മെഗസ്തനീസ് കണ്ട ഇന്ത്യ (BC 310-290) – 2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി

178

Written by – Rishi Sivadas

മെഗസ്തനീസ് കണ്ട ഇന്ത്യ(~ BC 310~290) -2300 കൊല്ലം മുൻപത്തെ ലോക മഹാശക്തി.

ഇക്കാലത്തു കപട ചരിത്ര കാരന്മാരും ബുദ്ധിജീവികളും സ്ഥിരമായി ഉയർത്തുന്ന ഒരു വാദമാണ് ഇന്ത്യ എന്ന മഹാരാജ്യം കഴിഞ്ഞ നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ സൃഷ്‌ടിച്ച ഒരസ്തിത്വം ആണെന്ന പച്ചക്കള്ളം . ഒരു താത്വിക സങ്കല്പപമായി ഭാരതം എന്ന മഹാരാജ്യം മനുഷ്യ ചരിത്രത്തോളം പുരാതനമായി തന്നെ നിലനിന്നിരുന്നു . രാഷ്ട്രീയമായി ഇന്ത്യ എന്ന സങ്കല്പത്തെ ഏകീകരിച്ചതും , ഇന്ത്യയെ ഒരു വൻ സൈനിക ശക്തിയായി ഉയർത്തിയതും ബി സി ഇ നാലാം ശതകത്തിൽ മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനാണ് . ഏറ്റവും എളിയ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്നും വളരെ ചെറിയ കാലയളവിൽ ഭാരത ചക്രവർത്തി ആയ ക്രാന്ത ദർശിയായ മഹാമനുഷ്യനാണ് ചന്ദ്രഗുപ്തമൗര്യൻ.

Jat clans as described by Megasthenes - Jatland Wikiഅന്നത്തെ ലോക ജനസംഖ്യയുടെ മുപ്പതു ശതമാനവും ചന്ദ്ര ഗുപ്തന്റെ ഇന്ത്യയിലെ പ്രജകളായിരുന്നു . അക്കാലത്തെ ലോക സാമ്പത്തിക ഉൽപ്പാദനത്തിന്റെ നാൽപ്പതിലേറെ ശതമാനവും ചന്ദ്രഗുപ്തന്റെ ഇന്ത്യയിലായിരുന്നു . അത്ര സുശക്തമായ ഒരു സൂപ്പർ പവർ ആയിരുന്ന മൗര്യ ഇന്ത്യയിലേക്ക് ഗ്രീക്ക് -സെലൂകിഡ് സാമ്രാജ്യം അയച്ച പ്രതിപുരുഷൻ ( അംബാസഡർ ) ആയിരുന്നു മെഗസ്തനീസ് എന്ന നയതന്ത്രജ്ഞൻ . ഇന്ത്യയെക്കുറിച്ചു വിശദമായ ഒരു യാത്രാവിവരണം ആദ്യമായി എഴുതിയ പാശ്ചാത്യൻ ഒരു പക്ഷെ മെഗസ്തനീസ് ആവണം . ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്നതിലുപരി , സഞ്ചാരി , സാഹിത്യകാരൻ ,ചരിത്ര പണ്ഡിതൻ , തുടങ്ങി ഒരു ബഹുമുഖ പ്രതിഭയായിരുന്നു മെഗസ്തനീസ് .

മാസിഡോണിയൻ( ഗ്രീക്ക് -സെലൂകിഡ്) ചക്രവർത്തി സെല്യൂക്കസ് നിക്കേറ്റർ (Selucus Nicator)ഇന്ത്യയിലേക്കയച്ച സ്ഥാനപതിയായിരുന്ന അദ്ദേഹം .അലക്സൻഡർ ചക്രവർത്തിയുടെ സേനാനായകരിൽ പ്രധാനിയായ ഒരാളായിയുന്നു സെല്യൂക്കസ്.അലക്സൻഡറുടെ മരണശേഷം പട നായകർ അദ്ദേഹത്തിന്റെ സാമ്രാജ്യം വീതം വച്ചെടുത്തപ്പോൾ ഏഷ്യൻ ഭൂഭാഗത്തിന്റെ അവകാശിയായതു സെല്യൂക്കസ് ആയിരുന്നു .

Megasthenes (Μεγασθενής): Indika-fragmentsതുർക്കി മുതൽ പേർഷ്യ വരെയുള്ള വിശാലമായ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു സെല്യൂക്കസ് . അലക്സൻഡറെപ്പോലെ സെല്യൂക്കസും ഇന്ത്യയെ ആക്രമിക്കാൻ തുനിഞ്ഞു .എന്നാൽ ചന്ദ്രഗുപ്തന്റെ മൗര്യ സേന ഗ്രീക്ക്-പേർഷ്യൻ സേനയെ തികച്ചും പരാജയപ്പെടുത്തി .ഒരു ഇന്ത്യൻ ചക്രവർത്തി ഒരു യൂറോപ്യൻ ശക്തിയെ നാമാവശേഷമാക്കിയത് ആദ്യമായിട്ടായിരുന്നു .യുദ്ധ ശേഷം നിലവിൽ വന്ന സമാധാന കരാറിൽ സെല്യൂക്കസ്സ് വലിയോരു ഭൂപ്രദേശം ചന്ദ്രഗുപ്തന് അടിയറ വച്ചു .ചന്ദ്രഗുപ്തൻ സമ്മാനമായി 500 ആനകളെ സെല്യൂക്കസിനു നൽകി .അവർ പരസ്പരം സ്ഥാനപതിമാരെ അയക്കാനും തീരുമാനിച്ചു .അങ്ങനെ ഇന്ത്യയിലെത്തിയ ഗ്രീക്ക് നയതന്ത്രജ്ഞനാണ് മെഗസ്തനീസ് . ബി സി മുന്നൂറിനോടടുപ്പിച്ചാണ്(BC 300) അദ്ദേഹം ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു .
സ്ഥാനപതിയായി മെഗസ്തനീസ് പാടലീപുത്രത്തിൽ ഒതുങ്ങി കഴിഞ്ഞില്ല .അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു .കണ്ടതെല്ലാം എഴുതിവെച്ചു . അദ്ദേഹത്തിന്റെ എഴുത്തിന്റെ സഞ്ചയം ”ഇൻഡിക്ക ” (Indika )എന്ന പേരിൽ പ്രശസ്തമായി .അത് പുരാതന ചരിത്രകാരന്മാർക് ഒരു റഫറൻസ് ഗ്രന്ഥമായി തീർന്നു . ചരിത്ര കാരന്മാരായ ആരിയാൻ (Aarrian) സ്റ്രാബൊയും(Strabo) ഇന്ഡിക്കയെ അധികരിച്ചു ബൃഹത് ഗ്രന്ഥങ്ങളെഴുതി . ഇൻഡിക്കയുടെ മൂലരൂപം കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപെട്ടുപോയിട്ടും വിവർത്തനങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഇൻഡിക്ക നൽകിയ വിവരങ്ങൾ മായാതെ നിലനിന്നു പോരുന്നു .

മെഗസ്തനീസ് ഒരു ഇന്ത്യക്കാരനോ , ഇവിടുത്തെ ആചാരങ്ങളിൽ വിശ്വാസമുള്ളയാളോ ആയിരുന്നില്ല .അദ്ദേഹത്തിന് ഇന്ത്യയെയും ഇന്ത്യക്കാരെയും പുകഴ്ത്തിപ്പറഞ്ഞിട്ട് ഒന്നും കിട്ടാനുമുണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്തവരും അവയെ നിയർകേസിന്റെ യാത്രാവിവരണവുമായി കൂട്ടിയോജിപ്പിച്ച് കൂടുതൽ ബൃഹത്തായ ഇൻഡിക്ക രചിച്ച ആരിയാൻ (Arrian))(3) ഇൻഡ്യാക്കാരോ ഇവിടുത്തെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മതപരമായി വിശ്വസിച്ചവരോ ആയിരുന്നില്ല .

—— ഇൻഡിക്ക അക്കാലത്തെ ഇന്ത്യയെപ്പറ്റി നൽകുന്ന ചില വിവരങ്ങൾ ——

 1. ഇൻഡിക്ക ഭാരതത്തെ ”ഇൻഡ്യ” എന്നുതന്നെയാണ് വിളിക്കുന്നത് .ഇന്ത്യ എന്ന രാജ്യം എത്ര പുരാതനമാണെന്നു മെഗസ്തനീസിലൂടെ നാം മനസ്സിലാക്കുന്നു.
 2. ഇന്ത്യയുടെ അതിരുകൾ മെഗസ്തനീസ് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ വിവരണം തുടങ്ങുന്നതുതന്നെ ഇന്ത്യയുടെ അതിരുകൾ നിർവചിച്ചുകൊണ്ടാണ് .

3.മെഗസ്തനീസിന്റെ കാലത്ത് ഇന്ത്യയിൽ ജാതി വിവേചനം ഇല്ലായിരുന്നു .വിവിധ സമൂഹങ്ങളും അവർ ചെയ്തിരുന്ന തൊഴിലുകളും ഇൻഡിക്കയിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് .

4.മെഗസ്തനീസിന്റെ കാലത്തു ഇന്ത്യ സമ്പൽ സമൃദ്ധമായിരുന്നു .തന്റെ സഞ്ചാരത്തിനിടയിൽ ഒരിക്കൽ പോലും ഒരു പരമ ദരിദ്രനെ കണ്ടില്ല എന്ന് അദ്ദേഹം വ്യക്തമായി രേഖപെടുത്തുന്നു .

5.ആനകളെ അത്ഭുതത്തോടെയാണ് മെഗസ്തനീസ് നോക്കികാണുന്നത് .ചില ആനക്കഥകൾ പറയാനും അദ്ദേഹം മറക്കുന്നില്ല .ചന്ദ്ര ഗുപ്തനെ സൈന്യത്തിൽ ഒന്പതിനായിരത്തിലേറെ യുദ്ധപ്രവരരായ ഗജവീരന്മാർ ഉണ്ടായിരുന്നതായി മെഗസ്തനീസ് സാക്ഷ്യപ്പെടുത്തുന്നു .

 1. ഇന്ത്യൻ യോദ്ധാക്കൾ കർഷകരെ വളരെ ബഹുമാനിച്ചിരുന്നു. യുദ്ധസമയത്തുപോലും കർഷകരെ അവർ ആക്രമിച്ചിരുന്നില്ല.കൃഷിക്ക് പ്രത്യേക വകുപ്പ് തന്നെ മൗര്യ ഭരണ സംവിധാനത്തിലുണ്ടായിരുന്നു . രാജ്യം മുഴുവനും ജലസേചന സൗകര്യം നിലനിന്നിരുന്നു .
 • സ്ത്രീകൾക്ക് അധികാരമുള്ള തെക്കേ ഇന്ത്യയിലെ ”പാണ്ഡയോൺ ”(pandiyon) പ്രദേശത്തെ പറ്റി മെഗസ്തനീസ് സൂചിപ്പിക്കുന്നുണ്ട് .മരുമക്കത്തായം നിലനിന്നിരുന്ന പാണ്ഡ്യ ദേശമാകാനാണ് സാധ്യത .പാണ്ഡയോൺ പ്രദേശം മുത്തും പവിഴങ്ങളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നുവെന്നും മെഗസ്തനീസ് പരാമർശിക്കുന്നു .
 • അക്കാലത്തെ ഇന്ത്യക്കാർ ആരാധിച്ചിരുന്നത് ഹരിക്ലിഷ് (ഹരി കൃഷ്ണൻ ) നെയും ഡിനോസിസ് (ഇന്ദ്രനെയും ) ആയിരുന്നു .അവർ പോകുന്നിടത്തെ ദേവകൾക്ക് അവരുടെ ദേവകൾക്കു സമാനമായ പേര് നൽകുന്നത് ഗ്രീക്കുകാരുടെ പരമ്പരാഗത രീതിയായിരുന്നു .

 • ഇന്ത്യക്കാർ അവരുടെ സത്കർമ്മങ്ങളുടെ ബലത്തിൽ മാത്രം വിശ്വസിക്കുന്നവരാണ് .മരണാനന്തരം അവർ വലിയ സ്മാരകങ്ങൾ ഒന്നും പണിയുന്നില്ല.എല്ലാ കൊടുക്കൽ വാങ്ങലുകളിലും പരസ്പരവിശ്വാസമാണ് പരമ പ്രധാനമായി കാണപ്പെട്ടിരുന്നത്.

 • ഇന്ത്യയിലെ വലിയ നദികളായ ഗാംഗേസും ,ഇൻഡസും മെഗസ്തനീസ് അതുവരെ കണ്ട നദികളിൽ വച്ച് വളരെ വലുതായിരുന്നു.

 • 11.ആധുനിക ഭരണ വ്യവസ്ഥകൾക്ക് സമാനമായ അനേകം വകുപ്പുകളും മന്ത്രിമാരുമടങ്ങിയ ഒരു വലിയ ഭരണ വ്യവസ്ഥയായിരുന്നു മൗര്യ ഇന്ത്യയുടേത് .

  12.മെഗസ്തനീസ് അക്കാലത്തെ പാണ്ഡ്യ നഗരമായ മധുര സന്ദർശിച്ചിരുന്നു . മെഗസ്തനീസിന്റെ കാലത്തു പോലും ഉത്തര ,ദക്ഷിണ ഇന്ത്യകൾ വളരെ സൗഹാർദ്ദ പരമായാണ് കഴിഞ്ഞു പോന്നിരുന്നത് .

  — ഇൻഡികയുടെ പതിപ്പുകൾ സ്വതന്ത്രമായി ഡൗൺലോഡ് ചൈയ്യാൻ പല ഇന്റർനെറ്റ് സൈറ്റുകളിലും ലഭ്യമായതിനാൽ മെഗസ്തനീസിന്റെ ഇന്ത്യൻ വിവരണം ദീർഘിപ്പിക്കേണ്ടതില്ല എന്ന് തോന്നുന്നു.
  ഇന്ത്യയിലെ ദൗത്യത്തിനുശേഷം മെഗസ്തനീസ് ഗ്രീസിലേക്കു തിരിച്ചുപോയതായി അനുമാനിക്കുന്നു .ഗ്രീക്ക് ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും ഇടയിൽ അദ്ദേഹത്തിന്റെ യാത്രാവിവരണമായ ഇൻഡിക്ക ഒരമൂല്യ റഫറൻസ് ഗ്രന്ഥമായിത്തീർന്നു .അദ്ദേഹത്തിന്റെ സമകാലീകനും മാസിഡോണിയൻ ജനറലുമായ നിയാർകസ്(Nearchus) . സിന്ധു നദിക്കു പടിഞ്ഞാറുള്ള പ്രദേശങ്ങളെപ്പറ്റി ഒരു വിവരണം എഴുതിയിട്ടുണ്ട് .

  ഈ രണ്ടു വിവരണങ്ങളെയും ആധാരമാക്കിയാണ് പിന്നീടുള്ള ചരിത്ര കാരന്മാർ ഇന്ത്യയെ വിലയിരുത്തിയത് . ഇന്ത്യ എന്നുണ്ടായി, ഭാരതം എന്നുണ്ടായി എന്നൊക്കെ ചോദിക്കുകയും , ഒരു തെളിവിന്റെയും പിൻബലമില്ലാതെ ഓരോരോ കള്ളങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ഉള്ള ചുട്ട മറുപടിയാണ് മെഗസ്തനീസിന്റെ 2300 കൊല്ലം മുൻപുള്ള ഇന്ത്യൻ വിവരണം നൽകുന്നത്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ (Ancient India as Megasthanese and Arrian ,by John W.Mc Crindle .. ) എന്നപേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രസിദ്ധീകരിച്ചു .ഈപുസ്തകം ഏതാണ്ട് നാനൂറ്റി അമ്പതു രൂപയ്ക്കു ആമസോണിൽ ലഭിക്കും .ഇന്ത്യ എന്താണെന്നും 2300 കൊല്ലം മുൻപ് അതിന്റെ അതിർത്തികൾ എന്താണെന്നും അറിയാൻ താല്പര്യ മുള്ളവർ അത് വാങ്ങി വായിക്കുകയോ ,ആ പുസ്തകത്തിന്റെ ഓൺലൈൻ പി ഡി എഫ് പതിപ്പ് ഡൌൺലോഡ് ചെയ്തുനോക്കിയാലോ മതിയാകും .

  http://www.amazon.in/Ancient-India…/dp/8121509483… —-
  REF:
  1.Ancient India as described by Megasthenês and Arrian; being a translation of the fragments of the Indika of Megasthenês collected by Dr. Schwanbeck—ONLINE EDITION AVAILABLE
  2. Ancient India as Megasthanese and Arrian ,by John W.Mc Crindle .

  ചിത്രം മൗര്യ സാമ്രാജ്യ കാലത്തെ ഇന്ത്യ ,COURTESY വിക്കിമീഡിയ കോമൺസ്