സിബിഐ ഫൈവ് ഒരു ‘വിഷ’ പ്രയോഗവുമായി ബന്ധപ്പെട്ട കേസ് ആവും എന്നാണ് ഊഹം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
203 VIEWS

Rijo George

CBI 5 ന്റെ ടീസറിൽ “ഏജന്റ്” എന്ന് പറയുന്നുണ്ട്. (ഇപ്പോൾ വന്ന ട്രൈലെർ അല്ല, അതിന് മുൻപ് വന്ന ടീസർ) ഏജന്റ് എന്നാൽ രണ്ട് അർത്ഥത്തിൽ ഉപയോഗിക്കാം. ഒരു വിദേശ (സ്വദേശ) ചാരൻ (സീക്രട്ട് സ്പൈ)ഏജന്റ് ആണ്.ഇന്ത്യയിൽ ഇന്റലിജൻസ് ബ്യൂറോ (IB), റിസർച്ച് ആന്റ് അനലൈസിസ് വിംഗ് (R&AW അഥവാ RAW) ഓഫീസർമ്മാരെ ഒക്കെ ഏജന്റ് എന്ന് പറയാം. (മൊസാദ് ഏജന്റ്, CIA ഏജന്റ്, കെജിബി ഏജന്റ് തുടങ്ങി, മാൾഡോവ രാജ്യത്തിന് വരെ ഏജന്റ്സ് ഉണ്ട്.)

എന്നാൽ അതെ സമയം അന്താരാഷ്ട്ര പൊളിറ്റിക്സിൽ എതിരാളിയെ ഇല്ലാതാക്കാൻ വേണ്ടി ഉപയോഗിക്കുന്ന അതിമാരക വിഷങ്ങൾക്കും ഏജന്റ്സ് എന്നാണ് പറയുക. നോവിച്ചൊക്, റിസിൻ, ടാബൂൺ തുടങ്ങി നിരവധി വിഷങ്ങൾ പല രാജ്യങ്ങളുടെയും ലബോറട്ടറികളിൽ നിലവിലുണ്ട്. കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അങ്ങേരുടെ സഹോദരനെ കൊന്നത്, മുൻ റഷ്യൻ ചാരനായ സെർജി സ്ക്രീപാലിനെ റഷ്യ വധിക്കാൻ ശ്രമിച്ചത്, കുറച്ചു നാൾ മുൻപ് റഷ്യൻ പ്രതിപക്ഷ നേതാക്കളിൽ ഒരുവനായ അലക്സി നവൽനി തുടങ്ങിയവരെയൊക്കെ ഇത്തരം മാരക പോയിസൺസ് ഉപയോഗിച്ച് ആയിരുന്നു വധിക്കാൻ ശ്രമിച്ചതോ, വാദിച്ചതോ.

ത്വക്കിലോ, ശ്വസനത്തിലോ കൂടി ഈ വിഷങ്ങൾ ശരീരത്തിൽ ഏറ്റാൽ നിമിഷങ്ങൾക്കുള്ളിൽ ഇരയായ ആൾ മരിക്കും.CBI ടീസർ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ ചാരൻ (ഏജന്റ്) എന്നതിനേക്കാൾ,പോയിസണിലേക്കാണ് കാര്യങ്ങൾ ചെന്ന് നില്കുന്നത്.കാരണം CBI ക്ക്‌ ചാന്മാരുടെ കേസ് അന്വേഷിക്കാൻ വകുപ്പില്ല എന്നാണ് ഈയുള്ളവന്റെ പരിമിത അറിവ്. സ്പൈ കേസ് കെട്ട് ഒക്കെ ഡീൽ ചെയ്യുന്നത് IB യോ അതിനും മോളിൽ റോ (RAW) യോ ആണ്. NIA യ്ക്ക് ചിലപ്പോൾ അത്തരം കേസുകൾ ഡീൽ ചെയ്യാൻ അധികാരം ഉണ്ടാവും. കാരണം അവർ ഇന്ത്യയിലെ ഏറ്റവും വലിയ ഫെഡറൽ ഏജൻസിയാണ്.

NIS തീവ്രവാദം, രാജ്യത്തിനെതിരെ അന്താരാഷ്ട്ര ഇടപെടലുകൾ ഒക്കെ അന്വേഷിക്കാൻ വേണ്ടി സ്ഥാപിതമായ ഒരു സ്വതന്ത്ര കുറ്റാന്വേഷണ ഏജൻസിയാണ്. ഈ ഉപമയെ വേണമെങ്കിൽ മിലിട്ടറിയോട് ഉപമിക്കാം. അതായത് Army, Navy, Air Force എന്നീ സൈനീക വിഭാഗങ്ങൾക്ക് ഇന്ത്യയ്ക്ക് ഉള്ളിൽ നടക്കുന്ന ഒരു അറ്റാക്കിൽ നേരിട്ട് ഇടപെടാൻ അനുവാദം ഇല്ല. അവരുടെ ദൗത്യം നിർവഹിക്കപ്പെട്ടിരിക്കുന്നത് കര -സമുദ്ര – ആകാശ അതിർത്തികളോട് ചേർന്നാണ്. അതുകൊണ്ടാണ് ഇന്ത്യയ്ക്കുള്ളിൽ NSG രൂപീകരിക്കപ്പെട്ടത്. NSG യ്ക്ക് ബോർഡറിൽ വലിയ ക്ലാഷ് വന്നാൽ റോൾ ഒന്നും ഇല്ല. ആർമി, നേവി, എയർഫോഴ്സിലെ സമർത്ഥരെ വെച്ച് നിർമിച്ച സൈനീക വിഭാഗമായ NSG, ഇന്ത്യയിലെ ആഭ്യന്തര സുരക്ഷ മാത്രം ആണ് ഡീൽ ചെയ്യുന്നത്. അതാണ് ടാജ് അറ്റാക്ക് ഒക്കെ വന്നപ്പോൾ മുംബൈ നേവി പോലും NSG യ്ക്ക് വേണ്ടി വെയ്റ്റ് ചെയ്തത്. ഇനി ചാര പ്രവർത്തനം അഥവാ സ്പൈ ഓപ്പോറേഷൻസിനേക്കുറിച്ച് പറയുകയാണെങ്കിൽ, ആഭ്യന്തര ചാര പ്രവർത്തനം ഇന്റലിജൻസ് ബ്യൂറോയുടെ പരിധിയിൽ ആണെങ്കിൽ, വിദേശ ചാര പ്രവർത്തനം റോ യുടെ ചുമതലയിൽ പെടുന്നതാണ്.

പറഞ്ഞു വന്ന വിഷയം, സിബിഐ ടീസറിൽ കണ്ടത് പോലെ “ഏജന്റ്” എന്ന വാക്ക് ടീസറിലെ ഒരു കേവല ഉപമ എന്നതിനപ്പുറം അതിലെ പ്രധാന സംഭവം ആണെങ്കിൽ, അത് തീർച്ചയായും ചാരക്കേസ് (ഏജന്റ് – വിഷം ഉപയോഗിച്ച് തന്ത്രപ്രധാന കൊലപാതകം) പോലെ ഒന്ന് ആവില്ല. കാരണം അത്‌ CBI അന്വേഷിക്കേണ്ട വകുപ്പ് അല്ല. അത്തരം ഒരു കേസ് ഉണ്ടായാൽ ആദ്യം ലോക്കൽ പോലീസ്, ക്രൈം ബ്രാഞ്ച് പിന്നെ CBI ഒക്കെ വന്നാലും, കേസ് ഇന്നത് ആണെന്ന് മനസിലായാൽ അത് NIA യോ പിന്നീട് IB / RAW യോ ആവും ഏറ്റെടുത്ത് അന്വേഷിക്കുക.

സിബിഐ ഫൈവ് ഒരു വിഷ പ്രയോഗവുമായി ബന്ധപ്പെട്ട കേസ് ആവും എന്നാണ് ഈയുള്ളവന്റെ ഊഹം. ആളുകളുടെ കോൺസ്പിറൻസി തീയറി പോലെഇത് ചിലപ്പോൾ കൂടത്തായി കേസ് ആവാം, (ഇന്ന് SN സ്വാമി പറഞ്ഞത് പോലെ, പുള്ളി ഇത് ബാസ്കറ്റ് കില്ലിംഗ് ആണെന്ന് അന്ന് പ്രഖ്യാപിച്ചപ്പോൾ, ആളുകൾ ഊഹിച്ച, കൂടാത്തായിയിലെ “കൂട” ആണ് “ബാസ്കറ്റ്” എന്ന് കണ്ടെത്തിയത് പോലെ) അത്‌ ആവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും പുതിയ സംഭവം ആവാം. അത് അറിയണമെങ്കിൽ പടം റിലീസ് ആവണം. പോസ്റ്റിലെ വിഷയം CBI 5 ലെ ഏജന്റ് എന്താണ് എന്നത് മാത്രമാണ്.

(ഇനി അതല്ല ഒരു വിദേശ ചാരക്കേസ് ആണ് സിബിഐ ഇത്തവണ അന്വേഷിക്കുന്നതെങ്കിൽ, അത്‌ CBI അന്വേഷിക്കേണ്ടുന്ന ഒരു കേസ് അല്ല എന്ന് കൂടി പറയുന്നു. കാരണം CBI അതിനു വേണ്ടി നിയോഗിക്കപ്പെട്ട ഒരു ഏജൻസി അല്ല. അപ്പോൾ റോ, ഐബി, എൻ ഐ എ ഒക്കെ എന്തിനാണ് സ്ഥാപിതമായതെന്ന് ഗവണ്മെന്റ് ആലോചിക്കേണ്ടി വരും.)

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.