എത്രയും ബഹുമാനപെട്ട മോദിജി അറിയുവാൻ…വീട്ടിൽ അമ്മയുടെ ചീത്തവിളി സഹിക്കാണ്ടായപ്പോഴാണ് സ്ഥിരം ശാഖയ്ക്ക് പോകുന്ന അങ്ങയുടെ ഉത്തമ ഭക്തനായ ഞാനിതെഴുതുന്നത്

213
Rinse Kurian
എത്രയും ബഹുമാനപെട്ട മോദിജി അറിയുവാൻ…
വീട്ടിൽ അമ്മയുടെ ചീത്തവിളി സഹിക്കാണ്ടായപ്പോഴാണ് സ്ഥിരം ശാഖയ്ക്ക് പോകുന്ന അങ്ങയുടെ ഉത്തമ ഭക്തനായ ഞാനിതെഴുതുന്നത്.
രാവിലെ ചായ ചോദിച്ചപ്പോഴായിരുന്നു അമ്മയുടെ ആദ്യ തെറി… ആദ്യം കാര്യം പിടികിട്ടിയില്ല ടി വി ഓൺ ആക്കിയപ്പോഴാണ് അങ്ങയുടെ ഇന്നത്തെ 146 രൂപയുടെ വില വികസനം ഗ്യാസ് സിലിണ്ടറിന്റ മേലാണെന്ന ആ സത്യം ഞാൻ മനസിലാക്കിയത്. രാജ്യത്തിന്റെ വികസനത്തിനും കക്കൂസ് നിർമാണത്തിനും വേണ്ടിയാണ് അങ്ങയുടെ ഈ വില വികസനമെന്ന് എനിക്കും എന്റെ ശാഖ സുഹൃത്തുക്കൾക്കും നാന്നായി അറിയാം. അങ്ങ് സധൈര്യം മുന്നോട്ടു പോകുക.
ശാഖയിൽ പഠിപ്പിച്ച മോദിജിയുടെ വികസന നയങ്ങൾ അമ്മയോട് വിശദികരിക്കാൻ ഞാൻ ഒന്ന് നോക്കി.
അങ്ങയുടെ മാതാവിനെ കേട്ടാലറക്കുന്ന നാടൻ ഭാഷയിൽ സ്മരിച്ചുകൊണ്ട് കപ്പയിളക്കുന്ന തുടുപ്പിന് മോന്തകിട്ടായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം.അറിയാതെ കണ്ണ് നിറഞ്ഞു ഭാരത് മാതാ കീജയ് വിളിച്ചു പോയി ഞാൻ. വിവരമില്ലാത്ത തള്ളയോട് പറഞ്ഞിട്ട് കാര്യമില്ല.. അവര് കൂലിപ്പണിക്ക് പോയി കൊണ്ട് വരുന്ന കാശ് കൊണ്ടാണ് ഇവിടെ കഞ്ഞികുടിച്ചു കിടക്കണത് എന്ന ഒറ്റ കാരണത്താൽ ഞാൻ എന്നിലെ സ്വയം സേവകനെ സ്വയം നിയന്ത്രിച്ചു നിർത്തി. അല്ലേൽ മോദിജിയുടെ അമ്മക്ക് പറഞ്ഞ ആ പരട്ട തള്ളയെ ശാഖയിൽ പഠിച്ച ആയോധന കലകളിലൂടെയോ ദണ്ഡ പ്രയോഗത്തിലൂടെയോ ഞാൻ എടുത്ത് മലർത്തി അടിച്ചേനെ.അവര് അന്തം കമ്മി ആണോ എന്നതാണ് എന്റെ ഇപ്പോഴത്തെ ബലമായ സംശയം… ക്ഷേമ പെൻഷനൊക്കെ നൂറ് രൂപ അന്തം കമ്മി പിണറായി കൂട്ടി 1300 ആക്കിയെന്ന് ഇടയ്ക്ക് പുലമ്പുന്നത് കാണാം .
ഗ്യാസ് സിലിണ്ടറിന്റെ വില കുറക്കണം എന്ന് ഒരിക്കലും ഞങ്ങൾ സ്വയം സേവകർ പറയില്ല.പക്ഷെ ശാഖകൾ വഴി ഗ്യാസ് സിലണ്ടറുകൾ കുറഞ്ഞ വിലയ്ക്ക് സ്വയം സേവകർക്ക് ലഭ്യമാക്കാനുള്ള നടപടി അങ്ങ് സ്വീകരിക്കണം. അല്ലെങ്കിൽ ഞങ്ങൾസംഘ പുത്രർക്ക് ദണ്ഡ പ്രയോഗം കഴിഞ്ഞ് ക്ഷീണിക്കുമ്പോൾ മൂന്ന് നേരത്തെ മൃഷ്ടാന ഭോജനം ശാഖയിൽ നിന്നും ലഭ്യമാക്കാനുള്ള നടപടി അങ്ങ് സ്വീകരിക്കണം. വീട്ടിൽ ഈ തള്ളയെ കാരണം ഒരു രക്ഷയും ഇല്ലാത്തതുകൊണ്ടാണ്.
അങ്ങിൽ വിശ്വാസമർപ്പിച്ചുകൊണ്ട് അങ്ങയുടെ പാദസേവകൻ.
Advertisements