Connect with us

Entertainment

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Published

on

വളരെ രസകമായൊരു ആക്ഷേപഹാസ്യ ഷോർട്ട് മൂവിയാണ് ‘റെഡ് മെർക്കുറി റുപ്പീസ് 220 ‘. ശരിക്കും ഈ കഥയ്ക്ക് വർത്തമാനകാല കേരള തട്ടിപ്പ് സംഭവങ്ങളുമായി വലിയ ബന്ധമാണുളളത്. എന്നാലോ ആ സംഭവങ്ങൾക്കും മുന്നേ ഇറങ്ങിയ മൂവി ആയതുകൊണ്ടുതന്നെ കലാകാരന്മാരുടെ ചില ഉൾക്കാഴ്ചകളെയും ദീർഘവീക്ഷണങ്ങളെയും അഭിനന്ദിക്കാതെ വയ്യ.

RED MERCURY RUPEES 220 ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ടിപ്പുവിന്റെ സിംഹാസനം എന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞമാസം നിർമ്മിച്ച കസേര വരെ വിറ്റഴിച്ച നാടാണിത്. മോശയുടെ അംശവടിയും യേശുവിനെ ഒറ്റുകൊടുത്ത വെള്ളിനാണയവും വെള്ളം വീഞ്ഞാക്കിയ ഭരണിയും വരെ വിറ്റഴിച്ച നാടാണിത്..അതിലുപരി അതൊക്കെ വാങ്ങാൻ മണ്ടന്മാർ യഥേഷ്ടം ഉള്ള ഒരു നാടാണിത്.  ഇതൊക്കെ വച്ച് തട്ടിപ്പുനടത്തുന്നവന്മാരുടെ നുണകൾ വിശ്വസിക്കാൻ സെലിബ്രിറ്റികൾ വരെ ഉള്ള നാടാണിത്. ചരിത്രത്തെയും മിത്തുകളെയും പോലും തിരിച്ചറിയാത്ത ലോജിക്കില്ലാത്ത മണ്ടന്മാർ ഇവിടെ യഥേഷ്ടം ഇനിയും പറ്റിക്കപ്പെടാൻ ഉണ്ട്.
അവിടെയാണ് ഈ കലയ്ക്കും ഇതിലെ ആശയത്തിനും പ്രസക്തി ഉണ്ടാകുന്നത്.

ഇന്നത്തെ വലിയ തട്ടിപ്പ് പുള്ളികളുടെ അത്രയും ഒന്നും ഇല്ലെങ്കിലും ആ മേഖലയിൽ വളരാൻ ആഗ്രഹിക്കുന്ന ഒരാളാണ് ആക്രി ബഷീർ . അയാളെയാണ് ഒരുത്തൻ നിഷ്പ്രയാസം മലർത്തിയടിച്ചതു. അത് ലോകത്തൊന്നും ഇല്ലാത്ത ഒരു റേഡിയോയുടെ പേരും കൊടുത്തു. ‘ബർഫി’ റേഡിയോ അത്രേ. അത് ഒരു മധുരപലഹാരം അല്ലെ എന്ന് കാണുന്നവർക്കു മനസിലാകും. എന്നാൽ ആക്രി ബഷീറിന് മനസിലാകുന്നില്ല.. അതേതോ ചിരപുരാതനമായ റേഡിയോ കമ്പനി എന്നാണു പുള്ളി ധരിച്ചത്. (എന്നാൽ ‘മർഫി’ (murphy) എന്ന റേഡിയോ കമ്പനി ഉണ്ട് ) .

ആക്രി ബഷീർ എങ്ങനെയാണ് 220 രൂപയുള്ള ആ ആക്രി റേഡിയോ 30000 രൂപ കൊടുത്തു വാങ്ങാനിടയായതു ? അവിടെയാണ്ആ ആക്രി ബഷീറിനെ മലർത്തിയടിച്ച വിരുതന്റെ ആ എട്ടിന്റെ പണി. ആ പണി ബഷീറിന് മാത്രമല്ല… ഇത്തരം തട്ടിപ്പുകളിൽ തലവച്ചുകൊടുക്കുന്ന ഏല്ലാ മണ്ടന്മാർക്കും കിട്ടുന്ന…അല്ലെങ്കിൽ കിട്ടിയേക്കാവുന്ന ഒരു പണിയാണ്. കാലത്തിന് അനുസരിച്ച് … അല്ലെങ്കിൽ കാലത്തോട് സംവേദനം ചെയുന്ന ഈ ആക്ഷേപഹാസ്യം അണിയിച്ചൊരുക്കിയവർക്ക്‌ എല്ലാവിധ അഭിനന്ദനങ്ങളും

‘റെഡ് മെർക്കുറി റുപ്പീസ് 220’ സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച Manu Edayan ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ അഡ്വർട്ടൈസിംഗ് ആണ് പ്രധാനമായും ചെയുന്നത്. ആഡ് ഫിലിം പരിപാടികളുയമായി ബാംഗ്ലൂർ ബേസ് ചെയ്താണ് പ്രവർത്തിക്കുനന്ത്. ഞാൻ മുൻപ് രണ്ടു മൂവി അസിസ്റ്റ് ചെയ്തിട്ടുണ്ട് . c/o സൈറാബാനു , പിന്നെ ‘അമല’ എന്ന മൂവി. അത് റിലീസ് ആയിട്ടില്ല. പിന്നെ ഒരു ഹിന്ദി വെബ് സീരീസ് അസിസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ നാടായ വയനാട്ടിൽ ഉണ്ട്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement
BoolokamTV InterviewManu Edayan

‘റെഡ് മെർക്കുറി റുപ്പീസ് 220’ ചെയ്യാനിടയായ സാഹചര്യം

“ഇവിടെ സുത്താൽ ബത്തേരിയിൽ നമുക്കൊരു സിനിമാ ടീം ഉണ്ട്. ഞാൻ മൂവി മേഖലയിൽ വർക്ക് ചെയ്യുന്നതുകൊണ്ട് കഥപറയാൻ വരുന്നവരും അങ്ങനെ കുറെ പേര് ചേർന്ന ഗ്രൂപ്പ്. അങ്ങനെയാണ് എന്റെയൊരു ഫ്രണ്ട് മിഥുൻ ഇങ്ങനെയൊരു തീമിനെ കുറിച്ചു പറഞ്ഞത്. അവൻ പുരാവസ്തുക്കൾ ഒക്കെ കളക്റ്റ് ചെയുന്ന ഒരാളാണ്. അവൻ അതൊക്കെ ചെയുന്നതിന്റെ കൂടെ അവനു ഇതൊക്കെ അറിയാമായിരുന്നു. അതായതു ഇത്തരം ചില തട്ടിപ്പുകൾ സംഭവിക്കുന്നുണ്ട് എന്നൊക്കെ. അവർക്കൊരു പ്രോഡക്റ്റ് ഉണ്ടെങ്കിൽ അവർ തന്നെ ഫേക്ക് മൂല്യം കല്പിച്ചു മാർക്കറ്റ് ചെയ്തിട്ട് കൊടുക്കുന്ന അവസ്ഥ. നേരിട്ടല്ലെങ്കിലും പല രീതിയിലും മാർക്കറ്റ് ചെയ്യാറുണ്ട്. അതിനെ വച്ച് ഒരു സാധനം ചെയ്യണം എന്ന് പറഞ്ഞപ്പോൾ, ചെയ്യുന്നെങ്കിൽ വൃത്തിക്ക് ചെയ്യണം എന്നായിരുന്നു എന്റെ തീരുമാനം. കാരണം

RED MERCURY RUPEES 220 ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

നമ്മളിതിൽ വർക്ക് ചെയുന്നത് കൊണ്ട് ക്വാളിറ്റിയുടെ കാര്യത്തിൽ കോമ്പ്രമൈസ് സാധ്യമല്ലായിരുന്നു. ഇതിൽ ആക്രി ബഷീർ ആയി ആക്ട് ചെയ്ത ജാബിർ മുംബൈ എന്ന ഒരാൾ ഉണ്ട് . പുള്ളി മേക്കപ്പ് കാര്യങ്ങളൊക്കെ ചെയുന്ന ആളാണ്., അവൻ സാധാരണ സംസാരിക്കുമ്പോൾ തന്നെ കോമഡി പറയുന്ന ഒരാളാണ്. അപ്പോൾ ഞാൻ വിചാരിച്ചു അവനെ വച്ചുതന്നെ സംഭവം അങ്ങോട്ട് ചെയ്യാം എന്ന്. ഞങ്ങൾ ഇത് മൊബൈൽ ഫോണിൽ തന്നെയാണ് ചെയ്തത്. ഷൂട്ടിങ്ങും എഡിറ്റിങ്ങും അങ്ങനെ എല്ലാം മൊബൈലിൽ ആയിരുന്നു. വേറെ എക്വിപ്മെന്റ്സ് ഒന്നും ഇല്ലായിരുന്നു. ആശയം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. പിന്നെ ഷൂട്ടിങ് ചെയുന്ന ടൈമിൽ പല ഐഡിയാസും കൂട്ടിച്ചേർത്തു. നമ്മളിതിൽ വലിയ എഫർട്ടും കാര്യങ്ങളും ഒന്നും ചെയ്തിട്ടില്ല. സിംപിൾ ആയിട്ട് തന്നെ ചെയ്തു. ഒന്നുരണ്ടു ദിവസത്തെ പരിപാടികൾ മാത്രം.”

പ്രബുദ്ധമലയാളികൾ തട്ടിപ്പുകളിൽ കൊണ്ട് തലവയ്ക്കാൻ മാത്രം മണ്ടന്മാരോ ?

“സത്യത്തിൽ അങ്ങനെ എനിക്കുപോലും പറ്റിപ്പോകുന്നുണ്ട്. ചിലരുടെ കാൻവാസിംഗിലും മറ്റും വീണുപോകും. വേറെ ആൾക്കാരെ പറയണ്ട ആവശ്യമില്ല.. എനിക്ക് എന്നെ കുറിച്ച് തന്നെ അറിയാം. കുറച്ചു ദിവസങ്ങൾക്കു മുൻപ് തന്നെ ഗൂഗിൾ പേ വഴി എന്റെ അക്കൗണ്ടിൽ നിന്നും കുറച്ചു കാഷ് പോയിട്ടുണ്ടായിരുന്നു. എന്ത് പറയാനാ…ചില കാര്യങ്ങൾ അങ്ങനെയാണ്.”

മൂവി മേഖലയിൽ എത്തിയത് യാദൃശ്ചികത

“Eros International – ന്റെ ഒരു കൺട്രോളർ എറണാകുളത്തുണ്ട്. രാജീവ് എന്നാണ് പേര്. പുള്ളിയാണ് എന്നെ സൈറാബാനുവിലേക്കു ഇൻട്രോഡ്യൂസ് ചെയുന്നത്. ഞാൻ ഒന്നുരണ്ടു ഷോർട്ട് മൂവിയൊക്കെ ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ അവർ വയനാട് ഒക്കെ വരികയുണ്ടായി, സുൽത്താൻ ബത്തേരിയിൽ ഒക്കെ വന്നു . അവർ ഷൂട്ടിങ് കാര്യങ്ങൾക്കു പെർമിഷൻ മേടിക്കുക പോലുള്ള ചില കാര്യങ്ങൾക്കൊക്കെ പോകുന്നതിനിടെ പുള്ളി എന്നോട് ചോദിച്ചു എന്താണ് അംബീഷൻ എന്ന്. ഞാൻ ഷോർട്ട് ഫിലിം ചെയ്തു, അവാർഡ്‌സ് ഒക്കെ കിട്ടി എന്ന് പുള്ളിയോട് പറഞ്ഞപ്പോൾ എന്നോട് ചോദിച്ചു അടുത്തൊരു ഫിലിം ഉടനെ തന്നെ ലോഞ്ച് ചെയുന്നുണ്ട് അസിസ്റ്റ് ചെയ്യാൻ താത്പര്യം ഉണ്ടോ എന്ന്. അപ്പോൾ ഞാൻ പിജി ചെയ്യുന്ന സമയമായിരുന്നു . തീർച്ചയായും ആഗ്രഹമുണ്ട് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ബൈചാൻസിൽ ഞാൻ സൈറാബാനുവിൽ അസിസ്റ്റ് ചെയ്യാൻ പോകുന്നു. പിന്നെ അതുകഴിഞ്ഞു ഓട്ടൊമാറ്റിക്കലി ഒന്ന് രണ്ടു വർക്കുകൾ ഒക്കെ ചെയ്തു. അല്ലാതെ നമുക്ക് അങ്ങനെയൊരു റൂട്ട് ഉണ്ടായിരുന്നില്ല. എല്ലാമൊരു യാദൃശ്ചികത. പിന്നെ ഇതിന്റെ കൂടെ തന്നെ ഓഡിയോ വീഡിയോ എഡിറ്റിങ് കൂടി പഠിച്ചു .”

Advertisement

ഭാവി താത്പര്യങ്ങൾ

“ഞാൻ മുൻപ് ചെയ്ത ഷോർട്ട് മൂവി എല്ലാം തന്നെ ഫെസ്റ്റിവൽസിനു വേണ്ടി ചെയ്തതാണ്. അതൊന്നും അങ്ങനെ ക്വാളിറ്റി ബേസിൽ ചെയ്തതല്ല. സിനിമയിൽ വർക്ക് ചെയ്‌തതിന്‌ ശേഷമാണ് ക്വാളിറ്റിയിലേക്ക് പോകണം എന്നൊരു തോന്നൽ വന്നത്. പിന്നെ ഇപ്പോൾ സ്ക്രിപ്റ്റ് ഒക്കെ ചെയുന്നുണ്ട്. കൂടെ ഒരു ആർട്ടിസ്റ്റിനു വേണ്ടിയുള്ള ശ്രമങ്ങളും. എല്ലാം സംഭവിക്കുകയാണെങ്കിൽ ചെയ്യാം എന്ന് വിചാരിക്കുന്നു.”

കോമഡി ത്രില്ലറുകളും ആക്ഷേപഹാസ്യങ്ങളും ആണോ പ്രിയം ?

എനിക്ക് വ്യക്തിപരമായി ഇന്റെറെസ്റ്റ് ഉള്ളത് കോമിക് ത്രില്ലറുകളുടെ കൂടെയാണ്. ഞാൻ റെഡ് മെർക്കുറി 220 ചെയ്തതും അങ്ങനെയാണ്. എങ്കിലും അങ്ങനെ പ്രത്യേകിച്ചൊരു ജേർണർ മേക്കിങ് മാത്രം പിന്തുടരുന്നതിൽ താത്പര്യമില്ല. പിന്നെ എല്ലാം സ്ക്രിപ്റ്റിനെ ബേസ് ചെയ്തിട്ടാണല്ലോ. സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്.  എന്റെ ഗുരുക്കന്മാർ എന്നോട് പറഞ്ഞുതന്നതും അതുതന്നെയാണ്. സ്ക്രിപ്റ്റ് ആണ് ജീവൻ.

ഇപ്പോൾ ഷോർട്ട് മൂവീസിനു വേണ്ടിയുള്ള ആലോചനയൊന്നും ഇല്ല. എങ്കിലും ചിലർ പറയുന്നത് ഒരു ഫിലിം ചെയ്യാൻ പ്രൊഡ്യൂസറെ ഒക്കെ സമീപിക്കണം എങ്കിൽ കയ്യിൽ നല്ലൊരു സാധനം വേണം എന്ന്. അങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ കുറച്ചുകൂടി ഈസി ആയിരിക്കും . അതുകൊണ്ടു തന്നെ അങ്ങനെയൊരെണ്ണം മൈൻഡിൽ ഉണ്ട്.

RED MERCURY RUPEES 220
Production Company: King Unaise entertainment
Short Film Description: A type of Cheating
Producers (,): King Unaise
Directors (,): Manu Edayan
Editors (,): Manu Edayan
Music Credits (,): Copied
Cast Names (,): Jabir Mumbai
Midhun Sai
Maanu
Genres (,): Comic thriller

 3,416 total views,  3 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement