahul Hari) & Akhil Soman
Story : P Bhaskar (Rahul Hari)
Cinematography : Swathy Kamal
Editing : Sreehari.S
Music & Background Score : Gireesh Dev
Associate Cinematography : Jobin John
Stills : Sophin Philip & Jijomon Jiji
Poster & Design : Anoop Mundackal
Streaming Partner : SAVE ORIGINALS tps://www.instagram.com/invites/contact/?i=7lnuinwfmqc9&utm_content=k57ejkh
Team SAVE : Savio Thomas | Sebin Sibi | Salvin Sunny

CASTING

Dr.Jose.P.Jacob
Shihab M Jamal
Krupa Raju

 2,391 total views,  3 views today

Continue Reading
Advertisement

Comments
Advertisement
cinema17 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment22 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement