മലയാളി പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയ സ്ത്രീവിരുദ്ധതയും അശാസ്ത്രിയതയുമാണ് രജിത് കുമാർ എന്ന കേശവൻമാമന് ബിഗ്‌ബോസിൽ കിട്ടുന്ന സ്വീകരണം

186
Rinse Kurian
മലയാളി : രജിത് സർ പൊളി, കിടു, സൂപ്പർ
മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ചാനലും റേറ്റിംഗ് ഉള്ള പരിപാടിയുമാണ് ബിഗ്ഗ് ബോസ്.. മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയുള്ള മോഹൻലാലാണു് അവതാരകൻ എന്നതു കൊണ്ടു് തന്നെ വലിയ ശ്രദ്ദ ആകർഷിക്കുന്ന കളിയാണ് ബിഗ് ബോസ്.
മലയാളി പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന, സ്ത്രീവിരുദ്ധതയ്ക്കും, അശാസ്ത്രിയ “കേശവൻ മാമ്മൻ ” ശാസ്ത്രത്തിനും ഉള്ള ഏറ്റവും വലിയ ഉദാഹരണമാണ് ബിഗ് ബോസിലെ രജിത്ത് കുമാർ എന്ന സുപ്രസിദ്ധ സ്യൂഡോ സയൻസ് വാദിയ്ക്ക് ചില മലയാളി കുടുംബങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത.ഈ സ്വീകാര്യത ഭയപ്പെടേണ്ടത് തന്നെയാണ്.
ഒരു തലമുറ മുൻപ് വരെ നമ്മുടെ നാട്ടിലെ Ethical വാദികളും traditional followers എന്നും അഭിമാന പൂർവ്വം പറഞ്ഞും ആചാരങ്ങളുടെയും ദൈവ വിശ്വാസത്തിന്റെയും ഭയപെടുത്തലിൽ വാദിച്ചും നടന്ന കുല സ്ത്രീ, പുരുഷു മാരാണ് ഉയർന്ന സ്ത്രീ വിരുദ്ധതയുടെയും മെയിൽ ഷോവനിസത്തിന്റെയും വക്താക്കൾ. ഇപ്പോളും കുല പുരുഷു, സ്ത്രീകൾ വാദിക്കുന്നതും അവർക്ക് ലഭിക്കാത്ത സ്വാതന്ത്ര്യം പുതു തലമുറ അനുഭവിക്കുന്നതിനെതിരെ ആണ്.
രഞ്ജിത്ത് എന്ന സ്യൂഡോ സയൻസ് വാദിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കാണിച്ചു തരുന്നത് ഇപ്പോളും ഒരു വിഭാഗം, മെയിൽ ഷോവനിസവും സ്ത്രീ വിരുദ്ധതയും അവർ ആഗ്രഹിക്കുന്നു എന്നതാണ്.
മാറ്റത്തിന്റെ നേതൃത്വം വഹിക്കുന്ന ഒരു തലമുറ ഇത്തരം ചിന്തകൾ അഭിപ്രായ സ്വാതന്ത്ര്യം എന്ന പേരിൽ അസ്വാതന്ത്ര്യത്തെ നല്ലത് എന്ന കാഴ്ചപ്പാടിൽ നോക്കി കാണുന്നത് വളരെ ഖേദമുണ്ടാക്കുന്നു.
രജിത്ത് കുമാറിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ ഒരു ആക്ഷൻ ഹീറോ പരിവേഷത്തിൽ പല കുടുംബങ്ങളിലും ആഘോഷിക്കപ്പെടുകയാണു.
ശാസ്ത്ര ചിന്തയോ, യുക്തിബോധമോ ഇല്ലാത്ത ബാക്കി മത്സരാർഥികൾ രജിത്ത് കുമാറിനെ കാര്യമായി പ്രതിരോധിക്കാൻ കഴിയാത്തവരുമാണു.ഇത്തരം കേശവൻ മാമ്മൻ ശാസ്ത്രവും, സ്ത്രീവിരുദ്ധതയും സ്വീകാര്യമാക്കപ്പെടുകയോ, ആഘോഷിക്കപ്പെടുകയോ ചെയ്യരുത്. ഈ ഒരു പ്രവണത അപകടം മാത്രമല്ല പ്രതിരോധിക്കപ്പെടേണ്ടതും കൂടിയാണ്.