മാനവികത ഇല്ലാത്ത ഒരു രാജ്യം മാനവരാശിയുടെ പോലീസ് ആയി അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നം ആണ്, ആ സ്വയം പ്രഖ്യാപിത പോലീസിന്റെ മുന്നിൽ മുട്ട് മടക്കുന്നത് അടിമത്തവും

0
98

Rinse Kurian

ഏഷ്യാ പസഫിക് മേഖലയിൽ ഏറ്റവും അധികം സ്വാധീനവും ശക്തിയും ഉള്ള രാജ്യം ആണ് ചൈന. ചൈനീസ് സൈന്യം ലോകത്തിലെ ഏറ്റവും വലുതും, മികച്ച പരിശീലനം ലഭിച്ചതും ആയ ഒരു പ്രൊഫെഷണൽ സേന ആണ്.ഇന്ത്യയുടെ വലിയ ഒരു ശതമാനം വ്യാപാരവും നടക്കുന്നത് ചൈനയും ആയിട്ട് ആണ്. പല ഇന്ത്യൻ മേഖലകളും ചൈനയിൽ നിന്ന് വരുന്ന സപ്ലൈസ് നേ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അമ്പല പറമ്പിലെ കളിപ്പാട്ടങ്ങൾ മുതൽ സ്മാർട്ട്ഫോണുകൾ വരെ ഇതിൽ പെടും. ഇന്ത്യയിലേക്ക് ഉള്ള ഇറക്കുമതി ഭൂരിഭാഗം ചൈനീസ് ആണെങ്കിലും, ചൈനീസ് കയറ്റുമതിയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി.

കൂടാതെ, ഇന്ത്യയുടെ ഏറ്റവും നീളമുള്ള അതിർത്തി ചൈനയും ആയി പങ്കിടുന്ന ഇൻഡോ ചൈന അതിർത്തി ആണ്.
നയതന്ത്ര പരമായി നോക്കുക ആണെങ്കിൽ ഇന്ത്യയെ എന്തെങ്കിലും ആവശ്യത്തിന് ഭീഷണി പെടുത്തണം എങ്കിൽ അതിനു ഏറ്റവും നല്ല പൊസിഷനിൽ ഉള്ളത് ചൈന ആണ്. ചൈനയ്ക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല, പക്ഷേ ചൈന വിചാരിച്ചാൽ ഇന്ത്യയ്ക്ക് നഷ്ടപ്പെടാൻ ധാരാളം ഉണ്ട് താനും.പക്ഷേ എന്നെങ്കിലും ഒരിക്കൽ ചൈനയൊ മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളോ ഇന്ത്യയോട് എന്തെങ്കിലും ആവശ്യപ്പെട്ട്, അത് തന്നില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് ഭീഷണപെടുത്തി എന്ന് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും മികച്ച സൈന്യവും വ്യവസായിക വ്യവസായിക ശക്തിയും ആയിരുന്ന സോവിയറ്റ് യൂണിയനോ, അതോ മറ്റു കിഴക്കൻ ഏഷ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളോ ഇന്ത്യയെ ഭീഷണി പെടുത്തിയ ഒരു സന്ദർഭം എങ്കിലും ഇത് വായിക്കുന്ന, അന്ന് ജീവിച്ചിരുന്ന ആർക്കെങ്കിലും ഓർമ ഉണ്ടോ?കാണില്ല.അവിടെയാണ് അമേരിക്കൻ ഇംപീരിയലിസവും സോഷ്യലിസവും തമ്മിൽ ഉള്ള വ്യത്യാസം.

ലോകത്തിലെ സകല അധ്വാന വർഗത്തിന് വേണ്ടി പ്രവർത്തിക്കുക എന്നത് ചൈന ഉൾപ്പടെയുള്ള സോഷ്യലിസ്റ്റ് സർക്കാരുകൾ കടമ ആയി കരുതുന്നു. ഇതുകൊണ്ടാണ് ക്യൂബ ഉൾപടെ, ശത്രു രാജ്യം എന്നോ സഖ്യകക്ഷി എന്നോ വ്യത്യാസം ഇല്ലാതെ മാസ്ക്കുകളും മരുന്നുകളും, തങ്ങളുടെ ഡോക്ടർമാരെയും വരെ സൗജന്യമായി വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നത്. നേരെമറിച്ച് ലോകത്തിലെ മുതലാളി വർഗത്തിന്റെ ലാഭത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് അമേരിക്കൻ സർക്കാരിന് ഇഷ്ടം. മുതലാളി വർഗത്തിന് ലാഭം നേടി കൊടുക്കാൻ അവർ എന്തും ചെയ്യും. ദരിദ്ര രാജ്യങ്ങളോട് ആജ്ഞാപിക്കും. ഭീഷണിപെടുത്തും. അനുസരിക്കാത്ത ചൈന പോലത്തെ രാജ്യങ്ങളോട് വ്യാപാര യുദ്ധം നടത്തും.

എന്നിട്ടും വഴങ്ങിയില്ലെങ്കിൽ വ്യറ്റ്നാം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളോട് ചെയ്തത് പോലെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ സൈനികരെ ഇറക്കി അധിനിവേശം നടത്തി നാശവും കൊലപാതകങ്ങളും രാജ്യത്ത് വിതയ്ക്കും.
ചെറിയ സ്വതന്ത്ര രാജ്യങ്ങൾക്ക് അമേരിക്കൻ സർകാർ നിലനിൽക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യം നിലനിർത്താൻ കഴിയില്ല.
ഒരു അമേരിക്കൻ ഭീഷണി വന്നു കഴിഞ്ഞാൽ, ദരിദ്ര ജനങ്ങൾക്കായി മാറ്റി വെച്ചിരിക്കുന്ന വിദ്യാഭ്യാസത്തിനും, ആശുപത്രിക്കു ഒക്കെയുള്ള പണം എടുത്ത് അമേരിക്കയുടെ ആവശ്യം നിറവേറ്റി കൊടുക്കാതെ പിന്നെ അത്തരം ചെറിയ രാജ്യങ്ങൾക്ക് രക്ഷയില്ല. സർക്കാരുകൾക്ക് വലിയ തലവേദന ആണ് അമേരിക്കൻ ഇംപീരിയലിസം.

കൂടാതെ, പല ആഫ്രിക്കൻ ആഭ്യന്തര യുദ്ധങ്ങൾ തുടങ്ങിയതും, അവ അവസാനം ഇല്ലാതെ തുടർന്ന് പോകുന്നതും, ധാരാളം ധാതുക്കൾ ഉള്ള ആഫ്രിക്കയിലെ അമേരിക്കയുടെ സാമ്പത്തിക താൽപര്യങ്ങൾ സർക്ഷിക്കാൻ ആണ്. ഇന്ത്യയിൽ തന്നെ, മരുന്നിനും മെഡിക്കൽ equipment കൾക്കും ക്ഷാമം നേരിടുന്നത് കൊണ്ടാണ് കേന്ദ്ര സർകാർ അവയുടെ കയറ്റുമതി നിരോധിച്ചത്. ഇത് പ്രകാരം വെന്റിലേറ്റർ മുതൽ paracetamol വരെ ഇന്ത്യയിലെ ദരിദ്ര ജനങ്ങൾക്ക് priority ആയി നൽകേണ്ടത് ഉള്ളത് കൊണ്ട് അവ കയറ്റുമതി ചെയ്യാൻ സാധിക്കില്ല. അങ്ങനെ കയറ്റുമതി ചെയ്താൽ ഇന്ത്യയിലെ ദരിദ്ര ജനങ്ങൾക്ക് അവ മേടിച്ചു ഉപയോഗിക്കാൻ കഴിയാത്ത വരുന്ന വിധം അവയുടെ വില കൂടും.

പക്ഷേ അപ്പൊൾ ആണ് ഇതെല്ലാം സ്വയം ഉണ്ടാക്കാൻ എല്ലാവിധ കഴിവും മൂലധനവും ഉള്ള അമേരിക്കയ്ക്ക് അവ, ഇന്ത്യയിൽ നിന്ന് തന്നെ വില കുറച്ച് ഇറക്കുമതി ചെയ്യണം എന്ന പൂതി തോന്നിയത്. ഇന്ത്യയിൽ വിലക്കുറവുള്ള മരുന്ന് ഇറക്കുമതി ചെയ്ത് വിൽക്കാൻ സാധിച്ചാൽ അത് വെച്ച് അമേരിക്കൻ മരുന്ന് കമ്പനികൾക്ക് വൻ ലാഭം ഉണ്ടാക്കാൻ കഴിയും. ഇന്ത്യയുടെ സുഹൃത്ത് ഡോളൻ ടമ്പ്‌ ഇൗ പൂതി ഒരു ഭീഷണി ആയി പുറത്ത് വിടുകയും ചെയ്തു. ഇന്ത്യൻ സര്ക്കാര് അത് കേട്ട പാതി കേൾക്കാത്ത പാതി അതേപടി അനുസരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടിയെന്ന് പറഞ്ഞിട്ട് എൺപത് വർഷം ആയിട്ടും അമേരിക്കൻ സമ്പന്നർ ഇന്നും ഇന്ത്യൻ ദരിദ്രരെ ചൂഷണം ചെയ്യുന്നു! അതേ സമയം, തങ്ങളുടെ ചരക്കുകളുടെ import duty oru കാരണവും ഇല്ലാതെ കൂട്ടിയപ്പൊഴും,
തങ്ങളുടെ ഏറ്റവും വലിയ ടെലികോം കമ്പനി ആയ Huawei ye, വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു നിരോധിച്ചപ്പോഴും,
വ്യാപാര യുദ്ധം ചെയ്തു വീർപ്പ് മുട്ടിച്ചപ്പൊഴും, അമേരിക്കയ്ക്ക് മുന്നിൽ മുട്ട് മടക്കിഒതുക്കി നിൽക്കില്ല എന്ന് പറഞ്ഞ് എഴുന്നേറ്റ് നിന്നു രാജ്യമാണ് ചൈന.

ഉപദ്രവിക്കാവുന്ന എല്ലാ വിധത്തിലും അമേരിക്ക ചൈനയെ ഉപദ്രവിക്കുന്നുണ്ട്, സമ്മർദം ചെലുത്തുന്നുണ്ട്. പക്ഷേ ചൈന അവരുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും നയതന്ത്ര മികവിലൂടെ ഇന്നും നിലനിർത്തുന്നു. മാനവികത ഇല്ലാത്ത ഒരു രാജ്യം മാനവരാശിയുടെ പോലീസ് ആയി അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നം ആണ്. ആ സ്വയം പ്രഖ്യാപിത പോലീസിന്റെ മുന്നിൽ മുട്ട് മടക്കുന്നത് അടിമത്തവും.