മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി.

  തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവിനെ വിവാഹം കഴിച്ചു.

ഇപ്പോൾ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന താരം ചുവപ്പ് നിറത്തിൽ അതീവ സ്റ്റൈലിഷായിട്ടാണ് ഇത്തവണ എത്തിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

**

 

You May Also Like

കല്ല്യാണപ്പൊരയും ആഘോഷങ്ങളുമായി  അയൽവാശിയിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

കല്ല്യാണപ്പൊരയും ആഘോഷങ്ങളുമായി  അയൽവാശിയിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. പെരുന്നാൾ റിലീസായി ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തുന്ന…

ജ്യോതികയെ പോലെ നാഗവല്ലിയായി ആരാധകരുടെ ഹൃദയത്തിൽ കങ്കണയും ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2005-ൽ റിലീസ് ചെയ്ത് 200 ദിവസത്തിലധികം…

“മലയാളത്തിൽ ഇതുവരെ ആരും പറയാത്ത ഒരു സബ്ജറ്റ് എത്ര ഭംഗിയായിട്ടാണ് രാജേഷ് കെ രാമൻ പറഞ്ഞത്”, ‘നീരജ’ മികച്ച പ്രേക്ഷാഭിപ്രായങ്ങൾ നേടുന്നു

മലയാള സിനിമയിൽ പൊതുവെ സ്‌ത്രീപക്ഷ സിനിമകൾ ഇറങ്ങുന്നത് കുറവാണ്. ഇപ്പോൾ ഒരു സ്‌ത്രീ പക്ഷ സിനിമ…

വിക്രത്തിനു മുന്നിൽ പൃഥ്വിരാജും തകർന്നടിഞ്ഞു, ബോളിവുഡ് കടുത്ത ആശങ്കയിൽ

ബോക്സ്ഓഫീസിൽ വിക്രം കുതിച്ചു കയറുകയാണ്. പോസിറ്റിവ് അഭിപ്രായങ്ങളുമായി വിക്രം അതിന്റെ രണ്ടു ദിന കളക്ഷൻ 100…