പണ്ട് അയ്യങ്കാളി പറഞ്ഞു- “കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ നിന്റെ കുഞ്ഞിന് ആഹാരം കൊടുക്കുക,നിന്നെ കൊല്ലുമ്പോള്‍ നിന്നെ രക്ഷിക്കാത്ത ദൈവം നിനക്കെന്തിന് ? “

168

Rinse Kurian

ഇരവാദക്കാർ വരി വരിയായി നിൽക്കണം..

ജാതിവാദികൾ എന്നും എതിർക്കുന്നത് ബ്രാഹ്മണരെയാണ്. ബ്രാഹ്മണ്യം ബ്രാഹ്മണൻ എന്നൊക്കെ പറഞ്ഞു കൊണ്ടുമിരിക്കും. എന്നിട്ട് ബ്രാഹ്മണ ആചാരങ്ങൾ അക്ഷരംപ്രതി പാലിച്ച ശേഷം, തിരിച്ചടി കിട്ടുമ്പോൾ കിടന്ന് മോങ്ങും. ക്ഷേത്രങ്ങൾ, ബ്രാഹ്മണ ആചാരങ്ങൾ കൊണ്ട് ദൈവത്തെ പൂജിക്കുന്ന സ്ഥലമാണ്. അവിടെ എന്തിനാണു് ഹേ, ബ്രാഹ്മണ്യത്തെ എതിർക്കുന്ന നിങ്ങൾ വലിഞ്ഞു കേറാൻ പോകുന്നത് ?

ഒന്നെങ്കിൽ ക്ഷേത്രാചാരങ്ങൾ അനുസരിച്ച്, നിങ്ങൾ പറയുന്ന ബ്രാഹ്മണ്യത്തിന് കീഴ്പ്പെടുക. അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകാതിരിക്കുക. രണ്ടാമത് പറഞ്ഞതാണ് ഏറ്റവും നന്ന്. ക്ഷേത്ര അശുദ്ദി ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണ്. താഴ്ന്ന ജാതിക്കാർ കയറിയാൽ അശുദ്ദിയെന്ന് കുഴിക്കാട്ട് പച്ചയിൽ വ്യക്തമായി സൂചിപ്പിക്കുന്നു. മതിലിനകത്തു ബുദ്ധൻമ്മാരും വെള്ളക്കാരും, പറയൻ, പുലയൻ, മണ്ണാൻ, കാടർ വേലൻ, പണിയാൻ, പാണൻ, കണിയാൻ, വാളൻ ,ചേകോൻ, അരയൻ എന്നീ തീണ്ടലുള്ള ജാതികളും കയറിയാൽ അശുദ്ദിയുണ്ട് .പുറത്തെ ബലി വട്ടത്തിനകത്ത് ആശാരി, കല്ലൻ, കൊല്ലൻ, മൂശാരി ഇവർ കയറിയാലും അശുദ്ദിയുണ്ട് വിളക്ക് മാടത്തിനകത്ത് വെളുത്തേടരും, ക്ഷൗരക്കാരും കേറിയാൽ അശുദ്ദി. നാലമ്പലകത്തിനകത്ത് ശൂദാക്യ ശൗചാദികളും പതിതൻമാരും തട്ടാൻമ്മാരും ‘ഹീന’ ജാതിക്കാരായ ശൂദ്രരും കയറിയാൽ അശുദ്ദിയുണ്ട് [ കുഴിക്കാട്ട് പച്ച page: 298]

ഇത്തരത്തിൽ നിയതമായ ഗ്രന്ഥങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദു വിശ്വാസവും, ക്ഷേത്രവും എല്ലാം..കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലും നടന്നത് അത് തന്നെയാണ്, വെറും ആചാരം. അതു കൊണ്ടാണു് പണ്ട് അയ്യങ്കാളി പറഞ്ഞത്,
“കല്ലായ ദൈവത്തിനു കാണിക്ക വെക്കാതെ നിന്റെ കുഞ്ഞിന് ആഹാരം കൊടുക്കുക,നിന്നെ കൊല്ലുമ്പോള്‍ നിന്നെ രക്ഷിക്കാത്ത ദൈവം നിനക്കെന്തിന് ? “