ഇന്ത്യയില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നതിനേക്കാള്‍ വരുമാനം ഭിക്ഷാടനത്തിലൂടെ ലഭിക്കുമെന്ന് അടുത്തിടെ നടന്ന ചില സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. ആക്ഷേപഹാസ്യരൂപേണ പറഞ്ഞുകഴിഞ്ഞാല്‍ ഇനിയുള്ള കാലത്ത് മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ കരിയര്‍ ഓപ്ഷനുകളില്‍ ഭിക്ഷാടനം കൂടെ ഉള്‍പ്പെടുത്തുമോ എന്തോ ?
ഭിക്ഷാടനം അത്ര എളുപ്പമൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന ഒരുപാട് ആള്ക്കാര് നമ്മുടെ ഇടയില്‍ ഉണ്ടെന്നത് വാസ്തവമായിരിക്കെ, ഗതികേടുകൊണ്ട് ഭിക്ഷാടനം തൊഴില്‍ ആക്കിയ ജനങ്ങള്‍ ഒട്ടും കുറവല്ല. എന്നാല്‍ ഭിക്ഷടനത്തിലെ വിദൂര സാദ്ധ്യത കണ്ടെത്തിയ ചില കുലപതികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തന്ത്രപരമായും അതീവ കൃത്യനിഷ്ടയോടും കൂടി ഭിക്ഷാടനം ഒരു ബിസിനസ് ആക്കി മാറ്റിയ ചില ആള്‍ക്കാരെ കണ്ട് നമ്മുടെ ഐ ഐ റ്റിക്കാരും ഐ ഐ എമ്മുകാരുമൊക്കെ പലതും പഠിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ഭിക്ഷാടത്തിലൂടെ സമ്പന്നരായ ചില ഉദാഹരങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം ..
1. ഭരത് ജെയിന് : സ്വന്തമായി 2 ഫ്ലാറ്റുകള്‍
49 കാരനായ ഭരത് ജെയിന് തന്റെ വിഹാര കേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത് മുംബൈയിലെ പരേല്‍ ആണ്. 70 ലക്ഷത്തോളം വിലമതിക്കുന്ന 2 അപ്പാര്‍ട്ട്മെന്റുകളാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്.
അതിരാവിലെ തുടങ്ങുന്ന തന്റെ ജോലിയും നീണ്ട മണിക്കൂറുകള്‍ തന്റെ യാചന ജോലിക്ക് നീക്കി വെക്കുന്നത് കാരണം ആഴ്ചയില്‍ ഒരു ദിവസം മാത്രമേ ഇയാള്‍ സ്വന്തം കുടുംബത്തില്‍ എത്താറുള്ളൂ …
പ്രതിമാസം 75000 രൂപയോളം ഭിക്ഷാടനത്തില്‍ നിന്നും സമ്പാദിക്കുന്ന ഇയാള്‍ ഒരു കട 10000 രൂപയ്ക്ക് വാടകയ്ക്കും നല്‍കിയിട്ടുണ്ട്. മാത്രമല്ല കുടുംബത്തിലുള്ളവര്‍ക്ക് മറ്റു ചെറിയ കച്ചവടങ്ങളും ഉണ്ട്. ഈ ഭിക്ഷാടനം ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ പറയുന്നുണ്ട് എങ്കിലും ഇത് നിര്‍ത്താന്‍ ഇദ്ദേഹം തയ്യാറല്ല.
2. കൃഷ്ണകുമാര്‍ ഗിട്ടെ
മറ്റൊരു യുവ ‘യാചന’ ബിസിനസ്സുകാരനാണ് ഇയാള്‍. ദിവസേന 1500 ല്‍ കുറയാതെയുള്ള തുക ഇയാള്‍ക്ക് ഇതിലൂടെ ലഭിക്കുന്നു എന്നതാണ്. ഇയാളുടെ ഇഷ്ട ഏരിയ എന്ന് പറയുന്നത് ചര്‍നി റോഡിലെ സി പി ടാങ്ക് എന്ന മുംബൈയിലെ പ്രദേശമാണ്.
തന്റെ സാമ്പത്തിക ഇടപാടുകള്‍ ഒക്കെയും കൈകാര്യം ചെയ്യുന്നത് തന്റെ സഹോദരനാണ് എന്നും അദ്ദേഹത്തോടൊപ്പം നളസോപരയിലെ സ്വന്തം ഫ്ലാറ്റിലാണ് ഇയാള്‍ താമസ്സിക്കുന്നത് ഈനുമാണ് പറയുന്നത്.
3.സംഭാജി കാലെ
മുംബൈയിലെ ഖര് പ്രദേശത്ത് താമസിക്കുന്ന സംഭാജിക്ക് 4 അംഗങ്ങളാണ് കുടുംബത്തിലുള്ളത്. ഇദ്ദേഹത്തിനു വിരാര്‍ ഭാഗത്ത് ഒരു ഫ്ലാറ്റും സോലാപൂരില്‍ 2 വീടുകളും മറ്റു വസ്തുക്കളും സ്വന്തമായുണ്ട്. കൂടാതെ മറ്റു നിക്ഷേപങ്ങളും ഒപ്പം ബാങ്ക് ബാലന്‍സും…
4. സവിത ദേവി
പാറ്റ്നക്കാരിയായ സവിത ദേവി എന്നതി ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ യാചകയാണ്. 36000 രൂപയാണ് പ്രതിവര്‍ഷം ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ ഈ സ്ത്രീ അടച്ചിരുന്നത്.