കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാ ആരാധകരെ ദുഖത്തിലാഴ്ത്തി നടൻ റിസബാവ ഈ ലോകത്ത് നിന്നും യാത്രയായത്. മലയാള സിനിമയിലെ വേറിട്ട വില്ലൻ മുഖമായിരുന്ന ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസ ബാവ മലയാളികളുടെ മനസ്സിലേക്ക് കടന്നത്.
സുപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധിഖ് ലാലിന്റെ മികച്ച സംഭാഷണം കൊണ്ട് ശ്രദ്ധേയമായ ജോൺഹോനായി എന്ന പ്രതിനായക കഥാപാത്രം റിസബാവയുടെ അഭിനയം കൊണ്ട് അതിലേറെ പോപ്പുലറായി. പിന്നീട് സ്വഭാവ വേഷത്തിലും, സീരിയലുകളിലും ഒക്കെയായി റിസബാവ സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
മലയാള സിനിമകളിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിയ റിസബാവവയും മോളിവുഡ് സിനിമയ്ക്ക് ശൂന്യത സൃഷ്ടിച്ചു വിട പറയുമ്പോൾ പ്രതിഭ ധാരാളിത്തമുള്ള മലയാള സിനിമാ ലോകം മികച്ച കലാകാരന്മാരുടെ എണ്ണം കൊണ്ട് ഇപ്പോൾ ചുരുങ്ങുകയാണ്.
അതേ സമയം റിസബാവ നായകനായി അഭിനയിച്ച ചിത്രം ഡോക്ടർ പശുപതിയിലെ തന്റെ നായികയായി അഭിനയിച്ച നടി പാർവതിയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിൽ റിസബാവ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആദ്യമായി അഭിനയിക്കാനെത്തിയപ്പോൾ പാർവതിയെ പോലെ വലിയ ഒരു നടി എനിക്ക് നൽകിയ പിന്തുണ വളരെ വലുതാണ്. അത്രയ്ക്കും സിംപിളായ നടിയാണ് പാർവതി. സിനിമയുടെ റിലീസിന് മുൻപ് ദൂരദർശനിൽ ചിത്രഗീതം നടക്കുമ്പോൾ ഡോക്ടർ പശുപതിയിലെ പാട്ട് സീൻ കാണിച്ചു
പാർവതിക്കൊപ്പം വന്ന പുതിയ നായകൻ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്, അത് ഞാൻ കേൾക്കാനിടയായപ്പോൾ വല്ലാത്ത ടെൻഷനായി. എന്റെ ജീവിതത്തിൽ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ഡോക്ടർ പശുപതി.
പാർവതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്‌നേഹത്തോടെയാണ് പാർവതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ലെന്നും റിസബാവ പറഞ്ഞിരുന്നു.