ഓക്സിജനില്ലെന്ന് കരഞ്ഞു ചിരിപ്പിക്കുന്ന മോദിജി PM – CARE വഴി സമാഹരിച്ച തുക കൊണ്ട് എന്തുചെയ്തു ?

0
302

Rinse Kurian ന്റെ പോസ്റ്റ്

പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുകയായിരുന്നു ഇന്നലെ വൈകുന്നേരം.2016 നവംബർ 8 തിയതി നോട്ട് നിരോധിച്ച മോദിയുടെ ” രാജ്യത്തെ അഭിസംബോധന ” മുതൽ ഇങ്ങോട്ട് അദ്ദേഹത്തിൻ്റെ ഇത്തരം പ്രസംഗങ്ങളും എല്ലാം തന്നെ ‘കേൾക്കാൻ ശ്രമിക്കാറുണ്ട്.!
രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സവിശേഷമായി ഞാൻ ഓർത്തത് രണ്ട് കാര്യങ്ങളാണ് .ആദ്യം ഓർത്തത് ഡൽഹി ഹൈക്കോടതി കേരള സർക്കാരിനെ പറ്റി നടത്തിയ ഒരു പരാമർശമാണ്..

” ഓക്സിജൻ വിഷയത്തിൽ കേരളം എല്ലാവർക്കും പിന്തുടരാവുന്ന ഒരു മികച്ച മാതൃകയാണ് ” എന്നാണ് ഡൽഹി ഹൈക്കോർട്ട് അഭിപ്രായപ്പെട്ടത്.👇
https://twitter.com/barandb…/status/1384483523642347523…

ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രുക്ഷമാവുന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാരിനെ അതിരുക്ഷമായി വിമർശിച്ച കോടതി കേരളത്തെ മാതൃകയാക്കാവുന്നതാണ് എന്ന നിരിക്ഷണം നടത്തിയത്.
രണ്ടാമത്തെ കാര്യം PM – CARE ആണ്. ഒരു വർഷം പുറകിൽ 2020 മെയ് മാസം ചില മാധ്യമങ്ങളിൽ വന്ന കണക്കുകളും അതിൻ്റെ ആലോചനകളുമാണ് പങ്ക് വെയ്ക്കുന്നത്.

1 ) 2020 മാർച്ച് 28 നാണ് PM – CARE പ്രഖ്യാപിക്കപ്പെടുന്നത്. അതായത് ഇന്ത്യയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് രണ്ട് മാസത്തിനിപ്പുറം. വെറും 50 ദിവസങ്ങൾക്കുള്ളിൽ 9678 കോടി രൂപയോളം സമാഹരിക്കാൻ PM – CARE പ്രോജക്റ്റിനായി.
എന്നാൽ PM- CARE ൻ്റ ഒഫീഷ്യൽ സൈറ്റിൽ നൽകിയിരിക്കുന്നത് വെറും 3 ദിവസത്തെ കളക്ഷൻ തുകയായ 3076.62 കോടി രൂപ മാത്രമാണ്.
https://bit.ly/3n36iio

2 ) പി.എം കെയർ എന്നത് കോവിഡ് മഹാവ്യാധി പോലുള്ള ഏറ്റവും അടിയന്തിരമായ സാഹചര്യങ്ങളില്‍ ആശ്വാസ നടപടികള്‍ക്കായി രൂപീകരിച്ചതെന്നാണ് അതിൻ്റെ വെബ്സൈറ്റ് ഭാഷ്യം. ആ നിലയിൽ കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ പി.എം കെയറിൽ നിന്ന് പണം ചിലവിട്ട രാജ്യത്ത് എത്ര ഓക്സിജൻ പ്ലാൻ്റുകൾ കേരള മാതൃകയിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ചു എന്ന ഡാറ്റ ലഭ്യമാണോ?? കേരള ദുരിതാശ്വാസ നിധിയെ ഓഡിറ്റ് ചെയ്ത സംഘ പ്രവർത്തകർക്ക് ഇതും ഓഡിറ്റ് ചെയ്യാവുന്നതാണ്.
https://bit.ly/32wmqzx

3) 2020 മെയ് മാസം 13 തിയതി കോവിഡ് പ്രവർത്തനങ്ങൾക്കായി 3100 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപനം ഉണ്ടായിരുന്നു. ( https://bit.ly/2P6zb0F)
ഇതിൽ 2000 കോടി 50,000 വെൻ്റിലേറ്റർ വാങ്ങാനും 1000 കോടി കൂടിയേറ്റ തൊഴിലാളികൾക്കായും, 100 കോടി വാക്സിൻ നിർമ്മാണ സഹായം എന്ന നിലയിലുമാണ് അനുവദിച്ചത്..!
ചോദ്യം ഇതാണ്.

1) 50,000 എത്ര വെൻ്റിലേറ്ററുകൾ രാജ്യത്തെ എത്ര ഹോസ്പിറ്റുകളിൽ സ്ഥാപിച്ചു?

2 ) സ്ഥാപിച്ച വെൻ്റിലേറ്ററുകളിൽ മിക്കതും ട്രെയൽ റൺ പരാജയപ്പെട്ടത് കൊണ്ട് മുടക്കിയ കാശിൽ എത്ര തിരികെ പിടിച്ചു? എത്ര വെൻ്റിലേറ്റർ മാറ്റി സ്ഥാപിച്ചു??
https://bit.ly/3efGko8

3) 1000 കോടി രൂപയിൽ എതൊക്കെയാണ് കുടിയേറ്റ അതിഥി തൊഴിലാളികൾക്കായി ചെയ്തത്?? കണക്കും ,ഒഫിഷ്യൽ ഡാറ്റയും എവിടെ ലഭിക്കും ??

4 ) ഇത്രയും കോടി രൂപ കൊണ്ട് എന്ത് ഒക്കെ പണിയാമായിരുന്നു?? വാങ്ങാമായിരുന്നു? എന്നൊരു അന്വേഷണം IndiaSpend എന്നൊരു ഓൺലൈൻ മാധ്യമം ഒരിക്കൽ നടത്തിയിരുന്നു..

KMML ൽ കേരള സർക്കാർ സ്ഥാപിച്ച ഓക്സിജൻ പ്ലാൻ്റിന് വന്ന ചിലവ് 50 കോടിയോളമാണ്. ഇത് പ്രകാരം രാജ്യത്ത് പി.എം കെയറിൽ 2020 മെയ് വരെ ലഭിച്ച 9678 കോടി രൂപ വെച്ച് എത്ര ഓക്സിജൻ പ്ലാൻ്റ് പണിത്തുയർത്താമായിരുന്നു എന്ന് ഊഹമുണ്ടോ??
അല്ലെങ്കിൽ രാജ്യത്തെ 145 മില്യണോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് 665 രൂപയോളം വരുന്ന പ്രൊട്ടക്ഷൻ മെഡിക്കൽ കിറ്റ് വാങ്ങാമായിരുന്നു ,അതും അല്ലെങ്കിൽ 2.3 ബില്യൺ N95 മാസ്ക്കുകൾ വാങ്ങാമായിരുന്നു.ഇത് പറയാൻ കാരണം ആ ഘട്ടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങളുടെ അപര്യാപ്തത നിമിത്തം രാജ്യം പ്രതിസന്ധി നേരിട്ട ഘട്ടമായിരുന്നു അത്. ഇപ്പോഴും സ്ഥിതി മാറ്റമില്ലാതെ തന്നെ തുടരുന്നു.

5 ) 2021 ജനുവരി 5 തിയതി 162 “PSA Medical Oxygen Generation Plants ” സ്ഥാപിക്കാനായി പി.എം കെയറിൽ നിന്നും 201.58 കോടി രൂപ അനുവദിച്ചിരുന്നു. (https://bit.ly/3sC2PZe)
നിലവിൽ 4 മാസങ്ങൾ പിന്നിട്ടുമ്പോൾ വെറും 33 പ്ലാൻ്റുകൾ മാത്രമാണ് ഗവ: ഹോസ്പിറ്റുകളിൽ രാജ്യത്താകമാനം സ്ഥാപിക്കാൻ കേന്ദ്രത്തിനായൊള്ളു.!
https://bit.ly/3xatpMI

5) കേന്ദ്ര സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്സൈറ്റിൽ 2020 മാർച്ച് 1 മുതൽ ഇന്നേ വരെ പി.എം കെയർ സംബന്ധിച്ച ഒഫിഷ്യൽ റിലിസുകൾ താഴെ നൽകുകയാണ്.! മുകളിൽ പരാമർശിച്ച പല കാര്യങ്ങളുടെയും ഒഫിഷ്യൽ ഡോക്യുമെൻ്റുകൾ അതിൽ ഉൾപ്പെടുന്നുണ്ട്..!
https://pib.gov.in/AdvanceSearch.aspx

കഴിഞ്ഞ ഒരു വർഷം രവിന്ദ്രനാഥ ടാഗോർ ഫാൻസി ഡ്രസ് കളിച്ചിട്ട് ഇന്ന് ചാനലിൽ വന്ന് ആകെ പ്രശ്നമാണ് എന്ന് മോദി പറയുന്നത് കേട്ടപ്പോൾ ഒരു സിനിമയിൽ ഇന്നസെൻ്റ് പറവൂർ ഭരതൻ അഭിനയിച്ച ഒരു കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗ് ഓർമ്മ വന്നു…
” ഇങ്ങനെ കരയാതെടോ, ആ മീശ ഇനിയും വളരും “..!