ഹിന്ദിയിൽ കുതിപ്പ് തുടരുന്ന ‘കാന്താര’, ചിത്രത്തിന് രണ്ടാംഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഋഷഭ് ഷെട്ടിയുടെ വാക്കുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രം കർണ്ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും കേരളത്തിലും വൻ നേട്ടം കൊയ്യുകയാണ്.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ മലയാളം പതിപ്പ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

റിലീസിന്‍റെ 21-ാം ദിനം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഹിന്ദി പതിപ്പ് ബോക്സ് ഓഫീസ് പടയോട്ടം അവിടംകൊണ്ടും നിര്‍ത്തുന്നില്ല. ഹിന്ദി പതിപ്പ് നേടുന്ന കളക്ഷന്‍ ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 57.90 കോടിയാണ്. ഈ വാരാന്ത്യത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. വെള്ളിയാഴ്ച 2.10 കോടി നേടിയ ചിത്രം ശനിയാഴ്ച 4.15 കോടിയും നേടി. 75 കോടിയോ 100 കോടി തന്നെയോ നേടാനുള്ള സാധ്യതയാണ് തരണ്‍ ഉള്‍പ്പെടെയുള്ള ട്രേഡ് അനലിസ്റ്റുകള്‍ കാന്താര ഹിന്ദി പതിപ്പിന് നല്‍കുന്നത്.

അതോടൊപ്പം താനെ ‘കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘കാന്താര’യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോട് പിങ്ക് വില്ലയോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഇപ്പോള്‍ എനിക്കൊന്നുമറിയില്ല. മനസ് ശൂന്യമാണ്. രണ്ട് മാസത്തെ ഇടവേള എടുക്കണം. ‘കാന്താര’യ്‍ക്ക് ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി. എനിക്ക് പുതിയൊരു തുടക്കം വേണം. ‘കാന്താര’ രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാൻ സമയമായിട്ടില്ല. ചിത്രം റിലീസ് ചെയ്‍തിട്ട് 35 ദിവസമേ ആയുള്ളൂ. ഞങ്ങള്‍ ഇപ്പോഴും ചിത്രം പ്രമോട്ട് ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ ‘കാന്താര’യെ കുറിച്ച് മാത്രമേ സംസാരിക്കാനാകു” – റിഷഭ് ഷെട്ടി പറഞ്ഞു.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ