മലയാളത്തിന്റെ നടന വൈഭവം മോഹൻലാലും പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ . ഇപ്പോൾ ചിത്രത്തെ കുറിച്ച് വരുന്ന അപ്ഡേറ്റുകളിൽ പ്രധാനപ്പെട്ടത് ‘മലൈക്കോട്ടൈ വാലിബനി’ൽ റിഷഭ് ഷെട്ടിയും എത്തുന്നുവെന്ന വാർത്തകളാണ് . അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നാണ് ചർച്ചകൾ. ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ റിഷഭ് സിനിമയിൽ അഭിനയിക്കുന്ന കാര്യം തള്ളിക്കളയാൻ സാധിക്കില്ലെന്നും ചിലർ ട്വീറ്റ് ചെയ്യുന്നു.
‘മലൈക്കോട്ടൈ വാലിബനി’ൽ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിലാകും കമൽ ഹാസൻ എത്തുക. കാര്യങ്ങൾ ശരിയാണെങ്കിൽ ‘ഉന്നൈപ്പോൽ ഒരുവൻ’ നു ശേഷം മോഹൻലാലും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാകും ഇത്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക
പി. എസ്സ്. റഫീക്കാണ് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനിൽ ഒന്ന് ചേരുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്. പി ആർ ഓ: പ്രതീഷ് ശേഖർ.
#MalaikottaiValiban casting rumours ⬇️#KamalHassan (cameo)#Rishabshetty (cameo)
If everything goes well… Mollywood will enter the 100 crore club for the 3rd time.. that too by a single man👿🔥#Mohanlal #LijoJosePellissery pic.twitter.com/P5vLnC3oSd
— Cinema Taker (@Cinimataker) January 24, 2023