Business
എന്തുകൊണ്ട് ഡോളർ ഭൂമിയിലെ ഏറ്റവും ശക്തമായ കറൻസിയായി നിലകൊള്ളുന്നു ?
ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി.
142 total views, 1 views today

എന്തുകൊണ്ട് ഡോളർ ഭൂമിയിലെ ഏറ്റവും ശക്തമായ കറൻസിയായി നിലകൊള്ളുന്നു ?
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു.
ഒരു പക്ഷെ ലോകത്തെ ഏറ്റവും വലിയ വൈരുധ്യങ്ങളിൽ ഒന്നാണ് അമേരിക്കൻ ഡോളറിന്റെ കരുത്ത്. ലോകത്തെ ഏറ്റവും കടബാദ്ധ്യതയേറിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥ, അവരുടെ വ്യാപാര കമ്മിയാകട്ടെ ലോകത്തെ ഏറ്റവും വലിയ ഒന്നും. ഒരു സാധാരണ രാജ്യത്തിൽ ഈ അവസ്ഥ സംജാതമായാൽ ആ രാജ്യത്തെ കറൻസി ക്ക് വൻതോതിൽ മൂല്യ ശോഷണം സംഭവിക്കുമെന്നും. ആ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിൽ ആകുമെന്നതിനും സംശയമില്ല. എന്നാൽ യു എസ് ഇന്റെ കാര്യത്തിൽ കടബാധ്യതയും, വ്യാപാരകമ്മിയുമൊന്നും ബാധകമാകുന്നില്ല . അവരുടെ കറൻസി ഈ സാഹചര്യങ്ങളിലും ലോകത്തെ റിസേർവ് കറൻസിയായി നിലകൊളുന്നു. ഇതിന്റെ കാരണം ഇന്നും പൂർണ്ണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല എങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ട ചില വസ്തുതകൾ ഇവയാണ്.
- യു.എസ് ലോകത്തെ ഏറ്റവും വലിയ കടക്കാരനാണ് എന്നത് തന്നെയാണ് അവരുടെ രണ്ടാമത്തെ ശക്തി. മിക്ക രാജ്യങ്ങളുടെയും വിദേശനാണയ ശേഖരം യു.എസ് ഡോളറിലും യു എസ് കടപ്പത്രങ്ങളിലുമാണ്. യു. എസ് ഡോളറിനു വിലയിടിഞ്ഞാൽ യു.എസിനേക്കാൾ ഒരുപക്ഷെ അത് ബാധിക്കാൻ പോകുന്നത് ഡോളർ വിദേശ നാണ്യശേഖരത്തിൽ കുന്നുകൂട്ടിയവർക്കും, ഡോളറിന്റെ വിലയിൽ വിശ്വാസമർപ്പിച്ച് ഊഹക്കച്ചവടം നടത്തുന്നവർക്കുമാണ്. കടക്കാരന് (debtor) അത് തിരിച്ചടക്കാൻ ശേഷി ഉണ്ടായിരിക്കേണ്ടത് കടം കൊടുത്തവന്റെ കൂടി താല്പര്യമാണ്. അതിനാൽ തന്നെ മറ്റു രാജ്യങ്ങളും പരോക്ഷമായി യു.എസ് ഡോളറിനെ പല രീതിയിലും പിന്താങ്ങുന്നു.
- രാജ്യാന്തര വ്യാപാരം യു.എസ് ഡോളർ അതിഷ്ടിതമാകയാൽ ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില ഇടിഞ്ഞാൽ രാജ്യങ്ങൾക്ക് അവർ കയറ്റുമതി ചെയുന്ന വസ്തുക്കൾക്ക് ആഭ്യന്തര കറൻസിയിൽ കൂടുതൽ പണം ലഭിക്കും. ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില കുറക്കാൻ മറ്റു രാജ്യങ്ങൾക്ക് ഇത് ഒരു പ്രേരണയാണ്. ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വില ഇടിക്കുക വഴിയാണ് മിക്ക രാജ്യങ്ങളും കറന്റ് അകൗണ്ട് കമ്മി നിയന്ത്രിക്കുന്നത്. ഡോളറിനെതിരെ സ്വന്തം കറൻസിയുടെ വിലകുറക്കുന്നത് പല പ്രശ്നങ്ങളും പരിഹരിക്കനുളള ഒരു കുറുക്കു വഴിയായി മിക്ക ലോകരാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.
ചുരുക്കത്തിൽ എല്ലാ കറൻസി വ്യവസ്ഥയുടെയും അടിസ്ഥാനമായ ”വിശ്വാസം” (സ്വന്തം കറൻസിയെ സംരക്ഷിക്കാൻ യു എസ് സർക്കാർ ഏതറ്റം വരെയും പോകുമെന്ന വിശ്വാസം ) അതാണ് യു എസ് ഡോളറിന്റെ ശക്തി. ആ വിശ്വാസത്തിന് കാര്യമായ ഇടിവുതട്ടിയാലേ ഡോളറിന്റെ അപ്രമാദിത്വത്തിനു ഇടിവ് സംഭവിക്കൂ. യു.എസ് ഡോളറിന്റെ നിലനിന്നുപോകുന്ന മേധാവിത്വത്തെകുറിച്ച ആയിരകകണക്കിനു പഠനങ്ങളും അവലോകങ്ങളും നടന്നിട്ടുണ്ട് . ചില പഠനങ്ങളിൽ മേൽപ്പറഞ്ഞ കാരണങ്ങൾക്ക് കടക വിരുദ്ധമായ കാരണങ്ങളും നിരത്തപ്പെട്ടിട്ടുണ്ട്. സാമാന്യ ബുദ്ധിക്കു നിരക്കുന്നതാകയാലാണ് മേല്പറഞ്ഞ കാരണങ്ങൾ മാത്രം നിരത്തിയത് മേല്പറഞ്ഞവ കൂടാതെ മറ്റു പലകാരണങ്ങളും യു എസ് ഡോളറിന്റെ മേധാവിത്വത്തിനു ശക്തി പകരുന്നുണ്ടാവാം.
(പല റെഫറൻസുകളിലൂടെ കണ്ണോടിച്ചു, തീർത്തും സ്വതന്ത്രമായി എഴുതപ്പെട്ടതാണ് ഈ ലേഖനം )
143 total views, 2 views today