Connect with us

Entertainment

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Published

on

Premjith R Narayanan സംവിധാനം, എഡിറ്റിങ് ഇവ നിർവഹിച്ച ഷോർട്ട് മൂവിയാണ് To My X  (to my ex lover). കളി കാര്യമാകുന്ന അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ കളി കാര്യമാകുമ്പോൾ ഒരാളുടെ ജീവിതവും ജീവനും തന്നെ നഷ്ടപ്പെട്ടാൽ എന്താകും സംഭവിക്കുക ? അതുതന്നെയാണ് ഈ ഷോർട്ട് മൂവിയുടെ ആശയവും. മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചു ലോക്ക്ഡൗൺ പരിമിതിക്കുള്ളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

എന്തിനെയും പേടിയുള്ള ഒരു യുവാവ് . അവനു ചിലന്തിയെ പേടി, ഇരുട്ടിനെ പേടി, വീട്ടിലെ പട്ടിയെ പേടി ..ഇങ്ങനെ പേടിയില്ലാത്തത് ഒന്നുമില്ല. അവനു ചങ്ങാതിമാരും അധികമില്ല. . മൊത്തത്തിൽ ഉൾവലിഞ്ഞ ജീവിതം. അവന്റെ ആ പ്രശ്നം കാരണം അമ്മയും ചേട്ടനും കഠിന ദുഖിതർ ആണ്. അകാരണമായ ഭയം (ഫോബിയ) അവന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ ജീവിതത്തിലേക്ക് സോഷ്യൽ മീഡിയയിൽ നിന്നും അവൾ കടന്നുവരുന്നത്.

To My X ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഒരു സൗഹൃദ അഭ്യര്ഥനയുടെ രൂപത്തിൽ വന്ന അവൾ പിന്നെ നിരന്തരം കോളുകളിലൂടെ അവന്റെ മനസ്സിൽ ഇടം നേടി. അവൻ അവളെ പ്രണയിക്കാൻ തുടങ്ങി. അവനിൽ നിന്നും ഭയങ്ങൾ വിട്ടകന്നു. അവനു അവളോടുള്ള ബന്ധം തീവ്രമാകാൻ തുടങ്ങിയപ്പോൾ അവൾ ഗുഡ് ബൈ പറഞ്ഞു പോയി.. നമ്മൾ ‘ഫ്രണ്ട്സല്ല്യോടാ …’ എന്ന സ്ഥിരം പല്ലവി പറഞ്ഞിട്ട്.

മറ്റൊരു വിഷയം ഇവിടെ പറയുന്നത്, ഫേക്ക്‌ ഐഡികളിൽ നിന്നുള്ള ഇത്തരം കളിപ്പിക്കലുകളാണ്. സോഷ്യൽ മീഡിയ കൈകാര്യം ചെയുന്നവർക്കു അറിയാം ഒരിക്കലെങ്കിലും അത് അനുഭവിക്കാതിരുന്നിട്ടുണ്ടാകില്ല. ചിലപ്പോൾ തമാശയ്ക്കും ചിലപ്പോൾ മറ്റെന്തെങ്കിലും തട്ടിപ്പുകൾക്കും ആണ് ഇത്തരം ഐഡികൾ പലരും ഉണ്ടാക്കുന്നത്. അതിനു ഇരയാകുന്നതോ കാര്യമറിയാതെ ഇവരെയൊക്കെ വിശ്വസിക്കുന്നവരും. സോഷ്യൽ മീഡിയ ദുരുപയോഗം സൈബർ ക്രൈമിൽ വരുന്നതാണ്. ഇപ്പോൾ നിയമംങ്ങൾ കുറേക്കൂടി കർശനമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാൽ പോലും ഇതിനെയൊക്കെ നിസാരവത്കരിക്കുന്ന ഒരവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു.

നിരാശയുടെ, പ്രണയ നൈരാശ്യത്തിന്റെ ചുഴിയിൽ അവൻ താണുതാണ് പോയി. ഒടുവിൽ ഒരു മുഴം കയറിൽ അവൻ മരണത്തിലേക്ക് പിടിച്ചു കയറി. പക്ഷേ അവന്റെ ചേട്ടൻ എന്തിനാണ് പശ്ചാത്തപിക്കാൻ നമ്മുടെ മുന്നിൽ വന്നിരിക്കുന്നത് ? അയാൾ ചെയ്ത തെറ്റാണ് ?

ഭയത്തെ ചികിത്സിക്കാൻ മനഃശാസ്ത്രത്തിൽ മരുന്നുകളുണ്ട്. ഭയത്തെ ഇല്ലാതാകേണ്ടത് മറ്റൊരു ദുരന്തത്തിലൂടെയല്ല. കളികൾ കാര്യമാകുന്നു… കാര്യമറിയാതെ പലരും ജീവൻ വിടുന്നു. ഇനിയും നിർത്താറായില്ലേ..ഈ മരണക്കളികൾ. ഒരുപക്ഷെ ഇത്തരം മരണക്കളികൾ ഇപ്പോൾ ഒരുപാട് അരങ്ങേറുന്നുണ്ട്. തല്ലുകൂടി പരിക്കുപറ്റിയ വിദ്യാർത്ഥി ആശുപത്രിയിൽ വച്ച് മരിച്ചുപോയെന്ന നുണകെട്ടു തല്ലിയവൻ ആത്മഹത്യചെയ്ത സംഭവം ഓർക്കുകയാണ്. ശരിക്കും തല്ലുകിട്ടിയവന് ഒന്നും സംഭവിച്ചിരുന്നില്ല.പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു . എത്രയെത്ര ജീവനുകൾ കബളിപ്പിക്കലുകളിലും നുണകളിലും പൊലിഞ്ഞിരിക്കുന്നു. സൂക്ഷിക്കുക… നിങ്ങളുടെ തമാശകൾ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ നിങ്ങളിൽ നിന്നും ആ പാപബോധം ഒരിക്കലും ഒഴിഞ്ഞുപോകില്ല…

Premjith R Narayanan ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement
Premjith R Narayanan

Premjith R Narayanan

“ഞാൻ തിരുവനന്തപുരം കഴക്കൂട്ടം മൺവിളയിൽ താമസിക്കുന്നു. ഷോർട്ട് ഫിലിമിന്റെ മേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.. പിന്നെ സൊമാറ്റോയിൽ പാർട്ട് ടൈം വർക്ക് ചെയുന്നുണ്ട്. മുൻപ് എയർപോർട്ടിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. പിന്നെ ഇതിനൊക്കെ വേണ്ടി വിട്ടതാണ്. എന്റെ അടുത്ത സുഹൃത്തുക്കൾക്കുണ്ടായ അനുഭവങ്ങൾ ആണ് ഈ ഷോർട്ട് മൂവി ചെയ്യാൻ പ്രേരിപ്പിച്ചത്. പക്ഷെ അത് ആത്മഹത്യയോളം വന്നിട്ടില്ല. പിന്നെ ഈ കഥയിൽ അതിന്റെ ഭീകരമായ വശം കാണിക്കാൻ വേണ്ടി ആത്മഹത്യയെ ഉൾക്കൊള്ളിച്ചതാണ്.”

“ഞാൻ മുൻപും ചില ഷോർട്ട് മൂവീസ് ചെയ്തിട്ടുണ്ട്. അമ്മയൊരു അഭിനേത്രി ആണ്. അമ്മയുമൊത്തുള്ള ഷോർട്ട് മൂവീസ് ആണ് ചെയ്തിട്ടുളളത്. ഞാൻ മാത്രമായും മൂവി ചെയ്തിട്ടുണ്ട്. എന്റെ രണ്ടു സുഹൃത്തുക്കളുമായി ചേർന്നും ചില മൂവീസ് ചെയുന്നുണ്ട്. ഇതുവരെ മൊബൈലിൽ ആയിരുന്നു എങ്കിലും ഇപ്പോൾ ക്യാമറ മേടിച്ചു. അത് ഉപയോഗിക്കാൻ അറിയുന്ന ആളെ കണ്ടെത്തിയിട്ടു സാങ്കേതികതമായികുറച്ചു കൂടി നിലവാരമുള്ള ഷോർട്ട് മൂവി ചെയ്യണം എന്നുണ്ട്.”

“എനിക്ക് അഭിനയത്തോടാണ് ഇഷ്ടം . അതിനു ശേഷമാണ് ഡയറക്ഷൻ.  അഭിനയിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ മൂവീസ് ചെയ്തു തുടങ്ങിയത്. ഈ മൂവിയിൽ ഞാൻ, അകാരണമായ ഭയമുള്ള, ആത്മഹത്യ ചെയ്ത അനിയന്റെ വേഷം ആണ് ചെയ്തത്.  ചെറുപ്പത്തിൽ തന്നെ നാടകത്തിൽ ഒക്കെ പോയിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ എട്ടാം വരെ തുടർച്ചയായി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ ചെറുപ്പമായിട്ടൊക്കെ  അഭിനയിച്ചിട്ടുണ്ട്. ‘അമ്മ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അമ്മയോടൊപ്പം സിനിമയ്കും സീരിയലിലും ഒക്കെ പോയി അഭിനയിച്ചിട്ടുണ്ട്. പിന്നെ ഷോർട്ട് ഫിലിമുകളും പുറത്തുപോയി ചെയ്യാറുണ്ട്.”

അഭിമുഖത്തിന്റെ ശബ്‌ദരേഖ

 

BoolokamTV InterviewPremjith R Narayanan

“രണ്ടുമൂന്നു സ്ക്രിപ്റ്റുകൾ എഴുതിവെച്ചിട്ടുണ്ട്. അതിന്റെ വർക്കുകൾ തുടങ്ങണം എന്നുണ്ട്. കുറച്ചുകൂടി നല്ല രീതിയിൽ ചെയ്യണം എന്നാണു ആഗ്രഹം. അതിനാണ് ക്യാമറ കൈകാര്യം ചെയുന്ന ആളെ നോക്കുന്നത്. To My X സ്ക്രിപ്റ്റ് എഴുതിയ Arshad Muhammad തന്നെ മറ്റൊരു സ്ക്രിപ്ട് എഴുതാനും സഹായിച്ചിട്ടുണ്ട്. ഫേക്ക് ഐഡികളിൽ നിന്നുള്ള കബളിപ്പിക്കൽ എനിക്കും ഒരുതവണ പറ്റിയിട്ടുളളതാണ്. കുറച്ചു വര്ഷങ്ങള്ക്കു മുൻപ്. അത് തമാശയെന്ന് രീതിയിൽ എന്റെയൊരു സുഹൃത്ത് തന്നെ ചെയ്തതാണ്. ഇന്ന് ഈ വിഷയം കൈകാര്യം ചെയ്തപ്പോൾ അന്ന് നടന്ന സംഭവവും എനിക്ക് ഉപയോഗപ്പെട്ടു. അഭിനയത്തിലും ഡയറക്ഷനിലും ഒരുപോലെ ഉപയോഗപ്പെട്ടു.”

“സ്‌കൂൾ കാലം മുതൽക്കു തന്നെ ഒരു നടൻ ആകണം എന്നതാണ് ആഗ്രഹം. നായകനടൻ .. വലിയ ഹീറോ … അങ്ങനെയൊന്നുമില്ല.. ഒരു നടനാകണം അത്രമാത്രം. തിരുവനന്തപുരം എയർപോർട്ടിൽ വർക്ക് ചെയുമ്പോൾ ഓഡിഷന് ഒന്നും അറ്റന്റ് ചെയ്യാൻ പറ്റാതെ വന്നതുകൊണ്ടാണ് ആ ജോലി വിട്ടത്. കാരണം അവിടെ ലീവ് കിട്ടാറില്ല.

To My X ന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

എന്നാൽ ഇപ്പൊൾ സൊമാറ്റോയിൽ വർക്ക് ചെയ്തപ്പോൾ അത്യാവശ്യം ലീവൊക്കെ കിട്ടുന്നുണ്ട്. ഒഡിഷനൊക്കെ പോകാൻ പറ്റുന്നുണ്ട്. ‘പാതിരാ കുർബാന’യുടെ ഒഡിഷ

നൊക്കെ കൊടുത്തിട്ടുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടായാലും അഭിനയത്തിലേക്ക് തന്നെ തിരിയാൻ ആണ് ഇഷ്ടം. മറ്റൊന്നിലേക്കും പോകാൻ താത്പര്യവുമില്ല.”

“അമ്മയും ചേട്ടനും എനിക്ക് വലിയ സപ്പോർട്ട് ആണ്. ‘അമ്മ Radha Lekshmi ആണ് ഇതിലെ അമ്മയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ‘അമ്മ സീരിയൽ മേഖലയിൽ ആണ് കൂടുതൽ ഉള്ളത്. അമ്മയാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് എനിക്ക് തരുന്നത്. ഞാൻ വെറുതെയിരിക്കുമ്പോൾ ആവർത്തിച്ചു ചോദിക്കും നീ ഷോർട്ട് ഫിലിം ചെയ്യുന്നില്ലേ.. എന്ന്. ഇതിലെ കൂട്ടുകാരന്റെ വേഷം ചെയ്തിരിക്കുന്ന റോഷൻ രാജ് വീടിനടുത്തുള്ള ആളാണ്. ഇതിൽ ചേട്ടനായി വന്നത് Arshad Muhammad ആണ്.”

 

To My X
Production Company: Eye view films.
Short Film Description: പൂർണമായും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചു ലോക്ക്ഡൗൺ പരിമിതിക്കുള്ളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Producers (,): No.
Directors (,): Premjith R Narayanan.
Editors (,): Premjith R Narayanan.
Music Credits (,): Infraction no copyright music (youtube channel).
Cast Names (,): Radha Lekshmi.
Arshad Muhammad.
Roshan Raj.
Premjith R Narayanan.
Genres (,): Drama

 

 1,982 total views,  6 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement