ഇയാളുടെ ഈ അശാസ്ത്രീയ പാമ്പ് പിടുത്തത്തെ സപ്പോർട്ട് ചെയ്യുന്നതിലൂടെ ചാനലും വെട്ടുക്കിളികളും അദ്ദേഹത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്

114
Rijo Kannapilavu
ഫാനോളികളോട് തർക്കിക്കുന്നതിലും ഭേദം വല്ല രാജവെമ്പാലയുടെയും മാളത്തിൽ തലയിട്ട് അഹിംസ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കുന്നതാണ് എന്നറിയാം എങ്കിലും… !
ആദ്യ ഫോട്ടോയിൽ ഉള്ളത് പോലെ വീണ്ടും വാവ സുരേഷ് ഒരു സുരക്ഷയുമില്ലാതെ പാമ്പു പിടുത്തം വീണ്ടും തുടരുകയാണെങ്കിൽ പൊതുജനങ്ങളുടെയും, വാവയുടെയും ജീവന് ഭീഷണിയാകും എന്നത് മുൻനിർത്തി പാമ്പു പിടുത്തത്തിൽ നിന്നും സർക്കാർ അദ്ദേഹത്തെ വിലക്കണം എന്നാണ് പറയാനുള്ളത്.
അന്നത്തെ വാവക്ക് പാമ്പ് കടിയേറ്റ ആ വീഡിയോ കണ്ടവർക്ക് അറിയാം ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് വാവ താൻ പിടിച്ച അണലിയെ ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ യാണ് വാവക്ക് കടിയേറ്റത്… കടിയേറ്റ ഉടനെ വാവ പാമ്പിനെ കുടഞ്ഞു താഴേക്ക് ഇട്ടു ( എന്ത് വീരസ്യം തള്ളുന്നവൻ ആയാലും, ആരായാലും അങ്ങനെയേ ചെയ്യൂ ) ആരുടെയോ ഭാഗ്യത്തിന് താഴെ വീണ പാമ്പ് അവിടെത്തന്നെ കിടന്നു ( അണലി താരതമ്യേന വളരെ മെല്ലെ സഞ്ചരിക്കുന്ന പാമ്പാണ് ) നേരെ മറിച്ചു വല്ല മൂർഖനോ, രാജവെമ്പാലയോ ആയിരുന്നെങ്കിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അത്‌ ഓടി കയറി വേറെ ആർക്കെങ്കിലും കടി ഏറ്റെനെ.
വാവ പല തവണ കടി മേടിച്ച വീരസ്യം പറയുന്ന ഫാൻസ്‌ അറിയാത്ത ഒരു കാര്യമുണ്ട് മൂന്ന് തവണ ആന്റി വെനം കൊടുത്തിട്ടും വാവയുടെ ശരീരം അതിനോട്‌ പ്രതികരിക്കാതിരുന്നത് ഈ പല തവണ പാമ്പുകടി ഏൽക്കുകയും അതിന് ആന്റി വെനം കൊടുക്കുക്കുകയും ചെയ്തത് കൊണ്ടാണ്…. ഈ സ്ഥിരമായി പെയിൻ കില്ലർ കഴിച്ചു കഴിച്ചു ആദ്യം അത്‌ ഒരു ടാബ്‌ലറ്റും, പിന്നേ രണ്ടും, പിന്നെ മൂന്നും, പിന്നെ എത്രയെണ്ണം കഴിച്ചാലും ശരീരം അതിനോട് പ്രതികരിക്കാത്ത സെയിം അവസ്ഥ. അതുപോലെ സ്ഥിരം വെനവും ആന്റി വെനവും ചെന്നു ചെന്നു ശരീരത്തിന് അതിന്റെ സ്വാഭാവിക പ്രതികരണ, പ്രതിരോധ ശേഷി നഷ്ടപ്പെട്ടു പോകുന്ന. അവസ്ഥ… ചുരുക്കി പറഞ്ഞാൽ വീണ്ടും നല്ല രീതിയിൽ ഒരു പാമ്പു കടി ഏറ്റാൽ സുരേഷ് അതിനെ അതിജീവിച്ചെന്നു വരില്ല എന്ന്.
നിങ്ങളൊക്കെ ഇനിയും ഇയാളുടെ ഈ അശാസ്ത്രീയ പാമ്പ് പിടുത്തത്തെ സപ്പോർട്ട് ചെയ്യുന്നതിലൂടെ അദ്ദേഹത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.വാവയെ ഇനിയും ഈ നാടിനു ആവശ്യമുണ്ട് ആവശ്യമായ സേഫ്റ്റി മെഷർസ് ഉപയോഗിച്ച് വാവ തന്റെ ധൗത്യം തുടരട്ടെ… ക്യാച്ചിങ്ങ് ഗ്ലൗസ്, ഗംബൂട്ട്, പ്ലക്കിങ് സ്റ്റിക്ക് അങ്ങനെ പല സ്നേക്ക് റെസ്ക്യൂ ഉപകരണങ്ങൾ ഉണ്ടെങ്കിലും… മിനിമം ഈ വെറും കൈ കൊണ്ട് പാമ്പിന്റെ വാലിൽ പിടിച്ച് വട്ടം കറക്കി ‘ചീപ്പ് ഷോ ‘ കാണിക്കുന്നത് നിർത്തി ഒരു ഗ്ലൗസ് എങ്കിലും ഉപയോഗിക്കാൻ അദ്ദേഹത്തോട് പറയണം.നിങ്ങൾ വാവ സുരേഷിന്റെ ഫാൻ ആയിരിക്കും പക്ഷെ അണലിയും, മൂർഖനും, രാജവെമ്പാലയുമൊന്നും അങ്ങേരുടെ ഫാൻ അല്ലല്ലോ
ഫോട്ടോ ഒന്ന് വെറൈറ്റി മീഡിയ എന്ന കേശവൻ മാമൻ പേജ് ഇന്ന് ഇട്ട ഫോട്ടോ.
മറ്റു ഫോട്ടോകൾ snake rescue ഉപകരണങ്ങളും, ഒരു പാമ്പു പിടുത്തക്കാരൻ പേഴ്സണൽ പ്രൊട്ടക്റ്റിങ്ങിനു വേണ്ടി ഉപയോഗിക്കേണ്ട വസ്തുക്കളും( ഗൂഗിൾ ചെയ്താൽ കൂടുതൽ കാണാം )