ഉത്തര കൊറിയയിലെ ജുഛെയും കമ്മ്യൂണിസവും തമ്മിൽ ബന്ധമുണ്ടോ ?

0
387

Rinse Kurian

ഉത്തര കൊറിയയിലെ ജുഛെ (Juche)

ഉത്തരകൊറിയൻ ഏകാധിപതി കിം അന്തരിച്ചതായി വാർത്തകൾ കാണുന്നു. ഉത്തരകൊറിയയിൽ നിലനിൽക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ഒരല്പം വ്യക്തത വരാനുണ്ട്. പലരും ഉത്തരകൊറിയയിൽ കമ്യൂണിസമാണ് എന്ന് ധരിച്ചിട്ടുണ്ട്.എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ.ഉത്തര കൊറിയയില്‍ നില നില്‍കുന്ന പ്രത്യയ ശാസ്ത്രം “ജുഛെ” എന്ന് കൊറിയന്‍ ഭാഷയില്‍ പറയുന്ന കൊറിയന്‍ സംസ്കാരത്തിനും ഭാഷക്കും , ചരിത്രത്തിനും കൊറിയന്‍ ദേശീയതക്കും പ്രാധാന്യം നല്കുനന്ന ഒന്നാണ്.

(Translated in North Korean sources as “independent stand” or “spirit of self-reliance”. It has also been interpreted as “always putting Korean things first According to Kim Il-sung, the Juche Idea is based on the belief that “man is the master of everything and decides everything)വർഗ്ഗ സിദ്ധാന്തത്തില്‍ അധിഷ്ടിതമായിരിക്കുന്നു എന്ന് പറയുമ്പോഴും , തൊഴിലാളി വർഗ്ഗ സാര്‍വ്വ ദേശീയതയില്‍ വിശ്വസിക്കുമ്പോഴും കൊറിയന്‍ വിഷയങ്ങൾക്ക് പ്രാമുഖ്യം നല്കണം എന്നാണ് അതില്‍ പറയുന്നത്.

In Kim Il-sung’s 1955 speech, the first on Juche, he stated:
To make revolution in Korea we must know Korean history and geography as well as the customs of the Korean people. Only then is it possible to educate our people in a way that suits them and to inspire in them an ardent love for their native place and their motherland….

കൊറിയൻ ജനത തങ്ങളുടെ സംസ്കൃതിയെയും , പൈതൃകത്തെയും ചരിത്രത്തെയും ബഹുമാനിക്കുകയും അതില്‍ നിന്ന് ഊർജം ഉള്ക്കൊള്ളുകയും ഭൂതകാലത്ത് സംഭവിച്ച തെറ്റുകള്‍ , തിരുത്തി മുന്നോട്ടു പോവുകയും ചെയ്യണം എന്ന് കിംഇല്‍ സുങ് പറയുന്നു…
അതെ സമയം മാറ്റം എന്ന concept അംഗീകരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇതുകൂടാതെ ദൈവത്തിനു തുല്യനായ ഒരു മഹാ നേതാവ് എന്ന concept കൂടിയുണ്ട് ഇവർക്ക്. ആ നേതാവിനെ ചോദ്യം ചെയ്യാൻ പാടില്ലാത്തതാകുന്നു.

ശ്രദ്ധിക്കുക, ഇതിന് കമ്മ്യൂണിസവും മാർക്സിസവും ഒന്നുമായി പുലബന്ധം പോലുമില്ല. മാർക്സിസത്തിൽ നിന്നും ലെനിനീസത്തിൽ നിന്നും എക്സ്ട്രാക്ട് ചെയ്തതാണ് എന്നവർ അവകാശപ്പെടാറുണ്ട്. പക്ഷേ കൊറിയൻ വംശീയത കേന്ദ്രബിന്ദുവായ ഒരു അതിതീവ്ര ദേശീയത. അതുമാത്രമാണ് ഉത്തരകൊറിയയുടെ പ്രത്യയശാസ്ത്രം. ദയവായി അത് കമ്യുണിസ്റ്റ് ചിന്തയും പ്രത്യേയ ശാസ്ത്രവും ആണെന്ന് തെറ്റിദ്ധരിക്കരുത്.