Entertainment
അംഗീകാരങ്ങളുടെ കരുത്തുമായി ‘ഷെയ്ഡ് ‘

സുധീഷ് ശിവശങ്കരൻ ഒരു സാധാരണ കലാകാരൻ അല്ല. തന്റെ ആദ്യത്തെ ഷോർട്ട് ഫിലിമിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയ ടാലന്റുള്ള ഒരു പ്രതിഭയാണ് . തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിലെ വള്ളിശ്ശേരി ഗ്രാമത്തിൽ ജനിച്ച സുധീഷ് ചെറുപ്പം മുതൽ സിനിമാമോഹവുമായി നടന്ന വ്യക്തിയാണ്. പരിസ്ഥിതിയെയും മൃഗസ്നേഹത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ഷെയ്ഡ് ‘ ( Shade) എന്ന ഷോർട്ട് ഫിലിം മനസിനെ സ്പർശിക്കുന്ന ഒന്നാണ്. അനവധി അംഗീകാരങ്ങൾ നേടിയ ‘ഷെയ്ഡ്’ ജനപ്രീതിയിലും മികച്ചു നിൽക്കുകയാണ്. സജീവൻ എന്ന വ്യക്തി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ അർജുൻ എന്ന ലാബ്രഡോർ നായ പ്രേക്ഷകരുടെ മനം കവരുന്നു.
സുധീഷ് ഈ സൃഷ്ടി അന്തരിച്ച മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനും അന്തരിച്ച നടൻ വിവേകിനും ഇന്ത്യയുടെ ഫോറസ്റ്റ് മാൻ എന്നറിയപ്പെടുന്ന ജാദവ് പയെങിനും ആണ് സമർപ്പിച്ചത്. വിവേകിന്റെ ഭാര്യയെയും ജാദവ് പയെങിനും ഈ സൃഷ്ടി കാണിക്കാൻ സാധിച്ചതിൽ സുധീഷിന് ചാരിതാർഥ്യമുണ്ട്.
ഇപ്പോൾ മെഡിക്കൽ റെപ്രസെന്റേറ്റിവ് ആയി ജോലി ചെയുന്ന സുധീഷ് ബൂലോകം ടീവിയോട് സംസാരിച്ചത്
“മൃഗങ്ങളെ വളരെയധികം ഉപദ്രവിക്കുന്ന ഒരു കാലഘട്ടമാണ് കടന്നുപോകുന്നത്. അപ്പോൾ ഒരു മൃഗത്തെ തന്നെ വച്ച് തന്നെ പരിസ്ഥിതി പോലുള്ള ഒരു ആശയവുമായി കൂട്ടിയിണക്കി ചെയ്തു . മനുഷ്യർക്ക് പ്രകൃതിയോട് ഒരു ഉത്തരവാദിത്തം ഉണ്ട്. ഒരു മരം മുറിക്കേണ്ടിവന്നാൽ മറ്റൊരു മരം വച്ചുപിടിപ്പിക്കണം . ഇവിടെ തന്നെ ഒരാൾ ലാളിച്ചുവളർത്തുന്ന നായ അയാൾ പോയപ്പോൾ അയാൾ ചെയ്ത പ്രവർത്തി തന്നെ അനുകരിക്കുകയാണ്. മൃഗങ്ങൾക്കും പ്രകൃതിയോട് ഒരു കമ്മിറ്റ്മെന്റ്സ് ഉണ്ട്.”
ഷെയ്ഡിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
“പിന്നെ, ഫെസ്റ്റിവെലുകളിൽ അയച്ചിട്ടുണ്ടായിരുന്നു. ചെന്നൈയിൽ വച്ച് നടന്ന ഷോട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ , അതിലേക്കു ഞാൻ അയച്ചത് അതിന്റെ ഡെഡ് ലൈൻ സമയത്തായിരുന്നു. അതിൽ ബെസ്റ്റ് കോൺസപ്റ്റ് ഷോർട്ട് ഫിലിം ആയി ഷെയ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഭാഷകളിലെ ഷോർട്ട് ഫിലിമുകൾ മത്സരത്തിനുണ്ടായിരുന്നു. അതിനോടൊക്കെ മത്സരിച്ചാണ് ഷെയ്ഡിന് അംഗീകാരം കിട്ടിയതെന്ന് അതിന്റെ സംഘാടകർ അറിയിക്കുകയുണ്ടായി.”
“അതിനു ശേഷം കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ബേസ്ഡ് അവയർനെസ് ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടു. അതെ ഫെസ്റ്റിവെല്ലിൽ തന്നെ മിച്ച ഷോർട്ട് ഫിലിമുകളിൽ സെക്കന്റ് ആയി വന്നു, ബെസ്റ് സിനിമാട്ടോഗ്രാഫർക്കുള്ള അംഗീകാരവും ലഭിച്ചു.”
“പിന്നീട്, ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ, അതിൽ ബെസ്റ്റ് സ്റ്റോറിക്കുള്ള അവാർഡ് കിട്ടി. അതിനു ശേഷം കൊൽക്കത്ത ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ , അതിലും ബെസ്റ്റ് സ്റ്റോറിക്കുള്ള അവാർഡ് ലഭിച്ചു. അടുത്തതായി, ഗോവ ഫിലിം ഫെസ്റ്റിവലിൽ ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചതായി സംഘാടകർ അറിയിച്ചു. പോകുന്നിടത്തെല്ലാം ഒരു സ്ഥാനം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
എല്ലാരും ഷെയ്ഡ് കാണുക… വോട്ട് ചെയ്യുക
ഷെയ്ഡിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക
A beautiful short film with an intent of encouraging awareness and action for the protection of environment. The movie tells the story of an old man and his pet dog; and their unconditional love will touch the hearts of all pet lovers. It is true that we have got a lot to learn from animals.
Please watch and share this story with a message to protect our trees.
Written and Directed By : Sudheesh Sivasankaran
https://instagram.com/sudheesh_sivasa…
https://www.facebook.com/sudheeshas.s…
Produced By : Sethu Sivan Productions
Cinematography : Ajay T A
https://www.facebook.com/ajay.ta.90
Editor : Franklin BZ
https://www.facebook.com/franklin.sha…
Music : Vishnu Das
https://www.facebook.com/vishnu.das.1291
Sound Design & Mixing : Sreejith Sreenivasan
https://www.facebook.com/sreejith.cv.3
DI Colorist : Ijaz Noushad
https://www.facebook.com/ijaz.noushad
Chief Associate Director : Shine Mohan
https://www.facebook.com/shine.mohan.969
Creative Directors : Sanoop,Sandheep & Sajeesh K S
Associate Cameraman : Franklin BZ
Art : Krishnan,Babu&Nidhish
Production Controller : Subeesh Sivasankaran
Assistant Director : Kiran C K
Dog Trainer : Pratheek Premkumar ( Bark N Track K9 Academy)
https://www.facebook.com/Backtrack
Stills : Arun K B
Spot Editor : Prasanth Das
https://www.facebook.com/profile.php?…
Costume : Anand Kishan & Suja K S (Aged Man)
Make up : Pramodh
Story Board : Sourav Ajayan
Sound Recordist : Praveen
Tech Support : Ajeesh Aji & Anila Ayyappan
Poster Design : Sreekumar V S
https://www.facebook.com/vs.sreekumar97
Dog : Arjun💙
Aged Man : Sajeevan💙
ENCOURAGE REFORESTATION
DISCOURAGE DEFORESTATION
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
896 total views, 4 views today