മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏത് പ്രശ്നങ്ങൾക്കിടയിലും തന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപഴകുന്ന താരം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ കടൽ ത്തിരകളോടു അലിഞ്ഞുചേർന്ന ബീച്ച് ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്.

 

Leave a Reply
You May Also Like

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’;ട്രെയിലർ റിലീസായി

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’;ട്രെയിലർ റിലീസായി അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാട് സംവിധാനം…

ജെൻ്റിൽമാൻ 2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു !

ജെൻ്റിൽമാൻ 2 വിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തു വിട്ടു ! സി. കെ. അജയ്കുമാർ…

‘ഉറി’ പോലെയൊക്കെ മര്യാദക്ക് ഇത്തരം സിനിമ ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ദയവ് ചെയ്തു സേനയെ ഇതിൽ നിന്നൊഴിവാക്കണം”

Sanuj Suseelan സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഭാഗ്യവാൻ എന്ന സിനിമയിൽ ജഗതി അവതരിപ്പിക്കുന്ന ഒരു…

“ഈ ചിത്രം കണ്ടിട്ടിലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം നിങ്ങൾ കണ്ടിട്ടില്ല”

ഉണ്ണി കൃഷ്ണന്റെയും തുളസിയുടെയും പ്രണയവും ജീവിതവും പ്രതിസന്ധികളും പറഞ്ഞ മനോഹരമായ പ്രണയകാവ്യം കടപ്പാട് Nithin Ram…