അണ്ടിമുക്ക് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയ ഫേക് ഫോട്ടോയും തലയിലേറ്റി നടക്കുന്ന സംഘികൾ അറിയുവാൻ വേണ്ടി

202
Rinse Kurian
അണ്ടിമുക്ക് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് കിട്ടിയ ഫേക് ഫോട്ടോയും തലയിലേറ്റി നടക്കുന്ന സംഘികൾ അറിയുവാൻ വേണ്ടി..
ഐഷെ ഘോഷ് രാവിലെ എഴുന്നേറ്റ് ആദ്യം കാണുന്ന കയ്യിൽ പ്ലാസ്റ്ററും ചുറ്റി വിപ്ലവവും പറഞ്ഞു നടക്കുകയാണെന്ന് പറഞ്ഞു അഭിമാന പുരസരം കാഴ്ച്ചവച്ച ഫോട്ടം ഫോട്ടോഷോപ്പ് അല്ലെങ്കിൽ mirror image ആണെന്ന് നാട്ടുകാർക്ക് മൊത്തം മനസ്സിലായിട്ടും കലങ്ങാത്ത സംഘികൾക്ക് വേണ്ടി മാത്രം എഴുതുന്ന പോസ്റ്റ്..
നിങ്ങൾ മുകളിൽ കാണുന്ന ഫോട്ടോ ജനുവരി ഏഴാം തീയതി ഐഷി പത്രസമ്മേളനം നടത്തിയപ്പോൾ ഇന്ത്യൻ എക്സ്‌പ്രെസ്സിന്റെ ഫോട്ടോഗ്രാഫർ എടുത്തതാണ്.. ഇനി അതിന്റെ താഴെ കാണുന്നത് നിങ്ങൾ തന്നെ പ്രചരിപ്പിക്കുന്ന ഫോട്ടോ. ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച ഒന്നാമത്തെ ഫോട്ടോ കാണുമ്പോൾ തന്നെ തലയിൽ ചാണകമില്ലാത്ത ഏതൊരാൾക്കും സത്യം മനസ്സിലാകും. പക്ഷെ ഏത് വിഡ്ഢിത്തരത്തെയും പല്ലും നഖവും ഉപയോഗിച്ചു ന്യായീകരിക്കുന്ന ശീലം ഉള്ളത് കൊണ്ട് നിങ്ങൾ അത്ര പെട്ടെന്നൊന്നും അത് സമ്മതിക്കില്ല. അപ്പോൾ നിങ്ങൾ ചോദിക്കും “ഞങ്ങൾ പ്രചരിപ്പിക്കുന്ന ഫോട്ടോ അപ്പോൾ എടുത്തത് ആണെന്ന് ഞങ്ങൾ പറഞ്ഞോ? അത് മറ്റൊരു സമയത്ത് എടുത്തതാണെങ്കിൽ?അപ്പോൾ ഐഷേയുടെ മുറിവ് വലതു കൈയിൽ ആയിരുന്നെങ്കിൽ?” അങ്ങനെയെങ്കിൽ മിത്രോംസ്.. ഈ രണ്ടു ഫോട്ടോകളും ഒന്ന് കൂടെ നോക്കുക.. ഒന്നാമത്തെ ചിത്രത്തിൽ ഐഷെയുടെ വലത് വശത്ത് നിൽക്കുന്ന സ്ത്രീയും ബാനറും ഫോട്ടോയിൽ ഉൾപ്പെടണമെങ്കിൽ ഐഷെയുടെ ഇടതുഭാഗത്തു നിന്ന് ആയിരിക്കണം ഫോട്ടോ എടുക്കേണ്ടത് . അപ്പോൾ ക്യാമറയ്ക്ക് തൊട്ട് മുന്നിൽ വരിക ഒടിഞ്ഞ ഇടതുകൈ ആണ്. അതേ വശത്തു കൂടി തന്നെയാണ് ഐഷി ഷാൾ തോളിൽ ചുറ്റിയിരിക്കുന്നതും. അപ്പോൾ പിന്നിൽ കാണുന്ന ബാനറിലെ dislike സിംബൽ നമ്മളുടെ ഇടതുഭാഗത്തേക്ക് തിരിഞ്ഞു നിൽക്കുന്നതായിട്ടാണ് കാണപ്പെടുക. ഇതാണ് മുകളിൽ പറഞ്ഞ ആളുകളെയും സാധനങ്ങളെയും മുഴുവൻ ഉൾപ്പെടുത്താനുതകുന്ന പൊസിഷനിൽ നിന്ന് ഒരു ഫോട്ടോഗ്രാഫർ ആ സമയത്ത് ഫോട്ടോ എടുത്താൽ ലഭിക്കുക.. എന്നാൽ , മുകളിൽ പറഞ്ഞ സകലമാന സാധനങ്ങളുടെയും മിറർ ഇമേജ് എടുത്താൽ , ഇടതു കൈ വലതാകും, ഷാൾ ചുറ്റിയത് വലത്തേ തോളിലാകും, dislike സിംബൽ വലത്തോട്ട് തിരിഞ്ഞു നിൽക്കും, അതോടെ നിങ്ങൾ അഭിമാനത്തോടെ പ്രചരിപ്പിക്കുന്ന നിങ്ങളുടെ “ഒറിജിനൽ” ഫോട്ടം റെഡി.. സംഭവം അത്രേ ഉള്ളൂ.. നിങ്ങൾ പ്രചരിപ്പിക്കുന്ന ഫോട്ടോ ഒന്നൂടെ നോക്കിയേ. ആഹ്… അത് അതേ ദിവസം , അതേ സമയം എടുത്ത ഫോട്ടോയുടെ മിറർ ഇമേജ് തന്നെയാ ട്ടോ…
ഇനി ഇത് പടച്ചുവിട്ട ചേട്ടന്മാരോട്.. അടുത്ത തവണ ഉടായിപ്പ് ഇറക്കുമ്പോൾ കുറച്ചു കൂടി അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിക്കണം. മിറർ ഇമേജ് ഉണ്ടാക്കി വിടൽ തീരെ ഏൽക്കാത്ത പരിപാടി ആണ്. അത് കൊണ്ട് തന്നെ വല്യ മാർക്കറ്റ് വാല്യൂ ഒന്നും കിട്ടുകേലാ.. സംശയം ഉണ്ടേൽ 3 വയസ്സ് തികയാത്ത താങ്കളുടെ വീട്ടിലുള്ള കുട്ടികളോട് ചോദിച്ചാൽ മതി. ചെക്കൻ അപ്പൊ തന്നെ പറയും, “മാമാ.. അതിന് Picsart ൽ പോയി ഫ്ലിപ് കൊടുത്താൽ മതി. ശിമ്പിളാ.. “.
അറ്റ്ലീസ്റ്റ് അതിനെയെങ്കിലും പറ്റിക്കാൻ പറ്റണം..