അറിവ് തേടുന്ന പാവം പ്രവാസി

തൊണ്ണൂറുകളില്‍ ജനിച്ച ഏതൊരു ഇന്ത്യക്കാരന്റെയും ഹൃദയം കവർന്ന പേനയായിരുന്നു റെയ്നോള്‍ഡ്‌സ് 045 . ‘045’ എന്നത് 1945 നെയാണ് പ്രതിനിധീകരിക്കുന്നത്. പതിയെ പതിയെ ഇന്ത്യയിലെ ഓരോയിടത്തും ഈ ബ്രാന്‍ഡ് ചിരപ്രതിഷ്ഠനേടി. റെയ്‌നോള്‍ഡ്‌സ് ഇന്ത്യയില്‍ ആരംഭിച്ച പേനയല്ലെങ്കിലും അതൊരു ഇന്ത്യന്‍ കമ്പനിയായി മാറി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ പേന എന്നറിയപ്പെട്ടിരുന്ന 045 ഫൈന്‍ കാര്‍ബര്‍ ഓരോ വിദ്യാര്‍ഥിയുടെയും ജീവിതത്തില്‍ അവിഭാജ്യഘടകമായി മാറി. മഷി പരക്കുകയോ, റീഫില്‍ ലീക്ക് ചെയ്യുകയോ ഇല്ല എന്നതാണ് ഇതിന് പ്രിയമേറാൻ കാരണം. വെളുത്ത ചട്ടക്കൂടും നീല അടപ്പുമുള്ള ഈ പേന എല്ലാ പെന്‍സില്‍ ബോക്‌സുകളിലും അക്കാലത്ത് കാണാമായിരുന്നു.

റെയ്‌നോൾഡ്‌സ് ലൈസൻസി ജിഎം പേനസ് ഇന്റർനാഷണൽ അതിന്റെ ചക്രവാളങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇപ്പോൾ ‘റോറിറ്റോ’ എന്ന പേരിൽ ഒരു പുതിയ കമ്പനി ആരംഭിച്ചു. റെയ്നോൾഡ്സിനൊപ്പം ഇന്ത്യയിലും മറ്റ് ചില സാർക്ക് രാജ്യങ്ങളിലും മാത്രമേ പ്രവർത്തി ക്കാൻ കഴിയൂ. അവർ തങ്ങളുടെ ബിസിനസ്സ് ആഗോളതലത്തിൽ വികസിപ്പിക്കാനായി പുതിയ കമ്പനി ആരംഭിക്കുകയും പുതിയ പേരിൽ പേനകളുടെ നിർമ്മാണം നടത്തുകയും ചെയ്യുന്നുണ്ട്.

You May Also Like

വിചിത്രമായ ഓജോ ബോർഡ്

ഒരു ബോർഡ് ഗെയിം എന്ന നിലയിൽ ഓജോ ബോർഡിന് ദീർഘവും വിചിത്രവുമായ ഒരു ചരിത്രമുണ്ട്. പതിനെട്ടാം…

കമ്പ്യൂട്ടറിൽ സി ഡ്രൈവ്, ഡി ഡ്രൈവ്, ഇ ഡ്രൈവ് തുടങ്ങിയവ ഉണ്ടെന്ന് അറിയാം, പക്ഷേ എ ഡ്രൈവും, ബി ഡ്രൈവും ഇല്ലാത്തത് എന്തുകൊണ്ടാണ് ?

കമ്പ്യൂട്ടറിൽ സി ഡ്രൈവ്, ഡി ഡ്രൈവ്, ഇ ഡ്രൈവ് തുടങ്ങിയവ ഉണ്ടെന്ന് അറിയാം.പക്ഷേ എ ഡ്രൈവും,…

പ്രാവുകള്‍ കുഞ്ഞുങ്ങള്‍ക്ക് പാൽ കൊടുക്കാറുണ്ടോ ?

അനേകായിരം പക്ഷി വർ​ഗങ്ങളുള്ളതിൽ ചുരുക്കം പക്ഷികള്‍ക്ക് മാത്രമേ അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രകൃതി ഈ സംവിധാനം ഒരുക്കിയിട്ടുള്ളൂ

‘മറിയംപൂവ് ‘ വിടർന്നാൽ ഗർഭിണികൾ പെട്ടെന്ന് പ്രസവിക്കുമോ?

എന്തെങ്കിലും സങ്കീർണത കാരണം സിസേറിയൻ വേണമെന്ന് ഡോക്ടർമാർ പറഞ്ഞാൽ സ്ത്രീകൾ ആദ്യം പൂ വിടർന്നോ എന്ന് നോക്കും. ഇങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.സ്വകാര്യ ആശുപത്രികൾ സിസേറിയന്റെ പേരിൽ തട്ടിപ്പുനടത്തുകയാ ണെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകൾ തുടരുന്നത്.