ഓക്സ്പെക്കർ പക്ഷികൾ കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് സഞ്ചരിക്കുന്നത് എന്തിന്?

അറിവ് തേടുന്ന പാവം പ്രവാസി

കാണ്ടാമൃഗങ്ങൾ കൊമ്പുകൾക്കായി വേട്ടയാടപ്പെടുന്നത് ആഫ്രിക്കയിലെ പതിവു കാഴ്ചയാണ്. കാണ്ടാമൃഗങ്ങളിലെ ഒരിനം സ്വതവേ കാഴ്ചശക്തി ഇല്ലാത്തവയാണ്. അവയ്ക്ക് കാഴ്ച കൂടി ഇല്ലെന്നു വന്നാൽ സ്ഥിതി കൂടുതൽ കഷ്ടമാകും.എന്നാൽ മനുഷ്യരുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്ന
ചങ്ങാതിമാരുണ്ട് ഒക്സ്പെക്കർ എന്ന പക്ഷികൾ.

ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയിലെ ഗവേഷകരാണ് ആഫ്രിക്കൻ മേഖലയിലെ അന്ധരായ കറുത്ത കാണ്ടാമൃഗങ്ങളും, ഒക്സ്പെക്കറുകളും തമ്മിലുള്ള അപൂർവ ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.’കാണ്ടാമൃഗങ്ങളുടെ രക്ഷകർ ‘ എന്നാണ് ആഫ്രിക്കൻ ഭാഷയായ സ്വാഹിലി യിൽ ഒക്സ്പെക്കർ പക്ഷികളുടെ വിളിപ്പേര്.

കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് ചുറ്റുപാടും നിരീക്ഷിച്ചാണ് എപ്പോഴും ഇവയുടെ സഞ്ചാരം. ചുവന്ന നിറത്തിൽ നീളമുള്ള കൊക്കുകൾ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളുടെ പുറത്തു നിന്നും ചെറിയ ചെള്ളുകളെയും, പൂഴുക്ക ളെയും ഒക്കെ ആഹാരമാക്കി ജീവിക്കുന്ന ഇവയ്ക്ക് പക്ഷേ വേട്ടക്കാരിൽ നിന്നും തങ്ങളുടെ കൂട്ടുകാരെ രക്ഷിക്കുന്നതിൽ വലിയ പങ്കുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞിരി ക്കുന്നത്.

ഒക്സ്പെക്കറുകളുടെ സഹവാസം ഉള്ളവയും, ഇല്ലാത്തവയും ആയ കാഴ്ചയില്ലാത്ത കാണ്ടാ മൃഗങ്ങളുടെ രീതികൾ താരതമ്യം ചെയ്താണ് സംഘം പഠനം നടത്തിയത്. ഒക്സ്പെക്കറുകൾ കൂടെയുള്ള കറുത്ത കാണ്ടാമൃഗങ്ങൾ വേഗത്തി ൽ മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ സ്വീകരിക്കാറുള്ള തായി ഗവേഷകർ കണ്ടെത്തി.ഒക്സ്പെക്കറു കളുടെ മുന്നറിയിപ്പു തിരിച്ചറിഞ്ഞ് തങ്ങളുടെ ഗന്ധം കാറ്റിലൂടെ വേട്ടക്കാരിലേക്കെത്താത്ത ദിശയിലേയ്ക്ക് അവ തിരിഞ്ഞു പോകുന്ന തായാണ് കണ്ടെത്തിയത്.

ഒക്സ്പെക്കറുകളുടെ എണ്ണം കൂടുന്നതനു സരിച്ച് വളരെ ദൂരത്തിൽ നിന്ന് തന്നെ വേട്ടക്കാ രെ തിരിച്ചറിയാനും കാണ്ടാമൃഗങ്ങൾക്കു സാധിക്കുന്നു.കാണ്ടാമൃഗങ്ങളുടെ ശരീരത്തി ലുള്ള ചെറുപ്രാണികൾ തന്നെയാണ് ഒക്സ്പെക്കറുകളുടെ പ്രധാന ഭക്ഷണം. അതിനാൽ കാണ്ടാമൃഗങ്ങൾ കൊല്ലപ്പെട്ടാൽ തങ്ങളുടെ ഭക്ഷണ സ്രോതസ്സ് നഷ്ടമാകുമെ ന്നതിനാലാണ് അവ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ഓക്സ്പെക്കറുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നതായും അതിനാൽ ഇവയ്ക്ക് സംരക്ഷണം നൽകുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമാണെന്നും ഗവേഷണസംഘം പഠനത്തിൽ പറയുന്നു.

ക്യാൻസർ അടക്കം നിരവധി രോഗങ്ങൾ ക്കുള്ള പരമ്പരാഗത മരുന്നുകൾ നിർമിക്കുന്നതിനാ യാണ് നിയമവിരുദ്ധമായി കാണ്ടാമൃഗങ്ങളെ വേട്ടയാടി അവയുടെ കൊമ്പെടുക്കുന്നത്. അതിനാൽ ഒക്സ്പെക്കറുകളുടെ എണ്ണം കുറയുന്നത് കാണ്ടാമൃഗങ്ങളുടെ നിലനിൽ പ്പിനും ഭീഷണിയാണ്.

You May Also Like

ഗൾഫ് നാടുകളിൽ സന്ദർശിച്ചിട്ടുള്ളവർ ചിത്രത്തിൽ കാണുന്നതുപോലുള്ള ടവറുകൾ കണ്ടിരിക്കും. എന്താണ് ഇവ ?

ഗൾഫ് നാടുകളിൽ സന്ദർശിച്ചിട്ടുള്ളവർ ചിത്രത്തിൽ കാണുന്നതുപോലുള്ള ടവറുകൾ കണ്ടിരിക്കും. എന്താണ് ഇവ ? അറിവ് തേടുന്ന…

എന്താണ് ഉഷ്ണതരംഗം ?

ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും. ഭാവിയെ നോക്കുമ്പോൾ കേരളത്തിന് പേടിക്കാൻ ഉഷ്ണതരംഗം (ഹീറ്റ് വേവ്) എന്ന ഒരു പ്രകൃതി പ്രതിഭാസം കൂടി എന്ന് ആലങ്കാരികമായി പറയാം.

എന്താണ് മദം ?

21 നും 80 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള ആനകളിൽ കാണപ്പെടുന്ന ഒരു പ്രകൃതിജന്യ സ്വഭാവമാണ് മദം.

ഹൈ ഹീല്‍ ചെരുപ്പുകള്‍ പുരുഷന്മാർക്ക് വേണ്ടിയാണ് ആദ്യമായി നിർമ്മിച്ചതെന്ന് അറിയാമോ ? കാരണം ഇതാണ്…

പുരുഷന്‍മാര്‍ക്കായി കണ്ടെത്തിയതും എന്നാൽ ഇന്ന് സ്ത്രീകൾ ഉപയോഗിക്കുന്നതുമായ വസ്തുക്കൾ ഏതെല്ലാം?⭐ അറിവ് തേടുന്ന പാവം പ്രവാസി…