ചാണ്ടിയുടെ ഏറ്റവും വലിയ ഗിമ്മിക്കിന്റെ കടക്കലാണ്‌ പിണറായി വിജയൻ കത്തി വെച്ചത്

237

Rinse Kurian ന്റെ കുറിപ്പ്

സുഹൃത്തായ ഒരു റവന്യു ഉദ്യോഗസ്ഥൻ പറഞ്ഞതാണ്‌ ” പ്രളയത്തിന്റെ സമയത്ത്‌ ഉമ്മൻ ചാണ്ടിയാണ്‌ കേരള മുഖ്യമന്ത്രി എങ്കിൽ പ്രളയ സഹായം വിതരണം ചെയുന്നത്‌ പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ആയിരിക്കും . വലിയ സ്റ്റേജ്‌ ഒക്കെ കെട്ടി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോൺഗ്രസ്‌ നേതാക്കളുമൊക്കെ നിരന്ന് നിന്ന് ഓരോരുത്തരുടെയും പേരു വിളിച്‌ ചെക്ക്‌ വിതരണം ചെയും . മാസങ്ങളോളം നീണ്ട്‌ നിൽക്കുന്ന ” പ്രളയ സഹായ വിതരണ ചടങ്ങ്‌ ഉണ്ടാകും .

വിതരണം ചെയുന്ന എത്ര ചെക്ക്‌ പാസാവും എന്ന് കണ്ട്‌ തന്നെ അറിയണം . പക്ഷെ ഈ ഇലക്ഷൻ കാലത്ത്‌ ഓരോ മുക്കിലും മൂലയിലും പ്രളയസഹായം വിതരണം ചെയുന്ന വലിയ ഫൾക്സ്‌ ഉണ്ടാവുമായിരുന്നു . എന്നാൽ പിണറായി വിജയനൊ ? മറ്റു സാങ്കേതിക തടസങ്ങൾ ഒന്നും ഇല്ലാത്ത മുഴുവൻ ആളുകൾക്കും പത്ത്‌ ദിവസത്തിനുള്ളിൽ വീട്‌ ക്ലീൻ ചെയ്യാൻ 10,000₹ ബാങ്ക്‌ അക്കൗണ്ടിൽ ഇട്ടുകൊടുത്തു . തുടർന്ന് നാശനഷ്ടം വിലയിരുത്തി മുഴുൻ ആളുകൾക്കും നഷ്ടപരിഹാര തുക ബാങ്ക്‌ അക്കൗണ്ടിൽ എത്തി . അതുകൊണ്ട്‌ തന്നെ ജനങ്ങൾ അങ്ങനെ ഒരു സംഭവമേ മറന്നു . താലുക്ക്‌ തലത്തിലെങ്കിലും പ്രളയ സഹായ വിതരണ ഉൽഘാടനം വലിയ ചടങ്ങാക്കി നടത്തേണ്ടിയിരുന്നു ”

ഞാൻ ആലോചിച്ച്‌ നോക്കിയപ്പോൾ അത്‌ ശരിയാണല്ലൊ. വെള്ളം ഇറങ്ങി മൂന്നാമത്തെ ദിവസം വീട്ടിൽ വൈദ്യുതി വന്നു . പത്താം ദിവസം അക്കൗണ്ടിൽ 10,000 രൂപ വന്നു . ഉപ്പ്‌ തൊട്ട്‌ കർപ്പൂരം വരെയുള്ള സർക്കാരിന്റെ കിറ്റ്‌ , പഞ്ചായത്തിന്റെ കിറ്റും വന്നു . ഏതാണ്ട്‌ ഒരു മാസത്തിനുള്ളിൽ 70,000 രൂപ സഹായധനമായ്‌ അക്കൗണ്ടിൽ വന്നു . പക്ഷെ അതൊക്കെ ഞാൻ പോലും മറന്ന് തുടങ്ങി . മന്ത്രിമാരൊക്കെ പങ്കെടുക്കുന്ന ചടങ്ങിൽ രാവിലെ മുതൽ ക്യൂ നിന്ന് ചെക്ക്‌ ഏറ്റു വാങ്ങിയിരുന്നെങ്കി ഇതൊക്കെ എന്നു ഓർമ്മയിൽ നിന്നേനെ .

ഈ സർക്കാർ നേരിട്ട ഏറ്റവും ആദ്യത്തെ വെല്ലുവിളി ഓഖി ആയിരുന്നു . അന്ന് പിണറായി വിജയൻ സ്ഥലം സന്ദർശ്ശിച്‌ ” ആശ്വസിപ്പിച്ചില്ല ” എന്ന് പറഞ്ഞ്‌ എന്തൊക്കെ ബഹളമായിരുന്നു . പക്ഷെ ഇപ്പോൾ തിരിഞ്ഞ്‌ നോക്കുംബോഴൊ ? ഓഖി ദുരന്തത്തിനിരയായ ഒരാൾ പോലും അസംതൃപ്തരില്ലാതെ മുഴുവൻ ആളുകയും സർക്കാർ ചേർത്ത്‌ നിറുത്തി . ഓഖിയിൽ മരണമടഞ്ഞ തമിഴ്‌ നാട്ടുകാർ സഹായം അഭ്യർത്ഥിച്‌ പിണറായി വിജയന്റെ അടുക്കൽ വന്നത്‌ വരെ നമ്മൾ കണ്ടു . മുഖ്യമന്ത്രിയുടെ ജോലി ” സ്ഥലം സന്ദർശിച്ച്‌ ആശ്വസിപ്പിക്കൽ ” അല്ല , ദുരന്തത്തിനിരയാകുന്നവർക്ക്‌ എത്രയും വേഗം സഹായം എത്തിക്കലാണെന്ന് പിണറായി വിജയൻ കാണിച്ച്‌ തന്നു. ആൾകൂട്ടത്തിൽ നാടകം കളിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഗിമ്മിക്കിന്റെ കടക്കലാണ്‌ പിണറായി വിജയൻ കത്തി വെച്ചത്