മനുഷ്യത്വരഹിതമായ പ്രവർത്തികൾക്കെതിരെ ആദ്യം പ്രതികരണം കേൾക്കുന്നത് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഈ മൂന്ന് പേരിൽ നിന്നാണ്

73

Rinse Kurian

മനുഷ്യത്വരഹിതമായ ഏതൊരു പ്രവർത്തികൾക്കെതിരെയും ആദ്യം പ്രതികരണം കേൾക്കുന്നത് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഈ മൂന്ന് പേരിൽ നിന്നാണ്- പ്രിത്വി, ടോവി, പാർവതി. വിഷയത്തിലേക്ക് വരാം, പാലക്കാട്‌ ആന ചെരിഞ്ഞത് ആണ് വിഷയം. ഒരു മതത്തിനും ഈ കൃത്യത്തിൽ പങ്കില്ല. പക്ഷേ ചാണക സംഘികൾ അതിൽ മതം തിരുകി കയറ്റി. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ജില്ലയാണ് പാലക്കാട്. അവിടെ നടന്ന സംഭവമാണ് അയൽപക്കക്കാരായ മലപ്പുറത്തിന്റെ തലയിൽ വെച്ച് മുസ്ലിം സമുദായത്തിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. അതിൽ പങ്ക് കൊണ്ടതോ നോർത്തിൽ നിന്നടക്കമുള്ള ചാണക സെലിബ്രിറ്റികൾ ഒപ്പം കുറെ വിഷ ജന്തുക്കളും…പോരാഞ്ഞിട്ട് ഇവരോടൊപ്പം കേരളത്തിലെ ചില നിച്ചപച്ച സെലിബ്രിറ്റികളും കഥയറിയാതെ ആട്ടം കാണാൻ കൂടി.മലപ്പുറം എന്ന ഹാഷ്ടാഗ് ഒക്കെ ചില മൃഗ സ്നേഹികൾ ഇടുന്നത് കണ്ടപ്പോൾ ഒന്നുറപ്പാണ് .ഈ സംഭവത്തിൽ ആനയെ കൊന്നതിനേക്കാൾ ഒരു പക്ഷേ അതിലും വലിയ ക്രൂരത ഒരു സമൂഹത്തെ ആക്ഷേപിച്ച് ചവിട്ടി താഴ്ത്തുകയാണ് എന്ന് വിശ്വസിക്കുന്നു. അവിടെയാണ് പ്രിത്വിയും ടോവിയും പാർവതിയും മറ്റുള്ള ചെളിബ്രിറ്റികളിൽ നിന്നും വെത്യസ്ഥരാവുന്നത്. അനാവശ്യമായി ഈ പ്രശ്നത്തിൽ ഒരു സമുദായത്തെ മുഴുവൻ ആക്ഷേപിച്ച ചാണകങ്ങളുടെ കുത്തിത്തിരിപ്പിനെതിരെ ശക്തമായി പ്രതികരിച്ച ഇവർ മൂന്ന് പേർക്കും അഭിവാദ്യങ്ങൾ.