ചൈന വിയറ്റ്നാമിനോട് തോറ്റോടിയ യുദ്ധചരിത്രം

0
91

ചൈന വിയറ്റ്നാമിനോട് തോറ്റോടിയ യുദ്ധചരിത്രം.‌ ഋഷി ശിവദാസ് എഴുതുന്നു.

ചൈന -വിയറ്റ്നാം യുദ്ധം -1979 – :: ചൈന തോറ്റോടിയ യുദ്ധം

പ്രസിദ്ധമായ വിയറ്റ്നാം യുദ്ധത്തിൽ വിയറ്റ്നാം അമേരിക്കയെയും സഖ്യത്തെയും തോല്പിച്ചത് എല്ലാവർക്കും അറിയാവുന്ന ചരിത്രമാണ് .ആ അമേരിക്കൻ സഖ്യത്തിൽ ചൈനയും ഉണ്ടായിരുന്നു എന്നത് വളരെ രഹസ്യമായ രഹസ്യമാണ് .വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കൻ പരാജയം ചൈനയുടെ കൂടി പരാജയമായാണ് ചൈനയിലെ ഉന്നതർ കണ്ടത് .ആ പരാജയത്തിനു പകരം വീട്ടാനും വിയട്നാമിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാനുമാണ് ചൈന 1979-ൽ ഒരു വൻ പടയെ സജ്ജമാക്കി വിയട്നാമിനെ ആക്രമിക്കുന്നത് .വിയറ്റ്നാം ചൈനയേക്കാൾ വളരെ ചെറിയ രാജ്യമാണ് .ആ യുദ്ധത്തിൽ ഏറ്റ കനത്ത പരാജയം ചൈന ഇപ്പോഴും അംഗീകരിക്കുന്നില്ല .തോറ്റോടിയ ചൈനീസ് പട്ടാളക്കാർ ”ഞങ്ങൾ ജയിച്ചേ ”എന്ന് വിളിച്ചുകൊണ്ടാണത്രെ പലായനം ചെയ്തത്. നമ്മുടെ അതിർത്തികളിൽ ചൈനീസ് ഭീഷണി വീണ്ടും തലപൊക്കുന്ന സാഹചര്യത്തിൽ 1979 ലെ ചൈന വിയറ്റ്നാം യുദ്ധം വീണ്ടും ഒരു പുനർ വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ് .നമുക്ക് വേണ്ട പല പാഠങ്ങളും ആ യുദ്ധത്തിന്റെ അവലോകനത്തിൽ ഒളിഞ്ഞിരിപ്പുണ്ട് .

കാരണങ്ങൾ

കമ്പോഡിയയിൽ നരമേധം നടത്തിക്കൊണ്ടിരുന്ന ഖേമർ റൂഷ് ഭരണകൂടത്തെ നിഷ്കാസനം ചെയ്യാൻ വിയറ്റ്നാം നടത്തിയ ഇടപെടലാണ് ചൈനയെ ചൊടിപ്പിച്ചത് . ഖേമർ റൂഷ് ഭരണകൂടത്തിന്റെ സാമ്പത്തിക ,സൈനിക സ്പോൺസേർമാർ ചൈനയായിരുന്നു .സോവിയറ്റു യൂണിയൻ വിയറ്റ്നാമിനെയാണ് സഹായിച്ചത് .ചൈനയാണ് പയറ്റിയതെങ്കിലും ബുദ്ധിയുപദേശിച്ചത് അമേരിക്കൻ ഭരണകൂടമായിരുന്നുവെന്ന് പിന്നീടുള്ള വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു .വിയട്നാമിനെ പിടിച്ചടക്കി ,കംബോഡിയയിൽ ഖമർ റൂഷ് ഭരണം തിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശ ലക്ഷ്യവുമായി വിയട്നാമിൽ കടന്നു കയറിയ ചൈനീസ് സൈന്യം മൂന്നാഴ്ചത്തെ യുദ്ധത്തിനുശേഷം ആയുധങ്ങൾ പോലും ഉപേക്ഷിച്ചു വിയട്നാമിൽ നിന്നും പലായനം ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് ലോകം കണ്ടത് .ഖമർ റൂഷ് കംബോഡിയയിൽ തിരിച്ചുവരുന്നത് വിയറ്റ്നാം തടഞ്ഞു. വിയറ്റ്നാമീസ് സൈനികർ ഒരു പതിറ്റാണ്ടിലേറെക്കാലം ഖമർ റൂഷ്ന്റെ ക്രൂരതകളിൽനിന്നും കമ്പോഡിയയെ രക്ഷിച്ചു.

ചൈനീസ് നേതാവ് ഡെങ് ക്സിയാവോപിങ്ങും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള ആലോചനയുടെ ഫലമായാണ് വിയറ്റ്നാമിനെ ആക്രമിക്കാൻ ചൈന തീരുമാനിക്കുന്നത് .വിയറ്റ്നാം അക്കാലത്തു സോവിയറ്റു ചേരിയിൽ ആയിരുന്നു . സോവിയറ്റു യൂണിയൻ ചൈനയുടെയും അമേരിക്കയുടെയും പൊതുശത്രു .പൊതുശത്രുവിന്റെ ചെറിയ സഖ്യകക്ഷിയെ ഉന്മൂലനം ചെയ്യുകയായിരുന്നു ഇരുരാജ്യങ്ങളുടെയും പൊതു ലക്ഷ്യം .അമേരിക്കക്ക് വിയട്നാമിൽ സംഭവിച്ച നാണക്കേടിൽനിന്നും ഒരു മോചനവും ആവശ്യമായിരുന്നു . .കംബോഡിയയിൽ ഖെമെർ റൂഷിനെ ഭരണത്തിൽ തിരികെ പ്രതിഷ്ഠിക്കുക എന്നത് ചൈനയുടെ സ്വന്തം ലക്ഷ്യമായിരുന്നു .ഈ രണ്ടു ലക്ഷ്യങ്ങളും നിറവേറ്റാനായിരുന്നു അമേരിക്കൻ സഹായത്തോടെ ചൈന 1979 ഫെബ്രുവരി മധ്യത്തോടെ വടക്കൻ വിയട്നാമിലേക്ക് ആറുലക്ഷം സൈനികർ ഉൾകൊള്ളുന്ന ഒരു സൈന്യവുമായി ആക്രമണം നടത്തിയത്
.

യുദ്ധത്തിന്റെ വിവരണം

വിയറ്റ്നാമീസ് സേന നല്ലൊരു ഭാഗവും കംബോഡിയയിൽ നിഷ്ഠൂര ഭരണത്തെ അവസാനിപ്പിച്ച് ആ രാജ്യത്തിൽ വിന്യസിച്ചിരിക്കുന്ന സമയത്താണ് ചൈന ആക്രമിക്കുന്നത് .വിയട്നാമിന് ഒരു ദ്വിമേഖല യുദ്ധം നടത്താൻ കഴിയില്ലെന്നും വളരെ എളുപ്പത്തിൽ വിയറ്റ്നാം തകർന്നടിയും എന്നുമാണ് ചൈനീസ് ഭരണകൂടം കണക്കുകൂട്ടിയത് .1979ഫെബ്രുവരി 18 ആണ് ചൈനീസ് സൈന്യം വിയട്നാമിനെ ആക്രമിക്കുന്നത് .ആദ്യ ദിനങ്ങളിൽ വിയറ്റ്നാമീസ് സേനക്ക് പിന്മാറേണ്ടി വന്നു .ചൈനീസ് സൈന്യം വിയട്നാമിന്റെ അതിർത്തി ഗ്രാമങ്ങളിലും പട്ടണങ്ങളിലും നരനായാട്ട് നടത്തി പതിനായിരത്തിലധികം സാധാരണക്കാരെ കൊല്ലാകൊല ചെയ്തു ..ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ വിയറ്റ്നാമീസ് സേനാവ്യൂഹങ്ങൾ എത്തിയതോടുകൂടി യുദ്ധത്തിന്റെ ഗതി മാറാൻ തുടങ്ങി . കംബോഡിയയിൽ നിന്നും സൈന്യത്തിന്റെ നല്ലൊരു ഭാഗവും പിൻവലിച്ചു യുദ്ധമുഖത്തെത്തിച്ചതോടെ ചൈനീസ് കയ്യേറ്റക്കാരുടെ നില പരുങ്ങലിൽ ആയി .
.
സോവിയറ്റു ഉപഗ്രഹ സംവിധാനങ്ങളാണ് വിയട്നാമിന്റെ സൈനിക നീക്കങ്ങളെ എല്ലാ അർത്ഥത്തിലും സഹായിച്ചത് . ചൈനയുടെ തന്ത്രങ്ങളെല്ലാം നിഷ്പ്രഭമാക്കാൻ അവർക്ക് കഴിഞ്ഞു .ചൈനയുടെ എല്ലാ ആക്രമണങ്ങളും കനത്ത പരാജയത്തിൽ കലാശിച്ചു .വിയട്നാമിനെ കീഴടക്കുക പോയിട്ട് മുന്നോട്ടു നീങ്ങാൻ പോലും കഴിയില്ല എന്ന സത്യം അവരെ തുറിച്ചു നോക്കി .ഇതിനിടയിൽ അറുപതിനായിരം ചൈനീസ് പട്ടാളക്കാരെ വധിക്കാനും നൂറുകണക്കിന് ചൈനീസ് ഭടന്മാരെ തടവുകാരായി പിടിക്കാനും വിയട്നാമിനായി .ഒരടിമുന്നോട്ടു നീങ്ങാനാവില്ലെന്നു മനസ്സിലാക്കിയ ചൈന മാർച്ച് ആറിന് യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ചു തിരിഞ്ഞോടാൻ തുടങ്ങി .മാർച് പതിനാറിന് അവസാനത്തെ ചൈനീസ് ഭടനും വിയറ്റ്നാമീസ് അതിർത്തി കടന്നു .അങ്ങിനെ കംബോഡിയയിൽ ഖെമർ റൂഷിനെ അവരോധിച്ചു വിയട്നാമിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാനായി വിയട്നാമിൽ കടന്നു കയറിയ ചൈനീസ് സേന കംബോഡിയയുടെ അതിർത്തിയിൽ പോലും എത്താൻ സാധിക്കാതെ പിന്തിരിഞ്ഞോടി .യുദ്ധത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യവും നേടാനാവാതെ പിന്തിരിഞ്ഞോടിയതിനുശേഷം ഒരു രാജ്യം വിജയം പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ ഒരപൂർവതയാണ് .ഈ യുദ്ധത്തിന്റെ ഒരു പ്രധാന സവിശേഷത വിയട്നാമിന്റെ അർധസൈനിക വിഭാഗം ചൈനീസ് സൈന്യത്തേക്കാൾ നന്നായി പോരാടി എന്നതാണ്

.വിയറ്റ്നാമിന്റെ വ്യോമവേധ സംവിധാനങ്ങളെ ഭയന്ന് ഒരു ചൈനീസ് യുദ്ധവിമാനം പോലും വിയട്നാമിന്റെ വ്യോമാതിർത്തി ലംഘിക്കാൻ ധൈര്യം കാട്ടിയില്ല .ചൈനീസ് ശത്രുക്കളുമായി ഏതെങ്കിലും രീതിയിൽ സഹകരിച്ച രാജ്യദ്രോഹികൾക്കെതിരെ വിയറ്റ്നാം കടുത്ത നടപടികളാണ് സ്വീകരിച്ചത് .ചൈനയുമായി എന്തെങ്കിലും അനുഭാവം പുലർത്തിയ എല്ലാവരെയും വിയറ്റ്നാം കമ്മ്യൂണിസ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി .പലരെയും വിദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തി .ചൈനീസ് പട്ടാളത്തെ വിയട്നാമിലേക്കയച്ചു കൊലയ്ക്കു കൊടുത്തത് ചൈനീസ് പട്ടാളത്തെ നിലയ്ക്കു നിർത്താനുള്ള ചൈനീസ് നേതാവ് ഡെങ് ക്സിയാവോപിങ്ങിന്റെ ഒരു കുടില തന്ത്രമായിരുന്നു എന്ന് പിൽക്കാലത്ത് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് (6*)
No photo description available.Image may contain: one or more peopleചിത്രങ്ങൾ :,ചൈനീസ് നിരകളിലേക്ക് ഷെല്ലുകൾ തൊടുക്കുന്ന വിയറ്റ്നാം സൈനികർ ,എരിഞ്ഞമര്ന്ന ചൈനീസ് ടാങ്ക് ,ചൈനീസ് യുദ്ധത്തടവുകാർ,ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
NB:This is an original work based on the references given .No part of it is shared or copied from any other post or article. – Rishi Sivadas

Ref:
1. https://en.wikipedia.org/wiki/Sino-Vietnamese_War…
2. http://www.rand.org/…/research_r…/RR700/RR768/RAND_RR768.pdf
3. https://www.vietnam.ttu.edu/…/1996_Sy…/96papers/elleviet.php
4. http://nationalinterest.org/…/27-days-hell-when-china-vietn…
5. http://nationalinterest.org/…/if-vietnam-china-went-war-fiv…
6. http://www.nytimes.com/…/was-the-war-pointless-china-shows-…