‘The Only Good Indians Are the Dead Indians’- ഇരുപതാം നൂറ്റാണ്ടിൽ ഒരു അമേരിക്കൻ പ്രസിഡന്റ് പറഞ്ഞ വാക്കുകളാണിവ : അടിമത്തം നിർത്തലാക്കി എന്ന് മേനി പറയുന്ന ലിങ്കന്റെയും അമേരിക്കയുടെയും തനി സ്വരൂപം
=====
✍🏻️ഋഷി ശിവദാസ് എഴുതിയത്
കൊളംബസ് എന്ന അടിമക്കച്ചവടക്കാരൻ ഉത്തര അമേരിക്കയുടെ തീരങ്ങളിൽ കപ്പലിറങ്ങുമ്പോൾ അമേരിക്കയുടെ മണ്ണിൽ ഏകദേശം 5 കോടി തദ്ദേശീയ ജനതയുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത് . ഇന്ന് അഞ്ചു നൂറ്റാണ്ടുകൾക്ക് ശേഷം 2020 ൽ അവരുടെ സംഖ്യ 20 ലക്ഷത്തിൽ താഴെയാണ് . ഇതിൽ തന്നെ സ്വന്തം വിശ്വാസങ്ങൾ കാത്തു സൂക്ഷിക്കാനായത് ഏതാണ്ട് 3 ലക്ഷം പേർക്ക് മാത്രമാണ് . ചുരുക്കത്തിൽ അഞ്ചു നൂറ്റാണ്ടുകൾ കൊണ്ട് ഒരു ജനത അഞ്ചു കോടിയിൽ നിന്നും മൂന്ന് ലക്ഷത്തിലേക്ക് ചുരുങ്ങി . അവർ അന്തരീക്ഷത്തിലേക്ക് ആവിയായോ , സമുദ്രത്തിലേക്ക് ജലമായയോ , മരുഭൂമിയിലേക്ക് മണലായോ അലിഞ്ഞു പോയതല്ല . അമേരിക്ക എന്ന രാജ്യം നല്ലവണ്ണം പദ്ധതിയിട്ടു കൊന്നൊടുക്കിയതാണ് ഈ മണ്ണിന്റെ മക്കളെ .
കൊളംബസിന്റെ കാലം മുതൽ അമേരിക്കയിൽ അലയടിച്ചിരുന്ന ഒരു വെള്ളക്കാക്കരന്റെ മുദ്രാവാക്യമാണ് ‘The Only Good Indians Are the Dead Indians’ എന്നത് . പല അമേരിക്കൻ പ്രെസിഡന്റുമാരും അത് ഉറക്കെ പറഞ്ഞിട്ടുമുണ്ട് .ഇരുപതാം നൂറ്റാണ്ടിൽ തന്നെ തിയഡോർ റൂസ്വെൽറ്റ് എന്ന നരാധമനായ അമേരിക്ക പ്രെസിഡെന്റ്റ് തന്റെ ഭരണത്തിന്റെ പോളിസിയുടെ ഭാഗമായി ഇത് നടപ്പിലാക്കിയിരുന്നു . തിയഡോർ റൂസ്വെൽറ്റ് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിരുന്നത് ഇങ്ങിനെയാണ് .’I don’t go so far as to think that the only good Indians are the dead Indians, but I believe nine out of every 10 are’. പത്തിൽ ഒൻപതു തദ്ദേശീയരും കൊല്ലപ്പെടേണ്ടവരാണെന്നും , പത്താമ ത്തെ യാളെപ്പറ്റി തനിക്ക് ഒരു ചിന്തയും ഇല്ല എന്നതായിരുന്നു റൂസ്വെൽറ്റിന്റെ പ്രമാണം .
വെള്ളക്കാർ തദ്ദേശീയ ജനതയെ കറുത്തവരെക്കാൾ നൂറിരട്ടി വെറുത്തിരുന്നു .അതിന്റെ കാരണവും വളരെ ഋജുവായിരുന്നു . കറുത്തവർ വലിയ ചെറുത്തുനില്പില്ലാതെ വിശ്വാസങ്ങളെ അടിയറവച്ചു സ്വയമേ പാരതന്ത്ര്യം വരിച്ചിരുന്നു . തദ്ദേശീയ ജനത ഒരിക്കലും അതിനു തയായറായില്ല . ആയുധങ്ങളിലും സാങ്കേതിക വിദ്യകളിലും വളരെ പിന്നിലായിരുന്നുവെങ്കിലും അവർ കന്മഴുക്കളും അമ്പും വില്ലും കൊണ്ടും യൂറോപ്യന്മാരുടെ തോക്കുകൾക്കെതിരെ പോരാടി . തങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നവന്മാരെ ഒളിയാക്രമണത്തിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും തിരഞ്ഞു പിടിച്ചു കൊല്ലുക എന്നത് അവർ ഒരു ദൗത്യമായി കൊണ്ടുനടന്നു . പലപ്പോഴും യുദ്ധങ്ങളിൽ പരാജയപ്പെട്ട് വെള്ളക്കാരുമായി ഭൂമിപരമായ കീഴടങ്ങൽ കരാറുകളിൽ ഏർപ്പെട്ടെങ്കിലും വിശ്വാസങ്ങൾ അവർ അടിയറ വച്ചില്ല .
പതിനെട്ടാം നൂറ്റാണ്ട് ആയപ്പോൾ വെള്ളക്കാരിൽ നിന്നുംപിടിച്ചെടുത്ത തോക്കുകളും മറ്റ് ആയുധനങ്ങളും അഴിച്ചു പഠിച്ച തദ്ദേശീയ ജനത ഒരു സാങ്കേതിക കുതിച്ചു ചാട്ടം നടത്തി . പല ഗോത്രവര്ഗങ്ങളിലെയും കൊല്ലന്മാർ വലിയ നൈപുണ്യത്തോടെ തോക്കുകൾ നിര്മിച്ചിറക്കാൻ തുടങ്ങി . ഗോത്ര പോരാളികൾ മലയിടുക്കുകളിൽ ഒളിച്ചിരുന്ന് തോക്കുകൾ ഉപയോഗിച്ച് കോളനി യജമാനന്മാർ അവരുടെ ടാക്റ്റിക്സ് ഉപയോഗിച്ച് തന്നെ കൊന്നൊടുക്കാൻ തുടങ്ങി . ഈ സാഹചര്യത്തിലാണ് അബ്രഹാം ലിങ്കൺ എന്ന സൂത്രക്കാരൻ 1860 ൽ അമേരിക്കയിൽ പ്രെസിഡന്റായി വന്നത് . അന്നും അമേരിക്കയിൽ ഒരു കോടിക്കടുത്തു തദ്ദേശീയ ജനത ഉണ്ടായിരുന്നു . അവരിൽ ഒരാൾക്ക് പോലും വോട്ട് ഇല്ലായിരുന്നു . അത്തരം ഒരു തെരെഞ്ഞെടുപ്പ് ജയിച്ചാണ് ലിങ്കൺ അമേരിക്കൻ പ്രെസിഡെനിറ്റായത് . തികച്ചും നിയമ വിരുദ്ധമായിരുന്നു ലിങ്കന്റെ പ്രെസിഡെന്റ്റ് പദവി . ജനതയിൽ ഭൂരിഭാഗത്തിനും വോട്ട് ഇല്ലാതെ നടത്തിയ ഒരു പൊറാട്ട് തെരഞ്ഞെടുപ്പിലാണ് ലിങ്കൺ ” ജയിച്ചത് ”.
സാങ്കേതികവിദ്യയിലും യുദ്ധ ദ്ധതന്ത്രങ്ങളിലും അതിവേഗം മുന്നേറിയ തദ്ദേശീയ ജനതെയെ എന്നെന്നേക്കുമായി ഇല്ലായ്മചെയ്യാൻവേണ്ടി മാത്രമാണ് ലിങ്കൺ കറുത്തവരെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചത് . കൂടുതൽ അപകട കാരിയായ ശത്രുവിനെ ഉന്മൂലനം ചെയ്യാൻ ദുർബലനായ ശത്രുവിനെ കൂടെ നിർത്തുന്ന കുടില തന്ത്രമാണ് ലിങ്കൺ പയറ്റിയത് .
ലിങ്കന്റെ തന്ത്രം നൂറു ശതമാനം വിജയം കണ്ടു .പിന്നീട് നടന്ന പ്രാദേശിക യുദ്ധങ്ങളിലെല്ലാം തദ്ദേശീയ ജനത നേരിട്ടത് വെളുത്തവന്റെയും കറുത്തവന്റെയും സംയുക്ത സൈന്യങ്ങളെയാണ് . എന്നാലും പിന്നീട് ഒരു 65 വര്ഷം കൂടി അവർ പൊരുതി നിന്നു. 1925 കാലഘട്ടത്തിലാണ് അമേരിക്കൻ സൈന്യവും ഒരു തദ്ദേശീയ സൈന്യവും തമ്മിലുള്ള അവസാന യുദ്ധം നടന്നത് . അപ്പോഴേക്കും തദ്ദേശീയ ജനതയുടെ സംഖ്യ ഏതാനും ലക്ഷങ്ങളായി ചുരുങ്ങിയിരുന്നു . അവർ അമേരിക്കയുടെ പല പ്രദേശങ്ങളിലായി ചിതറിപ്പോവുകയും ചെയ്തിരുന്നു . അതിനാൽ പിന്നീട് അവർക്ക് അമേരിക്കൻ സൈന്യത്തിനെതിരെ ഒരു സൈനിക നീക്കവും നടത്താനായില്ല .
നാല് നൂറ്റാണ്ടാണ് അമേരിക്കയിലെ തദ്ദേശീയ ജനത നിലനിൽപ്പിനായി പൊരുതിയത് . ആദ്യം വെളുത്തവരോടും ,പിന്നീട് കറുത്തവന്റെയും വെളുത്തവന്റെയും സംയുക്ത സൈന്യങ്ങളോടും അവർ പൊരുതി . തോറ്റു പോയെങ്കിലും വിശ്വാസത്തിനും നിലനിൽപ്പിനും വേണ്ടി നടത്തിയ ധീരോദാത്തമായ ഒരു സമരമായിരുന്നു അവരുടെ നാല് നൂറ്റാണ്ടു നീണ്ടുനിന്ന ചെറുത് നിൽപ്പ് .
=======
ref
https://indiancountrytoday.com/…/theodore-roosevelt-the…