കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ?

0
1079

Rinse Kurian

കൊറോണ പ്രമാണിച്ച് സീസണൽ ചിന്തയായി മത വിശ്വാസത്തെ മാറ്റിയതിനെ ചിലർ പുരോഗമനപരം എന്ന് ഉയർത്തിപിടിച്ചിട്ടുണ്ട്. അത്‌ പുരോഗമന കാഴ്ചപ്പാട് ആണ് അതിനെ വിമര്ശിക്കരുത്, കളിയാക്കരുത് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല. ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ മാരക രോഗങ്ങൾ മാറ്റുന്ന ക്രിസ്ത്യൻ വിശ്വാസികളും, പടച്ചോനെ വിശ്വസിക്കാത്ത ചൈനയിൽ കൊറോണ വരുത്തി എന്ന് വിശ്വസിക്കുന്നവർക്ക് അവസാനം ഉംറ നിർത്തേണ്ടി വന്നു. അവരും, ചാണകത്തിൽ കുളിച്ച് ഗോമൂത്രം പാനീയം ചെയ്‌താൽ കൊറോണ വരില്ല, ഹിന്ദു ഒന്നിക്കണം, ഉണരണം രണ്ട് റൗണ്ട് ഓടണം എന്നൊക്കെ ഊളത്തരം പറയുന്ന സങ്കികളെ അതൊരു രാഷ്ട്രീയ പാർട്ടി മാത്രമല്ലെ അവരെ കുറ്റപ്പെടുത്തേണ്ട അവരെ അവരുടെ പാട്ടിനു വിട്. എന്നൊക്ക പറയുന്ന കേരള നിചപ്പച്ചൻ മാരോടും ഒന്നേ പറയാനുള്ളു. നിങ്ങളുടെ ഊള ന്യായവാദങ്ങളോട് ഇതുവരെയും പുച്ഛമെ ഉള്ളു.
പോസ്റ്റ് കാട് കയറി എന്നറിയാം. മുകളിൽ സൂചിപ്പിച്ച തരത്തിലുള്ളവർ ഇവർ നിച്ചപ്പച്ച വാദികൾ ആയി വീണ്ടും അന്ധവിശ്വാസങ്ങൾക്ക് മൗന അനുവദി നൽകുകയാണ്. അന്ധ വിശ്വാസങ്ങൾക്ക് മാത്രമല്ല മത വർഗ്ഗീയതയ്ക്കും.നിങ്ങളുടെ മത വിശ്വാസം ഈ ലോകത്ത് തോൽവിയാണ്.സർവ്വ ശകതനായ നിങ്ങളുടെ ദൈവം കൊറോണയെ പേടിച്ച് ഓടിയെങ്കിൽ പരിഹസിക്കുക തന്നെ ചെയ്യും. അവിടെ “അത്തരം ഒരു തീരുമാനം മതങ്ങൾ എടുത്തത് പുരോഗമനപരമല്ലേ നല്ലതല്ലേ ” എന്നൊക്ക പറഞ്ഞു ന്യായികരിക്കുന്നതിന് പുല്ലുവില. കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ? .മറ്റൊന്ന് ഐസിസ് തലവൻ വീൽചെയറിൽ ആണേലും അവന്റെ കാഴ്ചപ്പാടിനെ അവന്റെ രാഷ്ട്രീയ വിശ്വാസം എന്ന് പറഞ്ഞു സ്തുതി പാടി ശീലിച്ചിട്ടില്ല. പേര് കണ്ട് മതം ചികഞ് വരേണ്ട ഫ്രാങ്കോനെയും റോബിനെയും കയ്യിൽ കിട്ടിയാൽ നല്ല ഇടി ഇടിക്കും, ഓക്കേ