മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി.

തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു.

ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവിനെ വിവാഹം കഴിച്ചു.

ഇപ്പോൾ റിമയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അഭിനയ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്ന താരം ചുവപ്പ് നിറത്തിൽ അതീവ സ്റ്റൈലിഷായിട്ടാണ് ഇത്തവണ എത്തിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കടൽതീരത്ത് നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവനടിമാരെ പോലും വെല്ലുന്ന രീതിയിൽ ഗ്ലാമറസായാണ് റിമ എത്തുന്നത്. മാലി ദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണെന്നാണ് സൂചന. വിഷ്ണു സന്തോഷാണ് ഫോട്ടോഗ്രാഫർ.

     

**

 

You May Also Like

ഇന്ത്യൻ നടി മുഹമ്മദ് ഷമിയുടെ രണ്ടാം ഭാര്യയാകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ

അസാധാരണമായ വലംകൈയൻ ഫാസ്റ്റ് ബൗളിംഗിന് പേരുകേട്ട ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി അടുത്തിടെ സമാപിച്ച…

അച്ഛന്റെ വാത്സല്യം പോസ്റ്റ് ചെയ്ത പ്രണവിന് ലാലേട്ടന്റെ സ്നേഹ കമന്റ്

അച്ഛന്റെ വാത്സല്യം പോസ്റ്റ് ചെയ്ത പ്രണവിന് ലാലേട്ടന്റെ സ്നേഹ കമന്റ് മലയാളത്തിലെ ഏറ്റവും വലിയ സെലബ്രിറ്റിയാണ്…

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി മോഡലും നർത്തകിയുമായാ നേഹ സിങ്

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം താരമാണ് നേഹ സിംഗ്. 37 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ച് വളർന്നത്.…

പത്താഴത്തിൽ അസ്തമിക്കാത്ത അവളെ കൈപിടിച്ചുയർത്തിയ റാന്തൽ വെട്ടം

Sudheer Saali സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച പത്താഴം ഒരു നല്ല ഷോർട്ട് മൂവിയാണ് എന്ന് നിസംശയം…