ബാർബഡിയേൻ ഗായികയും ഗാനരചയിതാവുമായ റോബിൻ റിഹാന ഫെന്റി എന്ന റിഹാന.യുടെ മുലയൂട്ടൽ ചിത്രങ്ങൾ വൈറലാകുന്നു. 2022 മെയ് മാസത്തിലാണ് റിഹാനയ്ക്കും ഭര്‍ത്താവായ അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നത്. RZA അതെല്‍സ്റ്റണ്‍ മേയേഴ്‌സ് എന്നാണ് ഇരുവരും കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട റിഹാന മകന് ഒരു വയസ് പൂര്‍ത്തിയായ സന്തോഷവിവരവും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് താരം.ഇപ്പോഴിതാ താരം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റിഹാനയുടെ വസ്ത്ര ബ്രാന്‍ഡായ Savage X Fenty-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങൾ ഏറ്റവും വേഗത്തിൽ കൈവരിച്ച കലാകാരിയാണ്.. തന്റെ സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ യഥാക്രമം തങ്ങളുടെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്

റോബിൻ റിഹാന ഫെന്റി 1988 ഫെബ്രുവരി 20 ന് ബാർബഡോസിലെ സെന്റ് മൈക്കിളിൽ ജനിച്ചു. ഒരു കണക്കെഴുത്തുകാരിയായ മോണിക്ക (മുമ്പ്, ബ്രെയ്ത്ത്വൈറ്റ്), പണ്ടകശാലാ മേൽനോട്ടക്കാരൻ റൊണാൾഡ് ഫെന്റി എന്നിവരുടെ പുത്രിയായിരുന്നു അവർ.റോറെ, രാജാദ് ഫെന്റി എന്നീ സഹോദരങ്ങളും പിതാവിന്റെ മുൻ ബന്ധങ്ങളിൽ നിന്ന് വ്യത്യസ്ത അമ്മമാർക്ക് ജനിച്ച രണ്ട് അർദ്ധസഹോദരിമാരും ഒരു അർദ്ധസഹോദരനും അവർക്കുണ്ട്. ബ്രിഡ്‌ജ്ടൗണിലെ മൂന്ന് ബെഡ്‌റൂമുള്ള ബംഗ്ലാവിൽ വളർന്ന അവൾ തെരുവിലെ ഒരു തട്ടുകടയിൽ പിതാവിനൊപ്പം വസ്ത്രങ്ങൾ വിറ്റിരുന്നു. പിതാവിന്റെ മദ്യപാനവും കൊക്കെയ്ൻ ആസക്തിയും അവളുടെ ബാല്യകാലത്തെ വളരെയധികം ബാധിച്ചിരുന്നതോടൊപ്പം ഇത് മാതാപിതാക്കളുടെ ദാമ്പത്യജീവിതത്തിലെ താളപ്പിഴകൾക്കും കാരണമായി. മാതാവിനെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്ന പിതാവിന്റെ അടിപിടികൾ‌ ശമിപ്പിക്കുന്നതിന് റിഹാന ശ്രമിക്കുമായിരുന്നു.

Leave a Reply
You May Also Like

മഞ്ജുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിവാഹം കഴിച്ചാൽ മഞ്ജുവിന് ഫ്രീഡം ഒക്കെ നൽകുമെന്നും സന്തോഷ് വർക്കി

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി.…

Y+ സുരക്ഷയോടെ ഷാരൂഖ് ഖാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നു, വീഡിയോ വൈറലാകുന്നു

വധഭീഷണിയെ തുടർന്ന് ഷാരൂഖ് ഖാന് കഴിഞ്ഞയാഴ്ച Y+ സുരക്ഷ അനുവദിച്ചിരുന്നു. മുംബൈയിലെ ഒരു തിയേറ്ററിൽ Y+…

പലായന കാലത്തെ ലോകസിനിമ – എൻഡ്‌ലെസ് ബോർഡേഴ്സ്

പലായന കാലത്തെ ലോകസിനിമ – Endless Borders അനൂപ് കിളിമാനൂർ ഇറാനിയൻ ഭരണകൂടം ജയിലിലടച്ച അധ്യാപികയുടെ…

ഭ്രമയുഗം പോലെ തന്നെ പുറം കാഴ്ചയിൽ ‘സാധാരണം’ എന്ന് തോന്നിക്കുന്ന, എന്നാൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഒരുപാട് അർത്ഥതലങ്ങളുള്ള സംഭാഷണങ്ങളും രംഗങ്ങളും

Jaseem Jazi ഭ്രമയുഗം നൽകിയ കിക്കിറങ്ങും മുന്നേ ‘ദി ലൈറ്റ്ഹൗസ്’ ഒന്നൂടെ കണ്ടു. ഹോളിവുഡ് ഹൊററിന്റെ…