ഇത്ര കാലമായിട്ടും മലയാള സിനിമയുടെ സെറ്റുകളിൽ സ്ത്രീകൾക്ക് വേണ്ടി അതില്ലാത്തത് അവിശ്വസനീയമെന്നു റിമ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
365 VIEWS

മലയാള സിനിമാ മേഖലയിൽ ഇതുവരെ സ്ത്രീകൾക്കുവേണ്ടിയൊരു പ്രശ്നപരിഹാര കമ്മിറ്റി ഇല്ലാതിരുന്നത് അവിശ്വസനീയം എന്ന് റിമ കല്ലിങ്കൽ. അതും കേരളം പോലൊരു സംസ്ഥാനത്തു , സിനിമ പോലൊരു പുരോഗമന കലാരൂപത്തിന്റെ ഇടങ്ങളിൽ അങ്ങനെയൊരു സൗകര്യം സ്ത്രീകൾക്ക് ഇതുവരെ ഇല്ലാത്തത് വളരെ മോശമാണെന്നും റിമ പറഞ്ഞു. ഇന്റേണല്‍ കമ്മറ്റി നടപ്പാക്കാൻ അത്ര വലിയ പ്രയാസം ഇല്ലെന്നും നമ്മൾ ഇത് പണ്ടേ ചെയ്യണ്ട ഒന്നായിരുന്നെന്നും റിമ പറഞ്ഞു. എന്നാൽ ഇന്റേണല്‍ കമ്മറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങുന്ന കാലത്തു വൈറസ് സിനിമയുടെ സെറ്റിൽ ഞങ്ങൾ ഒരു ഐ.സി രുപീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരുകാര്യമാണ്. മൂന്നുപേരെ കൃത്യമായി കണ്ടെത്തണം, അതിലൊരാൾ ആക്ടിവിസ്റ്റ് ആയിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങൾ അറിയുന്ന മുതിർന്ന ഒരാളായിരിക്കണം. അനവധി പേർ ഒരുമിച്ചു ഇടപഴകുന്ന ഒരു മേഖല തികച്ചും കളങ്ക രഹിതമായിരിക്കണം എന്ന താത്പര്യം ഉണ്ടായാൽ മാത്രം മതി, ലൈംഗികാതിക്രമം എന്നതിൽ മാത്രം ഒതുക്കി നിർത്തേണ്ട കാര്യമല്ല ഇത്തരം പ്രശ്നങ്ങൾ. റീമയുടെ വാക്കുകൾ ഇങ്ങനെ. റീജിയണല്‍ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തിലായിരുന്നു റിമയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ