രാജേഷ് ശിവ

ശ്യാം ശങ്കർ സംവിധാനം ചെയ്ത റോളിംഗ് ലൈഫ് തികച്ചും പുതുമയുള്ള ഒരു ഷോർട്ട് മൂവിയാണ്. ഇത്തരത്തിൽ ആശയങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുന്നതിലൂടെ ഇത്തരം ചില നവാഗത പ്രതിഭകൾ ചെയുന്നത് ആസ്വാദകരോടും കാലത്തോടും നീതി പുലർത്തുക എന്ന പ്രവർത്തിയാണ്. ചെറിയൊരു സമയംകൊണ്ട് വലിയൊരു ആശയം പറഞ്ഞുപോകുക, പ്രേക്ഷകരുടെ മനസ്സിൽ ചിന്തയുടെ കമ്പക്കെട്ടുകൾ തീർക്കുക. അതത്ര എളുപ്പമുള്ള ഒന്നല്ല. ശക്തമായ ഒബ്‌സർവേഷൻ പവർ , അത് ആവിഷ്കരിക്കുന്നതിലെ കൃത്യത ഇതെല്ലം അതിനാവശ്യമാണ്.

പണ്ട് പണ്ട് ദാര്ശനികരായ എഴുത്തുകാർ എങ്കിൽ ഇന്ന് സിനിമാക്കാർ ആണ് ജീവിതത്തിന്റെ ചക്രങ്ങളിലെ ഭാഗ്യനിർഭാഗ്യങ്ങളെ ചലനസാഹിത്യമായ തിരക്കഥകളിലൂടെ പകർത്തി, ദൃശ്യവിസ്മയങ്ങളിലൂടെ അണിയിച്ചൊരുക്കുന്നത്. നൂറു പുസ്തകം വായിക്കുന്ന അറിവ് ഒരു യാത്രയിൽ നിന്നും കിട്ടും എന്നത് പോലെ സിനിമയും ഒരു യാത്രയാണ്. ഒരു കഥാഗതിയിലൂടെ പ്രേക്ഷകരെയും കൈപിടിച്ചുകൊണ്ടുപോകുന്ന യാത്ര. അവിടെനിന്നു അവനവന്റെ ചിന്താതലങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും പലപല ലെയറുകളിൽ നിന്നുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം വായിച്ചെടുക്കാൻ സാധിക്കുന്നു. ഒരു സൃഷ്ടി കലാകാരനിൽ നിന്നും വേർപെട്ടുകഴിഞ്ഞാൽ പിന്നെയത് ആസ്വാദകരുടേത് ആയിമാറുന്നു. ആസ്വാദകൻ ചിന്തിക്കുന്നതിലൂടെ ആ സൃഷ്ടി അനവധി മാനങ്ങൾ കൈവരിക്കുന്നു. അത്തരത്തിൽ ഒന്നാണ് ‘റോളിംഗ് ലൈഫ് ‘ എന്ന ഹ്രസ്വചിത്രം .

റോളിംഗ് ലൈഫിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ജീവിതം എപ്പോഴും ഒരു അച്ചുതണ്ടിൽ തിരിയുകയാണ്. പകലും ഇരുട്ടും വിവിധ ഋതുഭേദങ്ങളും അതിലേക്കു തിരയടിച്ചെത്തുന്നു. ഇന്നത്തെ ജീവിതമല്ല നാളത്തെ ജീവിതം. മാറ്റങ്ങളുടെ നിരന്തരമായ പ്രയാണങ്ങൾ. രാജാവിനെ ദരിദ്രനാക്കുന്നതും ദരിദ്രനെ കുബേരനാക്കുന്നതും ആ അച്ചുതണ്ടിലെ തിരിയൽ പ്രതിഭാസങ്ങളിൽ സംഭവിക്കുന്നത് തന്നെ. ഒരു രാത്രിയും ഒരു പകലും ശ്വാശ്വതമായിരുന്നിട്ടില്ല. ജീവിതത്തിന്റെ ഈ നിരന്തരമായ തിരിയലുകൾക്കിടയിൽ ചില വളവുകളിൽ യാദൃശ്ചികതയുടെ സന്ദേശവാഹകർ നിങ്ങളെ കാത്തുനിൽക്കുന്നുണ്ടാകും, ചിലപ്പോൾ ‘പ്രതീക്ഷകൾ’ എന്ന വ്യാജപേരിൽ വന്നു പ്രാങ്ക് ചെയ്തു കബളിപ്പിച്ചിട്ടു ദുർവിധിയെന്നു സ്വയം പരിചയപ്പെടുത്തി പോയി മറയും. ജീവിതം തന്നെ ഒരു പ്രാങ്ക് ഷോ ആയി മാറുന്നു.

ഒരു സംവിധായകനും അഭിനയിക്കാൻ അവസരം ചോദിച്ചു വരുന്ന ആളും തമ്മിലുള്ള സംഭാഷണമാണ് ഈ സിനിമ. ഒരു കട്ടിനപ്പുറം കാര്യങ്ങൾ തലകീഴായി മറിയുകയാണ്. അവിടെയാണ് സംവിധായകൻ ആ സത്യം നിങ്ങളോടു വിളിച്ചുപറയുന്നത്. റോളിംഗ് ലൈഫ് …ആണ് നമ്മുടേതെന്നു. മുന്നിൽ സഹായഹസ്തവുമായി വരുന്നവനെയോ നമ്മിൽ താഴ്ന്നവനെയോ പുച്ഛിച്ചാൽ, ഹീനമായി അവഗണിച്ചാൽ ഒരിക്കൽ നാം അവന്റെ മുന്നിൽ സഹായത്തിനു കൈനീട്ടാൻ ചെന്നുകൂടാ എന്നില്ല. ഭൂമിയുടെയും സൂര്യന്റെയും റോളിംഗ് പ്രതിഭാസങ്ങൾ തീർക്കുന്ന ദിനരാത്രങ്ങൾ പോലെയേ ഉള്ളൂ നമ്മുടെ ജീവിതത്തിലെ ഭാഗ്യനിര്ഭാഗ്യങ്ങൾ. നിശ്ചലപ്രതലങ്ങളിൽ അടിയുറപ്പിച്ചുകെട്ടുന്ന നിങ്ങളുടെ വർത്തമാനകാല കോട്ടകളെയും കൊണ്ടാണ് നിശ്ചലമല്ലാത്ത ഭൂമിയുടെ റോളിംഗ് . നമ്മൾ നമ്മൾ സ്ഥിരവും നിശ്ചലമെന്നും കരുതുന്നവയൊന്നും അങ്ങനെ അല്ലായിരുന്നു എന്ന തിരിച്ചറിവ് , നിങ്ങൾ ഭൂതകാലങ്ങളുടെ സ്വപ്നത്തിൽ നിന്നും ഉണർന്നുനോക്കുമ്പോൾ മാത്രം അറിയുന്ന ഒന്നാണ്.

സണ്ണിചാക്കോയുടെയും അഷ്‌കർ അലിയുടെയും സ്വാഭാവിക അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. ഒരു കട്ടിനപ്പുറം മാറിമറിയുന്ന ജീവിതവേഷങ്ങൾ , അതിന്റെ രണ്ടു ധ്രുവങ്ങളിലേക്കുള്ള പകർന്നാട്ടം രണ്ടുപേരും ഒന്നിനൊന്നു മെച്ചമായി തന്നെ ചെയ്തു. അത്ര എളുപ്പമല്ലാത്ത വേഷമാണ് അത്. ഒരു രാജാവിന്റെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരനോട് പെട്ടന്നൊരു രംഗംമുതൽ ദരിദ്രനായി അഭിനയിക്കാൻ പറഞ്ഞാൽ എന്തുമാത്രം വെല്ലുവിളിയാണ്. ആ വെല്ലുവിളി തന്നെയാണ് ഈ അഭിനേതാക്കളും വിജയകരായി ഏറ്റെടുത്തു ചെയ്തത്.

എല്ലാരും റോളിംഗ് ലൈഫ് കാണുക, മനസിലെ ഹുങ്കിന്റെ വേരുകൾ പറിച്ചുകളയുക …. ഈ സിനിമയുടെ അറിയറപ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ

 

റോളിംഗ് ലൈഫ് സംവിധാനം ചെയ്ത ശ്യാം ശങ്കർ ബൂലോകം ടീവിയോട് സംസാരിക്കുന്നു , ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ

“ഞാനൊരു ഫോട്ടോഗ്രാഫറാണ്. ഇതെന്റെ മൂന്നാമത്തെ ഷോർട്ട് ഫിലിം ആണ്. റോളിംഗ് ലൈഫിൽ അഭിനയിച്ചിരിക്കുന്നത് സണ്ണി ചാക്കോയും അഷ്‌കർ അലിയുമാണ്. സണ്ണി ചാക്കോ ഒരു ബിസിനസുകാരനാണ് അതിലുപരി കലാകാരനും ആണ്. ഡിഫറൻറ് ആയ എന്തെങ്കിലും ചെയ്യണം എന്നതാണ് ആഗ്രഹം. ഞാൻ എട്ടുവര്ഷത്തോളമായി ഈ മേഖലയിൽ വന്നിട്ട്. മുൻപ് ചെയ്ത വർക്കുകൾക്കും ധാരാളം അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. അപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചില ഫ്രെണ്ട്സ് വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇതിൽ അഭിനയിച്ച അഷ്‌കർ അലിയും ഈ മൂവിയിലെ കഥപോലെ ഒരുപാട് ചാൻസ് തേടി നടന്ന ഒരാളായിരുന്നു. അഷ്‌കറും വീട്ടിൽ വരാറുണ്ടായിരുന്നു. നമ്മൾ ഒരുരാത്രി സംസാരിക്കുന്നതിനിടയിൽ മനസ്സിൽ വന്ന ഒരു ആശയമാണ് റോളിങ്ങ് ലൈഫ് എന്ന മൂവിക്കു കാരണമായത്.”

റോളിംഗ് ലൈഫിനെ കുറിച്ച്

“ചില അഭിനയമോഹികൾ ചില സെറ്റുകളിൽ ചാൻസ് ചോദിച്ചു ചെല്ലുമ്പോൾ കണ്ടിട്ടില്ലേ..ചിലർ വളരെ ഹാഷ് ആയി പെരുമാറുന്നത് കാണാം. അത്തരം ചില എക്സ്പീരിയസ് അഷ്കറിന് ഉണ്ട്. നമ്മുടെ കാഴ്ചപ്പാടിൽ , നമ്മൾ കാണുന്നതല്ല യാഥാർഥ്യം എന്ന് ചിന്തിച്ചു പോകുന്നതാണ്. ഒരു ഡയറക്ടറെ, ആക്റ്ററെ ഒക്കെ കാണുമ്പൊൾ നമ്മൾ അവരായിരുന്നു എങ്കിൽ എങ്ങനെയിരിക്കും എന്ന ചിന്ത, അല്ലെങ്കിൽ അങ്ങനയൊരു നിമിഷം വന്നിരുന്നെങ്കിൽ എന്ന് എല്ലാരും ചിന്തിക്കുന്ന കാര്യമാണ്. അഷ്കറിനെ കാണുമ്പോൾ ഒരിക്കലും ഒരു ഡയറക്റ്റർ ആയി തോന്നില്ല. അവസാനം വീണ്ടും ഒരു ചേഞ്ച് ഉണ്ടാകുന്നു.. വീണ്ടും കട്ട് പറയുന്നുണ്ട്. നമ്മൾ കാണുന്ന കാഴ്ച്ചയിൽ ഉള്ളതാകില്ല സത്യം. പറയാൻ സാധിക്കാത്ത… പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത…. ഒന്നുണ്ടല്ലോ… അതാണ് എന്നിലും സംഭവിക്കുന്നത്.”

“ഞങ്ങൾ ചെയ്‌ത എല്ലാ വർക്കിലും ഒരു ‘അപ്പർ ഹാൻഡ് ‘ എവിടെയോ കിട്ടിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഈ വർക്ക് രാവിലെ ഷൂട്ട് തുടങ്ങി , പലപല കാര്യങ്ങൾ കൊണ്ട് നീണ്ടുനീണ്ടു പോയി . വൈകിട്ടോടെയാണ് ഓക്കേ ഷോട്ടുകൾ വന്നുതുടങ്ങിയത്. പ്രകൃതിയുടെ മാറ്റത്തെ കാണിക്കാൻ മഴ വേണമെന്നുണ്ടായിരുന്നു , പക്ഷെ അതൊരിക്കലും ക്രിയേറ്റ് ചെയ്യാൻ പറ്റുന്നതല്ലല്ലോ. പിന്നെ അതിലെ മലയുടെ ഷെയ്പ്പ് ഒക്കെ വച്ചുകൊണ്ടു പലരും എക്സ്പ്ലൈൻ ചെയ്തു. പക്ഷെ ആ ലൊക്കേഷൻ മനഃപൂർവ്വം സംഭവിച്ചതല്ല.. അത് തികച്ചും യാദൃശ്ചികം ആയിരുന്നു.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ ഇവിടെ കേൾക്കാം

[zoomsounds_player artistname=”BoolokamTV Interview” songname=”SYAM SANKAR” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/10/rollinglife.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

ഒരു വർക്കും എക്പ്ലൈൻ ചെയ്യാൻ പറ്റരുത്

“ഒരു കാര്യം ചെയുമ്പോൾ അതിനെ എക്പ്ലൈൻ ചെയ്യാൻ പറ്റരുത് എന്നാണു എന്റെ അഭിപ്രായം. പിന്നെ അവിടെ ചിന്തകൾക്കു അടിസ്ഥാനമില്ല. താങ്കളുടെ ചിന്തകൾ (മുകളിലത്തെ നിരൂപണം ഞാൻ ശ്യാം ശങ്കറിനോട് സംസാരിച്ചത് ) തെറ്റല്ല. അത്തരമൊരു ചിന്തയും എന്നോട് പലരും പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ആംഗിളുകളിൽ ചിന്തിക്കാൻ കഴിയാത്തവർ ചോദിച്ചിട്ട്ണ്ട്, ഇതിൽ എന്താണിത്ര പുതുമ എന്ന്. ചിലർ ഇതിനെ ഡയറക്റ്റർ – ആക്റ്റർ തലത്തിൽ മാത്രം കാണുന്നു. ഞാനതിൽ ഉദ്ദേശിക്കുന്നത് ഡയറക്റ്റർ – ആക്റ്റർ എന്നതേയല്ല . ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം അവരിലൂടെ പറഞ്ഞു എന്നേയുള്ളൂ . ഏതു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവച്ചാൽ ഇത് വർക്ഔട്ട് ആകും എന്നതുമാത്രമാണ് ഞാൻ ചിന്തിച്ചത്. എങ്കിലും ആ കൺസെപ്റ്റിനെ ഡയറക്റ്റർ ആക്ടർ എന്ന് ചുരുക്കി ചിലർ കാണുന്നു. വേറൊരു പ്ലാറ്റ്‌ഫോമിൽ ഇത് വർക്ഔട്ട് ആകുമോ എന്ന് എനിക്കറിയില്ല.”

‘റോളിംഗ് ലൈഫ് ‘ആശയം എല്ലാ മനുഷ്യരിലും ഉണ്ട്

റോളിംഗ് ലൈഫിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഞാൻ എപ്പോഴും ചൂഷണത്തിന് എതിരാണ്. ഒരു സാദാ പോലീസുകാരൻ നമ്മെ കൈകാണിച്ചു നിർത്തുമ്പോൾ അയാൾ അയാളുടെ അഹങ്കാരവും അയാളുടെ ചില മാനറിസങ്ങളും ചിലപ്പോൾ അവിടെ കാണിക്കും. എന്നാൽ അയാളൊരു സി ഐയുടെ അടുത്തുചെല്ലുമ്പോൾ അയാളെ സല്യൂട്ട് ചെയ്യേണ്ടിവരും. നമ്മൾ നമ്മിലും ചെറിയ ആളെ കാണുമ്പൊൾ ചിലർ അവരെ ഉപദ്രവിക്കാൻ ശ്രമിക്കും ചിലർ അവരുടെ മനസിലെ മോശമായ ഭാവങ്ങൾ കാണിക്കും . കുറഞ്ഞപക്ഷം ചിന്ത കൊണ്ടെങ്കിലും ചിലർ അത് പ്രകടിപ്പിക്കും. ഇങ്ങനെ ചില താരതമ്യങ്ങൾ… ഇതൊക്കെ എല്ലാരിലും ഉണ്ടാകുന്നതുതന്നെ. ഈ വിധ ആശയത്തെ ആ ഒരു പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു എന്നുമാത്രം.”

മുൻ വർക്കുകൾ

“ആദ്യം ചെയ്ത ‘ഫേവർ ഓഫ് സൈലൻസ് ‘ . അതിനെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യത്തെ വർക്ക് ആയതുകൊണ്ട് നമ്മൾ അധികം ഉത്തരവാദിത്തങ്ങളെ കുറിച്ച് ചിന്തിച്ചില്ല. ആരും അറിയില്ല എന്നാണു ചിന്തിച്ചത്. കുറച്ചു ഫ്രണ്ട് കൂടി ചെയ്തതാണ്. അത് ഡയലോഗ്‌സ് ഇല്ലാത്തൊരു സിനിമ ആയിരുന്നു. സദാചാരപോലീസിങ് ആയി ബന്ധപ്പെട്ടുള്ള ഒരു വർക്ക് . എനിക്ക് വളരെ ഇഷ്ടമുള്ളൊരു വർക്ക് ആണ് അത്. അതിന്റെ ക്രിയേറ്റിവ് ലെവലിൽ നിന്ന് ചോദിച്ചാൽ… ക്ളൈമാക്സ് സീൻ എനിക്ക് തന്നെ വലിയ ഫീലിംഗ് ഉണ്ടാക്കി. സാധാരണ ഗതിയിൽ ഒരു ഫിലിം മേക്കർക്കു കണ്ടുകണ്ടു ആ ഫീലിംഗ് നഷ്ടപ്പെടുന്നതാണ്, എന്നാൽ എനിക്കിന്നും അതെ ഫീലിംഗ് നിലനിൽക്കുന്നു. അതിനു കുറച്ചു അംഗീകാരങ്ങൾ ഒക്കെ ലഭിച്ചിരുന്നു. സെക്കന്റ് മൂവി വെരി ടഫ് മൂവി ആയിരുന്നു. ആദ്യത്തെ വർക്കിന്‌ അംഗീകാരങ്ങൾ , പ്രശംസകൾ ഒക്കെ കിട്ടിയ സ്ഥിതിക്ക് രണ്ടാമത്തെ വർക്ക് അതിനേക്കാൾ മികച്ചതാകണം എന്ന് ചിന്തിച്ചു ചെയ്ത ഒരു വർക്ക് ആയിരുന്നു. അതൊരു ആംഗ്ലോ ഇന്ത്യൻ സബ്ജക്റ്റ് ആയിരുന്നു.  ജൂതന്മാരെ വച്ച് ചെയ്യാനിരുന്നതാണ്. അവരെയൊക്കെ പോയി കണ്ടതാണ്, എന്നാൽ അവർ പറഞ്ഞ കുറെ കാര്യങ്ങൾ കാരണം അത് ഓവർലോഡ് ആയതുകൊണ്ടു അതിനെ ആംഗ്ലോ ഇന്ത്യൻ കൺസപ്റ്റ് ആക്കി ചെയ്തു.”

“അവസാനിച്ചു എന്ന് പറയുന്ന കാര്യങ്ങൾ എങ്ങോട്ടു പോകുന്നു ? കൊടുങ്കാറ്റും മിന്നലും പോലുള്ള പവർ, അത് വന്നുപോയി കഴിയുമ്പോൾ അതിനു എന്ത് സംഭവിക്കുന്നു എന്നുള്ള ഒരു കൺസപ്റ്റ്. അതായതു ഊർജ്ജത്തെ കുറിച്ച് സയൻസ് പറയുന്നത് അത് നശിക്കില്ലെന്നും നിർമ്മിക്കാൻ സാധിക്കില്ല എന്നും ആണല്ലോ. അപ്പോൾ അതെവിടെ പോകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? അതൊരു പ്രണയത്തിന്റെ കൺസപ്റ്റിൽ എടുത്തു . ഒരു മുത്തച്ഛൻ വർക്ക് ചെയ്തുകൊണ്ടിരുന്നൊരു ക്ളോക്ക് അയാളുടെ മരണത്തിനു ശേഷം റിങ്‌ ചെയുന്നത് …അങ്ങനെയൊക്കെ ഒരു ഡ്രാമ ആയിരുന്നു അത്. അതിനും കുറച്ചധികം അംഗീകാരങ്ങൾ കിട്ടി.  അതിനു ശേഷം ചെയ്തതാണ് റോളിംഗ് ലൈഫ് .”

അംഗീകാരങ്ങൾ

“ഒരു അവാർഡ് എന്ന നിലയ്ക്ക് എനിക്ക് ആദ്യം കിട്ടിയത് മോഹൻ രാഘവൻ സാറിന്റെ പേരിലുള്ള അവാർഡ് ആണ്. സ്‌പെഷ്യൽ ജൂറി അവാർഡ് ആയിരുന്നു. പിന്നെ മീഡിയ വൺ ചാനലിന്റെ അവാർഡ് വലിയ സന്തോഷം നൽകിയ ഒന്നാണ്. അത് നല്ല ഒരു ലൈവ് ഫങ്ങ്ഷനിൽ വച്ചായിരുന്നു ഏറ്റു വാങ്ങിയത്. പിന്നെ ഏഷ്യാനെറ്റിന്റെ അവാർഡ്, വേണുനാഗവള്ളി സാറിന്റെ പേരിലുള്ള അവാർഡ് കിട്ടിയിരുന്നു . മലേഷ്യയിൽ നടന്ന ഫെസ്റ്റിവലിൽ റോളിംഗ് ലൈഫിന് അവാർഡ് കിട്ടി… ചുരുക്കം പറഞ്ഞാൽ ഇരുപത്തിയഞ്ചിലേറെ അവാർഡുകൾ കിട്ടിയിട്ടുണ്ട്. ആദ്യത്തെ വർക്ക് ചെയുമ്പോൾ ഇതൊന്നും പ്രതീക്ഷിച്ചിട്ടല്ല. പലരും പറയുമ്പോൾ ആണ് ഇങ്ങനെ അവാർഡ്‌സും ഫെസ്റ്റിവൽസും ഒക്കെ ഉണ്ടെന്നറിഞ്ഞതും.”

കുടുംബം, പിന്തുണകൾ

റോളിംഗ് ലൈഫിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഞാൻ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു ഫാമിലിയിൽ ആണ് വളർന്നത്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കലാ താത്പര്യങ്ങൾ കൊണ്ടുനടക്കാൻ പറ്റിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല. അച്ഛൻ ഒരു കലാകാരനായിരുന്നു. എന്നെ സംബന്ധിച്ച് പഠിക്കുക, എന്തെങ്കിലും സമ്മാനങ്ങൾ മേടിക്കുക…അങ്ങനെയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. സിനിമ ഇഷ്ടമായിരുന്നു…. എനിക്ക് ചെയ്യാൻ സാധിക്കാത്ത പലതും എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. ഫോട്ടോഗ്രഫിയോട് ആയിരുന്നു കൂടുതൽ താത്പര്യം. ഒരു നിർബന്ധം ഉള്ളത് എന്തെന്ന് വച്ചാൽ ചെയുന്ന കാര്യങ്ങൾ പെർഫെക്റ്റ് ആയിരിക്കണം എന്നതാണ്. ഒരു സിനിമ ആയാലും ഒരു കല്യാണ ആൽബം ആയാലും നമ്മൾ ചെയ്തു കൊടുക്കുമ്പോൾ ആരും നമ്മളെ മോശം പറയരുത്. യാദൃശ്ചികമായി ഇതിൽ വന്നുപോയ ഒരാൾ ആണ് ഞാൻ എന്ന് തോന്നുന്നില്ല.”

അടുത്ത പ്രോജക്റ്റുകൾ

“അടുത്ത പ്രോജക്റ്റ് എന്ന് പറഞ്ഞാൽ..സ്ക്രിപ്റ്റുകൾ എഴുതി വച്ചിട്ടുണ്ട്. കോവിഡിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് മാറ്റി വച്ചിരിക്കുന്നത്. ചില ഡിസ്കഷന്സ് ഒക്കെ നടക്കുന്നുണ്ട്. ആദ്യത്തെ വർക്കിന്‌ തന്നെ അവാർഡുകൾ കിട്ടിയപ്പോൾ കുടുംബത്തിൽ നിന്നുള്ള സപ്പോർട്ടുകൾ ഉണ്ടായി. അതായതു എന്തെങ്കിലും കാരണത്തിന് ഞാൻ ഈ മേഖലയിൽ നിൽക്കുന്നതിനെ എതിർക്കണം എങ്കിൽ തന്നെയും, അങ്ങനെ എതിർക്കേണ്ട സമയത്തു എനിക്ക് അവാർഡുകൾ കിട്ടിയപ്പോൾ പിന്തുണയ്ക്കാൻ അവർ തയ്യാറായി (അത് സരസമായി ആണ് ശ്യാം ശങ്കർ സംസാരിച്ചത് ) . ഞാൻ ആദ്യത്തെ ഷോർട്ട് മൂവി ചെയ്തപ്പോൾ വീട്ടിൽ ആർക്കും അറിയില്ലായിരുന്നു. കാര്യമറിഞ്ഞു എതിർക്കുന്നതിനു മുൻപ് മോഹൻ രാഘവൻ സാറിന്റെ പേരിലുള്ള അവാർഡ് ഒക്കെ എനിക്ക് കിട്ടിയിരുന്നു. അപ്പോൾ എന്നെകൊണ്ട് സിനിമയിൽ ചിലതു സാധിക്കുമായിരിക്കും എന്ന് അവർക്കു തോന്നിക്കാണും. അവാർഡുകൾ എന്നത് നമ്മുക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ ആണല്ലോ. എല്ലാര്ക്കും കിട്ടുന്നതുമല്ല. അപ്പോൾ എന്നിൽ അവർക്കൊരു വിശ്വാസം വന്നത് കൊണ്ട് ആകണം . പിന്നെ ഇതൊക്കെ ഞാൻ ചെയ്യുമ്പോഴും ഫോട്ടോഗ്രാഫി എന്ന വർക്ക് ഞാൻ മുടങ്ങാതെ ചെയ്യുമായിരുന്നു. അതുകൊണ്ടു മറ്റൊരു തടസവും ഇല്ലായിരുന്നു .”

എല്ലാരും റോളിംഗ് ലൈഫ് കാണുക, വോട്ട് ചെയ്യുക

It’s Rolling from you…And towards you..

ROLLING LIFE
Language; Malayalam ( with English Subtitles ).

Produced by: SUNNY SILKS INTERNATIONAL CINEMA

Written and Directed by: SYAM SANKAR

റോളിംഗ് ലൈഫിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Cast: SUNNY CHACKO,ASHKAR ALI
Story Idea : ASHKAR ALI
DOP: SIJOY JOSE

Edit: PRASEETH PREMANANDAN
syncsound recordist&designer: NEETHU MOHANDHAS
Music : ASWIN SATHYA
sound mixing: SHIJU EDIYATHERIL
Associate Director: Pranav As,Jamsheena Mullappatt
colorist: SELVIN VARGHESE
costumes: NABEEL RAZAK
Art: ANEESH C CHANDRAN
Make up: MIDHUN MATHILAKAM
Subtitls: VINEETHA SIVADAS
Stills: JAISON GODLY
Production controller: AJITH RAM

Special Thanks to:
Vinay Forrt(Actor)
Radhakrishnan Vattoliparambil,Jaiju Paul,Jerin Louis,Jeevaj Raveendran,Baiju Paul,
Shanal Haridas,V G Vysakh,Ranjin Pk.

Leave a Reply
You May Also Like

തമാശയെന്ന പേരിൽ ഓരോന്ന് പറയുന്നവന്മാരുടെ കരണക്കുറ്റി അടിച്ചു പൊളിക്കുക തന്നെ വേണം

അവതാരകനായ ക്രിസ് റോക്ക് തന്റെ ഭാര്യ ജേഡാ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് നടത്തിയ തമാശയിൽ പ്രകോപിതനായ…

കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഒരുത്തീ കണ്ടു നവ്യ

വികെ പ്രകാശിന്റെ സംവിധാന മികവിൽ നവ്യ തിരിച്ചുവരവ് ആഘോഷിച്ച സിനിമയാണ് ‘ഒരുത്തീ’ ഒരു സ്ത്രീയുടെ അതിജീവന…

2018 ലെ രാഷ്ട്രീയവും സത്യവും വിവാദവും

2018 ലെ രാഷ്ട്രീയവും സത്യവും വിവാദവും… B N Shajeer Sha ഇന്ന് ഉറക്കം ഉണർന്നു…

കൊഴുമ്മൽ രാജീവനിൽ നിന്ന് ടിനു പാപ്പച്ചൻ പടത്തിലേക്കു …. ടിനു പാപ്പച്ചൻ കുഞ്ചാക്കോ പടം ലോഡിങ്

Rageeth R Balan അതെ കുഞ്ചക്കോ ബോബൻ അക്ഷരർത്ഥത്തിൽ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന നടൻ തന്നെ…