Rishi Sivadas എഴുതുന്നു
പിറവിയിലെ നഷ്ടപെട്ട സോവ്യറ്റ് ഇന്റർനെറ്റ് : OGAS :വിക്റ്റർ ഗ്ലുഷ്കോവിന്റെ സ്വപ്നം
===
ഇന്ന് നാം കാണുന്ന ഇന്റർനെറ്റ് അറുപതുകളുടെ അവസാനം U S ൽ വികസിപ്പിച്ച ARPANET (Advanced Research Projects Agency Network ) കാലങ്ങളിലൂടെ വികസിച്ചു വികസിച്ചു രൂപപ്പെട്ടതാണ് .U S പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ( ഡിഫെൻസ് Advanced Research Projects Agency -DARPA യാണ് ARPANET ന്റെ ജന്മത്തിനു കാരണമായത് . ARPANET തികച്ചും സൈനിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു കംപ്യൂട്ടർ ശ്രിൻഖലയായിരുന്നു .1990 വരെ അത് ആ രീതിയിൽ തന്നെ പ്രവർത്തിച്ചു .ARPANET നു വേണ്ടി പ്രാവർത്തികമാക്കപ്പെട്ട വിവര വിനിമയ തത്വങ്ങളാണ് ഇന്നും കമ്പ്യൂട്ടർ ശ്രിൻഖലകളുടെ പ്രവർത്തന തത്വം .വിക്റ്റർ ഗ്ലുഷ്കോവ് (Viktor Glushkov ) എന്ന റഷ്യൻ ഗണിതജ്ഞന്റെ സ്വപ്നമായിരുന്നു ഒരു സോവ്യറ്റ് കംപ്യൂട്ടർ ശ്രിൻഖല .ഗ്ലുഷ്കോവിന്റെ സ്വപ്‌നങ്ങൾ സോവ്യറ്റ് സൈനിക ഉദ്യോഗസ്ഥനായ അനറ്റോളി കിറ്റോവ് (Anatoly Kitov ) ന്റെ 1959 ലെ താത്വിക ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു .സോവ്യറ്റ് യൂണിയനിലെ മുഴുവൻ കംപ്യൂട്ടറുകളെയും ഒരു വിവരവിനിമയ ശ്രിൻഖല വഴി കൂട്ടിയിണക്കുന്ന പദ്ധതിയുടെ രൂപരേഖ കിറ്റോവ്1959 ൽ തന്നെ അക്കാലത്തെ സോവ്യറ്റ് നേതാവ് നികിത ക്രൂഷ്‌ചേവിനു സമർപ്പിച്ചിരുന്നു .പക്ഷെ ആദ്യമേ തന്നെ ആ പദ്ധതിക്ക് സോവ്യറ്റ് ഉന്നതരിൽ നിന്നും നല്ല പ്രതികരണം കിട്ടിയില്ല .വളരെ പരിമിതമായ സൈനിക കംപ്യൂട്ടർ ശ്രിൻഖല മതി എന്ന പക്ഷക്കാരായിരുന്നു അവർയു എസ് ൽ ARPANET നിലവില്വരുന്ന കാലത് സോവ്യറ്റ് യൂണിയനിൽ സമാന മായ ഒരു കംപ്യൂട്ടർ ശ്രിൻഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടന്നിരിക്കുന്നു .തികച്ചും സൈനിക ആവശ്യങ്ങൾക്കുളള ARPANET നേക്കാൾ വലുതായിരുന്നു അക്കാലത്തെ സോവ്യറ്റ് എഞ്ചിനീയർമാരുടെ സ്വപ്‌നങ്ങൾ .രാജ്യം മുഴുവൻ വ്യാപിച്ച ഒരു സിവിൽ -സൈനിക കമ്പ്യൂട്ടർ ശ്രിൻഖലയായിരുന്നു അവരുടെ മനസ്സിൽ .പിറക്കാതെ പോയ ആ സോവ്യറ്റ് ഇന്റെര്നെറ്റിനെപ്പറ്റി ഒരു വര്ഷം മുൻപ് ബി ബി സി യിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .മുഖ്യമായും ആ ലേഖനത്തെ ആധാരമാക്കിയാണ് ഈ പോസ്റ്റ് .

OGAS( ”All-State Automated System ”or ”National Automatized System of Administration of Economy”) എന്നായിരുന്നു ആ സംവിധാനത്തിന് നൽകപ്പെട്ട പേര് .ഭരണകൂടത്തിന്റെ താല്പര്യക്കുറവിനിടയിലും പദ്ധതി കുറെയൊക്കെ മുന്നേറി . ഏതാനും വര്ഷം കൊണ്ട് ഗ്ലുഷ്കോവിന് ആ സംവിധാനത്തിന്റെ പ്രായോഗിക സാങ്കേതിക പ്രശ്നങ്ങളെല്ലാം താത്വികമായി പരിഹരിക്കാനായി .വിശദമായ പദ്ധതി റിപ്പോർട്ട് 1970 ൽ സോവിയറ്റ് ക്യാബിനറ്റ് /പോളിറ് ബ്യൂറോ ക്കുമുന്നിൽ സമർപ്പിക്കപ്പെട്ടു .പല അംഗങ്ങൾക്കും കാര്യം പൂർണമായി മനസ്സിലായില്ല . അവസരം മുതലാക്കി സോവ്യറ്റ് ധനമന്ത്രി OGAS നെ ശക്തമായി എതിർത്തു . കേന്ദ്രീകൃത അധികാരത്തിന്റെ ശക്തി ആ സംവിധാനം നടപ്പിൽ വരുത്തിയാൽ ചോർന്നു പോകും എന്ന് വിലയിരുത്തിയ സോവ്യറ്റ് ഉന്നതർ പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയില്ല .

OGAS എന്ന വൻ കംപ്യൂട്ടർ ശ്രിൻഖലയുടെ സാധ്യതെ അടഞ്ഞുവെങ്കിലും OGAS വേണ്ടി വികസിപ്പിച്ച തത്വങ്ങൾ ഉപയോഗിച്ചു ചെറിയ കംപ്യൂട്ടർ ശ്രിൻഖലകൾ നിർമ്മിക്കപ്പെട്ടു .OGAS പൂർണമായും നിര്മിക്കണമെങ്കിൽ അക്കാലത്തെ 20 ബില്യൺ ഡോളറിനു തുല്യമായ തുക(ഇപ്പോഴത്തെ 100 ബില്യൺ ഡോളർ ) ആവശ്യമായിരുന്നു .പാളിപ്പോയ സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉദ്യമത്തിന് വേണ്ടിവന്ന തുകയുടെ ഇരട്ടിയോളമായിരുന്നു അത് .വൻതുക ചെലവഴിച്ച ശേഷം ആ ഉദ്യമം പരാജയപ്പെട്ടാൽ ഉണ്ടാകുന്ന സാമ്പത്തിയേക് നഷ്ടവും അക്കാലത്തുOGAS നെതിരായി പ്രവർത്തിച്ച ഘടകമായിരുന്നു .ഒരു കമ്മ്യൂണിസ്റ് വ്യവസ്ഥിതിയിൽ OGASനു ലാഭം ഉണ്ടാക്കാനും കഴിയില്ലായിരുന്നു .

ജീവിതാന്ത്യം വരെ ഗ്ലുഷ്കോവ് OGAS പ്രാവർത്തികമാകാനായി പ്രവർത്തിച്ചു .1982 ൽ അദ്ദേഹം മരിക്കുമ്പോൾ അദ്ദേഹം വിഭാവനം ചെയ്ത രാജ്യം മുഴുവൻ വ്യാപിച്ച കംപ്യൂട്ടർ ശ്രിൻഖല ഉണ്ടായിരുന്നില്ല എങ്കിലും സൈനിക മേഖലയിൽ OGAS നു സമാനമായ ധാരാളം ഇടത്തരം കംപ്യൂട്ടർ ശ്രിൻഖലകൾ നിര്മിക്കപ്പെട്ടിരുന്നു .

മരിച്ചതിനു ശേഷം ഗ്ലുഷ്കോവ് പ്രശസ്തനായി .അദ്ദേഹത്തിന്റെ പല അൽഗോരിതങ്ങളും സോവ്യറ്റ് യൂണിയനിൽ പല സങ്കീർണമായ നിയന്ത്രണ സംവിധാനങ്ങളിലും ഉപയോഗിക്കപ്പെട്ടു .പലരും ഗ്ലുഷ്കോവിന്റെ പദ്ധതികൾ നടപ്പിൽ വരുത്താൻ സോവ്യറ്റ് യൂണിയൻ തകർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽപോലും ശ്രമിച്ചു .ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആയ മിഖായിൽ ബോട്ടിനെവിക് (Mikhail Botvinnik ) ആയിരുന്നു അവരിൽ ഒരാൾ .തന്റെ പ്രശസ്തി ഉപയോഗിച്ചു OGAS നിര്മിക്കുന്നതിലേക്ക് ഉന്നതരെ പ്രേരിപ്പിക്കാൻ ശ്രമിച്ചു . പക്ഷെ അപ്പോഴേക്ക് സോവ്യറ്റ് യൂണിയൻ തകർന്നടിഞ്ഞിരുന്നു .(ARPANET ) ന്റെ പുതിയ അവതാരമായ വേൾഡ് വൈഡ് വെബ് (World Wide Web ) പ്രത്യക്ഷപ്പെടുകയും വളരെ പെട്ടന്ന് വളരുകയും ചെയ്തു .OGAS തീർത്തും വിസ്‌മൃതിയിലേക്ക് മറഞ്ഞു

ചിത്രം : വിക്റ്റർ ഗ്ലുഷ്കോവ് : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
ref:
1.http://www.bbc.com/…/20161026-why-the-forgotten-soviet-inte…
2.https://www.wired.com/…/dead-media-beat-soviet-computer-ne…/
3.https://aeon.co/…/how-the-soviets-invented-the-internet-and…
4.https://www.nature.com/articles/532438a

this is an original work based on the referenceS.no part of it is copied from any article or post-rishidas s
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.