ആർത്തവസമയത്ത് വെള്ളമൊഴിച്ചാൽ തുളസി കരിഞ്ഞുപോകുമെന്നു കൂട്ടുകാരി, അത് നിഷേധിച്ചു വെള്ളമൊഴിച്ചപ്പോൾ സംഭവിച്ചത്

709

എഴുതിയത് : Rima Susan

ഒരുപക്ഷേ ഇന്ത്യയിൽ ആയിരിക്കും ആർത്തവം ആളുകൾക്ക് ചർച്ച ചെയ്യാൻ ഇത്രയും താല്പര്യമുള്ള വിഷയമായിട്ടുള്ളത്. ആർത്തവരക്തം കൊണ്ട് അഭിഷേകം ചെയുന്ന ദൈവം, ആർത്തവമുള്ളവരെ കണ്ടാൽ ഇറങ്ങിയോടുന്ന ദൈവം, ആദ്യമായി ആർത്തവം ഉണ്ടാവുമ്പോൾ ഉള്ള ജയിൽവാസം, untouchability, അങ്ങനെ പോകുന്നു ആർത്തവത്തിന്റെ പ്രസക്തി.

അങ്ങനെ 1st year nursingന് പഠിക്കുമ്പോഴാണ് തീർച്ചും weird ആയിട്ടുള്ള ഒരു കാര്യം അറിഞ്ഞത്. ഒരു ദിവസം ഒരു ബംഗാളി roommate വന്നു അവൾക്ക് ആർത്തവം ആണെന്നും അവളുടെ തുളസിക്ക് വെള്ളം ഒഴിക്കാമോ എന്നും ചോദിച്ചു. കാരണം അന്വേഷിച്ചപ്പോഴാണ് ആർത്തവ സമയത്തു തുളസിക്ക് വെള്ളം ഒഴിച്ചാൽ അത് കരിഞ്ഞു പോകും എന്ന വലിയ സത്യം ഞാൻ മനസിലാക്കിയത്. പക്ഷെ പിന്നീട് അവൾ എന്നോട് സഹായം അഭ്യർത്ഥിച്ചതിൽ ഒരുപാട് ഖേദിക്കേണ്ടിവന്നു. കാരണം പിന്നീടങ്ങോട്ട് ആർത്തവസമയത്തു മാത്രം ചെടിക്ക് വെള്ളമൊഴിക്കുന്ന ജോലി ഞാൻ അങ്ങു ഏറ്റടുക്കുകയായിരുന്നു. ചെടി ഇന്ന് കരിയും നാളെ കരിയും എന്ന് പേടിച്ച് എന്റെ ബംഗാളി സുഹൃത്തും ആ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാൻ പരിശ്രമിച്ചു ഞാനും ഇപ്പോൾ 4th year എത്തി. അവസാനത്തെ എക്‌സാം കഴിഞ്ഞു ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ ഇനി ഒരാഴ്ച കൂടിയേ ഉള്ളു, എന്നിട്ടും എന്നെങ്കിലും ആ ചെടി കരിയും എന്ന് ഉറച്ചു വിശ്വസിക്കുന്ന അവളും സയൻസ് പഠിപ്പിക്കാൻ പോയി ശശിയായ ഞാനും ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെയിരിക്കുന്നു. അങ്ങനെ കുറെപേർ.. കൃപാസനം പത്രം വിരിച്ചിട്ട് പഠിക്കുന്ന ജൂനിയർനോട് ഞാൻ ചോദിച്ചു, ഇതിൽ ഒരാൾ സാക്ഷ്യം എഴുതി വച്ചിരിക്കുന്നത് 15 വർഷത്തെ കിഡ്‌നി സ്റ്റോൺ ഒരു ദിവസം കൊണ്ട് കൃപാസനം മാറ്റി എന്നാണ്, പിന്നെ എന്തിനാണ് കഷ്ടപ്പെട്ട് കിഡ്‌നി സ്റ്റോൺ pathogenesis ഉം മെഡിക്കൽ സർജിക്കൽ മാനേജ്‌മെന്റ്ഉം ഒക്കെ പഠിക്കുന്നത് എക്സാമിന് ആ ചോദ്യം വന്നാൽ കൃപാസനം മാറ്റും എന്ന് എഴുതിവച്ചാൽ പോരെ എന്ന്. അപ്പോൾ അവൾ, ‘അങ്ങനെ എഴുതിയാൽ ജയിക്കില്ലലോ ചേച്ചി..’

അടുത്തത്, ഹോസ്റ്റലിൽ പ്രേതത്തിനെ കണ്ട് പേടിച്ചകുട്ടിയെ പള്ളിയിൽ പറഞ്ഞുവിട്ട HOD Of Psychiatry.
എന്റെ കോളേജിൽ സയന്റിഫിക് ടെംപർ ഉള്ള ഒരേ ഒരാളെ കണ്ടത് 1st yearൽ അനാട്ടമി പഠിപ്പിക്കാൻ വന്ന ഒരു external teacher ആണ്., Dr. Rajashekharan. അങ്ങേര് പറയും “എന്നെ കാണുമ്പോൾ ആരും എഴുന്നേറ്റ് നിന്നു ബുദ്ധിമുട്ടണ്ട, ഞാൻ സാധാരണ എല്ലാവരും ചെയുന്ന ഒരു ജോലിയാണ് ചെയ്യുന്നത്, നന്നായി ക്യാഷ് മേടിക്കുന്നുണ്ട് സേവനമല്ല.” വെറുതെ ടെക്സ്റ്റ്ബുക്ക് vomit ചെയ്യുകയല്ല അദ്ദേഹത്തിന്റെ ഒരു ക്ലാസ് കേട്ടാൽ ഒരു അഗസ്റ്റസ് മോറിസ് സ്പീച്ച് കേട്ടത് പോലെയാണ്. എന്നാലും സർനെ മാറ്റാൻ ക്ലാസ്സിലെ മജോറിറ്റി നൈജീരിയൻ വിശ്വാസി സമൂഹം എല്ലാവരുടെയും opinion തേടിയപ്പോൾ ഒപ്പ് വെക്കാഞ്ഞ ഒരേ ഒരു വ്യക്തി ഞാൻ മാത്രമായിരുന്നു.

എനിക്ക് മനസ്സിലായത് വെറുതെ സയൻസ് ആളുകളെ പഠിപ്പിച്ചിട്ടു കാര്യമില്ല, അങ്ങനെയായിരുന്നേൽ പത്താം ക്ലാസ് എവൊല്യൂഷൻ തിയറി കൊണ്ട് മാത്രം എല്ലാവരും മാറി ചിന്തിച്ചേനെ. Meanwhile പത്താം ക്ലാസ് ബയോളജി ടീച്ചർ തന്നെയായിരുന്നു സൺഡേ സ്കൂളിലും എന്റെ ക്ലാസ് ടീച്ചർ സയന്റിഫിക് knowledge മാത്രം നൽകുന്ന ടീച്ചേഴ്സ് ആണ് നമ്മുടേത്. നമുക്ക് വേണ്ടത് സയന്റിഫിക് ടെംപർ ഉണ്ടാക്കുന്ന ആളുകളെയാണ്.