പ്രണയവും മരണവും ഇടകലർന്ന് സഞ്ചരിക്കുന്ന ഒരു യാത്രയാണ് സൂഫിയും സുജാതയും

0
342

Santhosh Iriveri Parootty

“സൂഫിയും സുജാതയും”

(ചലച്ചിത്ര കാഴ്ച്ചക്കുറിപ്പ്)

മലയാളത്തിൽ ആദ്യമായി ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത “സൂഫിയും സുജാതയും” ഇന്നലെയാണ് കണ്ടത്. Amazone Prime Wide Release ആയിരുന്നു. മലയാളത്തിന് ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷാനവാസ് നരണിപ്പുഴ ആണ്. അദ്ദേഹത്തിന്റെ ആദ്യചിത്രം “കരി” ഞാൻ കണ്ടിട്ടില്ല.

With 'Sufiyum Sujathayum' releasing on Amazon Prime, Malayalam ...ഒറ്റവാക്കിൽ പറഞ്ഞാൽ മികച്ച ഒരു ദൃശ്യ ശ്രാവ്യ അനുഭവമാണ് “സൂഫിയും സുജാതയും.” അനു മൂത്തേടത്തിന്റെ ക്യാമറ ഒരു തരം മിസ്റ്റിക് ഫീലിംഗ് പലേടത്തും സമ്മാനിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ മനോഹാരിത എടുത്തു പറയണം. ദീപു ജോസഫിന്റെ ചിത്ര സംയോജനവും നന്ന്. എം ജയചന്ദ്രന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും അതിഗംഭീരം. ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആയ ചിത്രത്തിൽ അദ്ദേഹം തന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുന്നു. ബി കെ ഹരിനാരായണന്റെയും മനോജ് യാദവിന്റെയും വരികൾ. നായിക ഊമയായ ചിത്രത്തിൽ സംഗീതത്തിന്റെ പ്രാധാന്യം വർധിക്കുന്നു. “വാതിക്കലു വെള്ളരിപ്രാവ്, വാക്കു കൊണ്ട് മുട്ടണ കേട്ട്…” എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ചിത്രം കണ്ട് തീർന്നാലും കൂടെപ്പോരും. പിന്നെ “അൽഹംദുലില്ലാഹ്..” എന്ന ഗാനവും നന്ന്. വാങ്കു വിളിയും അതിനോടൊത്തുള്ള നൃത്തച്ചുവടുകളുമൊക്കെ അതിഗംഭീരം എന്നേ പറയാനൊക്കൂ. വാങ്കു വിളി ഇത്രയും മനോഹരമായി ദൃശ്യ ശ്രാവ്യ ഭംഗിയോടെ മലയാള സിനിമയിൽ ഇതിനു മുമ്പ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

Vathikkalu Vellaripravu: Video song from Sufiyum Sujatayum outചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവയിലേക്ക് പോയാൽ ഗംഭീരം എന്നൊന്നും ഈ ചിത്രത്തിനെ വിശേഷിപ്പിക്കാൻ കഴിയില്ല. ഒരു തവണ കണ്ടിരിക്കാവുന്ന കുഴപ്പമില്ലാത്ത ചിത്രം. Concept ഗംഭീരം. പക്ഷേ അത് എക്സിക്യൂട്ട് ചെയ്യുന്നതിൽ സംവിധായകൻ പൂർണമായും വിജയിച്ചില്ല എന്ന് പറയേണ്ടി വരും. റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്…(Her love for him made her the almighty) എന്നു ആരംഭിക്കുന്ന തലവാചകത്തിൽ ആണ് ചിത്രം തുടങ്ങുന്നത്. അവിടെത്തന്നെ ചിത്രത്തിന്റെ ആന്തരിക സത്തയുണ്ട്. ഒരു ഖബറിൽ തുടങ്ങി മറ്റൊരു ഖബറിൽ അവസാനിക്കുന്ന, പ്രണയവും മരണവും ഇടകലർന്ന് സഞ്ചരിക്കുന്ന ഒരു യാത്രയാണ് “സൂഫിയും സുജാതയും”. സൂഫിയുടെയും സുജാതയുടെയും അനശ്വര പ്രണയത്തിന്റെ കഥ സൂഫിസത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു പോവുകയാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിൽ.

sufiyum sujathayum: മലയാള സിനിമയ്ക്ക് ചരിത്ര ...ഉസ്താദിന്റെ ഖബറിടമുള്ള ജിന്ന് പള്ളിയിലേക്ക് അർധരാത്രിയിൽ കടന്നുവരുന്ന സൂഫിയിൽനിന്നാണ് ചിത്രം തുടങ്ങുന്നത്. കേരള-കർണാടക അതിർത്തിയിലെ ഏതോ കാസർകോടൻ ഗ്രാമമാണ് പശ്ചാത്തലമെന്നു തോന്നുന്നു. (കന്നഡയാണോ എന്നറിയില്ല, മലയാളമല്ലാതെ വേറൊരു ഭാഷയും ചിത്രത്തിൽ ഇടയ്ക്ക് കടന്നു വരുന്നുണ്ട്). ജിന്ന് പള്ളിയും മുല്ല ബസാറുമൊക്കെയുള്ള ഒരു സാങ്കൽപിക ഗ്രാമം ഒ വി വിജയന്റെ “ഖസാക്കിന്റെ ഇതിഹാസ”ത്തിൽ ഒക്കെ ഉള്ളത് പോലെയുള്ള ഒരു പ്രദേശമായും തോന്നും. നോൺ-ലീനിയർ narration ആണ് ചിത്രം പിന്തുടരുന്നത്.

Sufiyum Sujathayam evaluate: When religion wins above like once againനവാഗതനായ ദേവ് മോഹനും അദിതി റാവു ഹൈദരിയുമാണ് കേന്ദ്രകഥാപാത്രങ്ങളായ സൂഫിയെയും സുജാതയെയും അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു പേരും നന്നായിട്ടുണ്ട്. സുജാതയുടെ ഭർത്താവിന്റെ വേഷത്തിൽ വരുന്ന ഡോ രാജീവ് എന്ന ആന്റി ഹീറോ പരിവേഷമുള്ള കഥാപാത്രത്തെ ജയസൂര്യ മികവുറ്റതാക്കി. സിദ്ധിഖ്, മണികണ്ഠൻ പട്ടാമ്പി, കലാരഞ്ജിനി, മാമുക്കോയ, സ്വാമി ശൂന്യ എന്നിവരും നന്നായിരുന്നു.

Sufiyum Sujathayum' to premiere on Amazon Prime Video in the first ...ഇടയ്ക്ക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങളൊക്കെ പരാമർശിച്ചു പോകുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ചർച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല, ഇത്തരമൊരു സിനിമയിൽ അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടെന്നു തോന്നുന്നുമില്ല. എന്തായാലും ഒരു തവണ കണ്ടിരിക്കാവുന്ന അത്യാവശ്യം കൊള്ളാവുന്ന ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആണ് “സൂഫിയും സുജാതയും”. ഇത്തരം ഴോണറിൽ പെട്ട പടങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം കാണാം. എന്നാൽ എല്ലാ പ്രേക്ഷകരെയും ഒരു പോലെ ആകർഷിക്കുന്ന ഒരു ചിത്രമാവില്ല ഇത്.