പഴയ ബസ്സ് ആക്രിവിലക്കെടുത്ത് പൊളിക്കാൻ കൊണ്ടുപോകുന്ന ചിത്രമല്ലിത്, ഒരു പ്രതിമയ്ക്ക് മൂവായിരം കോടി ചിലവഴിച്ച ഇന്ത്യാമഹാരാജ്യത്തിലെ ജവാൻമാർക്ക് സഞ്ചരിക്കാനുള്ള വാഹനമാണ് ഈ തകരം

124

Rijo Kannapilavu

പറശ്ശിനിക്കടവ് തളിപ്പറമ്പ് റൂട്ടിൽ ഓടി കാലാവധി തീർന്ന ലൈൻ ബസ്സ് ആക്രിവിലക്കെടുത്ത് പൊളിക്കാൻ കൊണ്ടുപോകുന്ന ചിത്രമല്ലിത് . പേര് തുന്നിയ കോട്ടിനു കോടികൾ ചിലവാക്കുന്ന പ്രധാനമന്ത്രിയുള്ള , മൂവായിരം കോടിചിലവിൽ പ്രതിമ നിർമ്മിച്ച ഇന്ത്യാമഹാരാജ്യത്തിലെ 964.5 മില്ല്യൻ (1995) ജനങ്ങളുടെ ജീവനും ജീവിതത്തിനും സ്വത്തിനും കാവൽ നിൽക്കുന്ന ജവാൻമാർക്ക് സഞ്ചരിക്കാനുള്ള വാഹനമാണ് ഈ തകരം .

വിഷുക്കാലത്ത് ഒരുരൂപക്ക് വാങ്ങുന്ന ഈർക്കിൽ പടക്കം അടിയിൽ ഇട്ട് പൊട്ടിച്ചാൽ പോലും പൊലിഞ്ഞു പോകുന്ന ഈ ശകടമാണ് അതീവ സുരക്ഷാ മേഖലയിൽ നമ്മുടെ പട്ടാളക്കാരെ കയറ്റി സഞ്ചരിക്കുന്നത് .ഈ കപട രാജ്യസ്നേഹവും ,മുതലക്കണ്ണീരും അവസാനിപ്പിക്കൂ ….ഇനിയെങ്കിലും ചോദ്യങ്ങൾ ചോദിച്ച് തുടങ്ങൂ .ഉത്തരം പറയാൻ ബാധ്യസ്തർ ആയവർ അസ്വസ്ഥരാകും ,വിയർക്കും, ചോദ്യകർത്താവിനെ രാജ്യദ്രോഹി എന്ന് വിളിക്കും .എന്നാലും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക …!

റാഫേൽ അഴിമതിയെ പറ്റി ചോദിക്കുമ്പോൾ പറയാൻ പറ്റില്ല അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നവർ നുണപറയും .ചോദ്യങ്ങൾ നിർത്തരുത് പിന്നെയും നമ്മൾ ചോദിക്കണം . അവർ നമ്മളെ പേര് നോക്കി മതം നോക്കി വിശ്വാസം നോക്കി നാട്കടത്താൻ ആഹ്വാനം ചെയ്യും .ചോദ്യങ്ങൾ അവിടെയും നിർത്തരുത് .. ചോദിച്ചുകൊണ്ടേയിരിക്കുക .ഉത്തരം കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കുക .മരിച്ചു ജീവനറ്റ ശരീരത്തിൽ കുത്തുന്ന മരണാനന്തര ബഹുമതികളെക്കാളും പ്രായം തികയുന്നത് വരെ രാജ്യസേവനം നടത്താനുള്ള ഒരു പട്ടാളക്കാരന്റെ ആഗ്രഹത്തിന് വിലകൽപ്പിക്കണം,അവൻ കേൾക്കാത്ത ആചാരവെടിമുഴക്കങ്ങളെക്കാൾ അവനു കിട്ടേണ്ട അവകാശം അച്ഛനമ്മമാരോടും ഭാര്യയോടും കുഞ്ഞിനോടുമൊപ്പമുള്ള ജീവിതമാണെന്ന് നമ്മൾ തിരിച്ചറിയണം .

ഒരോ ബജറ്റിലും സിംഹഭാഗവും വകയിരുത്തുന്നത് രാജ്യസുരക്ഷക്ക് വേണ്ടിയാണ് ആ പണം ,എന്റെയും നിങ്ങളുടെയും നികുതിപ്പണം എവിടെ ,എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്ന് ചോദിക്കുക .ചോദിക്കണം ചോദിച്ചേ പറ്റൂ ….!