1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി.പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു.കൂടാതെ ടി.വി സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും ഇദ്ദേഹം സജീവമായിരുന്നു. ഇപ്പോൾ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ, ക്രൈം ഫയലിലെ വേഷമാണ് .’ലേല’ത്തിലെ ആനക്കാട്ടിൽ ഈപ്പച്ചനെ ഓർമ്മിപ്പിക്കുന്ന ഒരു അണ്ടർറേറ്റഡ് ഒറ്റയാൻമാസ് പ്രകടനം ആണ് അത്.

രണ്ടിലും ഇര ബിഷപ്പായി വരുന്ന ജഗന്നാഥവർമ്മയാണെന്നതാവാം സാമ്യത്തിനുള്ള പ്രധാനകാരണം. എ കെ സാജൻ – എ കെ സന്തോഷ്‌ ടീമിന്റെ പേജുകൾനീളുന്ന നെടുങ്കൻ ഡയലോഗ് തീവ്രതയോടെ അവതരിപ്പിച്ച് തിയറ്ററിൽ പ്രേക്ഷകരുടെ അപ്രതീക്ഷിതകയ്യടി റിസബാവ ഈ സീനിലൂടെ സ്വന്തമാക്കിയത് ഇപ്പോഴും ഓർക്കുന്നു.ഏറെക്കാലം ശ്രദ്ധേയവേഷങ്ങളില്ലാതെ ഒതുങ്ങിയ ആ നല്ലനടന്റെ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു ക്രൈംഫയലിലെ തോമസ്കുട്ടി. അണക്കെട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന ഡയലോഗും അഭിനയവും.

“വെണ്ണക്കല്ലിൽതീർത്ത ഒരു കല്ലറയുണ്ട്, അപ്പുറത്തെ ശവക്കോട്ടയിൽ.. ചിന്തയിലുണ്ടോ? . പീരുമേട്ടിലെ തേയിലത്തോട്ടത്തിൽ പെൺപിള്ളേരുടെ വെട്ടരിവാള് കൊണ്ട്ചത്ത ഒരു ജോസഫ് പുന്നശേരിയെ.. അവിടുത്തെ പുന്നാര അനിയനെ. ആ ദുഷ്ടശാവിന്റെ ശവം തെമ്മാടിക്കുഴിയിൽ തള്ളുന്നത് ഞങ്ങളാരും കണ്ടിട്ടില്ല.പകരം ആ പുഴുത്തുനാറിയ ഇറച്ചിക്കെട്ട് പനിനീരിൽകുളിപ്പിച്ച്, കുന്തിരിക്കംപുകച്ച്, ഇതുമാതിരി പത്തിരുപതെണ്ണത്തിനെക്കൊണ്ട് ചുമപ്പിച്ച് നഗരികാണിച്ച് കബറടക്കിയത് മറന്നിട്ടില്ല ഈ നാടും നാട്ടുകാരും. അന്ന് അവിടുന്ന് പെണ്ണുപിടിയൻ കുഞ്ഞനിയന് വേണ്ടി പൊളിച്ചെഴുതിയ ആ നിയമമുണ്ടല്ലോ.. അതൊന്നു പൊടിതട്ടിയെടുക്കാനെ പറഞ്ഞുള്ളു”

Leave a Reply
You May Also Like

വേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍

യുദ്ധങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. ഓരോ യുദ്ധവും വ്യക്തമായ ഓരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്നിട്ടുള്ളത്, ചിലപ്പോള്‍ അത് ഒരു സാമ്രാജ്യത്തിന്റെ ഏകീകരണത്തിന് വേണ്ടിയാകാം, ചിലപ്പോള്‍ രാജ്യത്തിന്‍റെ അതിരുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാകാം, ചിലപ്പോള്‍ മറ്റൊരു രാജ്യത്തിന്‍റെ ദേശീയ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നതിനു വേണ്ടിയാകാം, ലക്‌ഷ്യം എന്ത് തന്നെയായാലും യുദ്ധത്തിന്റെ ആകെത്തുക എപ്പോഴും നഷ്ടങ്ങളും വേദനകളും ആണ്

മലയാളത്തിലെ യുലിൻ പ്രൊഡക്ഷൻസിന്റെ ഹിന്ദി ചിത്രം.”ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് ” ടീസർ റിലീസായി

മലയാളത്തിലെ യുലിൻ പ്രൊഡക്ഷൻസിന്റെ ഹിന്ദി ചിത്രം.”ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് ” ടീസർ റിലീസായി “ഡിജിറ്റൽ വില്ലേജ്…

മറ്റൊരു കാന്താരയാകാൻ കന്നടത്തിൽ നിന്നും ‘വിരൂപാക്ഷ’, ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ കാണാം

ഋഷഭ് ഷെട്ടിയുടെ കാന്താര നേടിയ പാൻ ഇന്ത്യൻ വിജയം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബജറ്റ് വച്ച്…

“ചാട്ടുളിപോലെ ഉന്നം കൃത്യമായിരിക്കണം”, ‘ചാട്ടുളി’ ട്രെയിലർ

“ചാട്ടുളി” ട്രെയിലർ. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…