പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 266 കിലോ സ്വർണ്ണം കടത്തിയ തമ്പുരാക്കന്മാരെയും കസ്റ്റഡിയിലെടുക്കണം

60

Rinse Kurian

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കാര്യത്തിൽ ഏകദേശ തീരുമാനമായതുകൊണ്ട്, എൻ.ഐ.എ.യോട് ഇനി ഒരപേക്ഷയുണ്ട്. 30 കിലോ സ്വർണ്ണം കടത്തിയതിന്റെ ഈ ബഹളത്തിനിടയിൽ മോഷണം പോയ, അഥവാ കാണാതെ പോയ ഇതിലും വലിയ മറ്റൊരു മുതലിന്റെ കാര്യത്തിനുകൂടി ഒരു തുമ്പുണ്ടാക്കിത്തരണം.പത്മനാഭദാസന്മാരുടെ ഈ അമ്പലത്തിൽനിന്ന് 266 കിലോഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം 2015ൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. തുറന്നാൽ ലോകാവസാനമാകുമെന്ന് ദാസന്മാർ പറയുന്ന ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടാകുമെന്നാണ് സി.എ.ജി.യായിരുന്ന വിനോദ് റായ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആദ്യം സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. ആ സ്വർണ്ണമൊക്കെ ഏത് ലോക്കൽ അറ്റാഷെമാരാണ് അടിച്ചുമാറ്റിയതെന്നുകൂടി കണ്ടെത്തണം. ആ തമ്പുരാക്കന്മാരേയും തമ്പുരാട്ടിമാരെയും കൂടി കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യൻ ചെയ്യാൻ ദയവുണ്ടാകണം.