റിച്ചാർലിസനെ കൊണ്ട് മാത്രമല്ല ഞങ്ങളുടെ ഏട്ടനെ കൊണ്ടും ഇതൊക്കെ പറ്റും, ട്രോൾ വ്യാപകം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
503 VIEWS

റിച്ചാർലിസനെ കൊണ്ട് മാത്രമല്ല ഞങ്ങളുടെ ഏട്ടനെ കൊണ്ടും ഇതൊക്കെ പറ്റും

ഇന്നലെ നടന്ന ബ്രസീൽ-സെർബിയ ഫുട്ബാൾ ഫുട്ബാൾ ആരാധകർക്ക് ഒരുങ്ങിയ അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു. ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യവുമായി കളിച്ച ബ്രസീൽ 2 – 0 നു സെർബിയയെ തോല്പിച്ചത് കേരളത്തിലും ബ്രസീലാരാധകരുടെ ആഹ്ലാദത്തിനു കാരണമായി. റിച്ചാർലിസൻ ആണ് രണ്ടു ഗോളുകളും നേടിയത്. അതിലൊരു ഗോൾ അതിമനോഹരമായ കാഴ്ചയായിരുന്നു. ആദ്യഗോളിന്‍റെ ആരവം കെട്ടടങ്ങും മുന്‍പേ വിനിഷ്യൂസിന്‍റെ പാസില്‍ ബോക്സിനകത്തുനിന്ന് റിച്ചാര്‍ലിസന്‍റെ അതിമനോഹരമായ ബൈസിക്കിള്‍ കിക്ക്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. എത്ര കണ്ടാലും മതിവരാത്ത ഗോൾ. ഇതൊക്കെ തന്നെയാണ് ഫുട്ബാളിന്റെ സൗന്ദര്യം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതൊനോട് ചേർത്ത് പ്രചരിക്കുന്നൊരു ട്രോൾ, മഹാസമുദ്രം എന്ന ഫുട്ബാൾ പ്രമേയമാക്കിയ സിനിമയിൽ നിന്നുള്ളതാണ്. എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, ഇന്നസെന്റ്, ലൈല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് മഹാസമുദ്രം. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ജി. നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്.

മഹാസമുദ്രം സിനിമയിൽ മോഹൻലാൽ എതിരാളികളുടെ വല ചലിപ്പിച്ചൊരു ഗോളാണ് ട്രോളിനു വിഷയമായത്. റിച്ചാർലിസന്റേതിനു സമാനമായ ബൈസിക്കിള്‍ കിക്ക് ആയിരുന്നു അതും. പോയെങ്കിലും ബ്രസീലിന്റേതിന് സമയണമായ മഞ്ഞക്കുപ്പായം. പോരെ ട്രോളുകാർ ആഘോഷം തുടങ്ങാൻ. സിനിമയിൽ താരങ്ങൾ പുതുവെ ഇത്തരം സീനുകൾ ചെയുന്നത് റോപ്പിന്റെ സഹായത്തോടെയാണ്. അതുകൊണ്ടുതന്നെ ഈ സീൻ സിനിമയിൽ സാമാന്യം നല്ല കൂവലിനും കാരണമായിരുന്നു. 2006 ഓണക്കാലത്തു പ്രദർശനത്തിന് ഉണ്ടായിരുന്ന ഈ ചിത്രം ശരാശരി വിജയം നേടിയാണ് തിയേറ്റർ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.