fbpx
Connect with us

Movie Reviews

‘ദുസൂചന’യുടെ ത്രില്ലർ, ‘പത്തു മിനിറ്റി’ലെ അവബോധം – ജസ്റ്റിൻ മാത്യു സംസാരിക്കുന്നു

ജസ്റ്റിൻ മാത്യു സംവിധാനം ചെയ്ത ‘ടെൻ മിനിട്ട്സ്‌’ (പത്തു മിനിറ്റുകൾ ) വ്യക്തമായൊരു അവബോധം ലക്ഷ്യമിട്ടുള്ള ഷോർട്ട് മൂവിയാണ്. ഈ കൊച്ചു സിനിമ കണ്ടു കഴിയുമ്പോൾ

 418 total views

Published

on

1

10 MINUTES

ജസ്റ്റിൻ മാത്യു സംവിധാനം ചെയ്ത ‘ടെൻ മിനിട്ട്സ്‌’ (പത്തു മിനിറ്റുകൾ ) വ്യക്തമായൊരു അവബോധം ലക്ഷ്യമിട്ടുള്ള ഷോർട്ട് മൂവിയാണ്. ഈ കൊച്ചു സിനിമ കണ്ടു കഴിയുമ്പോൾ നമ്മിൽ നിരാശയാണ് സമ്മാനിക്കുന്നത്. കഥാപാത്രത്തിന്റെ ദുരവസ്ഥയെ ആലോചിച്ചുള്ള ആ ‘നിരാശ’ തന്നെയാണ് ഈ സിനിമയുടെ വിജയവും. ആ നിരാശ പ്രേക്ഷകരിലേക്ക് പടർന്നു കയറുമ്പോൾ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ‘സമയത്തിന് മാറ്റം വരും, മാറ്റേണ്ട തീരുമാനങ്ങൾ മാറ്റാൻ സാധിക്കാതെ ആകരുത് ‘.

അമിത് ജോളി ആണ് പ്രധാന കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്. സീമാ ജി നായർ ഉൾപ്പെട മറ്റുള്ള കഥാപാത്രങ്ങൾ എല്ലാം ശബ്ദങ്ങളിലൂടെയാണ് ജീവിക്കുന്നത്. പ്രതിസന്ധികൾ വേട്ടയാടുമ്പോൾ ഒരു മനുഷ്യനിലെ വൈകാരികകൾ എല്ലാം തന്നെ അമിത് നന്നായി അവതരിപ്പിച്ചിട്ടുണ്ട് എന്നനിസംശ്ശയം പറയാം.

Advertisement
ജസ്റ്റിൻ മാത്യുവിന്റെ സിനിമകൾക്ക് 
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

നമ്മുടെ യുവത്വത്തിന് ഇതെന്തു പറ്റി ? പ്രതിസന്ധികൾ വരുമ്പോൾ പിടിച്ചു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്കില്ലാതെ പോയതെന്തേ? ഈ ചോദ്യം വർത്തമാന കാലത്തോട് തന്നെയാണ് ചോദിക്കേണ്ടത്. എന്തിനും ഉത്തരം കണ്ടെത്തുന്ന വിർച്വൽ ആയ ഇടങ്ങൾ അറിവുകൾ പകർന്നു നൽകിയാലും ജീവിതത്തെ കുറിച്ചുള്ള അവബോധങ്ങളും ധൈര്യവും പകർന്നു നൽകുന്നില്ല. മത്സരക്ഷമതയോടെ ഓരോ ദിവസങ്ങൾ പാഞ്ഞുപോകുന്ന ലോകം മനുഷ്യൻ ജീവിതത്തെ പ്രശ്ന സങ്കീർണമാക്കുന്നു. എന്നാൽ പ്രശ്നങ്ങൾ തീർക്കാൻ നൂറായിരം വഴികൾ ഉള്ളത് ആലോചിക്കാതെ ആത്മഹത്യ എന്ന ഒരൊറ്റ വഴിയിൽ ചിലർ അഭയം തേടുന്നു.

ഒരു രാത്രിയും ഭൂമിയിൽ സ്ഥിരമായ ഇരുട്ട് വിതയ്ക്കുന്നില്ല. പ്രഭാത രശ്മികൾക്കു മുന്നിൽ ആ അന്ധകാരം വഴിമാറുക തന്നെ ചെയ്യും. കത്തിയെരിയുന്ന ഗ്രീഷ്മത്തിനു അപ്പുറം പൂക്കാലമുണ്ടായിരിക്കാം എന്ന് എഴുതിയ കവിയും ലോകത്തിനു പകർന്നു നൽകുന്നത് പ്രതീക്ഷ തന്നെയാണ്. നമുക്കായി ഉദിക്കുന്ന സൂര്യൻ … നമ്മുടേത് മാത്രമായ പ്രഭാതം തീർച്ചയായും വരാനിരിക്കുമ്പോൾ ഇരുട്ടിൽ ജീവൻ വലിച്ചെറിയാൻ ചിന്തിക്കുന്ന ഓരോരുത്തർക്കും ഈ സിനിമ ഒരു മാർഗ്ഗദർശിയാണ്. ഈ സിനിമ പ്രാവർത്തികമാക്കാൻ സഹകരിച്ച എല്ലാര്ക്കും അഭിനന്ദനങ്ങൾ.

ഭാരത് ഇൻഡിപെൻഡന്റ്റ് സിനിമാ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഡ്രാമാ മൂവിക്കുള്ള അവാർഡ് ടെൻ മിനിറ്റ്സിന് ആയിരുന്നു


2

The Portent

Advertisement

ജസ്റ്റിൻ മാത്യുവിന്റെ മറ്റൊരു മനോഹരമായ മേക്കിങ് ആണ് ‘The Portent’ . ഒരു ദുസൂചനയെന്നോ അസാധാരണത്വം തോന്നുന്ന എന്തെങ്കിലും കാര്യമെന്നോ ഒക്കെ അർത്ഥമുള്ള വാക്ക് ഈ ത്രില്ലർ ടൈപ്പ് മൂവിക്കു അനുയോജ്യം തന്നെയാണ്. ഒരു സിനിമ കാണുന്ന പ്രതീതിയിൽ കാണാൻ സാധിക്കുന്ന എല്ലാ ചേരുവകളും ഇതിലുണ്ട്. സംവിധാനവും കാമറയും എഡിറ്റിങ്ങും മ്യൂസിക്കും എല്ലാം മികച്ചു നിൽക്കുന്നു.

വിദേശത്തുനിന്നും എത്തുന്ന ഐറീന കേരളത്തിലെ കൂട്ടുകാരി അലെക്‌സയുമൊത്ത് അവധിക്കാലം ചിലവഴിക്കാൻ ചെയുന്ന യാത്രയും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിന്റെ പ്രമേയം. തിരക്കുകൾ സമ്മാനിച്ച വിരസതയിൽ നിന്നൊഴിഞ്ഞു അവർ സ്വതന്ത്ര പറവകളെ പോലെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാടും മലകളും താണ്ടി പറക്കുകയാണ്. ജീവിതത്തിന്റെ സ്വാതന്ത്ര്യവും നിരർത്ഥകതയും പൊതിയിടങ്ങളെ മലിനമാക്കുന്ന കേരളത്തിന്റെ വേസ്റ്റ്‌ സംസ്കാരവും എല്ലാം അവരുടെ സംഭാഷണങ്ങളിൽ വരുന്നുണ്ട്.

അങ്ങനെ യാത്ര തുടരുമ്പോൾ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ആ ദുസൂചന എന്താണ് ? ആ സൂചന അവരുടെ യാത്രയ്ക്കിടയിൽ അവരെ ബാധിക്കുന്നതെങ്ങനെ ? അവർ അതിനെ അതിജീവിക്കുമോ ? അര മണിക്കൂറോളം സമയം നമ്മെ പിടിച്ചിരുത്തുന്ന ഒരു സൃഷ്ടി തന്നെയാണ് ഇത്. പ്രകൃതി മനോഹരമായ ലൊക്കേഷനുകൾ കണ്ണുകൾക്ക് കുളിർമയേകുന്നു.

ഇതിൽ എടുത്തു പറയേണ്ട അഭിനയം ഐറീനയുടേതാണ്. വളരെ സ്വാഭാവികമായി അഭിനയിച്ചിട്ടുണ്ട് . സാന്ദ്രയും വിക്ടറും തങ്ങളുടെ റോളുകൾ നന്നായി അവതരിപ്പിച്ചു.

ഭാരത് ഇൻഡിപെൻഡന്റ്റ് സിനിമാ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് റീജണൽ മൂവിക്കുള്ള അവാർഡ് ‘ദി പോർട്ടന്റ് ‘ നേടി.

Advertisement

 


3

WANDER HER WAY

ബൂലോകം ടീവി കോണ്ടസ്റ്റിൽ ജസ്റ്റിൻ മാത്യുവിന്റെ മൂന്നാമതൊരു സൃഷ്ടിയാണ് WANDER HER WAY . അതൊരു ട്രാവൽ ഡോക്ക്യൂമെന്ററി ആയാണ് എടുത്തിരിക്കുന്നത്. പ്രകൃതിയും പ്രണയവും കാല്പനികമായ വാക്കുകളായി സമ്മേളിക്കുമ്പോൾ കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനോഹാരിത നൽകുന്നു. മനോഹരമായ ഭൂപ്രകൃതി, കാമറ, കാല്പനികത തുളുമ്പുന്ന കവിതാപരമായ എഴുത്ത് .. എല്ലാം സമ്മേളിക്കുന്ന മനോഹരമായൊരു വീഡിയോ. വിവിധ കാമറ ടെക്നിക്കുകൾ കാണിക്കാൻ വേണ്ടിയുള്ള ഒരു ശ്രമം കൂടി ആയിരുന്നു.

Advertisement

 

**

സംവിധായകൻ ജസ്റ്റിൻ മാത്യു ബൂലോകം ടീവിയോട് സംസാരിക്കുന്നു. ഇടുക്കി കട്ടപ്പനയാണ് ജസ്റ്റിന്റെ സ്വദേശം .

“ഞാൻ സിനിമാമേഖലയിൽ കുറച്ചുകാലമായി സജീവമായി ഉണ്ട്. ഒരു സിനിമ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുമായി ഇരിക്കുകയാണ്. അതിന്റെയൊക്കെ ഒരു പണിപ്പുരയിലാണ്. ഇപ്പോൾ പ്രധാനമായും ഷോർട്ട് മൂവീസ് ആണ് ചെയുന്നത്. ഞാൻ ഒട്ടേറെ ഷോർട്ട് മൂവീസ് മുന്നേ ചെയ്തിട്ടുണ്ട് .”

ജസ്റ്റിൻ മാത്യുവിന്റെ സിനിമകൾക്ക് 
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

‘ടെൻ മിനിട്ട്സ് ‘ ഷോർട്ട് മൂവിയെ കുറിച്ച് ജസ്റ്റിൻ

Advertisement

“കുറേക്കാലമായി അതിന്റെ ആശയം മനസ്സിൽ ഉണ്ടായിരുന്നു. പലപല വാർത്തകൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും നമ്മുടെ മനസ്സിൽ വന്നിട്ടുള്ള ഒരു ആശയമാണ്. ഒരു നിമിഷത്തെ ചിന്താഗതിയാണ് പലപ്പോഴും പലരെയും കൊണ്ട് ആത്മഹത്യാ ചെയ്യിപ്പിക്കുന്നത്. രണ്ടാമതൊന്നു ചിന്തിക്കാനുള്ള അവസരം കിട്ടിയാൽ ചിലപ്പോൾ അവർ ചിലപ്പോൾ അതിനെ കുറിച്ച് ചിന്തിക്കില്ല. ഒരു പത്തുമിനിട്ടിനുള്ളിലെ അവന്റെ ചിന്തകൾ ആണ് ഇതിലുള്ളത്. ഇത്തരമൊരാശയം ഏറെക്കാലം മനസ്സിൽ ഇട്ടുകൊണ്ട് നടക്കുകയായിരുന്നു. അപ്പോഴാണ് ഇതിൽ അഭിനയിച്ച അമിത്തിന്റെ അച്ഛൻ Jolly Bastian, അദ്ദേഹം സിനിമയിൽ സ്റ്റണ്ട് മാസ്റ്റർ ആണ്. പുള്ളിയാണ് അങ്കമാലി ഡയറീസിന്റെ സ്റ്റണ്ട് ഒക്കെ ചെയ്തത്.”

“പുള്ളിയെ ഞാൻ കാണാൻ പോയ സമയത്തു ഞാൻ ഈ കഥ പറഞ്ഞു. ഒരു ദിവസം ഹർത്താൽ സംബന്ധിച്ച് ഒരു ബ്രെക് വന്നു. ആ സമയത്തു ആണ് ഞങ്ങളിതു ചെയുന്നത്. ഹർത്താലിന്റെ തലേന്ന് രാത്രിയിൽ പന്ത്രണ്ടു മണിക്ക് ഞാൻ ഇതിന്റെ സ്ക്രിപ്റ്റ് എഴുതിതുടങ്ങി രാവിലെ അഞ്ചുമണിക്ക് എഴുതി തീർത്തു. അതിനു ശേഷം രാവിലെ എട്ടുമണിക്ക് ഷൂട്ടിങ് തുടങ്ങി രാത്രി പത്തുമണിക്കൊക്കെ അത് തീർത്തു. പിറ്റേ ദിവസം അത് ഡബ്ബ് ചെയുകയും ബാക്കി വർക്കുകൾ ചെയ്തു പൂർത്തിയാക്കുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ തീർത്ത ഒരു വർക്ക് ആണ് അത്.”

“വർക്ക് അല്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു. അമിത്തിന്റെ ആദ്യത്തെ അഭിനയം ആയിരുന്നു. അതിലെ പ്രശ്നം എന്താണെന്നുവച്ചാൽ … ഒരു റൂം മാത്രമല്ലോ മൂവിയിൽ ഉള്ളത്. ആ റൂമിൽ മറ്റാരും ഇല്ല കൂടെ അഭിനയിക്കാൻ, ഒരാളുടെ മുഖത്ത് മാത്രമാണ് കാമറ. അയാളുടെ മുഖത്തുകൂടി മാത്രമാണ് വികാരങ്ങളും വിചാരങ്ങളും കടന്നുപോകേണ്ടത്. അത് അഭിനയിക്കുന്ന ആളെ സംബന്ധിച്ചടുത്തോളവും എന്നെ സംബന്ധിച്ചടുത്തോളവും കുറച്ചു റിസ്ക് ഉണ്ടായിരുന്നു. പുതുമുഖമല്ലാത്ത ആളായിരുന്നു എങ്കിൽ നമുക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു.”

ഇതിൽ പ്രശസ്ത അഭിനേത്രി സീമാ ജി നായർ ശബ്ദത്തിലൂടെ മാത്രം ഉണ്ടായിരുന്നു, അതേക്കുറിച്ചു ജസ്റ്റിൻ പറയുന്നു.

“സീമാച്ചേച്ചിയെ നേരത്തെ പരിചയം ഉണ്ടായിരുന്നു. ആ ഒരു ഫ്രണ്ട്ഷിപ്പ് കൊണ്ട്ആണ് വന്നത്. അച്ഛനും അമ്മയും സഹോദരിയും ശബ്ദത്തിലൂടെ മാത്രമാണ്. അങ്ങനെ ചെയ്തത് തന്നെ ക്ളീഷേ ഒഴിവാക്കാൻ വേണ്ടിയായിരുന്നു. ഒരു ഡിഫറൻറ് മേക്കിങ് ആണ് ഉദ്ദേശിച്ചത്.”

Advertisement

ദി പോർട്ടന്റ് (The Portent ) ഷോർട്ട് മൂവിയെ കുറിച്ച് ജസ്റ്റിൻ

“പോർട്ടന്റ് എന്ന വാക്കിന്റെ അർത്ഥം തന്നെ ദുസൂചന എന്നാണല്ലോ. ‘ഒമൻ’ എന്ന സിനിമയിൽ കാക്കയെ ഒക്കെ കാണിക്കുന്നതുപോലെ. ഇതിലെ കേന്ദ്രകഥാപാത്രമായ ഐറീന പഴയ സോവിയറ്റ് റിപ്പബ്ലിക്കിൽ ഉണ്ടായിരുന്ന ബെലാറൂസ് എന്ന രാജ്യത്തിലെ പൗരയാണ്. പുള്ളിക്കാരി അഞ്ചുവർഷമായി കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ചെയുന്നുണ്ട്. ഐറീനയെ വച്ച് ഞാനൊരു ആർട്ട് ഫിലിം ചെയ്തിട്ടുണ്ട്. അതുപോലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ Alasandra Johnson (ഈ മൂവിക്കു ശേഷം ആണ് അവർ ബിഗ് ബോസ്സിൽ വന്നത് ) അവരെ വച്ച് ഞാൻ മുൻപ് ആഡ് ഒക്കെ ചെയ്തിട്ടുണ്ട്. ഈ രണ്ടുപേരുമായി നേരത്തെയുള്ള ബന്ധത്തിന്റെ പുറത്താണ് അവർ ഇതിലേക്ക് വന്നത്. ഞാൻ ഒരു ഇടുക്കിക്കാരൻ ആയതുകൊണ്ട് വർക്ക് ചെയുന്നത് എറണാകുളത്തു ആയതുകൊണ്ട് ഞാൻ നിത്യേന പോയി വന്നുകൊണ്ടാണ് ഇരുന്നത്. അപ്പോൾ ഇടുക്കിയുടെ അത്തരം ഭാഗങ്ങളിലൂടെ രാത്രി ഡ്രൈവ് ചെയുമ്പോൾ വഴിയിൽ ഒരാൾ നിന്നാൽ എങ്ങനെ ഇരിക്കും എന്നൊക്കെ ചിന്തിക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട ഐഡിയകൾ കാരണം ഉണ്ടായതാണ് ഇതിന്റെ കഥ.”

ജസ്റ്റിൻ മാത്യുവിന്റെ സിനിമകൾക്ക് 
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“‘ടെൻ മിനിറ്റ്സി’നെ അപേക്ഷിച്ചു ഇതിൽ അങ്ങനെ മെസേജുകളോ ഒന്നും അങ്ങനെ കൊടുക്കാൻ ശ്രമിച്ചില്ല. ഒരു ത്രില്ലർ മൂഡിൽ കാണാൻ സാധിക്കുന്ന സൃഷ്ടി എന്നുമാത്രം .ഇതിന്റെ മറ്റൊരു പ്രത്യകത കാമറാ ആംഗിൾ അതും അളവുകളും കാര്യങ്ങളും വച്ച് ചെയ്തതാണ്. അത് ഞാൻ പഠിച്ചത് വച്ച് ആണ് അതൊക്കെ ചെയ്തത്.ഞാനും എന്റെ രണ്ടുമൂന്നു സുഹൃത്തുക്കളും ചേർന്നാണ് The Portent പ്രൊഡ്യൂസ് ചെയ്തത്. നെടുമ്പാശേരി മുതൽ ചാലക്കുടി, അങ്കമാലി തുടങ്ങി ഏകദേശം ഇടുക്കി ജില്ല മുഴുവൻ കവർ ചെയ്തിരുന്നു. രാമക്കൽ മേട്ടിൽ ഒക്കെ ഷൂട്ട് ചെയ്തിരുന്നു.”

കേരളത്തിന്റെ വൃത്തികെട്ട വേസ്റ്റ് സംസ്കാരം ഷൂട്ടിങ് സമയം അപഹരിച്ചു

“പിന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത്, നമ്മുടെ ഷൂട്ടിങ് സമയം കുറെ അപഹരിച്ചത് ഇത്തരം പ്രകൃതി സുന്ദര ഭാഗങ്ങളിൽ നാടൻ ടൂറിസ്റ്റുകൾ കൊണ്ടിട്ട വേസ്റ്റുകൾ പെറുക്കി മാറ്റാൻ വേണ്ടി ആയിരുന്നു. ഈ ഷോർട്ട് ഫിലിമിൽ ആദ്യ ഭാഗം അവരുടെ സംസാരത്തിൽ ഇത്തരം വിഷയങ്ങളും കുറച്ചു ഫിലോസഫിയും ഒക്കെയാണാലോ . സെക്കന്റ് ഹാഫിൽ ആണ് ത്രില്ലർ മോഡിലേക്ക് പോകുന്നത്. എന്നാൽ ചില സാമൂഹ്യ വിമർശനങ്ങൾ കഥാപാത്രങ്ങൾ പറഞ്ഞത് ഇംഗ്ളീഷിൽ ആയതുകൊണ്ട് പലർക്കും അതത്ര മാനസിലാക്കാൻ സാധിച്ചുകാണില്ല. അവർ എയർപോർട്ടിൽ നിന്ന് കാറിൽ സഞ്ചരിക്കുമ്പോൾ തന്നെ വേസ്റ്റ് ഇട്ടു നാടിനെ നശിപ്പിക്കുന്നു എന്നൊക്കെ അവർ പറയുന്നുണ്ട്. അങ്ങനെ ത്രില്ലർ സ്വഭാവമുള്ള മൂവിയിലൂടെ അങ്ങനെ ചിലതും പറയണം എന്ന് ചിന്തിച്ചിരുന്നു.”

Advertisement

“ഞാൻ ഇത് എടുത്തത് തന്നെ നമ്മൾ പ്രൊഡ്യൂസര്മാരെയൊക്കെ സമീപിക്കുമ്പോൾ ആഡ് ഫിലിംസ് കുറെ ചെയ്തിട്ടുണ്ട് എങ്കിലും സിനിമകൾ ചെയ്യുമോ എന്ന് അവർക്കു സംശയം തോന്നാം. അവരെ നമുക്കൊന്ന് കാണിച്ചുകൊടുക്കാൻ കൂടി വേണ്ടിയാണ് ഇത് ചെയ്തത്. അതിന്റെ സംവിധാനം മാത്രമല്ല DOP, Editing, VFX, sound effects, DI ..ഇതെല്ലാം ഞാൻ തന്നെയാണ് ചെയ്തത്.”

ജസ്റ്റിൻ മാത്യുവിന്റെ സിനിമകൾക്ക് 
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“The Portent സിനിമയിൽ ആന വരുന്ന സീൻ മൂന്നിടത്തു വച്ചാണ് ചിത്രീകരിച്ചത്. തേക്കടിയിൽ പോയി ആനയെ മാത്രം ഷൂട്ട് ചെയ്തു . ഐറീന ഓടുകയും വീഴുകയും ഒക്കെ ചെയ്തത് ഇടുക്കിയിലെ ഒരിടത്തു വച്ച് ഷൂട്ട് ചെയ്തു. അവൾ ഇറങ്ങി നടക്കുന്നതൊക്കെ ചാലക്കുടിയിൽ ഒരു ഫോറസ്റ്റ് ഭാഗത്തു വച്ച് ഷൂട്ട് ചെയ്തു. അങ്ങനെ മൂന്നിടത്തും വച്ച് ചെയ്തിട്ട് പിന്നെ VFX ഒക്കെ ചെയ്തു . ഐറീന ഓടുമ്പോൾ താക്കോൽ തെറിച്ചു വണ്ടിക്കടിയിൽ പോകുന്ന ഭാഗമൊക്കെ കട്ടപ്പനയിൽ എന്റെ വീടിനടുത്തു വച്ച് ചെയ്തതാണ്. തേക്കടിയിൽ ആളുകളെയും കൊണ്ട് സവാരി നടത്തുന്ന ആനയെ ആണ് ഷൂട്ട് ചെയ്തത്. സത്യത്തിൽ ഇടുക്കിയുടെ ഇത്രയും ഡിഫറൻറ് ആയ സ്ഥലങ്ങൾ ചിത്രീകരിച്ച മറ്റൊരു സിനിമ ഉണ്ടാകുമെന്നു തോന്നുന്നില്ല.”

“അതിൽ തുടക്കത്തിൽ വളഞ്ഞുപുളഞ്ഞ റോഡിലൂടെ വണ്ടി കയറി വരുന്ന ഒരു സീൻ ഉണ്ടല്ലോ..അത് എടുത്തത് മൂന്നാർ bodimettu എന്ന സ്ഥലത്തുവച്ചാണ്. ലൈൻ ഇട്ട പുതിയ റോഡ് അവിടെ ഉണ്ടായിരുന്നു. നമുക്ക് അത് ചെയ്യാൻ ആ ഷോട്ടിൽ കിലോമീറ്ററുകൾ ഒരു വണ്ടിയും ഇല്ലാതെ റോഡ് വേണമീയിരുന്നു. അതിനു വേണ്ടി മാത്രം മൂന്നു ദിവസങ്ങളിലായി മൂന്നുപ്രാവശ്യം പോയി. കാരണം ഓരോ പ്രാവശ്യം പോയി ഷൂട്ട് ചെയ്യുമ്പോഴും ഏതേലും സൈഡിൽ നിന്ന് മറ്റുള്ള വാഹനങ്ങൾ വരും. അങ്ങനെ കുറെ കഷ്ടപ്പെടുകൾ ആ മൂവി ചെയ്യാൻ നേരിട്ടു.”

“വില്ലൻ വേഷം ചെയ്ത Victor Adam എന്റെയൊരു ഫ്രണ്ടാണ്. പുള്ളി ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. സ്വന്തമായി സിനിമയെടുത്തു (‘ഭ്രമം’ – ഇറങ്ങാൻ പോകുന്ന പൃഥ്‌വിരാജ് സിനിമയുടെ പേരും ഭ്രമം ആണ്. എന്നാൽ അതല്ല ) അതിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.”

 

Advertisement
ജസ്റ്റിൻ മാത്യുവിന്റെ സിനിമകൾക്ക് 
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

അടുത്ത പ്രോജക്റ്റുകൾ

“ചെയ്യാനിരുന്ന ഒരു സിനിമാ പ്രോജക്റ്റ് ഏകദേശം ആയതായിരുന്നു. മോഹൻലാലിൻറെ അടുത്തുപോയി ഒരു കഥ പറഞ്ഞതാണ്. പുള്ളിക്ക് അത് ഇഷ്ടപ്പെടുകയും അത് ചെയ്യാമെന്ന് സമ്മതിച്ചതുമാണ്. അതോടുകൂടി ഞാൻ ആർട്ട് ഫിലിം നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ സ്ക്രിപ്റ്റും കാര്യങ്ങളും എല്ലാം ശരിയായി മോഹൻലാൽ സ്ക്രിപ്റ്റ് വാങ്ങുകയും ചെയ്തതായിരുന്നു. ‘ഒപ്പ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു എന്റെ കൈയിൽ നിന്നും സ്ക്രിപ്റ്റ് വാങ്ങിക്കുന്നത്. അത് കഴിഞ്ഞു എന്തോ ചില കാരണങ്ങളാൽ ആ പ്രോജക്റ്റ് നടക്കുമെന്നോ ഇല്ലന്നോ അവർ പറഞ്ഞിട്ടില്ല.അതങ്ങു സൈലന്റ് ആയിപ്പോയി. ചിലപ്പോൾ നടക്കുമായിരിക്കും. ഇപ്പോൾ രണ്ടു സ്റ്റോറികൾ കൈയിലുണ്ട്. പ്രൊഡ്യൂസർമാർ റെഡി ആയിട്ടുണ്ട്. രണ്ടു ആർട്ടിസ്റ്റുകളുടെ ടൈമിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ് .”

ജസ്റ്റിൻ മാത്യുവിന് കിട്ടിയ പുരസ്‌കാരങ്ങൾ

Indiavision award = best documentary ‘ham radio’
Best Christian video album : daivame nee – goodness tv
Best short film chalatlchithra accadamy : ‘ sreekutty ente mol’
Best director mention : krithi samskarikavedi
Special jury mention : thodupuzha short film fest
Special mention in Goa shortfilm festival ‘ the portent ‘
Best actor award, Bangalore short film fest ‘ 10 minutes
BHARAT INDEPENDENT CINEMA FILM FESTIVAL(best drama movie- 10 minutes , best regional movie – The Portent

 

Advertisement

The Portent

The Portent is a thriller Shortfilm written & directed by Justin mathew
Cast : Irena Mihalkovich, Alasandra Johnson & Victor Adam,
Will take you for a roller coaster of friendship, freedom, haunting and survival .
4K video with Dolby Surround Sound
DOP, Editing, VFX, sound effects, DI : Justin Mathew
Executive Producer : Sojan Mathew
Art : Binu Ponpuzha
Music : John Ewing
Aerial Photography : Arun P.Jose
Assistent Director : Shiju P.M,
Assistent Camera: Neo, Robin Devasia
Production Design : Roy Antony
Production Control : Manoj Galaxy, Deepak Rood oog
Make up: Manoj Angamali

WANDER HER WAY
Her freedom is boundless, It is like the trees swaying in the wind,
It is Like the sunlight shining through the white clouds.
She’s like the river whose waves stop for none…
She is too immersed in to the wild and She is the Nature.
Pure and full of Freedom!
‘Wonder Her Way’ is a unique documentary film that has been made in a modern way. Original Video comes with 4K UltraHD with 5.1 Surround Sound

Editing, DOP & Direction : JUSTIN MATHEW
360 & Aerial Photography : ARUN P JOSE
Starring : DHANYA USHAS
Script : SYAMLY ARUN
Music : JOHN EWING
Voice : DEVAYANI
Voice Design : HITHESH K
Creative Contribution: PATHMAKALIKA
Recording : JOSHI
Art : BINU PONPUZHA
Assistant Director : NEO JUSTIN
Assistant Camera : ROBIN KATTAPPANA
Locations : Vagamon & Illikkal Kallu

Advertisement

Our Sincere Thanks To
Mr. Nasar mazhavillu
Mr. Deepak Rood oog
Dr. Akhil Ninan K, Healthacation, Illikkal kallu
Mr. Deepu jacob, Daffodils resort, vagamon

 

**

 419 total views,  1 views today

Advertisement
Advertisement
Entertainment3 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX3 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment4 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment4 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment4 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment4 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment5 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket6 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX6 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge7 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »