RRR-ലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബൽ അവാർഡ് ലഭിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. മികച്ച ഒറിജിനൽ ഗാനമായി നാട്ടു നാട്ടുവിനെ തിരഞ്ഞെടുത്തു എന്നറിയിച്ചപ്പോൾ രാജമൗലിയും രാംചരണും എൻടിആറും എല്ലാം തികഞ്ഞ ആഹ്ലാദത്തിലായിരുന്നു. RRR എന്ന രാജമൌലി ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന ഗാനം റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവരെയൊക്കെ പിന്തള്ളിയാണ് പുരസ്കാരജേതാക്കൾ ആയത്. ചന്ദ്രബോസാണ് നാട്ടു നാട്ടു വരികൾ എഴുതിയത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. ഇപ്പോൾ വൈറലാകുന്ന വീഡിയോ പുരസ്കാരം നേടിയ RRR ടീമിനെ അഭിനന്ദിക്കുന്ന ലോകപ്രശസ്ത ഗായിക റിഹാനയുടെ വീഡിയോ ആണ്.
അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം റിഹാന ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ആര്‍ആര്‍ആര്‍ ടീമിന് സമീപത്തുകൂടി നടന്ന് പോകുന്ന രഹാന ഇന്ത്യന്‍ ചിത്രത്തിന്റെ അണിയറക്കാരെ അഭിവാദ്യം ചെയ്യുന്നുണ്ട്. ഇതിന് രാജമൌലി അടക്കം അണിയറക്കാന്‍ നന്ദിയും പറയുന്നുണ്ട്.
Barbadian singer @rihanna congratulating our heroes @tarak9999 @AlwaysRamCharan at @goldenglobes 🥵🤩🥳❤️🔥. #GoldenGlobes pic.twitter.com/thUl8gJVQv
— Sai Mohan ‘NTR’ (@Sai_Mohan_999) January 11, 2023