താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു ‘മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം’എന്ന്

184

Rinse Kurian

കൊറോണ അവിടെ നിൽക്കട്ടെ, ആദ്യം പള്ളി പൊളിക്കട്ടെ പള്ളിപൊളിക്കലാണ് പ്രധാന ധർമം. അതിപ്പോ ഒറിജിനൽ പള്ളിയായാലും, ഡ്യൂപ്ലിക്കേറ്റ് പള്ളിയായാലും “പള്ളി” പൊളിക്കലാണ് ധർമം. കാലടി മണപ്പുറത്ത് ‘മിന്നൽ മുരളി’ സിനിമക്ക് വേണ്ടി ക്രിസ്ത്യൻ പള്ളി മാതൃകയിൽ സെറ്റിട്ടത്. വികാരം വൃണപ്പെട്ടു എന്ന പേരിൽ RSS തീവ്രവാദികൾ പൊളിച്ചു മാറ്റി.ഇന്ന് സെറ്റിലെ പള്ളി ആണെങ്കിൽ നാളെ യഥാർത്ഥ പള്ളി അവർ പൊളിക്കും.മത വികാര വൃണം പൊട്ടി ഒലിച്ചു എന്ന് പറഞാണ് സംഘി ചാണകങ്ങൾ ഷൂട്ടിങ്ങിനു വേണ്ടി തയ്യാറാക്കിയ സെറ്റ് തല്ലി തകർത്ത്.

വെറുമൊരു താൽകാലിക സെറ്റ് തല്ലിപ്പൊളിച്ചിട്ട് പറയുന്നു “മഹാദേവനെ ഞങ്ങൾ കാത്തു രക്ഷിച്ചു ജയ് ശ്രീറാം എന്ന്”. രാവിലെ തന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് കണ്ടപ്പോൾ എന്റെ ഉള്ളിലൂടെ പോയത് സത്യത്തിൽ ഒരു ഭയമാണ്. ഒരു സിനിമാ സെറ്റ് വരെ മതം പറഞ്ഞു, ദൈവത്തിന്റെ പേര് പറഞ്ഞു പൊളിച്ചു കളഞ്ഞിട്ട് അത് അഭിമാനത്തോടെ സ്വന്തം ഫോൺ നമ്പർ വരെ വെച്ചു പോസ്റ്റ് ഇട്ടുവെങ്കിൽ നമ്മൾ മനസ്സിലാക്കേണ്ട ഒന്നുണ്ട്. നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥ.
കേരളം വിട്ടാൽ മംഗലാപുരം മുതൽ ഒഡീഷ, ബംഗാൾ വരെ ഒരു പാട് പള്ളികൾ ആക്രമിച്ച ചരിത്രം അവർക്കുണ്ട്. മൂന്ന് മാസം മുൻപ് തന്നെ ഡൽഹിയിൽ എത്ര മുസ്ലിം പള്ളി അവർ ആക്രമിച്ചു?.

ഇത് ട്രോളി കളിച്ചാൽ കേരളവും സങ്കികളുടെ ഉത്തരേന്ത്യ പോലെയാകും. പിന്നീട് ഇതൊരു നോർമൽ സംഭവം ആയി നമുക്ക് എല്ലാവർക്കും തോന്നി തുടങ്ങും. ശക്തമായ നിയമനടപടികളും പൊതുസമൂഹത്തിന്റെ പ്രതികരണവും ഉണ്ടായില്ലെങ്കിൽ അത് തന്നെ സംഭവിക്കും. അല്ല ചോദിക്കട്ടെ ഇവന്മാർക്കൊക്കെ ഇനി ഏതു കാലത്താണ് നേരം വെളുക്കുന്നത്? വെറുമൊരു പള്ളിയുടെ സ്ട്രക്ച്ചർ കണ്ടാൽ പോകുന്നതാണോ മഹാദേവന്റെ ചൈതന്യം?എന്റെ അറിവിൽ കാലടി മണപ്പുറം സർക്കാർ സ്ഥലമാണ്, ഈ ചാണകങ്ങൾക്ക് എന്താണ് അവിടെ കാര്യം?ദൈവത്തെ സംരക്ഷിക്കാൻ മനുഷ്യൻ ഇറങ്ങിയെങ്കിൽ ആ ദൈവത്തിന് നിങ്ങൾ എന്തു സ്ഥാനം ആണ് നൽകുന്നത്?ടോവിനോ തോമസും, ബേസിലുമാണ് അവർക്ക് പ്രശ്നമെന്ന് തോന്നുന്നു. കാരണം.

ആ സിനിമയുടെ പിന്നണിയിൽ ഉള്ളവരുടെ പേരുകൾ മനഃപൂർവ്വം എടുത്തു പറഞാണ് അവർ പ്രശ്നം ഉണ്ടാക്കിയത്. ഇതൊരു പ്രിയദർശൻ സിനിമ ആണെങ്കിൽ അവർ ആക്രമിക്കില്ല എന്നത് വസ്തുത ആണ്.മലയാള സിനിമയിൽ ഈ പ്രവർത്തിക്കെതിരെ എതിരെ തിരുവനന്തപുര സിനിമ നായർ ലോബി നാറികൾ കമാന്നൊരു അക്ഷരം മിണ്ടില്ല. അവരുടെ അണികൾ അല്ലേ ഈ ചെയ്തത്. ഇത് ചോദ്യം ചെയ്യണം. നമ്മുടെ കേരളമാണ്.

NB : എല്ലാ ഹിന്ദുക്കളും ഇത്തരം മലരന്മാരല്ല. നാം ജനിച്ചു വളർന്ന, കണ്ടു ശീലിച്ച ഒരു രാജ്യം അങ്ങനെ തന്നെ നില നിൽക്കണം എങ്കിൽ മതതീവ്രവാദം എതിർത്തു തോല്പിച്ചേ മതിയാവു.അത് ആരായാലും എന്തിന്റെ പേരിലായാലും.